12/04/2015

വെളിച്ചെണ്ണ ഹൃദ്രോഗത്തിനു കാരണമാകുമോ ?

വെളിച്ചെണ്ണ ഹൃദ്രോഗത്തിനു കാരണമാകുമോ ?

വെളിച്ചെണ്ണ ഹൃദ്രോഗത്തിനു കാരണമാകുമോ എന്നതിനെക്കുറിച്ച് നിലയ്ക്കാത്ത വിവാദങ്ങളാണെങ്ങും. വെളിച്ചെണ്ണയെ അനുകൂലിക്കുന്നവര്‍ക്കും...
വെളിച്ചെണ്ണ ഹൃദ്രോഗത്തിനു കാരണമാകുമോ എന്നതിനെക്കുറിച്ച് നിലയ്ക്കാത്ത വിവാദങ്ങളാണെങ്ങും. വെളിച്ചെണ്ണയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും നിരത്താന്‍ ന്യായവാദങ്ങ ളേറെയുണ്ട്. പക്ഷേ, വ്യക്തമായ ഒരു തീരുമാനം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. വെളിച്ചെണ്ണയുടെ ഉപയോഗവും ഹൃദ്രോഗവുമായുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. വെളിച്ചെണ്ണ ഒഴിവാക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്നതിനും തെളിവുകളൊന്നുമില്ല. വെളിച്ചെണ്ണയുടെ രാസഘടനയുടെ അടിസ്ഥാനത്തില്‍ പരീക്ഷണശാലയില്‍ നിന്നുവന്ന ചില നിഗമനങ്ങളാണ് വെളിച്ചെണ്ണവിരുദ്ധരുടെ മുഖ്യായുധം. വിപുലമായ ശാസ്ത്രീയപഠനങ്ങള്‍ കൊണ്ടു മാത്രമേ ഇക്കാര്യത്തില്‍ പൊതുസമ്മതിയുള്ള ഒരു നിഗമനം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.


എതിര്‍പ്പ് എന്തുകൊണ്ട്?

വെളിച്ചെണ്ണയില്‍ പൂരിതകൊഴുപ്പ് കൂടുതലുണ്ട്. 86 ശതമാനം. പാമോയില്‍ (81 ശതമാനം), വെണ്ണ (62 ശതമാനം), മുട്ടയുടെ മഞ്ഞ, പന്നിയിറച്ചി, മാട്ടിറച്ചി തുടങ്ങിയവയിലൊക്കെ പൂരിതകൊഴിപ്പ് കൂടുതലുണ്ട്. പൂരിതകൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കും. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കാം എന്നതുകൊണ്ടാണ് വെളിച്ചെണ്ണയെ ഒരു വിഭാഗം പേര്‍ എതിര്‍ക്കുന്നത്.

എന്താണ് പൂരിതകൊഴുപ്പ്?

കൊഴുപ്പ് രണ്ടുതരത്തിലുണ്ട്. പൂരിതവും അപൂരിതവും. രാസഘടനയുടെ അടിസ്ഥാനത്തിലാണ് കൊഴുപ്പിനെ ഇങ്ങനെ വേര്‍തിരിക്കുന്നത്. കാര്‍ബണ്‍ ആറ്റങ്ങളുടെ നീണ്ട ശൃംഖലയാണ് എല്ലാ കൊഴുപ്പിന്റെയും അടിസ്ഥാന ഘടകം. ഈ കാര്‍ബണ്‍ ശൃംഖലയിലെ ഓരോ ആ റ്റവും ഏതാനും ഹൈഡ്രജന്‍ ആറ്റങ്ങളുമായി ബന്ധപ്പെട്ടാണ് കൊഴുപ്പാകുന്നത്. പൂരിത കൊ ഴുപ്പില്‍ ഓരോ കാര്‍ബണ്‍ ആറ്റവും പരമാവധി ഹൈഡ്രജനാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടാ വും. ഇനി ബന്ധമൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് 'പൂരിതം' എന്നു പറയുന്നത്. അപൂരിത കൊഴുപ്പിലെ കുറച്ചു കാര്‍ബണ്‍ ആറ്റങ്ങളെങ്കിലും ഹൈഡ്രജനാറ്റങ്ങളുമായി എല്ലാ സാധ്യബന്ധങ്ങളും പൂര്‍ത്തിയാക്കാതെ നില്‍ ക്കുന്നുവെങ്കില്‍ അത് അപൂരിതമായിരിക്കും.
വെളിച്ചെണ്ണ പൂരിതകൊഴുപ്പാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ കാര്‍ബണ്‍ ശൃംഖലയുടെ നീളം മറ്റു പൂരിതകൊഴുപ്പുകളെക്കാള്‍ കുറവാണ്. അതിനാല്‍ വെളിച്ചെണ്ണ എളുപ്പം ദഹിക്കും. കൊളസ്‌ട്രോള്‍നില അപകടകരമായി ഉ യര്‍ത്തുകയുമില്ല.
വെളിച്ചെണ്ണ സ്വീകാര്യമാവുന്നത് എന്തുകൊണ്ട്?

ശരീരത്തിനു പൊതുവില്‍ ഗുണകരമായ ലോറിക് ആസിഡ് വെളിച്ചെണ്ണയില്‍ വേണ്ടത്രയുണ്ട്. ഇത് ശരീരത്തിനു പൊതുവിലും ഹൃദയാരോഗ്യത്തിന് വിശേഷിച്ചും നല്ലതാണ്.
മലയാളികള്‍ എത്രയോ കാലമായി വെളിച്ചെണ്ണ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. നമ്മുടെ മണ്ണിനും പരിസ്ഥിതിക്കും ഇണങ്ങിയ ഒരു ഭക്ഷ്യഘടകം തന്നെയാണിത്. കഴിഞ്ഞ 10-20 കൊല്ലത്തിനിടയിലാണ് ഹൃദ്രോഗനിരക്കും കൊളസ്‌ട്രോള്‍ നിരക്കും കൂടിയതായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിനു മുമ്പും നാം വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണയ്‌ക്കെതിരായി ചില കേന്ദ്രങ്ങള്‍ പ്രചാരണം തുടങ്ങിയതോടെ അതിന്റെ ഉപഭോഗം കുറഞ്ഞെങ്കിലും ഹൃദ്രോഗനിരക്കില്‍ ഒരു വ്യത്യാസവും കണ്ടിട്ടില്ല.


എണ്ണകള്‍ അപകടകരമാവുന്നതെങ്ങനെ?

(+00000628+)വെളിച്ചെണ്ണ എന്നല്ല ഏത് എണ്ണയും കൂടുതല്‍ കഴിക്കുന്നത് അപകടകരമാണ്. വറുത്ത പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ സ്വയമറിയാതെ നാം അകത്താക്കുന്ന എണ്ണയുടെ അളവ് വളരെ കൂടുതലായിരിക്കും. കായ വറുത്ത ഉപ്പേരിയിലൊരെണ്ണമെടുത്ത് കത്തിച്ചുനോക്കിയാല്‍ കുറഞ്ഞത് നാലഞ്ചു തുള്ളി എണ്ണയെങ്കിലും ഇ റ്റുവീഴും. അവിയലില്‍ അല്‍പം പച്ചഎണ്ണ ചേര്‍ക്കുകയോ ഉള്ളിയും മുളകും മറ്റും പച്ചഎണ്ണയില്‍ ചാലിച്ചു കറി കൂട്ടുകയോ ചെയ്യുന്നത് അത്ര അപകടമൊന്നുമാവില്ല. അവിടെ കഴിക്കുന്ന എണ്ണയുടെ അളവ് നമുക്ക് നേരിട്ടുകാണാം. അത് പച്ചഎണ്ണയാണുതാനും.


എണ്ണ ചൂടാക്കുന്നത് കുഴപ്പമാണോ?

എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നത് തികച്ചും ദോഷകരമാണ്. ഏതെണ്ണയായാലും ചൂടാകുമ്പോള്‍ അതിന്റെ അപകടസ്വഭാവം കൂടും. പച്ചഎണ്ണയുടെ പതിന്മടങ്ങ് അപകടകാരിയാണ് ചൂടായ എണ്ണ. കറികളില്‍ കടുക് വറുത്തു താളിക്കുന്നതും പപ്പടം കാച്ചി കഴിക്കുന്നതും നല്ലതല്ല.

എണ്ണ കൂടുതല്‍ ചൂടാകുമ്പോള്‍ അതില്‍ അക്രൊലിന്‍ എന്നൊരു രാസവസ് തു ഉണ്ടാകും. ധമനികളില്‍ കൊഴുപ്പ് അടിയാ നും കട്ടി കൂടാനും ഇതു കാരണമാകും. കായ വറുക്കുന്ന സ്ഥലത്തു നിന്നുയരുന്ന 'രുചികരമായ മണം' അക്രൊലിന്‍േറതാണ്.


തേങ്ങ അപകടകരമാണോ?

വെളിച്ചെണ്ണ അപകടമാണെന്നു പറയുന്നവര്‍ പോലും തേങ്ങയുടെ കാര്യത്തില്‍ അത്ര അപകടം കാണാറില്ല. തേങ്ങയില്ലാതെ ഒരു ദിവസമെങ്കിലും കഴിയുക ശരാശരി മലയാളിക്ക് എളുപ്പമല്ലല്ലോ. തേങ്ങ കഴിക്കുന്നതും കറികളി ലും മറ്റും ചേര്‍ക്കുന്നതും നല്ലതാണ്. കൂടുതല്‍ നാര് അടങ്ങിയ തേങ്ങ വയറിനും നല്ലതുതന്നെ.

കടപ്പാട്: ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍,
ഡോ. കെ.കെ. ഹരിദാസ്,
ഡോ. എന്‍. സുദയകുമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1