12/04/2015

എന്താണ് സ്‌കിസോഫ്രീനിയ? |

mangalam.com

എന്താണ് സ്‌കിസോഫ്രീനിയ? | mangalam.com

സ്‌കിസോഫ്രീനിയ ഒരു മാനസിക രോഗമാണ് യാഥാര്‍ത്ഥ്യത്തേയും ഭാവനയേയും വേര്‍തിരിച്ചറിയാന്‍ ഇത്തരക്കാര്‍ക്ക് വൈഷമ്യം നേരിടുന്നു. സ്‌കിസോഫ്രീനിയ ബാധിക്കപ്പെട്ട വ്യക്തിക്ക് യുക്തിസഹമായി ചിന്തിക്കാനോ വൈകാരികാനുഭവങ്ങളെ പ്രകടിപ്പിക്കാനോ ശരിയായ രീതിയില്‍ പെരുമാറാനോ കഴിയില്ല.

സ്‌കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍

ഒരാളെപ്പറ്റിയുള്ള അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തെപ്പറ്റിയുള്ള തെറ്റായ ആശയങ്ങളാണ് ഡെല്യൂഷന്‍സ് അഥവാ അബദ്ധധാരണകള്‍ ഇത് അവരില്‍ തങ്ങള്‍ വളരെ പ്രശസ്തരാണെന്ന അല്ലെങ്കില്‍ പ്രധാനപ്പെട്ട വ്യക്തിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഈ രോഗമുള്ള ആളുകള്‍ക്ക് ഏകപക്ഷീയമായ സ്വരത്തില്‍ സംസാരിക്കാനുള്ള പ്രേരണ ഉണ്ടാകുന്നു. സ്‌കിസോഫ്രീനിയയുള്ളവര്‍ ഭാവപ്രകടനങ്ങളില്‍ കുറവും വളരെയേറെ ഉദാസീനതയും പ്രദര്‍ശിപ്പിക്കുന്നു.

ക്രമവിരുദ്ധമായി ചിന്തിക്കല്‍

-ശബ്ദം, കാഴ്ച, രുചി, മണം, തുടങ്ങിയവ ഇന്ദ്രിയ സംബന്ധമില്ലാതെ രോഗിക്ക് അനുഭവപ്പെടുമ്പോള്‍ സംഭവിക്കുന്ന വിഭ്രാന്തികള്‍
-നിലവിലുള്ള ഇന്ദ്രിയപ്രചോദനങ്ങള്‍ വ്യക്തിയാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ വിഭ്രാന്തികള്‍ ഉണ്ടാക്കുന്നു.
-നിശബ്ദതയിലും അന്തരീക്ഷം ശബ്ദമയമാണെന്ന് രോഗി വിശ്വസിച്ചേക്കാം.
-സംഭാഷണ വേളയില്‍ ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ബാധിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ മാറിയേക്കാം.
-അവരുടെ വാക്കുകള്‍ അല്ലെങ്കില്‍ ശബ്ദം വേണ്ടത്ര അവബോധ ഉണ്ടാക്കാതിരിക്കാം.

അനുചിതമായ പ്രതികരണങ്ങള്‍

ശരിയായരീതിയിലുള്ളതല്ലാത്ത പെരുമാറ്റം അവര്‍ പ്രദര്‍ശിപ്പിക്കും. ഉദാഹരണത്തിന്, ദുഃഖകരമായ പരിതസ്ഥിതിയില്‍ അവര്‍ക്ക് ചിരിക്കാനുള്ള പ്രേരണയുണ്ടാകുന്നു.
സ്‌കിസോഫ്രീനിയയുള്ള രോഗികള്‍ക്ക് സാധാരണ ആളുകളേക്കാള്‍ ആത്മഹത്യ ചെയ്യാനുള്ള പ്രവണത കൂടുതല്‍ ഉണ്ടാകുന്നു.

സ്‌കിസോഫ്രീനിയയെ പറ്റിയുള്ള വസ്തുത

-സ്‌കിസോഫ്രീനിയ ഒരു മാനസിക രോഗമാണ് കൂടാതെ, ഏത് പ്രായത്തിലുള്ള അല്ലെങ്കില്‍ ഏത് വിഭാഗത്തിലുള്ള ആളുകളെയും അത് ബാധിക്കാം, അത് ദൈവ കോപമല്ല.
-സ്‌കിസോഫ്രീനിയ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
-സ്‌കിസോഫ്രീനിയ ഉള്ള ആളുകള്‍ എപ്പോവും ആക്രമണസ്വഭാവം ഉള്ളവരല്ല. എന്നാല്‍, അവരില്‍ ഒറ്റയ്ക്കിരിയ്ക്കുന്ന പ്രവണത കണ്ടേക്കാം.
-പലപ്പോഴും സ്പ്ലിറ്റ് പേഴ്‌സണാലിറ്റിയായി തെറ്റിദ്ധരിക്കാവുന്ന സ്വഭാവം സ്‌കിസോഫ്രീനിയ രോഗികള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നുമാത്രം.
-ശരിയായ പരിചരണവും പുനരധിവാസവും വഴി രോഗികള്‍ക്ക് ലളിതമായി ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാനും കൂടാതെ അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കാനും കഴിയും.

പാരമ്പര്യം

-സ്‌കിസോഫ്രീനിയ ഒരു പാരമ്പര്യരോഗമാണ്.
-രക്ഷിതാക്കള്‍ക്ക് രോഗം ഉണ്ടെങ്കില്‍, അവരുടെ കുട്ടികളെ ഈ രോഗം എളുപ്പം ബാധിക്കാം.

ചികിത്സ

-ഈ ക്രോണിക് അവസ്ഥ ജീവിതകാലം മുഴുവനുള്ള ചികിത്സ ആവശ്യപ്പെടുന്നു.
-നേരത്തേയുള്ള ഇടപെടലിന് മെച്ചപ്പെട്ട ഫലം ഉണ്ടാക്കാന്‍ കഴിയുമെന്ന് സമീപകാല പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
-നേരത്തേ ചികിത്സ ആരംഭിച്ച രോഗികള്‍ കുറഞ്ഞ രോഗലക്ഷണങ്ങളും ചികിത്സയോടുള്ള മെച്ചപ്പെട്ട പ്രതികരണവും കാണിക്കുന്നു.
-ദീര്‍ഘ ചികിത്സാകാലയളവ് രോഗിയുടെ പ്രവര്‍ത്തനഫലങ്ങളെ മെച്ചപ്പെടുത്തുകയും രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.

ആന്റിസൈക്കോട്ടിക് മെഡിക്കേഷനുകള്‍

-ഈ മരുന്നകുള്‍ സൈക്കോട്ടിക് രോഗലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രോഗിയെ അനുവദിക്കുകയും ചെയ്യും.
-ആന്റിസൈക്കോട്ടിക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ രോഗി മരുന്ന് ഉപേക്ഷിക്കുന്നതിന് കാരണമായേക്കാം.
-പാര്‍ശ്വഫലങ്ങളുടെ നിയന്ത്രണത്തിനായി മരുന്നുകളിലുള്ള ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പായി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യേണ്ടത് പ്രധാനമാണ്.
-ദൈനം ദിന ജീവിതത്തിനും സാമൂഹ്യ ഇടപെടലിനുമായി കഴിവുകള്‍ നേടുന്നതിന് രോഗിയെ സഹായിക്കുന്നു. കുറ്റബോധത്തില്‍ നിന്ന് മോചനം നേടാനും രോഗിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും.
Dr. Prabhash D MBBS, MD (Psychiatry)
Consultant – Dept. of Psychiatry and behavioral medicine
KIMS KOLLAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1