ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു: ജപ്പാന്‍ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന
Thursday 10th of December 2015 04:52:22 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍
ബുളളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു. ഇത് സംബന്ധിച്ച ജപ്പാന്റെ
നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. രാജ്യത്തിന്റെ
സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയെയും അഹമ്മദാബാദിനെയും
ബന്ധിപ്പിച്ചായിരിക്കും പാത നിലവില്‍ വരിക.
കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റാണ് ജപ്പാന്റെ നിര്‍ദ്ദേശം അംഗീകരിച്ചത്. 14.7 ബില്യന്‍ ഡോളര്‍ ആണ് പദ്ധതിച്ചെലവ്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. പദ്ധതിച്ചെലവിന്റെ 80 ശതമാനം ജപ്പാന്‍ നല്‍കും. ഒരു ശതമാനം മാത്രമാണ് ഇതിന്റെ പലിശ.
വെള്ളിയാഴ്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേ ഭാരതം സന്ദര്‍ശിക്കാനിരിക്കെയാണ് നടപടി. ആബേയുടെ സന്ദര്‍ശനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. ബ്രിട്ടീഷ് കാലത്തെ റെയില്‍വേ സംവിധാനത്തിന്റെ പൊളിച്ചെഴുത്തു കൂടിയാകും പദ്ധതി നടപ്പിലാകുന്നതോടെ സംഭവിക്കുക.
പദ്ധതിയുടെ സാദ്ധ്യതാ പഠനം ജപ്പാന്റെ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി ജൂലൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 505 കിലോമീറ്റര്‍ ദൂരമാണ് പാതയുടെ ദൈര്‍ഘ്യം. നിലവില്‍ ഏഴ് മുതല്‍ എട്ട് വരെ മണിക്കൂറുകള്‍ എടുക്കുന്ന സ്ഥാനത്ത് ബുള്ളറ്റ് ട്രെയിന്‍ നിലവില്‍ വരുന്നതോടെ യാത്രാ സമയം രണ്ട് മണിക്കൂറായി ചുരുങ്ങും.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈ വരെയുള്ള അതിവേഗ പാതയ്ക്കായി ചൈനീസ് സംഘം സെപ്തംബറില്‍ സാദ്ധ്യതാ പഠനം നടത്തിയിരുന്നു. ഫ്രഞ്ച്, സ്പാനിഷ് സ്ഥാപനങ്ങളും ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാല്‍ ജപ്പാന്റെ അതിവേഗ തീവണ്ടികള്‍ ഇതുവരെ വലിയ അപകടം വരുത്തിവെച്ചിട്ടില്ലെന്നതാണ് ജപ്പാന് അനുകൂലമായ ഘടകം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ