വൈകിയിട്ടില്ല! ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം തുടങ്ങാം
ഡിസംബര്‍. കമ്പനികളുടെ
എച്ച്ആര്‍ വിഭാഗത്തില്‍നിന്ന് നിക്ഷേപരേഖകള്‍ സമര്‍പ്പിക്കണമെന്ന്
ആവശ്യപ്പെട്ട് അറിയിപ്പ് വന്നുതുടങ്ങുന്നമാസം. പിന്നെ നെട്ടോട്ടമാണ്.
ജനവരി 30നകം നികുതിയിളവിനുള്ള രേഖകളെല്ലാം എച്ച്ആര്‍ വിഭാഗത്തിന് കൈമാറണം.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എവിടെ നിക്ഷേപിക്കുമെന്നറിയാതെയുള്ള
പരക്കംപാച്ചില്‍.
ഓഹരി വിപണി ഉയര്‍ന്നോ താഴ്‌ന്നോ നില്‍ക്കട്ടെ, മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് മാസംതോറും നിക്ഷേപിക്കുമ്പോള്‍ അതേക്കുറിച്ച് ആശങ്കവേണ്ട. എസ്‌ഐപി വഴി മാസഗഡുക്കളായി 500 രൂപമുതല്‍ നിക്ഷേപം നടത്താന്‍ ഇഎല്‍എസ്എസ് ഫണ്ടുകളില്‍ അവസരമുണ്ട്.
വര്‍ഷാരംഭമായ ഏപ്രില്‍ മാസത്തില്‍ തുടങ്ങിയാല്‍ അവസാനസമയത്തുള്ള നെട്ടോട്ടം ഒഴിവാക്കാം. അതുപോലെതന്നെ, തുടര്‍ച്ചയായി നിക്ഷേപിക്കുന്നതുകൊണ്ട് വിപണിയിലെ കയറ്റഇറക്കങ്ങള്‍ ബാധിക്കുകയുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇഎല്‍എസ്എസ് വിഭാഗം ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 17 ശതമാനമാണ്(ഗ്രാഫ് കാണുക). ഈ കാലയളവില്‍ നിഫ്റ്റി സൂചികയിലുണ്ടായ നേട്ടം 11.50 ശതമാനവും.
മികച്ച ഫണ്ടുകള്‍
നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന പണം ഓഹരികളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിഭാഗങ്ങളിലുള്ള ഓഹരികളില്‍ പണംമുടക്കുന്ന ഫണ്ടുകളുണ്ട്. നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് വിവിധ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
*****
മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന അഗ്രസീവ് ഗ്രോത്ത് കാറ്റഗറിയിലുള്ള ഫണ്ടാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ശരാശരിയിലും മികച്ച നേട്ടം നല്‍കാന്‍ ഫണ്ടിന് കഴിഞ്ഞതായികാണാം. അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടംനല്‍കി.
ഫ്രാങ്ക് ളിന്‍ ഇന്ത്യ ടാക്‌സ്ഷീല്‍ഡ് ഫണ്ട്
*****
ഓഹരി വിപണിയിലെ ഇടിവ് കാര്യമായി ബാധിക്കാത്തതരത്തില്‍ നിക്ഷേപം ക്രമീകരിച്ചിരിക്കുന്ന കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലുള്ള ഫണ്ടാണിത്. നഷ്ടസാധ്യതകുറഞ്ഞ വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. കഴിഞ്ഞ 3-5 വര്‍ഷത്തിനിടെ മികച്ച നേട്ടം നിക്ഷേപകന് നല്‍കി. വിപണി തകര്‍ച്ച നേരിടുമ്പോള്‍ വന്‍ നഷ്ടമോ അതുപോലെതന്നെ കുതിച്ചുകയറ്റത്തിനിടയില്‍ വന്‍ നേട്ടമോ പ്രതീക്ഷിക്കേണ്ട. ഏത് സാഹചര്യത്തിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി ഫണ്ടിന്റെ കഴിഞ്ഞകാല പ്രകടനം വ്യക്തമാക്കുന്നു. നാല് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഐസിഐസിഐ പ്രൂ ലോങ് ടേം ഇക്വിറ്റി ഫണ്ട്
****
സ്ഥിരതയുള്ള നേട്ടം വാഗ്ദാനം ചെയ്യുന്ന ഫണ്ട്. വിപണിയിടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി കാണുന്നു. അടിത്തറ ശക്തമായ കമ്പനികളെ തിരഞ്ഞെടുത്താണ് നിക്ഷേപം.അടുത്തകാലത്തായി വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. അതേസമയം മധ്യനിര-ചെറുകിട കമ്പനികളിലും ചെറുതല്ലാത്ത നിക്ഷേപമുണ്ട്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ടാക്‌സ് പ്ലാന്‍ എന്നായിരുന്നു നേരത്തെ ഫണ്ടിന്റെ പേര്.
റിലയന്‍സ് ടാക്‌സ് സേവര്‍ ഫണ്ട്
*****
മധ്യനിര-ചെറുകിട കമ്പനികളിലാണ് 75 ശതമാനവും നിക്ഷേപും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ച നേട്ടവും കഷ്ടകാലത്ത് നിക്ഷേപത്തില്‍ വന്‍ ഇടിവും പ്രതീക്ഷിക്കാം. നഷ്ടംസഹിക്കാന്‍ ശേഷിയുള്ളവര്‍ക്ക് ദീര്‍ഘകാലയളിവില്‍ മിച്ച നേട്ടം നല്‍കും. അഞ്ച് മുതല്‍ ഏഴുവര്‍ഷംവരെയുള്ള കാലാവധി മുന്നില്‍കണ്ട് നിക്ഷേപിക്കാം.

പ്രത്യേകതകള്‍
- നികുതി ലാഭവും നിക്ഷേപത്തിന്മേല്‍ മികച്ച നേട്ടവും.
- നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായനികുതി ബാധ്യതയില്ല.
- ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി (ലോക്ക് ഇന്‍ പിരിഡ്)മൂന്ന് വര്‍ഷം മാത്രം. പിപിഎഫില്‍ ഇത് 15 വര്‍ഷവും ബാങ്ക് നിക്ഷേപത്തിന് 5 വര്‍ഷവുമാണ്. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷംകഴിഞ്ഞേ പിന്‍വലിക്കാവൂ.
- മൂന്ന് വര്‍ഷത്തിന്‌ശേഷം വിറ്റൊഴിയണമെന്നില്ല. ദീര്‍ഘകാലം കൈവശം വെയ്ക്കുന്നത് മികച്ച നേട്ടം നല്‍കും.
നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന പണം ഓഹരികളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിഭാഗങ്ങളിലുള്ള ഓഹരികളില്‍ പണംമുടക്കുന്ന ഫണ്ടുകളുണ്ട്. നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് വിവിധ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
*****
മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന അഗ്രസീവ് ഗ്രോത്ത് കാറ്റഗറിയിലുള്ള ഫണ്ടാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ശരാശരിയിലും മികച്ച നേട്ടം നല്‍കാന്‍ ഫണ്ടിന് കഴിഞ്ഞതായികാണാം. അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടംനല്‍കി.
പ്രത്യേകതകള്‍:
- മധ്യനിര കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപം.
- മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ വിലയിടിവില്‍ സമാഹരിക്കുന്നു.
- 2009 ഡിസംബറില്‍ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചുകൊണ്ടാണ് തുടക്കം.
- നിലവില്‍ ചെറുകിട-മധ്യനിര വിഭാഗത്തിലെ മികച്ച അടിസ്ഥാനമുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നു.
- അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെ കാലാവധിയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ഉറപ്പാക്കാം.
ഫ്രാങ്ക് ളിന്‍ ഇന്ത്യ ടാക്‌സ്ഷീല്‍ഡ് ഫണ്ട്
*****
ഓഹരി വിപണിയിലെ ഇടിവ് കാര്യമായി ബാധിക്കാത്തതരത്തില്‍ നിക്ഷേപം ക്രമീകരിച്ചിരിക്കുന്ന കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലുള്ള ഫണ്ടാണിത്. നഷ്ടസാധ്യതകുറഞ്ഞ വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. കഴിഞ്ഞ 3-5 വര്‍ഷത്തിനിടെ മികച്ച നേട്ടം നിക്ഷേപകന് നല്‍കി. വിപണി തകര്‍ച്ച നേരിടുമ്പോള്‍ വന്‍ നഷ്ടമോ അതുപോലെതന്നെ കുതിച്ചുകയറ്റത്തിനിടയില്‍ വന്‍ നേട്ടമോ പ്രതീക്ഷിക്കേണ്ട. ഏത് സാഹചര്യത്തിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി ഫണ്ടിന്റെ കഴിഞ്ഞകാല പ്രകടനം വ്യക്തമാക്കുന്നു. നാല് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
പ്രത്യേകതകള്‍
- നഷ്ടസാധ്യത കുറഞ്ഞ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം.
- കണ്‍സര്‍വേറ്റീവ് ഗ്രോത്ത് വിഭാഗത്തിലെ മികച്ച ഫണ്ട്.
- വിപണി തകര്‍ച്ചനേരിടുമ്പോള്‍ നഷ്ടസാധ്യത പരിധിവരെ കുറയ്ക്കാം.
- 4-5 വര്‍ഷ കാലാവധിയില്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഐസിഐസിഐ പ്രൂ ലോങ് ടേം ഇക്വിറ്റി ഫണ്ട്
****
സ്ഥിരതയുള്ള നേട്ടം വാഗ്ദാനം ചെയ്യുന്ന ഫണ്ട്. വിപണിയിടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം നല്‍കിയതായി കാണുന്നു. അടിത്തറ ശക്തമായ കമ്പനികളെ തിരഞ്ഞെടുത്താണ് നിക്ഷേപം.അടുത്തകാലത്തായി വന്‍കിട കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം. അതേസമയം മധ്യനിര-ചെറുകിട കമ്പനികളിലും ചെറുതല്ലാത്ത നിക്ഷേപമുണ്ട്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ടാക്‌സ് പ്ലാന്‍ എന്നായിരുന്നു നേരത്തെ ഫണ്ടിന്റെ പേര്.
പ്രത്യേകതകള്‍:
- സ്ഥിരതയുള്ള നേട്ടം.
- അടിത്തറ ശക്തമായ കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നു.
- 55 ശതമാനം നിക്ഷേപവും വന്‍കിട കമ്പനികളുടെ ഓഹരികളില്‍.
- മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരികളിലും ചെറുതല്ലാത്ത നിക്ഷേപം.
- വിപണിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും ശരാശരിയിലും മികച്ച നേട്ടം.
റിലയന്‍സ് ടാക്‌സ് സേവര്‍ ഫണ്ട്
*****
മധ്യനിര-ചെറുകിട കമ്പനികളിലാണ് 75 ശതമാനവും നിക്ഷേപും. അതുകൊണ്ടുതന്നെ വിപണിയുടെ നല്ലകാലത്ത് മികച്ച നേട്ടവും കഷ്ടകാലത്ത് നിക്ഷേപത്തില്‍ വന്‍ ഇടിവും പ്രതീക്ഷിക്കാം. നഷ്ടംസഹിക്കാന്‍ ശേഷിയുള്ളവര്‍ക്ക് ദീര്‍ഘകാലയളിവില്‍ മിച്ച നേട്ടം നല്‍കും. അഞ്ച് മുതല്‍ ഏഴുവര്‍ഷംവരെയുള്ള കാലാവധി മുന്നില്‍കണ്ട് നിക്ഷേപിക്കാം.
പ്രത്യേകതകള്‍:
E-mail: antony@mpp.co.in- ഇഎല്‍എസ്എസ് വിഭാഗത്തില്‍ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിലൊന്ന്.
- അഞ്ച് വര്‍ഷത്തിനിടെ മികച്ച പ്രകടനം.
- നിക്ഷേപം പ്രധാനമായും ചെറുകിട-മധ്യനിര കമ്പനികളില്‍.
- നഷ്ടസാധ്യത കൂടുതല്‍. അതുപോലെതന്നെ നേട്ടസാധ്യതയും.
- ദീര്‍ഘകാലയളവിലുള്ള നിക്ഷേപലക്ഷ്യത്തിന് യോജിച്ചത്.
- 5-7 വര്‍ഷ കാലാവധിയില്‍ മികച്ചനേട്ടം പ്രതീക്ഷിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ