ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ ട്രക്കുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ മുതലാണ് നിയന്ത്രണം വരുന്നത്. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന വായുമലീനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.
ഇന്ത്യയിലെ വാണിജ്യ ഉപയോഗത്തിലുള്ള വാഹനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മലിനീകരണം ഉണ്ടാകുന്നത്. പഴക്കം ചെന്നതും മോശമായി പരിപാലിക്കപ്പെടുന്നതുമാണ് വായുമലിനീകരണത്തിന് കാരണമെന്ന് സി.എസ്.ഇ നടത്തിയ പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന നഗരങ്ങളില്‍ ഇന്ത്യ 13ാം സ്ഥാനത്താണ്.
വാണിജ്യ ഉപയോഗത്തിനുള്ള വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം ഉപയോഗ കാലാവധിയായി നിശ്ചയിക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.