12/09/2015

എന്തു പേരിടും ഈ റഷ്യൻ ഭീകരന്

manoramaonline.com

എന്തു പേരിടും ഈ റഷ്യൻ ഭീകരന്?

by സ്വന്തം ലേഖകൻ
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ രണ്ടു വൻശക്തികളുടെ ഉദയത്തിന് ലോകം സാക്ഷ്യം വഹിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും. സൂപ്പർ ശക്തികൾ എന്ന് അറിയപ്പെട്ടിരുന്ന ഈ രാജ്യങ്ങള്‍ ലോകമഹായുദ്ധ സമയത്ത് ഒരു ചേരിയിലായിരുന്നെങ്കിലും ഇവർ തമ്മിലുള്ള കിടമത്സരമായിരുന്നു പിന്നീടങ്ങോട്ടുള്ള കാലം. ശീതയുദ്ധം എന്ന പേരിൽ 1940 മുതൽ 1990 കൾ വരെ നിലനിന്ന ഈ അവസ്ഥയിൽ ഇരുചേരിയും തങ്ങളുടെ പക്കലുള്ള ആയുധശേഖരം വർദ്ധിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്തുപോന്നു. ഈ സമയത്ത് റഷ്യ നിർമ്മിച്ച വിചിത്ര വാഹനമാണ് എം ഡി 160.
വിമാനം, സീ-പ്ലെയിൻ, കപ്പൽ, ഹോവർ ക്രാഫ്റ്റ് തുടങ്ങി ഒരു ഗണത്തിലും പെടാത്ത ഈ ഭീകരന് ഗ്രൗണ്ട് ഇവക്റ്റ്സ് വെഹിക്കിൾ എന്ന പേരാണ് യുഎസ്എസ്ആർ നൽകിയത്. സോവിയറ്റ് യൂണിയൻ നേവിയിലും റഷ്യൻ നേവിയിലും സേവനം നടത്തിയിട്ടുള്ള എംഡി 160 കാസ്പിയൻ കടലിലെ ഭീകരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കൻ ചാരന്മാർ കാസ്പിയൻ കടലിൽ വെച്ച് കണ്ടതുകൊണ്ടാണ് ഇവന് ഇത്തരത്തിലൊരു നാമം വന്നത്. സമുദ്രനിരപ്പിൽ നിന്നും 13 അടി ഉയരത്തിൽ പറക്കുന്ന എംഡി 160 ന് പല പ്രത്യേകതകളുണ്ടായിരുന്നു. യുദ്ധത്തിനും ചരക്കുനീക്കത്തിനുമെല്ലാം ഉപയോഗിക്കാവുന്ന ഇവന് 1000 നാവികരെ വഹിക്കാനാവും.
എട്ട് ജെറ്റ് എൻജിനുകൾ ചലിപ്പിക്കുന്ന ഈ ഭീകരന് 550 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവും. ഷിപ്പിന്റെ ഭാരം കൂടി ചേർത്ത് ഏകദേശം 3.8 ലക്ഷം കിലോ വരെ ഇവന് വഹിക്കാനാവും. 2000 കിലോമീറ്റർ വരെ ഒറ്റയടിക്ക് സഞ്ചരിക്കുന്ന വിമാനത്തിൽ ആറ് മിസൈൽ ലോഞ്ചറുകളും നിരവധി യന്ത്രത്തോക്കുകളുമുണ്ട്. 73. 8 മീറ്റര്‍ നീളവും 19.2 മീറ്റർ ഉയരവും 44 മീറ്റർ വിങ്സ്പാനുമുണ്ട് ഈ ഭീകരന്. ശീത യുദ്ധ കാലഘട്ടത്തിൽ റഷ്യ നിർമിച്ച ഏറ്റവും വലിയ ഉപകരണത്തിലൊന്നാണ് എം ഡി 160. ഇത്തരത്തിലുള്ള മൂന്നെണ്ണമാണു റഷ്യ നിർമിച്ചത്. അവയിൽ ഒരെണ്ണം ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്.
എന്തു പേരിടും ഈ റഷ്യൻ ഭീകരന്? Wednesday 09 December 2015 02:34 PM IST by സ്വന്തം ലേഖകൻ kranoplane...

Read more at: http://www.manoramaonline.com/fasttrack/auto-news/russian-kranoplane-ground-effect-vehicle.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1