12/10/2015

സുപ്രീം കോടതിയുടെ വിപ്ലവകരമായ വിധി ഇലക്ഷനില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത വേണം സുപ്രീ കോടതി

മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത; ഹരിയാനയുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു

Thursday 10th of December 2015 07:08:10 PM
ന്യൂഡല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഇത് സംബന്ധിച്ച നിയമഭേദഗതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പൗരന്‍മാരുടെ അവകാശം തടയുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. 

നിരക്ഷരരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനപ്രതിനിധികളാകുന്നവരുടെ നിലവാരം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പുകളില്‍ നിരക്ഷരര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് അവസാനിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തിരുമാനിച്ചത്. സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ കക്കൂസ് നിര്‍ബന്ധമാക്കിയ ഉത്തരവും സുപ്രീം കോടതി ശരിവച്ചു. 

ഹരിയാന സര്‍ക്കാരിന്റെ നിയമഭേദഗതി അനുസരിച്ച് ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പുരുഷന്മാര്‍ക്ക് പത്താം ക്ലാസും വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസും ദളിത് സ്ഥാനാര്‍ത്ഥികള്‍ അഞ്ചാം ക്ലാസും പാസായിരിക്കണം. ഇതിനെതിരെ ആറ് വനിതാ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന തിരുമാനം. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കിയാല്‍ ഹരിയാനയിലെ ഗ്രാമീണ മേഖലകളിലെ 20 വയസിന് മുകളില്‍ പ്രായമുള്ള 67 ശതമാനം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നായിരുന്നു ഹര്‍ജ്ജിക്കാരുടെ പ്രധാനവാദം. 

ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ ഗൗരവമായ പല ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യത സമത്വമെന്ന അവകാശത്തെ അട്ടിമറിക്കുമോയെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ഒടുവില്‍ ജനങ്ങള്‍ക്ക് വേണ്ടി യുക്തിയോടെ പ്രപര്‍ത്തിക്കാന്‍ വിഭ്യാഭ്യാസം ഉള്ളവര്‍ ഭരണത്തിലെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1