12/30/2015

കൊളസ്ട്രോൾ അളവ് എത്രയാകാം?

manoramaonline.com

കൊളസ്ട്രോൾ അളവ് എത്രയാകാം?

by സ്വന്തം ലേഖകൻ
കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും അത്യന്താപേക്ഷിതമായതിനാൽ നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.
68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.
രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്.
കൊഴുപ്പ് നാലു വിധം
രക്തത്തിലെ കൊളസ്ട്രോൾ പ്രധാനമായും നാലു വിധം ലൈപോ പ്രോട്ടീനുകളായാണ് കാണുന്നത്. എൽഡിഎൽ കൊളസ്ട്രോൾ, എച്ച്ഡിഎൽ കൊളസ്ട്രോൾ, വിഎൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയാണവ. Mg/dl എന്ന യൂണിറ്റിലാണ് (100 മി. ലി. രക്തത്തിൽ ഇത്ര മി.ഗ്രാം കൊഴുപ്പ്) കൊഴുപ്പളവ് പറയുന്നത്.
പരിശോധന എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിൻറെ അളവു വളരെ കൂടിയിരുന്നാലും കാര്യമായ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. അതിനാലാണ് കൊളസ്ട്രോൾ ഇടയ്ക്കിടെ പരിശോധിച്ചറിയണമെന്നു പറയുന്നത്. കൊളസ്ട്രോൾ കൂടുതലാണോ ചികിത്സ ആവശ്യമായ ഘട്ടത്തിലാണോ എന്നൊക്കെ തിരിച്ചറിയാൻ ശരിയായ രക്തപരിശോധന കൂടിയേ തീരൂ.
രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണയത്തിനുള്ളത്. ഒന്ന് രക്തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവു നിർണയം. LDL, HDL, , ട്രൈഗ്ലിസറൈഡിന്റെ അഞ്ചിൽ ഒന്ന് എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണു ടോട്ടൽ കൊളസ്ട്രോൾ. എന്നാൽ നല്ല കൊളസ്ട്രോളായ HDLന്റെ അളവു വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ LDL ന്റെ അളവു കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. അതുകൊണ്ടു ലിപിഡ് പ്രൊഫൈൽ പരിശോധന (Lipid Profile) ആണ് വേണ്ടത്. LDL, HDL, TG, VLDL എന്നിവയുടെ വേർതിരിച്ചുള്ള കൃത്യമായ അളവു കാണിക്കുന്നതാണ് ലിപിഡ് പ്രൊഫൈൽ.
ടോട്ടൽ കൊളസ്ട്രോൾ പരിശോധന മാത്രം നടത്തുമ്പോൾ ചെലവ് വളരെ കുറവാണ്. എന്നാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയ്ക്ക് 250 മുതൽ 350 രൂപ വരെ ചെലവു വരും. ശരിയായ ഫലം ലഭിക്കാൻ ഉപവാസവും വേണം. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നടത്തി കൊഴുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള രോഗിക്ക് തൊട്ടടുത്ത പരിശോധനകളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം നോക്കിയാലും മതിയാകും.
പരിശോധനയ്ക്ക് മുമ്പ്
കൊളസ്ട്രോൾ നില ശരിയായി മനസ്സിലാക്കുന്നതിനായി 9—12 മണിക്കൂർ ഉപവാസം വേണമെന്നാണു നിലവിലുള്ള നിർദേശം. ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും ഉപവാസമില്ലെങ്കിലും ശരിയായി തന്നെ കിട്ടും. എന്നാൽ LDL, ട്രൈഗ്ലിസറൈഡ്സ് എന്നിവ ഭക്ഷണത്തിനനുസരിച്ചു മാറും. അതുകൊണ്ടാണ് ഉപവാസം വേണമെന്നു പറയുന്നത്. പക്ഷേ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം.
ഇങ്ങനെയൊക്കെയാണെങ്കിലും കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഫ. ജോൺ ഡാനിഷ് നേതൃത്വം നൽകിയ, മൂന്നു ലക്ഷം ആൾക്കാരിൽ നടത്തിയ ഒരു പഠനത്തിൽ, ഉപവാസ ശേഷവും അല്ലാതെയുമുള്ള LDL ഏകദേശം ഒന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാലും പരിശോധനയ്ക്ക് ഉപവാസം വേണ്ടെന്ന നിർദേശം രാജ്യാന്തരതലത്തിൽ ഉണ്ടായിട്ടില്ല.
പരിശോധന എപ്പോൾ തുടങ്ങണം?
20 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്തു തുടങ്ങണം. നോർമലാണെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ചെയ്താൽ മതി. അല്ലെങ്കിൽ കൊളസ്ട്രോൾ നിലയനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയത് വർഷാവർഷം പരിശോധന നടത്തണം. 40 വയസ്സു കഴിഞ്ഞയാൾ, കൊളസ്ട്രോൾ നില നോർമലാണെന്നു കണ്ടാലും വർഷത്തിൽ ഒരു തവണ പരിശോധന നടത്താൻ മടിക്കരുത്. നോർമൽ അളവുകൾ മറികടക്കുമെന്നു മനസ്സിലായാൽ ഭക്ഷണനിയന്ത്രണവും ശരിയായ വ്യായാമരീതികളും ആവശ്യമാണ്.
പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പരമ്പരാഗതമായി ഹൃദയാഘാത സാധ്യതയുള്ളവർ തുടങ്ങിയവർക്ക് പ്രായഭേദമെന്യേ കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്. കുട്ടികളിൽ 9—11 വയസ്സിനുള്ളിൽ ഒരു പ്രാവശ്യം ലിപിഡ് ചെയ്യണമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നു. പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ നില ഇങ്ങനെ തിരിച്ചറിയാം.
വ്യായാമം തൊട്ടുമുമ്പ് വേണ്ട
പരിശോധനയ്ക്കു മുമ്പു വ്യായാമം പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. കൊളസ്ട്രോൾ പരിശോധനയെക്കുറിച്ചുള്ള എല്ലാ മാർഗ നിർദേശങ്ങളും ഇതു ശരിവയ്ക്കുന്നു. പരിശോധനയ്ക്കുമുമ്പ് വ്യായാമത്തിലേർപ്പെട്ടാൽ കൊഴുപ്പ് ഊർജമായി മാറുന്നതിന്റെ തോത് വർധിക്കാം. കുറച്ചു ദൂരം നടന്നും മറ്റും ലബോറട്ടറിയിൽ പരിശോധനയ്ക്ക് എത്തുന്നവർ രക്തമെടുക്കുന്നതിനു മുമ്പായി അഞ്ചു മിനിറ്റ് വിശ്രമിക്കുന്നതും നല്ലതാണ്.
അപോ ബി പരിശോധന
എൽഡിഎൽ കൊളസ്ട്രോളിലെ ഒരു സുപ്രധാന ഘടകമാണ് അപോ ബി (Apo B)എന്ന അപോലിപോ പ്രോട്ടീൻ ബി. 40 മുതൽ 125 Mg/dl വരെയാണ് ഇതിന്റെ സാധാരണ നില. കൊളസ്ട്രോളിലെ ഈ ഘടകത്തിന്റെ നിർണയം ഹൃദ്രോഗബാധയുടെ സൂചന വ്യക്തമാക്കുന്നതാണ്. പക്ഷേ ഗവേഷണ മേഖലയിലാണ് ഈ പരിശോധന ഇപ്പോൾ കൂടുതലും നടക്കുന്നത്.
എത്ര വരെ കുറയാം?
ഒരു വ്യക്തിയുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എത്രവരെ കുറയാം? കൊളസ്ട്രോൾ കൂടുതൽ കുറയുന്നതു നല്ലതല്ല എന്ന ധാരണ പലർക്കുമുണ്ട്. എന്നാലിതു ശരിയല്ലെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ചീത്ത കൊളസ്ട്രോളായ LDLന്റെ സാധാരണ അളവ് 100 എന്നാണ് കണക്കാക്കുന്നത്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബൃഹത്തായ ഒരു പഠനത്തിൽ 11 ശതമാനം ആളുകൾക്ക് LDLന്റെ അളവ് 40mg ൽ താഴെയായിരുന്നു. അവരിൽ അസുഖം ഉണ്ടാവാനുള്ള സാധ്യത 39 ശതമാനം കുറവാണെന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. LDL ഇത്രയും കുറഞ്ഞതുകൊണ്ട് അവരിൽ ഒരു അസുഖവും കണ്ടിട്ടില്ല. കൊളസ്ട്രോൾ കുറയുന്നതു സുരക്ഷിതമാണെന്ന് ഈ പഠനം തെളിയിച്ചു.
നോൺ എച്ച്ഡിഎൽ
കൊളസ്ട്രോൾ ചികിത്സയിലെ ആദ്യ ലക്ഷ്യം എപ്പോഴും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അളവ് കുറയ്ക്കുകയെന്നതാണ്. എൽഡിഎൽ കുറഞ്ഞിട്ടും ട്രൈഗ്ലിസറൈഡ് 200നു മുകളിലാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യം നിശ്ചയിക്കണം. അതാണ് നോൺ എച്ച്ഡിഎൽ കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഒഴികെയുള്ള കൊളസ്ട്രോൾ അളവാണ് ഇത്.
എൽഡിഎൽനോട് 30 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ആയിരിക്കണം ‘നോൺ എച്ച്ഡിഎൽ കൊളസ്ട്രോളി’ ൻറെ നോർമൽ അളവ്.
എന്താണ് ടോട്ടൽ കൊളസ്ട്രോൾ?
നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, സാന്ദ്രത വളരെ കുറഞ്ഞ വിഎൽഡിഎൽ എന്നിവയുടെ അളവ് കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ അളവ്.
വിഎൽഡിഎൽനു പകരം ട്രൈഗ്ലിസറൈഡിൻറെ (ടിജി) അളവിൻറെ അഞ്ചിൽ ഒന്ന് കൂട്ടിച്ചേർത്തു കണക്കാക്കുന്നതാണ് യഥാർഥരീതി. എന്നാൽ വിഎൽഡിഎൽ അളവും ടിജി യുടെ അഞ്ചിലൊന്നും പലപ്പോഴും തുല്യമാകാതെ വരാം. അതിനാൽ ആദ്യമാർഗം തന്നെയാണ് നല്ലത്.
ഡോ. എം. കെ. അനിൽകുമാർ
സീനിയർ കൺസൾട്ടൻറ്,
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്
കൊയ്ലി ഹോസ്പിറ്റൽ, കണ്ണൂർ

ഭൂമിക്കടിയിൽ ഭീമൻ റെയിൽവ സ്റ്റേഷൻ

manoramaonline.com

ഭൂമിക്കടിയിൽ ഭീമൻ റെയിൽവ സ്റ്റേഷൻ

by സ്വന്തം ലേഖകൻ
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ തുറന്നു. 21 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള റയിൽവേ സ്റ്റേഷന്റെ വിസ്തൃതി 1,47,000 ചതുരശ്രമീറ്ററാണ്.
മൂന്നു നിലയിലുള്ള ഈ അതിവേഗ റയിൽവേ സ്റ്റേഷൻ ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻകൂടിയാണ്. ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനാണു ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
സ്റ്റേഷനിൽ 1200 ഇരിപ്പിടങ്ങളുണ്ട്. ഒരേസമയം മൂവായിരം യാത്രക്കാർക്കു ട്രെയിൻ കാത്തു നിൽക്കാം. ഷെൻഷൻ നിവാസികൾക്കു ഹോങ്കോങ്ങിലെത്താൻ 15 മിനിറ്റ് മതി. 11 അതിവേഗ ട്രെയിനുകളാണ് ഷെൻഷനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് സർവീസ് നടത്തുക. ജനുവരി 10 മുതൽ 12 ട്രെയിനുകൾ കൂടി ഉൾപ്പെടുത്തും.

കരിമുണ്ട തരുന്നത് കനത്തവിളവ്

mathrubhumi.com

കരിമുണ്ട തരുന്നത് കനത്തവിളവ്

കരിമുണ്ട കുരുമുളക് വിളവുചൊരിയുന്നതിന്റെ  സന്തോഷത്തിലാണ് ഡോ. മോഹന്‍ദാസ്.  കോഴിക്കോട് പെരുവണ്ണാമൂഴിയില്‍നിന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കരിമുണ്ടവള്ളികള്‍ ശേഖരിച്ചത്.കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പാസ്റ്റേഴ്‌സ് ലെയ്‌നിലെ ഡോ. മോഹന്‍ദാസിന് കൃഷിപാഠത്തിന്റെ ആവശ്യമില്ല. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തബിരുദവും ഡോക്ടറേറ്റും തുടര്‍ന്ന് എ.ആര്‍.എസ്സും നേടി. 1976ല്‍ ശാസ്ത്രജ്ഞനായി കട്ടക്കിലും സീനിയര്‍ സയന്റിസ്റ്റായി കോഴിക്കോട്ടും, പെരുവണ്ണാമൂഴിയിലും  കാസര്‍കോട്ടും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള  ഗവേഷണകേന്ദ്രത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ച് 2011ല്‍ വിരമിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ കൃഷിപരീക്ഷണകുതുകിയായ മോഹന്‍ദാസിന് താത്പര്യം കുരുമുളകിനോടും കവുങ്ങിനോടുമാണ്. അതുകൊണ്ടുതന്നെയാണ് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള അതിര്‍ത്തിയോടുചേര്‍ന്ന എരിത്താവൂര്‍ പ്രദേശത്ത് ഒരു ഹെക്ടര്‍ സ്ഥലംവാങ്ങി കൃഷിതുടങ്ങിയത്.
നെല്‍കൃഷി, വാഴയ്ക്ക് വഴിമാറിയപ്പോള്‍ മോഹന്‍ദാസ് അതിനുമുതിരാതെ വെള്ളം കെട്ടിനില്‍ക്കാത്തവിധം ചാലുകള്‍ കോരി ആറടി അകലത്തില്‍ ബണ്ടുകള്‍ തീര്‍ത്തു. അതില്‍ 12 അടി അകലത്തില്‍ മംഗള, ശ്രീമംഗള, മൊഹിത്‌നഗര്‍ എന്നീ അത്യുത്പാദനശേഷിയുള്ള ഒന്നരവര്‍ഷം പ്രായമായ കവുങ്ങിന്‍ തൈകള്‍ നട്ടു. വളര്‍ന്നുവരുന്ന ഈ തൈകള്‍ക്ക് തണലേകാനും  വെയില്‍കൊള്ളാതിരിക്കാനും ഇടവിളയായി വാഴയും നട്ടു.
മൂന്നുവര്‍ഷം വളര്‍ന്ന കവുങ്ങിന്റെ ചുവട്ടില്‍ രണ്ടടിമാറി, ഒരടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് അതില്‍ കാലിവളവും മേല്‍മണ്ണുമായി ചേര്‍ത്തുനിറച്ചാണ് ആദ്യമഴയോടെ വേരുപിടിച്ച കരിമുണ്ട കുരുമുളകുതൈ നട്ടത്. അവയ്ക്ക് തണലിനായി വാഴയുടെ ഉണങ്ങിയ കരിയിലയും കെട്ടി വളര്‍ന്നുവരുന്നതുവരെ സംരക്ഷിച്ചു. വള്ളിയുടെ പറ്റുവേരുകള്‍ കവുങ്ങില്‍ പടര്‍ന്നുകയറാന്‍ വാഴനാരുകൊണ്ട് കവുങ്ങില്‍ കെട്ടുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കല്‍ ഓരോ ചുവട്ടിലും ഓരോ കിലോവീതം  ചാണകപ്പൊടിയും മണ്ണിലെ ഈര്‍പ്പമനുസരിച്ച് ഒരു വര്‍ഷം 34 തവണ 50 കിലോ പൊട്ടാഷും 50 കിലോ ഡി.എം.പി.യുമായി കലര്‍ത്തി 100 ഗ്രാം വീതവും നല്‍കി അതിനുമുകളില്‍ അല്പം മണ്ണും വിതറും. ചുവട്ടിലുള്ള കളകളെ കൈകൊണ്ട് പറിച്ചുമാറ്റും. ഒരു കാരണവശാലും മണ്‍വെട്ടികൊണ്ട് ചുവട് തുളയ്ക്കരുത്. വേരിന് ക്ഷതമേല്‍ക്കുന്ന പ്രവൃത്തികളൊന്നും കുരുമുളകിന് പാടില്ല. അതിന്റെ വേരുകള്‍ ചെടിയുടെ ചുറ്റും വട്ടത്തില്‍ അധികംതാഴാതെ പടര്‍ന്നാണ് കാണപ്പെടുന്നത്. വേരുകള്‍ക്ക് മുറിവേറ്റാല്‍ അതില്‍ക്കൂടിയാണ് കുരുമുളകിനെ ബാധിക്കുന്ന കുമിള്‍രോഗമായ വില്‍റ്റ് അഥവാ വാട്ടരോഗം, ദ്രുതവാട്ടം, മരുവാട്ടം ഇവ ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ദാസ് പറയുന്നു.
സാധാരണ കുരുമുളക് 15 - 20 വര്‍ഷക്കാലമേ നിലനില്‍ക്കുകയുള്ളൂവെങ്കിലും തന്റെ കവുങ്ങില്‍പറ്റി  താങ്ങായിവളരുന്ന 1000ത്തില്‍പരം ചുവടുകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നിത്യയൗവനത്തോടെ നിലനില്‍ക്കുകയും നല്ല വിളവുതരികയും ഇത്രയുംകാലമായിട്ടും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സാധാരണ കുരുമുളകുവള്ളികള്‍ ഒരു പരിധികഴിഞ്ഞാല്‍ ചില കര്‍ഷകര്‍ അധികംപൊങ്ങാതെ താഴോട്ട് താത്തിവിടും. എന്നാല്‍,  ഇവിടെ അതിനെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നു. 15 വര്‍ഷം വളര്‍ന്ന ഈ വള്ളികള്‍ താങ്ങ് കവുങ്ങിന്റെ മുക്കാല്‍ ഭാഗത്തോളം വളര്‍ന്ന് കരുത്തായിനില്‍ക്കുന്നു.
ഒരു ചുവടില്‍നിന്ന് ശരാശരി 1520 കിലോവരെ ലഭിക്കും. കഴിഞ്ഞ വിളവെടുപ്പ് 12 ലക്ഷത്തിനും ഇക്കൊല്ലം 15 ലക്ഷത്തിനുമാണ് വിറ്റത്.
ചെലവുകുറഞ്ഞ നീരാവി അറയില്‍ കുരുമുളകുതൈകളും കുറ്റിക്കുരുമുളകും വന്‍തോതില്‍ തയ്യാറാക്കുന്നുണ്ട്. ചുവട്ടിലെ വള്ളികളും മുകളറ്റത്തെ തലപ്പുകളുമാണ് കുരുമുളകിന്റെ തൈകള്‍ക്ക് ഉപയോഗിക്കുന്നത്. ഫോണ്‍: 9843643646.

ശിവഗിരി: കാലാതീതമായ തീര്‍ഥാടനം

mathrubhumi.com

ശിവഗിരി: കാലാതീതമായ തീര്‍ഥാടനം

സച്ചിദാനന്ദസ്വാമി
83- ാമത് ശിവഗിരിതീര്‍ഥാടനം പടിവാതില്‍ക്കലെത്തിയിരിക്കുന്നു. 1932ല്‍നിന്ന് 2015ലേക്കുള്ള ദൂരം വളരെ വലുതാണ്. 1928ലാണ് ശ്രീനാരായണഗുരു ശിവഗിരിതീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. ആവര്‍ഷംതന്നെ ഗുരു മഹാസമാധിയാകുകയും ചെയ്തു.
1929 ജനവരി ഒന്നിന് ആദ്യതീര്‍ഥാടനം നടക്കേണ്ടതായിരുന്നു. എന്നാല്‍, ഗുരുസമാധിക്കും നാലുവര്‍ഷം കഴിഞ്ഞുമാത്രമാണ് ശിവഗിരിതീര്‍ഥാടനം തുടങ്ങിയത്. അന്നത്തേതില്‍നിന്ന് ലോകം വളരെ മാറിയെങ്കിലും ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങളും സന്ദേശവും ഇന്നും ഹരിതാഭയോടെ നിലനില്‍ക്കുന്നു.
സാധാരണ തീര്‍ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടുന്നതിനുവേണ്ടിയാണ്. തീര്‍ഥസ്ഥാനത്തെ ദേവാലയത്തില്‍ ദര്‍ശനംചെയ്ത് വഴിപാടുകളും പൂജയും നടത്തി വേദോച്ചാരണവും മന്ത്രജപവും മറ്റും നിര്‍വഹിച്ച് തീര്‍ഥാടകര്‍ നിര്‍വൃതരാകുന്നു. ആത്മീയാനുഭവം നേടുകയെന്നതാണ് തീര്‍ഥാടനലക്ഷ്യം. അതിനുള്ള വ്രതാനുഷ്ഠാനവും ഇതരചടങ്ങുകളും അവര്‍ നിര്‍വഹിക്കുന്നു. തികച്ചും മതപരമായ അനുഷ്ഠാനമാണ് തീര്‍ഥാടനം. എന്നാല്‍, ശിവഗിരിതീര്‍ഥാടനം ഇതില്‍നിന്നും പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പത്തുദിവസവും പഞ്ചശുദ്ധി പഞ്ചധര്‍മാചരണത്തിലൂടെ വിശുദ്ധിനേടാനും പീതാംബരധാരികളായി ശിവഗിരിയിലെത്തി ശാരദാമഠത്തിലും ഇതര പുണ്യനികേതനങ്ങളിലും ദര്‍ശനംചെയ്ത് പുണ്യമാര്‍ജിക്കാനും ഗുരുദേവന്‍ ഉപദര്‍ശനംചെയ്യുന്നുണ്ട്. എന്നാല്‍, തീര്‍ഥാടനത്തെ മതപരമായ ഒരു അനുഷ്ഠാനമെന്നതിലുപരി മാനുഷികമൂല്യംകൂടി നല്‍കി ഒരു മാനവികതാതീര്‍ഥാടനമാക്കി ഗുരുദേവന്‍ മാറ്റി. ഹിന്ദുമതത്തിന്റെ ഒരു അനുഷ്ഠാനമെന്നനിലയ്ക്കല്ല ഗുരു തീര്‍ഥാടനസന്ദേശം നല്‍കിയത്. മതാനുഷ്ഠാനത്തിന്റെ പരിധിക്കുപുറത്ത് തീര്‍ഥാടനസങ്കല്പങ്ങള്‍ക്ക് ശ്രീനാരായണഗുരു പുതിയ മാനങ്ങള്‍ നല്‍കി. ഇതരമതങ്ങളിലെ അംശങ്ങള്‍കൂടി സമന്വയിപ്പിച്ച് ഒരു സമന്വയദര്‍ശനം ശിവഗിരിതീര്‍ഥാടനസന്ദേശത്തിലും ഗുരുദേവന്‍ ചാലിച്ചെടുത്തു.
Sree Narayana Gurudevanശിവഗിരിതീര്‍ഥാടകന്‍ ഹിന്ദുമതത്തിനും ബുദ്ധമതത്തിനുമിണങ്ങിയ പീതാംബരം ധരിക്കും. ക്രിസ്തുവര്‍ഷാരംഭമായ ജനവരി ഒന്നിന് ബുദ്ധജൈനഹിന്ദു മതത്തിലെ പഞ്ചശുദ്ധി പഞ്ചധര്‍മ വ്രതമനുഷ്ഠിച്ച് മത്സ്യം, മാംസം, മദ്യം എന്നിവ വര്‍ജിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ സാഹോദര്യമന്ത്രമോതിക്കൊണ്ട് ശിവഗിരിയിലെത്തും. ഇവിടെ ഒരു സര്‍വമതസമന്വയത്തിന്റെ ഛായ നമുക്കു കാണാം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രം ധരിച്ച് ആളുകള്‍ ശിവഗിരിയിലെത്തി എല്ലാം ചുറ്റിനടന്ന് കണ്ടതിനുശേഷം മടങ്ങുന്നതുകൊണ്ട് എന്തുപ്രയോജനം? 'ഏതുപ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം, ഒരു ലക്ഷ്യവും' എന്ന് ഗുരുദേവന്‍ പറഞ്ഞു.
തീര്‍ഥാടനലക്ഷ്യങ്ങളായി എട്ടുവിഷയങ്ങള്‍ അദ്ദേഹം ഉപദേശിച്ചുകൊടുത്തു: വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, സാങ്കേതികശാസ്ത്ര പരിശീലനം. ഈ എട്ടുകാര്യങ്ങളെക്കുറിച്ച് ശിവഗിരിയില്‍ തീര്‍ഥാടനത്തിന് പ്രസംഗപരമ്പര നടത്തണം. ജനങ്ങള്‍ക്ക് ശ്രദ്ധിച്ചിരുന്നു കേള്‍ക്കാനുള്ള അവസരമുണ്ടാക്കണം. കേട്ടതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണം. അപ്പോള്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും പുരോഗതിയുണ്ടാകും. ശിവഗിരിതീര്‍ഥാടകരിലൂടെ രാജ്യപുരോഗതിയുണ്ടാകണമെന്നും ഗുരു നിര്‍ദേശിച്ചു. അദ്ദേഹത്തിലെ രാഷ്ട്രമീമാംസകനെ ഇവിടെ തെളിഞ്ഞുകാണാം. ഒരു രാജ്യത്തിന്റെ സമഗ്രപുരോഗതിക്കാവശ്യമായതെല്ലാം ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങളിലുണ്ട്. ശിവഗിരിതീര്‍ഥാടനംകൊണ്ട് ഒരു സമുദായത്തിന്റെമാത്രം പുരോഗതിയല്ല ഗുരുദേവന്‍ ആഗ്രഹിച്ചത്. തീര്‍ഥാടനം ഉപദേശിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ഗുരുവിന്റെ തീര്‍ഥാടനലക്ഷ്യങ്ങള്‍ കാലാതിവര്‍ത്തിയായ നിത്യനൂതനസങ്കല്പമായിത്തന്നെ പ്രശോഭിക്കുന്നു.
ഒറ്റനോട്ടത്തില്‍ ശ്രീനാരായണഗുരു പരിഷ്‌കൃതിനേടാത്ത ഒരു കൃഷീവലനെപ്പോലെയാണ്. കോളേജില്‍ പോയി പഠിച്ചിട്ടില്ല, ഇംഗ്‌ളീഷ് വിദ്യാഭ്യാസമില്ല, ഉടുപ്പുപോലും ധരിക്കില്ല, എന്നാല്‍, ഗുരുവിന്റെ ചിന്തയും പ്രവൃത്തിയും ഏതൊരു ആധുനികനെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അമ്പലത്തിലെത്തുന്നവര്‍ ആധുനികശാസ്ത്രശാഖകളില്‍ പരിജ്ഞാനം നേടണമെന്നുപദേശിച്ച ഗുരു എത്ര പരിഷ്‌കാരിയായിരിക്കണം. അതുകൊണ്ടാണ് ശ്രീനാരായണഗുരുവിനെ ശാസ്ത്രയുഗത്തിന്റെ ഋഷിയെന്നു വിശേഷിപ്പിക്കുന്നത്.
ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' എന്ന വിളംബരത്തിന്റെ ശതാബ്ദിയാണ് 2016. ''നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. അങ്ങനെയുള്ളവരെമാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ, മേലില്‍ ചേര്‍ക്കുകയുമുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധംചെയ്യുന്നു.'' ഗുരുദേവന്റെ ഈ വിളംബരത്തിന്റെ അനുരണനം ശിവഗിരിതീര്‍ഥാടനപ്രസ്ഥാനത്തിലും കാണാം. ശിവഗിരിതീര്‍ഥാടനപരിപാടികള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുംവിധമാണ് സംവിധാനംചെയ്തിട്ടുള്ളത്. ഇന്നും നാനാജാതിമതസ്ഥര്‍ ശിവഗിരിതീര്‍ഥാടനത്തില്‍ പങ്കാളികളുമാണ്. കഴിഞ്ഞ 82 വര്‍ഷങ്ങളായി ശിവഗിരിയില്‍ നടന്നിട്ടുള്ള വിവിധ വൈജ്ഞാനികമേഖലകളില്‍പ്പെടുന്ന പ്രഭാഷണപരമ്പര നവകേരളസൃഷ്ടിയില്‍ വലിയ സ്വാധീനംചെലുത്തിയിട്ടുണ്ട്.
അഞ്ചില്‍നിന്ന് ജനലക്ഷങ്ങളായി വളര്‍ന്നു പന്തലിച്ച് ഇന്നിന്റെയും നാളെയുടെയും ദര്‍ശനമേന്തി നിലകൊള്ളുന്ന ശിവഗിരിതീര്‍ഥാടനപ്രസ്ഥാനം ഗുരുവിന്റെ പദതാരിണ പിന്തുടരാന്‍ കരുത്താര്‍ജിക്കുമാറാകട്ടെ...
ഏവര്‍ക്കും തീര്‍ഥാടന മംഗളാശംസകള്‍.
(ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡംഗമാണ് ലേഖകന്‍)

പണമിരട്ടിപ്പിക്കാന്‍ ഇതാ ഒരെളുപ്പവിദ്യ

mathrubhumi.com

പണമിരട്ടിപ്പിക്കാന്‍ ഇതാ ഒരെളുപ്പവിദ്യ

സീഡി
double your money
പണം ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാത്തവരില്ല. അതിന് ശരിയായ വഴികാണാതെ കയ്യിലുള്ള പണം ഏതെങ്കിലും തട്ടിപ്പ് നിക്ഷേപ പദ്ധതികളില്‍കൊണ്ടിട്ട് കൈപൊള്ളാത്തവരും മലയാളികളില്‍ കുറവല്ല. അവര്‍ക്കുവേണ്ടി ഇതാ പണമിരട്ടിപ്പിക്കാനുള്ള ലളിതമായ വിദ്യ.
റൂള്‍-72
നിങ്ങള്‍ എത്ര രൂപയാണോ നിക്ഷേപിക്കുന്നത് അത് ഇരട്ടിപ്പിക്കുന്നതിന് എത്രകാലം വേണ്ടിവരുന്ന് കണ്ടെത്താനുള്ള എളുപ്പവഴിയാണ് റൂള്‍-72.
നിങ്ങളുടെ നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ എത്രയാണെന്നുമാത്രം അറിഞ്ഞാല്‍ മതി.
72നെ വാര്‍ഷിക പലിശകൊണ്ട് ഹരിച്ചാല്‍ നിക്ഷേപം എത്രവര്‍ഷംകൊണ്ട് ഇരട്ടിക്കുമെന്ന് കണക്കാക്കാം. വിദ്യ എളുപ്പമാണെങ്കിലും അധികമാരും ഇത് പരീക്ഷിച്ചുകാണാന്‍ സാധ്യതയില്ല.
കണക്കാക്കാം
വാര്‍ഷിക പലിശ 10 ശതമാനമാണെന്നിരിക്കട്ടെ, 72നെ 10കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് 7.2 ആണ്. അതായത് ഒരുലക്ഷം രൂപ 10 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ ഏഴ് വര്‍ഷവും രണ്ടുമാസവുംകൊണ്ട് നിങ്ങളുടെ നിക്ഷേപം രണ്ട് ലക്ഷമായിട്ടുണ്ടാകും.
പലിശ നിരക്ക് കൂടുന്നതിനനുസരിച്ച് ഇരട്ടിയാകാനുള്ള കാലാവധി കുറയുകയും ചെയ്യും (പട്ടികകാണാം)
Rate of Return(%)                           Number of Year
25 2.88
20 3.60
15 4.80
10 7.20
07 10.29
05 14.40
04 18.00

ബാങ്കില്‍ നിക്ഷേപിച്ചാല്‍ 
ബാങ്കിലെ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നാല് ശതമാനമാണ് പലിശ ലഭിക്കുക. ഇത് പ്രകാരം 18 വര്‍ഷം വേണ്ടിവരും നിങ്ങളുടെ പണം ഇരട്ടിയാകാന്‍. സ്ഥിരനിക്ഷേപമാകട്ടെ ഏഴ് ശതമാനം പലിശനിരക്കില്‍ 10 വര്‍ഷത്തിലേറെ സമയവുമെടുക്കും.
നിങ്ങളുടെ സ്ലാബിനിനുസരിച്ച് 10 മുതല്‍ 30 ശതമാനംവരെ ആദായ നികുതിയും പലിശയ്ക്ക് നല്‍കേണ്ടിവരും. 30 ശതമാനം ആദായ നികുതി നല്‍കുന്നയാളാണ് നിങ്ങളെങ്കില്‍ നേട്ടം 4.9 ശതമാനത്തിലൊതുങ്ങും. അങ്ങനെവരുമ്പോള്‍ നാലരവര്‍ഷം കൂടുതല്‍ നിക്ഷേപിച്ചാലെ പണം ഇരട്ടിയാകൂ. അതായത് മൊത്തം നിക്ഷേപ കാലാവധി 15 വര്‍ഷത്തിലേറെ!
വേഗത്തില്‍ ഇരട്ടിപ്പിക്കാന്‍
സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഓഹരിയിലെ നിക്ഷേപമാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുക. 12 മുതല്‍ 15 വരെ വാര്‍ഷിക നേട്ടം ലഭിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.
ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണെന്നകാര്യം മറക്കേണ്ട. പണമിരട്ടിപ്പിക്കാനിറങ്ങി ഓഹരിയില്‍ നിക്ഷേപിച്ച് കയ്യിലുള്ള പണംകൂടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ശ്രദ്ധയോടെവേണം ഓഹരിയില്‍ നിക്ഷേപിക്കാന്‍.
മ്യൂച്വല്‍ ഫണ്ടിന്റെ വഴി
ഓഹരിയില്‍ നിക്ഷേപിക്കാതെ മികച്ച ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാണ് നഷ്ടസാധ്യത കുറയ്ക്കാനുള്ള വഴി. നിക്ഷേപ തുകയ്ക്കനുസരിച്ച് രണ്ടോ, മൂന്നോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി സ്വീകരിച്ചാല്‍ മികച്ച നേട്ടമുണ്ടാക്കാം.
antony@mpp.co.in

ഭാരതം കാഴ്ചകളുടെ നാട്

mathrubhumi.com

ആന്‍ഡമാനിലെ അദ്ഭുതക്കാഴ്ചകള്‍

എം ലീ
പോര്‍ട്ട്ബ്ലയറിലെ നാവിക വിമാനത്താവളത്തില്‍ നിന്ന് ഞങ്ങളുടെ താമസം ഒരുക്കിയ ഹോണ്‍ബില്‍ നെസ്റ്റിലേക്കുള്ള യാത്രയില്‍, അകലെ ചക്രവാളസീമയില്‍ ഉരുണ്ടുകൂടിയ കരിമേഘങ്ങള്‍ ഒരു പൂര്‍വ്വസൂചന എന്ന പോലെ ഞങ്ങളെ പിന്തുടരുന്നതായി എനിക്കു തോന്നി. അല്‍പസമയത്തിനുള്ളില്‍, ജനലഴികളുടെ താഴെ, പാറകള്‍ക്കിടയില്‍ ഉലയുന്ന കടല്‍കാഴ്ചകള്‍ക്കു മേല്‍, ഈ കരിമേഘങ്ങള്‍ മഴയായ് തിമിര്‍ത്തു. ഫോട്ടോഗ്രാഫി മോഹങ്ങളുമായെത്തിയ എനിക്ക് ആന്‍ഡമാന്‍ സമ്മാനിച്ചത് വെറും രണ്ടു ദിവസത്തെ സൂര്യപ്രകാശം
നിരാശാജനകമെങ്കിലും ടെലിഫോണും ടെലിവിഷനും വിരസമായ വാര്‍ത്തകളും എല്ലാം ഉപേക്ഷിച്ച്, പ്രകൃതിയുടെ നിശബ്ദമായ സാന്നിധ്യത്തില്‍, പച്ചപ്പുകളുടെ നൈര്‍മല്യവും ഏറ്റുവാങ്ങി ഉറങ്ങി ഉണര്‍ന്ന പതിനാലു ദിവസങ്ങള്‍ സമ്മാനിച്ച സന്തോഷവും ഉണര്‍ വും പറഞ്ഞറിയിക്കുവാന്‍ വയ്യ.
ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുഭാഗത്ത് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന 572 ദ്വീപുകളുടെ ഒരു സമുച്ചയം ആണ് ആന്‍ഡമാന്‍ നിക്കോബാര്‍. ചോള സാമ്രാജ്യത്തിലെ രാജരാജചോളന്‍ (1014- 1042) ഈ ദ്വീപ് തന്റെ നാവികതാവളമായി ഉപയോഗിച്ചതായി, ചരിത്രപുസ്തകങ്ങള്‍ പറയുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്!
ആന്‍ഡമാന്‍ ദ്വീപിലെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പോര്‍ട്ട്ബ്ലയറില്‍ നിന്നും ആരംഭിച്ച് ഹാവലോക്ക് വഴി വടക്ക് ഡിഗഌപ്പൂരില്‍ പോയി തിരിച്ച് തെക്കേ ആന്‍ഡമാനില്‍ എത്തുന്ന എന്റെ യാത്രാപരിപാടി. ഒരു സാധാരണ വിനോദസഞ്ചാരിയുടെ രീതിയാകുവാന്‍ ഒരിക്കലും സാധ്യതയില്ലാത്തതാണ്, അതുകൊണ്ടായിരിക്കണം, ഈ സീസണിലെ സാധാരണമല്ലാത്ത മഴയും എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്. ഇതാ, ഇങ്ങിനെയായിരുന്നു തുടക്കം: മക്രൂസ് എന്ന ആഡംബര കട്ടമരത്തില്‍ (Luxury Catamaran) ഹാവ്‌ലോക് ദ്വീപിലേക്ക്.
Andaman
ഹാവ്‌ലോക്
മക്രൂസ് നിങ്ങളെ ഒന്നര മണിക്കൂര്‍ കൊണ്ട് പോര്‍ട്ട്ബ്ലയറില്‍ നിന്നും ഹാവ്‌ലോക് ദ്വീപില്‍ എത്തിക്കുന്നു. ഈ ദൂരം താണ്ടാന്‍, മറ്റു മിനി ഷിപ്പുകള്‍ ചിലപ്പോള്‍ മൂന്നു മണിക്കൂര്‍ വരെ എടുത്തേക്കാം. കട്ടമരം എന്നു കേട്ട് തെറ്റിദ്ധരിക്കണ്ട. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന മരത്തടികള്‍ കൂട്ടികെട്ടിയുള്ള കട്ടമരമല്ലിത്. എല്ലാ അര്‍ഥത്തിലും മക്രൂസ് ഒരു വിമാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. സീറ്റ് ബെല്‍ട്ടും സുരക്ഷാസൂചനകള്‍ തരുന്ന വീഡിയോയും സീറ്റ് നിരകള്‍ക്കു പിന്നില്‍ ഒരു ചെറിയ കഫ്ത്തീരിയയും എല്ലാമുള്ളതാണിത്.
മക്രൂസ് പുറപ്പെടുന്നതിനു തൊട്ട് മുന്‍പ് മഴ തിമിര്‍ത്തു പെയ്തു. ഇത് യാത്രയെ ബാധിക്കുമോ എന്ന് ശങ്കിച്ചിരുന്ന സഞ്ചാരികളെ, മഴ ദൈവങ്ങള്‍ തുണച്ചു. ദൂരെ ഇരമ്പുന്ന കടല്‍, പൂര്‍ണമായും ശാന്തമായിരുന്നില്ല എങ്കിലും, മക്രൂസിനെ കടലിലേയ്ക്ക് നയിക്കുവാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചു.
കടലിന്റെ ഹൃദയത്തിലേയ്ക്ക് കടന്ന മക്രൂസിനെ കടലിലെ തിരമാലകള്‍, ഒരു കളിപ്പാവയെന്ന പോലെ അമ്മാനമാടി, ഉയര്‍ന്നു വന്ന ഓരോ വന്‍തിരമാലയും മക്രൂസിനെ എടുത്തെറിഞ്ഞു കൊണ്ടിരുന്നു. പാര്‍ശ്വഭാഗങ്ങളിലുള്ള ചില്ലുകളെ ഉഗ്രഭാവം പൂണ്ട തിരകള്‍ തകര്‍ക്കുമോ എന്ന് ഭയന്ന യാത്രക്കാരുടെ നിലവിളി മക്രൂസിന്റെ എഞ്ചിന്‍ ആരവത്തെ അപ്പാടെ കീഴ്‌പ്പെടുത്തി കളഞ്ഞു. സിക്‌നസ് ബാഗുകളില്‍ ഛര്‍ദിക്കുന്ന യാത്രക്കാര്‍ക്ക്, പുതിയബാഗുകള്‍ നല്‍കുവാന്‍ ബോട്ടിലെ ജോലിക്കാര്‍ നൂലില്‍ കെട്ടിയ പാവകളെപോലെ ശുഷ്‌കാന്തിയോടെ ഓടി നടന്നിരുന്നു.
Andaman
പുറത്ത് കരിമേഘങ്ങള്‍, പലപ്പോഴായി പേമാരി ചൊരിഞ്ഞു. ഇളകി മറിയുന്ന തിരമാലകള്‍ ആഴക്കടലില്‍ നിന്നും കക്കകള്‍ ഉഴുതു, കടല്‍ക്കീഴില്‍ വന്‍പാറകളുടെ സുരക്ഷിതത്വത്തില്‍ ഒളിച്ച മത്സ്യങ്ങളെ അവ കടലിനു മുകളില്‍ പറത്തി. ഹാവ്‌ലോക്കില്‍ എങ്ങിനെയെങ്കിലും വേഗം എത്തണേ എന്ന പ്രാര്‍ഥന എല്ലാ മനസുകളിലും ഒരു പോലെ ഉണര്‍ന്നിരിക്കണം.
ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‌ലോക്. പോര്‍ട്ട് ബ്‌ളെയറില്‍ നിന്ന് 57 കിലോമീറ്റര്‍ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന 113.93 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഹാവ്‌ലോക്ക് നിങ്ങളില്‍ ഗോവയുടെ സ്മൃതികള്‍ ഉണര്‍ത്തും. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ജനറല്‍ ആയിരുന്ന ജനറല്‍ ഹെന്റി ഹാവ്‌ലോകിന്റെ പേരാണ് ഈ ദ്വീപിനു നല്‍കിയിരിക്കുന്നത്. ഹാവ്‌ലോകിലെ ഏറ്റവും വലിയ ബീച്ചായ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നായി ടൈം പ്രഖ്യാപിച്ചിട്ട് അധികകാലമായിട്ടില്ല.
Andaman Info 1
ഹാവ്‌ലോക്കില്‍ ധാരാളം വിദേശികളേയും നമുക്ക് കാണാം. ഗോവയിലെ പോലെ ചെറു റസ്റ്റാറന്റുകള്‍ നിറഞ്ഞ വഴികളും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റഷ്യന്‍, ജര്‍മ്മന്‍, ഇസ്രയേലി മെനുവും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റും. എന്നാലും ഗോവയിലെ തിരക്കൊന്നും ഇവിടുത്തെ വഴിയിലോ ബീച്ചിലോ കാണുകയില്ല. കുറച്ച് വലിയ കോഴിക്കൂടുകള്‍ പോലെ, രണ്ടുപേര്‍ക്ക് സുഖമായി ഉറങ്ങുവാന്‍ സാധ്യമായ ചില താമസസൗകര്യങ്ങളും ഇവിടെ കണ്ടിരുന്നു. വെറും 125 രൂപ ദിവസവാടകയ്ക്ക് പല വിദേശികളും സങ്കേതമാക്കിയവയാണ് ഇവയില്‍ പലതും.
ഡോള്‍ഫിന്‍ റിസോര്‍ട്ട്
ഞങ്ങള്‍ താമസിച്ചിരുന്ന ഡോള്‍ഫിന്‍ റിസോര്‍ട്ട് കടലിനോട് തൊട്ടുരുമ്മിയാണ് സ്ഥിതി ചെയ്തിരുന്നത്. മഴ തിമിര്‍ത്ത രാത്രികളില്‍ കടല്‍ ഇളകിയാടുമ്പോള്‍ ഉയരുന്ന വന്‍ തിരമാലകള്‍, കശക്കി എറിയുന്ന മണല്‍ കൂമ്പാരങ്ങള്‍ നമ്മുടെ മുറിക്ക് പുറത്ത് രാവിലെ പ്രത്യക്ഷപ്പെടുന്നു.
ഡോള്‍ഫിന്‍ റിസോര്‍ട്ടിന് പുറത്തിറങ്ങിയാല്‍ മനുഷ്യാവാസം തീരെ കളങ്കം ചാര്‍ത്തിയിട്ടില്ലാത്ത, ചീവീടുകള്‍ സദാ കിന്നാരം പറയുന്ന ചെറുഗ്രാമവും, പച്ചപ്പുകള്‍ക്കിടയില്‍ തല ഉയര്‍ത്തുന്ന ചെറിയ ഷാക്‌സ് എന്നു വിളിക്കാവുന്ന കൊച്ചു റസ്റ്റോറന്റുകളും കാണാം. ഒരു ഷാക് ആയ റോണീസ് ആയിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണ സ്ഥലം. ഒരു പറ്റം ഇസ്രായേലി, ജര്‍മ്മന്‍ ടൂറിസ്റ്റുകളുടെ സ്ഥിരം സങ്കേതമായ റോണീസ്.
ഉച്ചയുടെ ആലസ്യത്തിലും പിന്നീട് അത്താഴസമയത്തും പലപ്പോഴും കോഫി  അല്ലെങ്കില്‍ ബിയറിന്റെ അകമ്പടിയോടെ സൊറ പറഞ്ഞ് ചീട്ടുകളിച്ചിരിക്കുന്ന വിദേശി ടൂറിസ്റ്റുകള്‍ റോണീസിലെ സ്ഥിരം കാഴ്ചയായിരുന്നു. അവരുടെ പ്രധാന ഭക്ഷണം 'ഷാക് ഷുക്ക' എന്ന ഇസ്രായേലി വിഭവമായിരുന്നു.
ഷാക് ഷുക്ക:
ആകാംക്ഷയോടെ ഷാക്ഷുക്ക എന്താണെന്ന് ഞാന്‍ റോണിയോട് ചോദിച്ചു. 'സിംപിള്‍' റോണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി ഉടനെ. ഇത് ട്യൂണിഷ്യയില്‍ കിട്ടുന്ന മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാകുന്നു. ഇതാ, റോണി പറഞ്ഞ ഷാക് ഷുക്ക റെസിപ്പി:
കോഴിമുട്ട- 3
തക്കാളി ചെറുതായി അരിഞ്ഞത്- 3
സവാള-2
ഉപ്പ്- ആവശ്യത്തിന്.
പാവ്‌രിക്ക മുളക് പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിന്റെ മീതെ മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിനുശേഷം പാത്രം മൂടിവെച്ച് ഇവ പാകമാകുന്നതു വരെ(ഏകദേശം 5 മുതല്‍ 8 മിനിട്ട് വരെ) ചെറുതീയില്‍ വേവിക്കുക. ഷാക്ക്ഷുക്ക റെഡി.
റോണിയുടെ ഭാര്യ ഉണ്ടാക്കുന്ന ഞണ്ട് കറിയും ബംഗാളി മീന്‍മസാലയും കഴിക്കുവാനാണ് പ്രധാനമായും ഞങ്ങള്‍ അവിടെയെത്തിയത്. ഷാക്ക് ഷുക്ക അപ്രതീക്ഷിത വിഭവമായിരുന്നു. തൊട്ടടുത്ത് രണ്ട് നേപ്പാളി സഹോദരന്‍മാര്‍ നടത്തുന്ന ജര്‍മ്മന്‍ ബേക്കറി. അവിടെ കല്‍ക്കരി ഓവനുകളില്‍ പാകപ്പെടുത്തുന്ന ബ്രഡ് കൊണ്ടുണ്ടാക്കിയ അത്യധികം രുചികരമായ ചിക്കന്‍ സാന്‍ഡ് വിച്ചും പിസയും വേറെയും കിട്ടി.
രാധാനഗര്‍ ബീച്ച്
ഏഷ്യയിലെ ഏറ്റവും മനോഹരമായ അഞ്ച് ബീച്ചുകളില്‍ ഒന്ന് എന്ന് ടൈം വിശേഷിപ്പിച്ച രാധാനഗര്‍ ബീച്ച് കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വെള്ളിപ്പരപ്പുകളാല്‍ നമ്മളെ സ്വീകരിക്കുന്നു. വിരലിലെണ്ണാവുന്ന മനുഷ്യരെ മാത്രമേ ഇവിടെ കണ്ടുള്ളു. നമുക്ക് പരിചിതമായ നഗരത്തിരക്കുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നാടന്‍ ബീച്ചുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു രാധാനഗര്‍. സാധാരണ ബീച്ചുകളിലെ വന്‍ തിരമാലകളൊന്നും ഇവിടെ കണ്ടില്ല, തികച്ചും ശാന്തമായ അന്തരീക്ഷം.
Andaman
പ്രായമാകുന്നതിനൊപ്പം മനുഷ്യന്റെ അഭിനിവേശങ്ങള്‍ക്ക് ഉണര്‍വ്വു നശിക്കുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമാറ് ചെറുമക്കളോടൊപ്പം കടലില്‍ തിമര്‍ത്തുല്ലസിക്കുന്ന അപ്പൂപ്പന്‍മാരെയും അവിടെ കണ്ടിരുന്നു. പ്രകൃതിയുമായി ഏകവത്കരിക്കുവാനായി അവസരം നീട്ടുന്നത് പോലെ തന്റെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്ന മനോഹരമായ ഈ കടലിലേക്ക് ആരായാലും ഇറങ്ങിപ്പോവും.
ഹാവ്‌ലോക്കിലും രാധാനഗര്‍ പരിസരങ്ങളിലും മോട്ടോര്‍സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കടകള്‍ കാണാം. വാടക ഒരു ദിവസത്തേക്ക് 350 രൂപ. പക്ഷെ എന്റെ ഹാവ്‌ലോക്ക് കാഴ്ചകളെല്ലാം രാവിലെയുള്ള നടത്തത്തിലൂടെയായിരുന്നു. അതിരാവിലെ പ്രകാശം വിതറുന്ന ചെറുവഴികളിലൂടെ ഇടകലര്‍ന്ന തിരമാല ശബ്ദവും ചീവിടുകളുടെ സംഗീതവും നിറയുന്ന സമയങ്ങളില്‍ ജോഗിങ് ഒരനുഭവമായി. നിര്‍ജനങ്ങളായ വഴികളില്‍ ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഹാവ്‌ലോക്ക് ഭവനങ്ങളിലേക്ക് നോക്കുന്ന എന്നെ സ്വീകരിച്ചത് പുറമെ വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരുടെ ആകാംക്ഷ നിറഞ്ഞ പുഞ്ചിരി മധുരമായിരുന്നു.
കടല്‍ ഇളകി മറിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കു ശേഷം സൂര്യന്‍ മടങ്ങിയെത്തിയ ഒരു പകലില്‍ ഞങ്ങള്‍ എലിഫന്റ് ബീച്ച് കാണാനിറങ്ങി. ഇത്രയും ദിവസം പലരുടെയും യാത്രാപരിപാടികള്‍ തകിടം മറിച്ചുകൊണ്ട് മക്രൂസോ മറ്റു ചെറുകപ്പലുകളോ ഹാവ്‌ലോക്കില്‍ എത്തിയിരുന്നില്ല.
എലിഫന്റ് ബീച്ച്
സ്‌കൂബ ഡൈവേര്‍സിന്റെയും (Scuba) സ്‌നോര്‍ക്ക്‌ലേഴ്്‌സിന്റെയും (Snorklers) പറുദീസയാണ് എലിഫന്റ് ബീച്ച്. ഹാവ്‌ലോക്കില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര. പൂര്‍ണവന്യതകള്‍ക്കിടയില്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നീളമുള്ള സ്വര്‍ണ കടല്‍ത്തീരം. കാറ്റ് ശൂന്യമായ പ്രാര്‍ഥനകള്‍ ഉരുവിടുന്ന കടല്‍തീരത്ത് തിരമാലകള്‍ മൗനഭാഷയില്‍ നമ്മളോട് സംവദിക്കുന്നു.
അവിടവിടെയായി കടപുഴകി വീണുകിടക്കുന്ന വന്‍മരങ്ങള്‍, സുനാമിയുടെ മൃഗീയശക്തിയുടെ സൂചനപോലെ മുന്നില്‍. ചിലമരങ്ങള്‍ കടലിന്റെ ഉള്‍ഭാഗത്തേക്ക് നീണ്ട് വ്യത്യസ്തമായ ഒരു മനോഹാരിത ഒരുക്കുന്നു. ചില മരങ്ങളുടെ വേരുകള്‍ക്ക് പോലും അമ്പതടിയിലേറെ നീളം ഉണ്ടായിരുന്നു.
സ്‌നോര്‍ക്കലുകള്‍ അണിഞ്ഞ് നീന്താനിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് നിറങ്ങളുടെ വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ജീവനുള്ള പവിഴപുറ്റുകള്‍. പലനിറങ്ങളുള്ള മത്സ്യക്കൂട്ടങ്ങള്‍, വന്‍ തിരണ്ടികള്‍, കിനാവള്ളികള്‍, ഇവ ശൃംഗരിച്ചു കൊണ്ട് അവയുടെ ലോകത്തേക്ക് നമ്മെ ക്ഷണിക്കുന്നതു പോലെ തോന്നും. നീന്താന്‍ വശമില്ലാത്തവരെ സഹായിക്കാന്‍ ചെറിയ വാടകയ്ക്ക് ഗൈഡുകളെ ലഭ്യമാണ്.
Andaman
ഹാവ്‌ലോക്കില്‍ നിന്നും മനുഷ്യരേയും സാധനസാമഗ്രികളും പലവ്യഞ്ജനങ്ങളും അക്കരെ ഇക്കരെ എത്തിക്കുന്ന ജോലി ഫെറി എന്നറിയപ്പെടുന്ന മിനി ഷിപ്പ് ആണ് നിര്‍വ്വഹിക്കുന്നത്. നമ്മുടെ നാട്ടിലെ ചെറുബോട്ടുകളെ പോലെ ഇവ ഓരോ ദ്വീപുകളേയും ബന്ധിപ്പിച്ച് ദിവസേന കടന്നുപോയി വീണ്ടും പോര്‍ട്ട്ബ്ലയറില്‍ എത്തുന്നു.
മായാബന്ദര്‍
രാവിലെ 11 മണിയോടെ മിനിഷിപ്പില്‍ കയറിയ ഞങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ലിംബുത്തല ജെട്ടിയിലെത്തി. വരാന്‍ പോകുന്ന ദിവസങ്ങളില്‍ ഞങ്ങളുടെ സന്തതസഹചാരിയും സുഹൃത്തും വഴികാട്ടിയുമായ രാകേഷ് കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു.
മഴ ചാറി നിന്നിരുന്ന ഉച്ചസമയം. ലിംബുത്തലയിലെത്തിയതും വിശപ്പ് കത്തിക്കാളാന്‍ തുടങ്ങി. ആദ്യമന്വേഷിച്ചത് ഭക്ഷണശാലയാണ്. രംഗത്തി(Rangath)ലേക്കു ള്ള വഴിയില്‍ കാഴ്ചയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ലക്ഷ്മി ഹോട്ടലില്‍ ലഭിച്ച ഭക്ഷണമോ അതി രുചികരം. ബില്ലുകൊടുത്ത് പുറപ്പെടാന്‍ തുടങ്ങിയ ഞങ്ങളെ പിടിച്ചിരുത്തി അശ്വിന്‍ എന്ന കുടവയറന്‍ വെയ്റ്ററുടെ വക ഫ്രീ മധുരം. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ പൈസ വാങ്ങാന്‍ കൂട്ടാക്കിയില്ല. നമ്മുടെ നാട്ടുകാര്‍ക്കിടയില്‍ മരിച്ചുകൊണ്ടിരിക്കുന്ന നിഷ്‌കളങ്കതയും നിസ്വാര്‍ഥതയും ഇന്നും ഈ കൊച്ചു ദ്വീപുകാര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നു.
Andaman Info 2അതിരാവിലെ പോര്‍ട്ട്ബ്ലയറില്‍ നിന്നും പുറപ്പെട്ട രാകേഷിനെ ഉറങ്ങുവാന്‍ വിട്ട് ഞാന്‍ സ്റ്റിയറിങ് കയ്യിലെടുത്തു. വലത് കടലിന്റെ നീലിമയും ഇടത് വനസൗന്ദര്യവും അകമ്പടിയായി, ഞങ്ങള്‍ മായാബന്ദറില്‍ എത്തുമ്പോള്‍ സമയം ഏഴുമണി. മുറുക്കാന്‍കറയുള്ള പല്ലുകള്‍ കാട്ടി ചിരിക്കുന്ന മനുഷ്യരും, ചെറുകടകളുമുള്ള ജന്‍മനാ സ്വരൂപമറ്റ കൊച്ചു പട്ടണം, മട്ടാഞ്ചേരിയിലെ ചേരിപ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
ആവശ്യമുള്ള ബിസ്‌കറ്റുകളും വെള്ളവും സംഘടിപ്പിച്ച് ഞങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുള്ള ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ഞങ്ങളെ കാത്തിരുന്നത് ഒരിക്കലും വൃത്തിയാക്കിയിട്ടില്ലാത്ത പഴകിപ്പൊളിഞ്ഞ ഒരു മുറി. പക്ഷെ ഈ ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളില്‍ നിന്നു നോക്കിയാല്‍, താഴെ രാത്രിയുടെ നിശബ്ദതയില്‍ മയങ്ങുന്ന കടലിനു മുകളില്‍ മത്സ്യബന്ധന ബോട്ടുകളുടെ മിന്നാമിനുങ്ങ് വെളിച്ചം. അതിരാവിലെ മുകളില്‍ നിന്നും പടിയിറങ്ങി കടലിന്റെ സൗന്ദര്യം ആസ്വദിച്ചതിനു ശേഷം മായാബന്ദര്‍ താമസം വെട്ടിച്ചുരുക്കി ബാരാട്ടാങ്കിലേയ്ക്ക് (Baratan-k) യാത്രയായി.
ബാരാട്ടാങ്ക്
മണ്‍ജ്വാലാമുഖി (Mud volcano) യുടെ നാടായ ബാരാട്ടാങ്കിലെത്തുന്ന നമ്മളെ സ്വീകരിക്കുന്നത് പച്ചപ്പാടങ്ങളും സദാ ചിരിക്കുന്ന മനുഷ്യരുമാകുന്നു. ഭീകരമായ അലര്‍ച്ചയോടെ ലാവ വിതറുന്ന വെസൂവിയസ് ദൃശ്യങ്ങളുടെ ഓര്‍മ്മയുമായി, മണ്‍ജ്വാലാമുഖിയുടെ നെറുകയിലെത്തുന്ന നമ്മളെ കാത്തിരിക്കുന്നത് ഏതാണ്ട് ഇരുപത്തഞ്ച് ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിലത്ത് ചിതറികിടക്കുന്ന ചില മണ്‍കൂനകള്‍ മാത്രം. അവ തീര്‍ത്തും നിരാശാജനകമായിരുന്നു.
Andaman
ഭൂമിക്കടിയില്‍ നിന്ന് പുറംതള്ളപ്പെടുന്ന പലതരം വാതകങ്ങളും ജലവുമാണ് ഈ മണ്‍ജ്വാലാമുഖി കളെ സൃഷ്ടിക്കുന്നത്. ഇവ സാധാരണജ്വാലാമുഖികളേക്കാള്‍ വളരെ താപം  കുറഞ്ഞവയാണ്. വാതകങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത് മീഥൈനും കാര്‍ബ്ബണ്‍ഡൈഓക്‌സൈഡും നൈട്രജനും. ഇവ ചിലപ്പോള്‍ ചെറു തീനാളങ്ങളെയും ഉണ്ടാക്കുന്നു. ഡിസംബര്‍ 2004 ലെ സുമാത്ര ഭൂമികുലുക്കമാണ് ബാരാട്ടാങ്കിലെ മണ്‍ജ്വാലാമുഖിയെ പുനര്‍ജീവിപ്പിച്ചത്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭൂകമ്പനിരീക്ഷണ കേന്ദ്രം വിവരങ്ങള്‍ കല്‍ക്കത്തയിലെ പ്രധാന ഓഫീസിലേക്ക് അയച്ചു കൊണ്ടിരിക്കുന്നു.
കാല്‍ക്കോ ബീച്ച് റിസോര്‍ട്ട് 
കാല്‍ക്കോ (Xalco) ബീച്ച് റിസോര്‍ട്ട് എന്ന ഇക്കോ കോട്ടേജുകളുടെ കാഴ്ച തന്നെ നയനാനന്ദകരമാണ്. മുളകളും പനമ്പും മരവും കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ കോട്ടേജുകള്‍ മനോഹരം. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ളവ. പൂവിടാന്‍ വെമ്പുന്ന വാകമരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന വഴിയോരത്ത് പച്ചപ്പാടങ്ങള്‍ക്ക് സാക്ഷിയായാണ് മൂന്നു കോട്ടേജുകളും ഒരു പൊതു തീന്‍ശാലയും ഉള്ള കാല്‍ക്കോ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
ഞങ്ങളെ കൂടാതെ മറ്റു അതിഥികളൊന്നും കാല്‍ക്കോയില്‍ ഉണ്ടായിരുന്നില്ല. റിസോര്‍ട്ട് മാനേജര്‍ ഐസക്, കുക്ക്, പിന്നെ ഒരു സഹായി. തീര്‍ന്നു റിസോര്‍ട്ടിലെ സ്റ്റാഫ്; അടുക്കളയില്‍ നിന്നെ ത്തിയ സുഗന്ധങ്ങള്‍ വിശപ്പിനെ വീണ്ടും ഉണര്‍ത്തി. മുന്നിലെ ഇളം ഞണ്ടുകറിയും മീനുമെല്ലാം നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. തൊടുന്നതെല്ലാം രുചികരമാക്കുന്ന ഇവിടുത്തെ കുക്കിന്റെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍ദയമായ ചൂടിനോട് വിടപറഞ്ഞ് മനോഹരമായ മുളംകുടിലിന്റെ കുളിര്‍മ്മയില്‍ കഴിച്ച രണ്ടു രാത്രികള്‍ മനോഹരങ്ങളായിരുന്നു.
ബാലുടെരാ
പിറ്റേന്ന് രാവിലെ ഐസക്കും കുക്കും അയാളുടെ വളര്‍ത്തുനായയുമൊത്ത് ഞങ്ങള്‍ റിസോര്‍ട്ടിനു പിന്നിലുള്ള ബാലുടെരാ (Baludera) ബീച്ചിലേക്ക് പുറപ്പെട്ടു. ചെളിയില്‍ കാല്‍ ഭാഗം പൂണ്ടുകിടക്കുന്ന ചെറുതോണി, കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ വലിച്ചിഴച്ച് ചെറുനദിയിലിറക്കി. അവിടെ നിന്ന് തുഴഞ്ഞ് കടലിലേയ്ക്കും. സുനാമിയുടെ ഭീകരത മുഴുവന്‍ ഏറ്റുവാങ്ങിയ ബീച്ച് പാടെ വിജനമായിരുന്നു. ചെറുത്തുനില്‍പ്പുകള്‍ക്കു ശേഷം കീഴടങ്ങലില്‍ സാഫല്യം കണ്ടെത്തിയ കടല്‍ത്തീരം. ഒരു ട്രീഹൗസും ചെറിയ മുളംകുടിലുകളും ഇവിടെയുണ്ട്. എല്ലാം വെറും അസ്ഥികൂടം.
ഞങ്ങള്‍ ബീച്ചില്‍ കഴിച്ചുകൂട്ടിയ സമയമത്രയും റിസോര്‍ട്ട് തുറന്ന് കിടക്കുകയായിരുന്നു എന്നത് അത്ഭുതം. ഐസക്കും കുക്കും ഇറങ്ങിയാല്‍ പിന്നെ റിസോര്‍ട്ട് വിജനം. നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സ്ഥിതിവിശേഷം ആലോചിക്കാന്‍ പോലും പറ്റില്ല.
Andaman
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ചെറുനദിയിലൂടെയുള്ള സ്പീഡ്‌ബോട്ട് യാത്ര നിങ്ങളെ കൊണ്ടുചെല്ലുന്നത് ഒരു സ്റ്റാലറ്റ് മൈറ്റ് ഗുഹയിലാണ്. ഇവിടെയ്ക്കുള്ള യാത്രാ സ്വപ്‌നം മഴ മൂലം ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. രാവിലെ ബാരാട്ടാങ്കിനോട് വിടപറയുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ രുചിയും കാല്‍ക്കോയിലെ ജോലിക്കാരുടെ സ്‌നേഹവും ഉള്ളില്‍ നിറച്ചത് മനോഹരമായ ഓര്‍മ്മകള്‍.
ഇനി യാത്ര ഡിഗഌപ്പൂരിലേക്ക്. ഈ യാത്രയിലാണ് ഞങ്ങള്‍ക്ക് ജാര്‍വ (Jarwa) മേഖല തരണം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവരും ആകാംക്ഷ നിറഞ്ഞ ശുഷ്‌കാന്തിയിലായിരുന്നു.
ആന്‍ഡമാനിലെ ആദിവാസികള്‍
കാല്‍ക്കോയില്‍ നിന്ന് നിലമ്പൂര്‍ ജെട്ടിയിലെത്തി. ചങ്ങാടം വഴി മനുഷ്യരും വാഹനങ്ങളും തെക്കേ ആന്‍ഡമാനിലെത്തുന്നു. ഇവിടെ നിന്ന് എല്ലാ വാഹനങ്ങളും നിശ്ചിത സമയങ്ങളില്‍ ഒരു കോണ്‍വോയ് ആയി ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡ് വഴി സംരക്ഷിക്കപ്പെട്ട ജാര്‍വാ മേഖല തരണം ചെയ്യുന്നു. ഈ കോണ്‍വോയുടെ രണ്ട് അറ്റങ്ങളിലും സായുധപോലീസ് അകമ്പടി സേവിക്കുന്നു.
യാത്രയ്ക്കിടയില്‍ വാഹനം നിര്‍ത്തുന്നതും ജാര്‍വയുടെ ഫോട്ടോ എടുക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇവരുടെ ആകാരവും മാറ് മറയ്ക്കാത്ത വസ്ത്രധാരണരീതികളും മറ്റും ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരുടെ രീതികളോട് വളരെ സാമ്യമുള്ളതായിരുന്നു. എണ്ണക്കറുപ്പും ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും മറ്റും ഇത് തെളിയിക്കുന്നു. പലവര്‍ണങ്ങളുള്ള മുത്തുമാലകള്‍ അണിഞ്ഞ് അമ്മയും രണ്ട് മക്കളും ഈ കോണ്‍വോയ് തുടങ്ങുന്നിടത്ത് ഭക്ഷണം യാചിക്കുന്നത് കാണാമായിരുന്നു.
കണക്കുകള്‍ അനുസരിച്ച് 200-300 ആദിവാസികളാണ് ഇവിടെ ശേഷിക്കുന്നത്. ഇവരുടെ രീതികളെ പറ്റിയും സംസ്‌കാരത്തെ പറ്റിയും പൂര്‍ണമായ അറിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. ഒരു പക്ഷെ ആയിരത്തോളം വര്‍ഷങ്ങളായിരിക്കണം ഈ ആദിവാസികള്‍ ഇവിടെപാര്‍പ്പ് തുടങ്ങിയിട്ട്. ഇവര്‍ സംസാരിക്കുന്ന അക്ക-ബിയ ഭാഷയില്‍ ജാര്‍വ എന്നാല്‍ ശത്രുതയുള്ള എന്നര്‍ഥം.
അടുത്തിടെ ഉണ്ടാക്കിയ ഗ്രേറ്റ് അന്‍ഡമാന്‍ ട്രങ്ക്‌റോഡ് ഇവരുടെ ജീവിതരീതികളില്‍ പല നിഷേധാത്മകമായ മാറ്റങ്ങളും വരുത്തിയിരിക്കുന്നു. ഇതിനുപരി നാട്ടുകാരുടെ ഇടപെടലും സ്വാര്‍ഥമായ ചൂഷണവും കാര്യങ്ങള്‍ വളരെ മോശസ്ഥിതിയിലാക്കി. ഇത് ആദിവാസികളെ ആവശ്യമില്ലാത്ത പുതുരീതികളിലേക്കും നാട്ടുരുചികളിലേക്കും നിര്‍ബ്ബന്ധമായി വലിച്ചിഴച്ചു. ഈ ചൂഷണത്തിനെതിരായി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജിയെ തുടര്‍ന്ന് കോടതി ഇവരുടെ സംരക്ഷണത്തിന് ഉത്തരവിടുകയായിരുന്നു.
Andaman
കാട്ടുപൊന്തകളില്‍ നിന്ന് കാറിനു മുന്നില്‍ വന്ന് പുഞ്ചിരിച്ച ജാര്‍വസ്ത്രീയുടെ മുതുകില്‍ രക്തമൊലിക്കുന്ന കാട്ടുപന്നിയുടെ ശരീരം. പൊട്ടറ്റോ ചിപ്‌സ് ഇരന്നെത്തിയ അമ്മയും കുഞ്ഞും ഞങ്ങളെ നോക്കി ചിരിച്ചു.
ഡിഗ് ളിപ്പൂര്‍
ഞങ്ങള്‍ ഡിഗ് ളിപ്പൂരില്‍ (Diglipur) എത്തുമ്പോള്‍ സമയം വൈകീട്ട് ഏഴ്. ചെറുപട്ടണനടുവില്‍ ആഘോഷത്തിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നു പൊങ്ങി. മുളം തണ്ടുകളില്‍ തൂക്കിയിട്ട തോരണങ്ങള്‍ കാറ്റിലിളകിയാടി. അലങ്കരിച്ച വഴികളിലൂടെ ജനം ചിരിച്ചുല്ലസിച്ച് നടന്നു. മുല്ലപ്പൂക്കള്‍ തലയില്‍ ചൂടിയ തമിഴ് സ്ത്രീകളും കോട്ടണ്‍ സാരികളില്‍ ബംഗാളിസ്ത്രീകളും വഴിയോരകാഴ്ചകളുടെ സൗന്ദര്യമായി. തെരുവിലെ ചെറുകടകളില്‍ പലവിധ മിഠായികളും കാണാമായിരുന്നു. മൈക്കുകളിലൂടെ തമിഴ് സിനിമാഗാനങ്ങളും ബംഗാളി ഗാനങ്ങളും മത്സരിച്ചലറവെ തലയോട്ടിയേന്തിയ കാളി പ്രതിമകള്‍ കുട്ടികളെ ഭയപ്പെടുത്തി.
ഇത്രയേറെ തിരക്കേറിയ പട്ടണമായിരുന്നിട്ടും തെരുവുകളില്‍ നമ്മുടെ നാട്ടിലെപോലെ ചവറുകള്‍ നിറഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ ആന്‍ഡമാന്‍ നമുക്കൊരു പാഠമാകുന്നു.
ടര്‍ട്ടില്‍ റിസോര്‍ട്ട്
ഞങ്ങള്‍ താമസിക്കുന്ന ടര്‍ട്ടില്‍ റിസോര്‍ട്ട് (Turtle Resort) പട്ടണത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ആയിരുന്നു. കടലോരത്ത് നിന്ന് 500 മീറ്റര്‍ മാറി ഒരു കുന്നിന്‍ മുകളില്‍.
മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ താഴെ കടലിന്റെയും സൂര്യരശ്മികളുടെയും പ്രണയസല്ലാപം. കടലിന്റെ എല്ലാഭാവങ്ങളിലും സൂര്യപ്രകാശത്തിന് പങ്കുള്ളതായി ഞാന്‍ മനസിലാക്കുന്നു. ടര്‍ട്ടില്‍ റിസോര്‍ട്ടിന് ചുറ്റും വന്യത ഒട്ടും നശിപ്പിക്കപ്പെടാതെ പശുക്കളും കൊച്ച് കുടിലുകളും മേച്ചില്‍പാടങ്ങളും നിറഞ്ഞ കാളിപ്പൂര്‍ എന്ന കൊച്ചുഗ്രാമം. ഒരു വശത്ത് പച്ചപ്പാടങ്ങളും മറുവശത്ത് ബര്‍മീസ് രീതിയില്‍ പണികഴിച്ച വീടുകളും കുടിലുകളും.  ഗ്രാമഹൃദയത്തിലൂടെ നീളുന്ന ചെറു ടാര്‍ വഴി.
Andaman
ഡിഗഌപ്പൂര്‍ പട്ടണത്തില്‍ നിന്നാരംഭിക്കുന്ന ഈ വഴിയുടെ മറ്റേയറ്റം ആന്‍ഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാഡില്‍ പീക്കില്‍ (Saddle Peak) ചെന്നവസാനിക്കുന്നു. വഴി അവസാനിക്കുന്നിടത്തു നിന്ന് പത്തര കിലോമീറ്റര്‍ ട്രക്ക് ചെയ്താല്‍ മാത്രമേ ഈ മലമുകളില്‍ എത്തൂ. മഴയില്‍ കുതിര്‍ന്ന് വഴുക്കലുള്ള വഴിയിലൂടെ കയറ്റം ദുര്‍ഘടമായതിനാല്‍ ശ്രമം ഞങ്ങള്‍ ഉപേക്ഷിച്ചു.
കാളിപ്പൂര്‍
ചെറുപ്രായങ്ങളില്‍ വായിച്ച Asterix & Obelix കോമിക്കുകളിലെ Gaulish (ഗൗളിഷ്) ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്നു കാളിപ്പൂര്‍. വൈദ്യുതി ആറുമാസത്തിന് മുന്‍പ് മാത്രം എത്തിയ ഈ ഗ്രാമത്തില്‍ സമയം ഇന്നും നിശ്ചലം. സുന്ദരവും അല്‍പ്പം നിഗൂഢവുമായ കുട്ടിക്കാലങ്ങളിലെ മധുര സ്മൃതികളിലൂടെ, ആ ലഹരികളിലൂടെ പിന്നോക്കയാത്രയില്ലാതെ നമുക്ക് ഈ ഗ്രാമവീഥികളിലൂടെ നടക്കുക അസാധ്യം.
വഴിയിലൂടെ കളിച്ചുല്ലസിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍. മേച്ചി ല്‍ പുറങ്ങളിലെ കറവപ്പശുക്കളും തുള്ളിക്കളിക്കുന്ന ആട്ടിന്‍കുട്ടികളും പൂക്കളില്‍ നിന്ന് പൂക്കളിലേക്ക് തേന്‍ തേടി പറക്കുന്ന ചിത്രശലഭങ്ങളും പ്രകൃതിയുടെ പരിചരണമേറ്റ് തിരിയെ സ്‌നേഹസംരക്ഷണങ്ങള്‍ നല്‍കുന്ന ഗ്രാമീണരും ഇവിടമാണ് സ്വര്‍ഗം എന്ന് പറയുന്നതു പോലെ തോന്നി.
ഒരു ദിവസം അലസമായ വനാന്തര വഴിയാത്രയിലാണ് ഞാന്‍ സോമ്രകുജു എന്ന വൃദ്ധനെ പരിചയപ്പെടുന്നത്. ഗതകാല സ്മരണകളില്‍ സഞ്ചരിച്ച വൃദ്ധന്‍ തന്റെ ചെറുപ്പകാലങ്ങളിലെ കഥകള്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം ലിംബുടാലയില്‍ നിന്നും കാളിപ്പൂര്‍ വരെ നീളുന്ന റോഡ്പണി നടത്തിയ മേസ്തിരിയായിരുന്നു കുജു. അയാളുടെ ക്ഷീണിച്ച സിരകളില്‍ കഴിഞ്ഞകാലങ്ങളിലെ അഭിമാനം ത്രസിക്കുന്നത് കാണാമായിരുന്നു.
റോഡ് നിര്‍മ്മാണത്തിനു ശേഷം സര്‍ക്കാര്‍ എല്ലാ ജോലിക്കാരെയും കാളിപ്പൂരിലേക്ക് കുടിയേറ്റി. അസുഖങ്ങളോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ഇന്നും തീരാദു:ഖങ്ങള്‍ക്കു കൂട്ടായി അയാള്‍ കഴിഞ്ഞുകൂടുന്നു. ഹൃദയശൂന്യരായ രാഷ്ട്രീയക്കാരും രാഷ്ട്രവും സമ്മാനിച്ച കറിവേപ്പില ജീവിതം. എന്റെ തലമുറയ്ക്കു വേണ്ടി ക്ഷമാപണം പോലെ അയാളുടെ ക്ഷീണിച്ച വിരലുകള്‍ക്കിടയില്‍ കുറച്ച് നോട്ടുകള്‍ തിരുകി ഒരു വിളറിയചിരിയും സമ്മാനിച്ച് ഞാന്‍ നടന്നു.
അതുവഴി വലയുമായി വന്ന ഒരു ഗ്രാമവാസിയും അയാളുടെ നായും കടല്‍ക്കരയിലേക്കുള്ള മീന്‍പിടിത്തത്തിനായി ഞങ്ങളേയും ക്ഷണിച്ചു. അയാള്‍ വലയുമായി കടലിലേക്കിറങ്ങിയപ്പോള്‍ നായുടെ മുഖത്ത് തെളിഞ്ഞ ആകാംക്ഷയും പിരിമുറുക്കവും കാണേണ്ടതായിരുന്നു. മനുഷ്യന് മനുഷ്യനേക്കാള്‍ നല്ല സന്തതസഹചാരി മൃഗം തന്നെ.
Andaman
വലയുമായി കടലാഴങ്ങളിലേക്ക് നടക്കുന്ന തന്റെ യജമാനന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെ, അയാളുടെ ഓരോ ചലനങ്ങളിലേക്കും സൂക്ഷ്മതയോടെ ശ്രദ്ധിച്ച് വിഷമിച്ച് നില്‍ക്കുന്ന അയാളുടെ സുഹൃത്തായ മൃഗവും. പൂര്‍വ്വജന്‍മങ്ങളുടെ കഥ പറയുന്ന ഡോ: ബ്രയന്‍ വൈസിന്റെ 'മെനി മാസ്‌റ്റേഴ്‌സ്, മെനി ലൈഫ്' എന്ന പുസ്തകത്തെ ഓര്‍മ്മിപ്പിച്ചു. ആ മൃഗമാനസവും മനുഷ്യാത്മാവും എപ്പോഴെങ്കിലും ഒരു മുന്‍ജന്‍മത്തില്‍ ഇതിന് മുന്‍പും ഒന്നിച്ചിരിക്കും എന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. പിന്നീട് അയാള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യ ത്തിന് കാവല്‍ ഇരിക്കുകയായി സുഹൃത്തായ ശുനകന്റെ ജോലി.
ഡിഗ് ളിപ്പൂര്‍ ഞങ്ങളെ സംബന്ധിച്ച് ഒരു പറുദീസ തന്നെയായിരുന്നു. നഗരത്തിന്റെ അലങ്കോല ശബ്ദങ്ങളില്‍ നിന്നും ദിനരാത്രം നഗരം സമ്മാനിക്കുന്ന സങ്കടങ്ങളില്‍ നിന്നും സ്വര്‍ഗത്തിലേക്കൊരു മോചനയാത്ര. കരിക്കിന്റെ യഥാര്‍ഥ മധുരം നുണഞ്ഞ് കടലിന്റെ സ്‌നിഗ്ധമായ സൗന്ദര്യം അറിഞ്ഞ്, വനാന്തര്‍വഴികളിലൂടെ ഇന്ദ്രിയങ്ങളുണര്‍ത്തി സഞ്ചരിച്ച്, പ്രകൃതിയുടെ സ്‌നേഹം ഏറ്റുവാങ്ങി ഉറങ്ങി ഉണര്‍ന്ന കുറച്ചു ദിവസങ്ങള്‍. റിസോര്‍ട്ടില്‍ തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് ഷെഫിന്റെ സ്‌പെഷല്‍ കാളിപ്പൂര്‍ ഫിഷ്‌കറി.
റോസ് ആന്റ് സ്മിത്ത് 
ഡിഗഌപ്പൂര്‍ സ്വര്‍ഗമാണെങ്കില്‍ അതിന്റെ കേന്ദ്രബിന്ദുവാണ് റോസ് ആന്റ് സ്മിത്ത് (Rose & Smith Island). നീലാകാശത്തില്‍ ഊഞ്ഞാലാടുന്ന വെളുത്ത മേഘങ്ങള്‍ക്കിടയിലൂടെ ചെറിയ ബോട്ടില്‍ ഡിഗഌപ്പൂര്‍ ജെട്ടിയില്‍ നിന്ന് 20 മിനിട്ട് യാത്ര. നിങ്ങളെത്തുന്നത് റോസ് ആന്റ് സ്മിത്ത് എന്ന രണ്ട് കൊച്ചുദ്വീപുകളിലേയ്ക്കാണ്. നീലക്കടലിനാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് കൊച്ചു പവിഴദ്വീപുകള്‍. മനുഷ്യവാസം ഇല്ല. നിശബ്ദം, ശാന്തം. ഭരണകൂടം ഈ ബീച്ച് വളരെ കാര്യമായി തന്നെ സംരക്ഷിച്ചിരിക്കുന്നു. മുളകൊണ്ട് നിര്‍മ്മിച്ച വൃത്തിയുള്ള ചെയ്ഞ്ചിങ് റൂം, ടോയ്‌ലറ്റ്, പിന്നെ മൈലാഞ്ചി വേലിക്ക് പിന്നില്‍ കൊട്ടാരസദൃശ്യമായ ഒരു ഏറുമാടവും ഊഞ്ഞാലും.
പ്ലാസ്റ്റിക് ബാഗുകള്‍ ആന്‍ഡമാനില്‍ നിരോധിച്ചിരിക്കുന്നു. റോസ് ആന്‍ഡ് സ്മിത്തിലേക്ക് നമ്മള്‍ കൊണ്ടുപോകുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ ടിക്കറ്റ് കൗണ്ടറില്‍ എണ്ണിയതിനു ശേഷമേ 25 രൂപയുടെ ടിക്കറ്റ് തരൂ. നാട്ടില്‍ പലപ്പോഴായി നടപ്പാക്കിയ പഌസ്റ്റിക് നിരോധന കഥകള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും.
C7EBFC
റോസ് ഐലന്റ് ബീച്ചില്‍ നിന്നിരുന്ന ഞങ്ങള്‍ക്കു മുന്നില്‍ ഏതാണ്ട് പന്ത്രണ്ട് മണിയോടെ ഒരു അത്ഭുതം അരങ്ങേറി. ഞങ്ങള്‍ നോക്കി നില്‍ക്കെ റോസിനും സ്മിത്തിനും ഇടയിലുള്ള കടല്‍ പതുക്കെ പിന്‍വാങ്ങി! വിസ്മയഭരിതരായി നോക്കിനിന്ന ഞങ്ങള്‍ക്കു മുന്നില്‍ ക്ഷീരപഥം പോലെ ഒരു ചെറുവഴി പ്രത്യക്ഷപ്പെട്ടു!
പ്രായം സമ്മാനിച്ച മുഖംമൂടികളെല്ലാം വലിച്ചെറിഞ്ഞ് നാം വീണ്ടും കുട്ടികളാകുന്ന വേള. നടുക്കടലില്‍ ചുറ്റും കടല്‍ നിര്‍മ്മിച്ച കിടങ്ങുകളോട് കൂടിയ പുതിയ കൊട്ടാരങ്ങള്‍ ഒരുങ്ങി. നിറങ്ങളാല്‍ തിളങ്ങുന്ന പുതുചിപ്പികള്‍ മണലില്‍ പ്രത്യക്ഷപ്പെട്ടു. കടല്‍ സമ്മാനിച്ച നിറങ്ങള്‍ വാക്കുകളായി. സമയസൂചികളെല്ലാം ഇവിടെ നിശ്ചലം. നിഷ്‌കളങ്കതയെ നശിപ്പിക്കുന്ന നഗരജീവിതം വെളിച്ചം കടക്കാത്ത പെട്ടികളാക്കിയ നമ്മുടെ ശങ്കിക്കുന്ന മനസുകള്‍ക്ക് മറ്റൊരു ലോകത്തിലേക്കുള്ള ജാലകം തുറന്നു കിട്ടുന്നു...
സാരിയുടുത്ത് പൊട്ട് തൊട്ട് പൂ ചൂടി എത്തിയ കുറച്ച് സന്ദര്‍ശകര്‍ ഈ കടല്‍ത്തീരത്ത് പത്ത് മിനിറ്റ് പോലും ചെലവഴിക്കാതെ മടങ്ങി. വീണ്ടും റോസ് ആന്റ് സ്മി ത്തും കടലും ഈ മനോഹരതീരവും ഞങ്ങളുടേത് മാത്രം. പിന്നെ അസ്തമയസൂര്യന്‍ തിരമാലകള്‍ക്കു സമ്മാനിച്ച സ്വര്‍ണവും ക്ഷീരപഥങ്ങളും പിന്നിലുപേക്ഷിച്ച് റോസ് ആന്റ് സ്മിത്തിനോട് വിടവാങ്ങുമ്പോള്‍ മനസ് നിറയെ സന്തോഷവും സങ്കടവും കലര്‍ന്ന സമ്മിശ്ര വികാരം.
തിരിയെ ഡിഗഌപ്പൂര്‍ ജെട്ടിയില്‍ എത്തിയ എന്നെ കാത്തിരുന്നത് രാവിലെ അവിടെ മറന്നുവെച്ച എന്റെ പേഴ്‌സ്. അത്യത്ഭുതത്തോടെ, രാവിലെ കരിക്ക് വെട്ടിതന്ന മനുഷ്യന് കുറച്ചുപണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളത് പാടെ നിരസിച്ചു. ആന്‍ഡമാനിലെ ക്രൈം റേറ്റ് പൂജ്യമാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അതും തീര്‍ത്തും അവിശ്വസനീയമായി തോന്നി. പോലീസിന് പണിയില്ലാത്തൊരു നാട്. സെല്ലുലാര്‍ ജയില്‍ ജീവിതം കഴിഞ്ഞ പുറത്തിറങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെയും ചെറു കുറ്റവാളികളുടെയും ഇന്നത്തെ തലമുറ ആന്‍ഡമാനെ കുറ്റവിമുക്തമായ ഒരു സ്വര്‍ഗമാക്കിയിരിക്കുന്നു.
കാലാപാനി 
നനുത്ത മഴ മൂടുപടം നിവര്‍ ത്തിയ ഒരു പ്രഭാതത്തില്‍ ഞങ്ങള്‍ സെല്ലുലാര്‍ ജയില്‍ (Cellular jail) കവാടത്തിലെത്തി. ബ്രിട്ടീഷ് കാലഘട്ടത്തിലേതാണ് കാലാപാനി എന്നറിയപ്പെടുന്ന ഈ ജയില്‍. നീണ്ട 14 വര്‍ഷങ്ങള്‍ എടുത്ത് 1896-ല്‍ പണിതീര്‍ത്ത ഈ ജയില്‍ പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര സമര സേനാനികളേയും ചെറു കുറ്റവാളികളേയും നാടുകടത്താന്‍ വേണ്ടി നിര്‍മ്മിച്ചതാണ്. കടല്‍ തീര്‍ക്കുന്ന വന്‍കിടങ്ങുകള്‍ ഈ ജയിലില്‍ നിന്നുള്ള രക്ഷപ്പെടല്‍ അസാധ്യമാക്കുന്നു എന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ കാരണം.  1947-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടെ അടച്ചുപൂട്ടിയ ജയില്‍ 1959-ല്‍ നാഷണല്‍ മ്യൂസിയം ആയി പ്രഖ്യാപിച്ചു.
Kalapani
ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ പോലെ ഏഴ് ശൃംഖലകള്‍ അടങ്ങുന്നതാണ് ജയില്‍. നടുവില്‍ ഉയരത്തില്‍ വാച്ച് ടവര്‍. ചുറ്റും 698 ജയില്‍ മുറികള്‍. ജാപ്പനീസ് അധിനിവേശ കാലത്താണ് ഇതില്‍ രണ്ടു ഭാഗങ്ങള്‍ ഇടിച്ച് നിരപ്പാക്കിയത്. ബാക്കിയുള്ളവ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമര കാലെത്ത ചിത്രങ്ങളും മറ്റും ഒരു മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നൂറു രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങുമ്പോള്‍ ഒരു ഗൈഡിന്റെ സഹായവും ലഭിക്കും. ബ്രിട്ടീഷ് കിരാതവാഴ്ചയുടെ പല ഓര്‍മ്മകളും ശ്രദ്ധാപൂര്‍വ്വം പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ജയില്‍ ഇടനാഴികളിലൂടെ തുളുമ്പാന്‍ വെമ്പുന്ന കണ്ണീര്‍ അടക്കിയല്ലാതെ നമുക്ക് നടക്കാന്‍ കഴിയുകയില്ല. ചമയരഹിതമായ മരപ്പണികളോടെ പ്രിസണ്‍ ഓഫീസ്. പുതിയ വര്‍ണങ്ങളാല്‍ മറച്ചിട്ടും അസുഖകരമായ ഓര്‍മ്മകളെ മറയ്ക്കുവാന്‍ പ്രാപ്തമല്ലാതെ അതു പുകയുന്നതായി എനിക്ക് തോന്നി. ചൊറിയുന്ന ചാക്കിനാല്‍ നിര്‍മ്മിച്ച ശിക്ഷാവസ്ത്രവും കൊലക്കയറും ദു:ഖ സ്മരണകളുടെ ഒരായിരം സൂചിമുനകളാല്‍ മനസില്‍ ക്ഷതമേല്‍പ്പിക്കുന്നു.
ജയിലിനു മുകളില്‍ ഉറഞ്ഞുകൂടിയ കരിമേഘങ്ങള്‍ പതുക്കെ അന്തരീക്ഷത്തെ ഇരുട്ടിലാഴ്ത്തി. ചുറ്റും പരന്നു കിടന്ന കടലിന്റെ സ്വഭാവം അപ്പാടെ മാറി. തിരമാലകള്‍ ഉറഞ്ഞ് വിളയാടി. വീര സവര്‍ക്കറെ അടച്ചിട്ടിരുന്ന മുറിയില്‍ പ്രകൃതിയുടെ ഇരുണ്ട താണ്ഡവത്തിനെതിരെ പൊരുതാനെന്ന പോലെ ഒരു ചെറുതിരി നാളം അതിന്റെ സൂര്യപ്രഭ  വിതറി നിന്നു.
ഇത് പോര്‍ട്ട്ബ്‌ളെയറിലെ ഞങ്ങളുടെ അവസാന സായാഹ്നം. രാത്രി അതിന്റെ മാന്ത്രിക നിശബ്ദതയില്‍ ഉറക്കി ഉണര്‍ത്തിയ ഒരു പ്രഭാതത്തില്‍ പോര്‍ട്ട്ബ്‌ളെയറിനോടും കടലിലെ വെളുത്ത നുരകളോടും സുഗന്ധങ്ങള്‍ നെഞ്ചിലേറ്റിയ നനുത്ത കാറ്റിനോടും വിടചൊല്ലി ഞങ്ങള്‍ യാത്രയായി.
സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം
നവംബര്‍ മുതല്‍ മെയ് പകുതി വരെയാണ് ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. നീന്തല്‍ വിനോദങ്ങള്‍ക്കും കടല്‍യാത്രയ്ക്കും മറ്റും പറ്റിയ സമയം ഇതായിരിക്കും. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും സഞ്ചാരികള്‍ക്ക് ദ്വീപ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള അവസരമേകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.andamans.gov.in/ സന്ദര്‍ശിക്കുക.

ബറാക് -8 സര്‍ഫസ് ടു എയര്‍ മിസൈല്‍ പരീക്ഷണം പൂ‍ര്‍ണ വിജയം

janmabhumidaily.com

ബറാക് -8 സര്‍ഫസ് ടു എയര്‍ മിസൈല്‍ പരീക്ഷണം പൂ‍ര്‍ണ വിജയം

ജന്മഭൂമി
കൊച്ചി: രാജ്യത്തിന്റെ തീര പ്രതിരോധ രംഗത്ത് വലിയ കുതിച്ചാട്ടത്തിന് തുടക്കം കുറിക്കുന്ന സര്‍ഫസ് ടു എയര്‍ മിസൈലായ ബറാക് -8 ഭാരതം വിജയകമായി പരീക്ഷിച്ചു. കപ്പലുകളില്‍ നിന്നും മറ്റും തൊടുക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മിസൈലാണിത്.
ഇന്ന് പുലര്‍ച്ചെ ഭാരതത്തിന്റെ നാവിക കപ്പലായ ഐ‌എന്‍‌എസ് കൊല്‍ക്കത്തയില്‍ നിന്നുമാണ് ബരാക് – എട്ട് പരീക്ഷിച്ചത്. അറബിക്കടലില്‍ കൊച്ചിക്കും മുംബൈക്കും ഇടയിലായിരുന്നു പരീക്ഷണം. 50 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. നിലവില്‍ ഭാരതത്തിന് സ്വന്തമായുള്ള 25 കിലോമീറ്റര്‍ ദൂര പരിധിയുള്ള സര്‍ഫസ് ടു എയര്‍ മിസൈലാണ്.
ഭാരത നാവിക സേനയും ഡി‌ആര്‍‌ഡിഒയും ഇസ്രയേല്‍ സഹകരണത്തോടെയാണ് ബറാക് -എട്ട് വികസിപ്പിച്ചത്. ഭാരതത്തിന്റെ നാവിക പ്രതിരോധ രംഗത്ത് വലിയ കുതിച്ചു ചാട്ടമാണിത്. ഭാരതത്തിന്റെ പ്രധാന യുദ്ധ കപ്പലുകളിലെല്ലാം ബറാക്-എട്ട് സജ്ജീകരിക്കും.
ശത്രു സേനയുടെ പോര്‍ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കുകയാണ് ഇത്തരം മിസൈല്‍ വിന്യാസത്തിലൂടെ ഉദ്ദേശിക്കുന്നത്

12/29/2015

യുഎഇ യില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

യുഎഇ യില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Tuesday 29th of December 2015 08:01:34 PM
അബുദാബി: യുഎഇ യില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ രാജ്യത്ത് നടപ്പാക്കിയിരുന്ന 6 മാസത്തെ തൊഴില്‍ നിരോധനം ഒഴിവാക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തൊഴില്‍ പരിഷ്‌കരണം നിലവില്‍ വരുന്നത്.

ജനുവരി ഒന്ന് മുതല്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെയാണ് രാജ്യത്ത് നിലനിന്നിരുന്ന 6 മാസത്തെ തൊഴില്‍ നിരോധനം ഒഴിവാകുക. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സമ്മതപ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് 6 മാസത്തെ വിസ നിരോധനം ഒഴിവാക്കികൊണ്ട് യു എ ഇ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിട്ടുള്ളത്.

എന്നാല്‍ സ്ഥാപനത്തില്‍ 6 മാസം പൂര്‍ത്തിയാകാത്ത 4,5 ഗ്രേഡിലുള്ള തൊഴിലാളികള്‍ക്ക് ഈ ഇളവ് ബാധകമല്ല. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സമ്മത പ്രകാരമാണ് ജോലി അവസ്സാനിപ്പിക്കുന്നതെങ്കില്‍ വൈകാതെ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ നിയമം മൂലം സാധിക്കും. നിലവില്‍ സ്ഥാപനത്തില്‍ 2 വര്‍ഷം പൂര്‍ത്തിയകാത്തവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തെ കാലാവധി ആവശ്യമാണ്.

തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരോധനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഗവണ്‍മെന്റിന് കീഴിലുള്ള നിശ്ചിത ഏജന്‍സി ആയിരിക്കും. തൊഴില്‍ പ്രാഗത്ഭ്യം ഉള്ളവരെ രാജ്യത്ത് നിലനിര്‍ത്തുകയും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളെ അകര്‍ഷിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ നിയമം.

നിയമനത്തിന് ഇനി മുതൽ അഭിമുഖ പരീക്ഷ ഇല്ല

marunadanmalayali.com

താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് ഇനി മുതൽ അഭിമുഖ പരീക്ഷ ഇല്ല; ജനുവരി ഒന്നുമുതൽ ...

താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് ഇനി മുതൽ അഭിമുഖ പരീക്ഷ ഇല്ല; ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ

December 29, 2015 | 09:29 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ അനുബന്ധ ഓഫീസുകളിലോ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലോ താഴ്ന്ന തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം വിവിധ വകുപ്പുകൾക്കു നൽകി.
രണ്ട് ദിവസത്തിനുള്ളിൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയത്. നൈപുണ്യ, കായിക പരീക്ഷകൾ തുടരാനും വിജ്ഞാപനത്തിൽ പറയുന്നു.
ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ഡിസംബർ 31ന് പൂർത്തിയാക്കണം. അതായത് ജനുവരി ഒന്നുമുതൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ അനുബന്ധ ഓഫീസുകളിലോ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലോ താഴ്ന്ന തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല.
ഭാവിയിലുണ്ടാകുന്ന തൊഴിൽ പരസ്യങ്ങളിലും ഇക്കാര്യം വ്യക്തമാക്കും. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ നോൺ ഗസറ്റഡ്, സമാന തസ്തികകൾക്കാണ് വിജ്ഞാപനത്തിന്റെ പ്രയോജനം. ഏതെങ്കിലും മന്ത്രാലയത്തിന് ഇന്റർവ്യൂ തുടരണമെന്നുണ്ടെങ്കിൽ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ അംഗീകാരത്തോടെ പ്രത്യേകമായി അപേക്ഷ സമർപ്പിക്കണം.
ഇത് സംബന്ധിച്ച അവലോകന റിപ്പോർട്ട് ജനുവരി ഏഴിന് സമർപ്പിക്കാനും മന്ത്രാലയങ്ങൾക്ക് നിർദ്ദേശമുണ്ട്. നിയമന രീതികൾ പുനരാവിഷ്‌കരിക്കുന്നത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും മന്ത്രാലയങ്ങളോട് വിജ്ഞാപനം ആവശ്യപ്പെടുന്നുണ്ട്.

12/28/2015

ഇനി മുതൽ എൽപിജി സബ്‌സിഡി ഇല്ല

marunadanmalayali.com

10 ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ എൽപിജി സബ്‌സിഡി ഇല്ല; കേന്ദ്...

10 ലക്ഷം രൂപയ്ക്കു മേൽ വാർഷിക
LPG ഗ്യാസ് സബ്സിഡി സാധാരണക്കാര്‍ക്ക്  മതി
വരുമാനമുള്ളവർക്ക് ഇനി മുതൽ എൽപിജി സബ്‌സിഡി ഇല്ല; കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കുന്നത് ജനുവരി ഒന്നു മുതൽ; സമ്മിശ്ര പ്രതികരണവുമായി ജനങ്ങൾ

December 28, 2015 | 07:26 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: പത്തു ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനമുള്ളവർക്കുള്ള എൽപിജി സബ്‌സിഡി സർക്കാർ നിർത്തലാക്കുന്നു. ജനുവരി ഒന്നു മുതലാണ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരിക.
ജനുവരി ഒന്നു മുതൽ സബ്‌സിഡി സിലിണ്ടർ ബുക്കു ചെയ്യുന്നവർ പത്തു ലക്ഷം രൂപയ്ക്കു മേൽ നികുതി ചുമത്താവുന്ന വരുമാനം ഇല്ലെന്ന് സ്വയം സാക്ഷ്യപത്രം നൽകണം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
16.35 കോടി എൽപിജി ഉപയോക്താക്കളാണു രാജ്യത്തുള്ളത്. ഇതിൽ 14.78 ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എൽപിജി സബ്‌സിഡി നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സബ്‌സിഡി ഉപേക്ഷിക്കുന്ന പദ്ധതി പ്രകാരം ഇതിൽ 57. 5 ലക്ഷം പേർ സബ്‌സിഡി സ്വയം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് പത്ത് ലക്ഷത്തിന് മുകളിൽ നികുതി വരുമാനമുള്ളവർക്ക് സബ്‌സിഡി നിർത്തലാക്കുന്നത്.
നിലവിൽ വർഷത്തിൽ 12 സബ്‌സിഡി സിലണ്ടറുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. കൂടുതൽ സിലിണ്ടറുകൾക്ക് വിപണിവില നൽകണ്ടി വരും. ഇപ്പോൾ ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലണ്ടറിന് 606 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 417.82 പൈസയുമാണ് ഈടാക്കുന്നത്. എണ്ണ വിലയിലെ ഏറ്റകുറച്ചിൽ മൂലം സബ്‌സിഡിയിതര സിലിണ്ടറുകളുടെയും സബ്‌സിഡി സിലിണ്ടറുകളുടെയും വിലകളുടെ വ്യത്യാസം കുറഞ്ഞു വരുന്നതും പുതിയ നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം, പുതിയ തീരുമാനത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. മികച്ച തീരുമാനമാണ് കേന്ദ്രത്തിന്റേതെന്നും ഇതിൽ നിന്നു ലഭിക്കുന്ന തുക വികസനത്തിനോ പാവങ്ങളുടെ ഉന്നമനത്തിനോ ഉപയോഗിക്കാമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ, വരുമാനം കുറച്ചു കാണിച്ച് നികുതിവെട്ടിപ്പുവരെ നടത്തുന്നവർക്ക് ഈ നീക്കത്തിൽ നിന്നു രക്ഷപ്പെടാമെന്നാണു മറുപക്ഷം പറയുന്നത്. അതേസമയം, നാലുപേർക്കു വരുമാനമുള്ള ഇടത്തരം കുടുംബത്തിന്റെ വാർഷികവരുമാനം പത്തുലക്ഷം കവിയുമെന്നതിനാൽ അത്തരം കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നുതന്നെയാണ് വിമർശനം ഉയരുന്നത്. അർഹരായവർക്ക് ആനുകൂല്യം കിട്ടാതെ പോകുന്ന അവസ്ഥ ഒഴിവാക്കാൻ കേന്ദ്രം നടപി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനവര...

Read more at: http://www.mathrubhumi.com/news/india/lpg-subsidy-minimised-for-consumers-who-have-annual-income-below-than-ten-lakhs-malayalam-news-1.762370
10 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി എല്‍.പി.ജി സബ്‌സിഡി ഇല്ല ജനവരി മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും December 28, 2015, 05:31...

Read more at: http://www.mathrubhumi.com/news/india/lpg-subsidy-minimised-for-consumers-who-have-annual-income-below-than-ten-lakhs-malayalam-news-1.762370

വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥകൾ സങ്കിർണമാക്കി ഖത്തർ; മലയാളികൾക്കും തിരിച്ചടി

marunadanmalayali.com

ജിസിസി രാജ്യങ്ങളിലെ ലൈസൻസുള്ള പ്രവാസികളും ഇനി ഖത്തറിൽ എത്തിയാൽ ടെസ്റ്റ് പാസാകാണം; വി...

ജിസിസി രാജ്യങ്ങളിലെ ലൈസൻസുള്ള പ്രവാസികളും ഇനി ഖത്തറിൽ എത്തിയാൽ ടെസ്റ്റ് പാസാകാണം; വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥകൾ സങ്കിർണമാക്കി ഖത്തർ; മലയാളികൾക്കും തിരിച്ചടി

December 22, 2015 | 04:47 PM | Permalink


സ്വന്തം ലേഖകൻ

മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തിരച്ചടിയായി വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വ്യവസ്ഥ കൂടുതൽ സങ്കീർണമാക്കുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ടെസ്റ്റ് നടത്താതെ ഖത്തർ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത് നിർത്തലാക്കിയതോടെയാണ് ഖത്തറിൽ ഇനി ലൈസൻസ് സ്വന്തമാക്കുക കീറാമുട്ടിയാകുന്നത്.
മാത്രമായിരിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുന്നതും നിർത്തിവച്ചു.
മറ്റു ജിസിസി രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള പ്രവാസികൾക്ക് ഖത്തറിലെത്തിയാൽ ടെസ്റ്റ് കൂടാതെ ഖത്തർ ലൈസൻസ് നൽകിയിരുന്ന രീതിയാണ് ട്രാഫിക് വിഭാഗം ഇപ്പോൾ എടുത്തുകളഞ്ഞത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ ഇനി മുതൽ ഈ സേവനം ഉപയോഗപ്പെടുത്താനാവൂ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മറ്റ് രാജ്യങ്ങളുടെ ലൈസൻസുള്ളവർ ഏറ്റവും ചുരുങ്ങിയത് ഖത്തർ ഡ്രൈവിങ് ലൈസൻസിനായുള്ള പഠന കോഴ്‌സിന്റെ പകുതിയെങ്കിലും പൂർത്തിയാക്കി എഴുത്തുപരീക്ഷ പാസായാൽ മാത്രമെ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുകയുള്ളൂ.
ഇതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് കൊടുക്കാനുള്ള അവസരവും ഇല്ലാതായിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഈജിപ്ത്, സുഡാൻ, എതോപ്യ, ചൈന തുടങ്ങിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയന്ത്രണം. രണ്ട് നിയന്ത്രണങ്ങളും വന്നതോടെ ഖത്തർ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് ഏറെ ദുഷ്‌കരമാവുമെന്നാണ് കരുതുന്നത്.
ഇതുവരെ മറ്റ് ജിസിസി ലൈസൻസുള്ളവർക്ക് ടെസ്റ്റില്ലാതെ തന്നെ അത് ഖത്തർ ലൈസൻസാക്കി മാറ്റാൻ സാധിച്ചിരുന്നത് പല ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഖത്തറിൽ എളുപ്പം ജോലി തെരത്തെടുത്താൻ സഹായകമായിരുന്നു.

ഖത്തറിൽ പുതിയ തൊഴിൽ നിയമം 2016 ഡിസംബർ 14 ന് പ്രാബല്യത്തിലാകും

marunadanmalayali.com

ഖത്തറിൽ പുതിയ തൊഴിൽ നിയമം അടുത്ത വർഷം ഡിസംബർ 14 ന് പ്രാബല്യത്തിലാകും; പ്രവാസി തൊഴിലാള...

ഖത്തറിൽ പുതിയ തൊഴിൽ നിയമം അടുത്ത വർഷം ഡിസംബർ 14 ന് പ്രാബല്യത്തിലാകും; പ്രവാസി തൊഴിലാളികളുടെ താമസം, പ്രവേശനം, രാജ്യം വിട്ടുപോകൽ എന്നിവ ഉൾപ്പെടുത്തിയ പുതിയ നിയമം പ്രസിദ്ധീകരിച്ചു

December 27, 2015 | 03:53 PM | Permalink


സ്വന്തം ലേഖകൻ

പ്രവാസി തൊഴിലാളികളുടെ തൊഴിൽ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്ന പുതിയ തൊഴിൽ നിയമം ഖത്തറിൽ നടപ്പിലാക്കുന്നു. 2016 ഡിസംബർ 14 നാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. നടപ്പിലാക്കുന്നതിന് ഒരു വർഷം മുമ്പേ തീയതി നിശ്ചയിക്കുന്നത് ചരിത്രത്തിൽ ആദ്യം. ഈ വർഷം ഒക്ടോബർ 27 നായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നിയമത്തിന് അംഗീകാരം നൽകിയത്. വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, രാജ്യത്ത് നിന്ന് പുറത്തു പോകൽ എന്നിവയാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരിക. എക്‌സിറ്റ് പെർമിറ്റ് അനുവധിക്കുന്നത് ആഭ്യന്തര മന്ത്രാലയം നേരിട്ടായിരിക്കും
നിലവിലുള്ള തൊഴിൽ കരാറുകൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല. ഒരു തൊഴിൽ നിന്ന് ഒഴിവായി രാജ്യത്തുനിന്ന് പുറത്ത് പോകുന്നവർക്ക് പുതിയവിസയിൽരാജ്യത്തേക്ക് ഉടൻ മടങ്ങാനും സാധിക്കും. നിലവിൽ വിസറദ്ദാക്കി രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രണ്ടുവർഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. എന്നാൽ പുതിയനിയമത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം തിരിച്ചുവരാനാകും.
വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, തിരിച്ച് പോകൽ (എക്‌സിറ്റ്) തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അമീർ ഒക്ടോബറിൽ ഒപ്പുവച്ച 21/2015 നിയമം. പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമത്തിൽ കാതലായമാറ്റം വരുത്തുന്ന ഈ നിയമത്തിന് കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അംഗീകാരംനല്കിയത്.
രാജ്യത്ത് നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമത്തിനു പകരം തൊഴിൽ കരാർ വ്യവസ്ഥയിലുള്ള പുതിയ നിയമം കൂടുതൽ സുതാര്യമാണ്. പരമാവധി അഞ്ചു വർഷമാണ് തൊഴിൽകരാർ കാലാവധി. ഇതിനുശേഷം തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങനങ്ങളിൽ ജോലി തേടാവുന്നതാണ്. പുതിയ നിയമമനുസരിച്ച് ഒരു ജോലി ഉപേക്ഷിച്ച് മറ്റൊരു വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് രണ്ട് വർഷം കാത്തിരിക്കേണ്ടതില്ല. തുറന്ന കരാർ തൊഴിൽ കരാറിന്റെ പരമാവധി കാലാവധി അഞ്ച് വർഷമായിരിക്കും.
തൊഴിലാളികൾക്ക് രാജ്യം വിട്ടുപോകാനുള്ള അനുമതി (എക്‌സിറ്റ് പെർമിറ്റ്) അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും എന്നതാണ് പുതിയ തൊഴിൽ നിയമത്തിലെ കാതലായ മറ്റൊരുമാറ്റം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് വിവരം തൊഴിൽ ദാതാവിനെ അറിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മെട്രാഷ് രണ്ട് സംവിധാനത്തിൽ
എക്‌സിറ്റ് പെര്മിറ്റിന് അപേക്ഷിക്കുകയും വേണം.
തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്ക്കുന്നുണ്ടെങ്കിൽ കോടതിക്കോ പബ്ലിക് പ്രോസിക്യൂഷനോ മറ്റ് നിയമസ്ഥാപനങ്ങൾക്ക് മാത്രമെ ഇനിമുതൽ യാത്ര തടയാൻ അധികാരമുണ്ടാകുകയുള്ളൂ. ഇത്തരം പ്രശ്‌നമില്ലാത്തവർക്ക രാജ്യംവിടുന്നതിൽ എതിർപ്പില്ലെന്ന രേഖ അനുവദിക്കും. രാജ്യം വിടുന്നതിനുള്ള രേഖ അനുവദിക്കുന്നത് വൈകിയാൽ പരാതിപ്പെടാൻ പ്രത്യേക പരാതി പരിഹാര സമിതി രൂപവത്കരിക്കും.

അടിയന്തരഘട്ടങ്ങളിൽ മണിക്കൂറുകൾക്കുള്ളിലും രാജ്യംവിടുന്നതിൽ എതിർപ്പില്ലെന്ന രേഖ അനുവദിക്കും. തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശംവക്കുന്ന തൊഴിൽദാതാവിന് 25,000 റിയാൽ പിഴയും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമത്തിലെ 14ാം അനുച്ഛേദം അനുസരിച്ച് തൊഴിലാളിക്ക് ആറ്് മാസത്തിൽ കൂടുതൽ തുടർച്ചയായി രാജ്യത്തിന് പുറത്ത് നില്ക്കാൻ സാധ്യമല്ല. എന്നാൽ പ്രത്യേകഫീസ് അടച്ച് അനുമതിവാങ്ങിയാൽ കാലവധിയുള്ള വിസയുള്ളവർക്ക് ഒരുവർഷം വരെ തുടര്ച്ചയായി ഖത്തറിന് പുറത്തുനില്ക്കാൻ സാധിക്കും
വിസ കാലവധി പൂർത്തിയാകുകയോ വിസ റദ്ദാകുകയോ ചെയ്താൽ മൂന്ന് മാസത്തിനകം രാജ്യംവിടണമെന്നും നിയമം അനുശാസിക്കുന്നു. രാജ്യത്ത് എത്തുന്ന തൊഴിലാളികൾ ഒരു മാസത്തിനകം റസിഡൻസ് പെർമിറ്റ് പ്രവൃത്തികൾ പൂർത്തിയാക്കണം. പുതുതായി ജനിച്ച കുട്ടികളുടെ വിസ നടപടികൾ 90 ദിവസത്തിനകം ശരിയാക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. ഭാര്യക്കും ഭർത്താവിനും 25 വയസ്സുവരെയുള്ള കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയം വ്യവസ്ഥകൾക്ക് വിധേയമായി കുടുംബ വിസ അനുവദിക്കുമെന്നും പുതിയ നിയമത്തിലുണ്ട്. കരാറിലുള്ള തൊഴിൽകാലവധി പൂർത്തിയായാൽ തൊഴിൽ ദാതാവിന്റെ അനുമതിയില്ലാതെ മറ്റ് കമ്പനികളിലേക്ക് തൊഴിൽ മാറാൻ ഴിയും. എന്നാൽ ഇതിന് തൊഴിൽ മന്ത്രാലയത്തിൽനിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും
അനുമതിയുണ്ടായിരിക്കണം

12/27/2015

പ്രവാസികള്‍ക്കായി ഒരു ഇന്‍ഷുറന്‍സ്

അറിയാത്തവർ അറിയട്ടെ........
========================
ഈ പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള കമ്മീഷന്‍ കുറവായത് കൊണ്ട് എജെന്റുമാര്‍ ഇതിനു പ്രചാരം കൊടുത്തിട്ടില്ല
പ്രവാസികള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് : പ്രവാസി ഭാരതീയ ഭീമാ യോജന .
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസി ഇന്‍ഷുറന്‍സ്. സാധാരണ എമിഗ്രേഷന്‍ നിയന്ത്രണമുള്ള ഡ്രൈവര്‍, ഹൌസ് മെയ്ഡ് തുടങ്ങിയ വിസ എടുക്കുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസി എടുക്കേണ്ടതുണ്ട്‌. ഒരു സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് എന്ന നിലയില്‍ ഒരു സേവനം എന്ന നിലയ്ക്ക് പൊതുമേഖല സ്ഥാപനമായ New India Assurance Company അവതരിപ്പിച്ചിട്ടുള്ള ഈ പദ്ധതിയ്ക്ക് പ്രീമിയം തുക തുച്ഛം ആയതിനാല്‍ വേണ്ടത്ര പരസ്യമോ പ്രചാരമോ ഈ പദ്ധതിയ്ക്ക് കമ്പനി കൊടുത്തിട്ടില്ല, പ്രത്യേകിച്ച് ഇതിന്റെ ഗുണഭോക്താക്കളായ പ്രവാസികളുടെ ഇടയില്‍. ഈ പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള കമ്മീഷന്‍ കുറവായത് കൊണ്ട് എജെന്റുമാര്‍ ഇതിനു പ്രചാരം കൊടുക്കാറുമില്ല.
പ്രവാസികള്‍ക്ക് മോഡിയുടെ സുരക്ഷ
മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കളും പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നിലവിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ വളരെയധികം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ പ്രവാസി ഭാരതീയ ഭീമാ യോജന പോളിസി എന്ന് നമ്മുക്ക് മനസ്സിലാകും. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ഈ പോസ്റ്റിലൂടെ അറിയാത്തവര്‍ അറിയട്ടെ.....? അവതരിപ്പിക്കുന്നത്‌.
ചേരാനുള്ള യോഗ്യതകള്‍ : 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ പൌരന്‍. വിദേശ രാജ്യത്തു ജോലിക്കുള്ള സാധുവായ വിസ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം.
പോളിസിയുടെ പ്രത്യേകതകള്‍ :
1. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാളുടെ മരണം അല്ലെങ്കില്‍ സ്ഥിര വൈകല്യം എന്നിവയ്ക്ക് 2 ലക്ഷം രൂപ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുന്നു.
2. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാളുടെ മരണം അല്ലെങ്കില്‍ സ്ഥിര വൈകല്യം ഉണ്ടാകുന്ന സാഹചര്യത്തില്‍ അയാളുടെ ജീവിത പങ്കാളിക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ) രണ്ടു കുട്ടികള്‍ക്കും (21 വയസ്സ് വരെ ) രോഗങ്ങള്‍, അപകടം എന്നിവ മൂലമുള്ള ആശുപത്രി ചെലവുകള്‍ക്ക്‌ 10,000 രൂപ വരെ ലഭിക്കുന്നു.
3. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാള്‍ മരണം അടഞ്ഞാല്‍ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനു വേണ്ട ചെലവുകളും സ്ഥിര വൈകല്യം കൊണ്ട് വിദേശ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കു തിരിച്ചു വരുന്നതിനു ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്കും ഒരു സഹായിക്കും വേണ്ട എകണോമി ടിക്കറ്റ്‌ ചാര്‍ജും (സഹായിയുടെ റിട്ടേണ്‍ ടിക്കറ്റ്‌ ഉള്‍പ്പടെ) ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.
4. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ വിസയുമായി വിദേശത്ത് എത്തിയ ശേഷം വാഗ്ദാനം ചെയ്ത ജോലി ലഭിക്കതിരിക്കുകയോ, ജോലിക്കുള്ള കണ്ടിഷനുകള്‍ മാറ്റുകയോ, ജോലിക്ക് ചേര്‍ന്ന് 3 മാസത്തിനുള്ളില്‍ വ്യക്തിയുടെ കുറ്റം കൊണ്ടല്ലാതെ പിരിച്ചു വിടപ്പെടുകയോ ചെയ്താല്‍ തിരിച്ചു നാട്ടിലേക്കു എത്തുന്നതിനുള്ള എകണോമി ടിക്കറ്റ്‌ ചാര്‍ജ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നതാണ്.
5. ഇന്‍ഷുറന്‍സ് കാലവധിക്കിടെ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് വിദേശത്തു വെച്ച് രോഗമോ അപകടമോ സംഭവിച്ചു ഇന്ത്യയില്‍ വന്നു ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ നടത്തുകയാണെങ്കില്‍ 50,000 രൂപ വരെയുള്ള ചികിത്സ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി യില്‍ നിന്നും ക്ലെയിം ചെയ്യാവുന്നതാണ്.
6. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ സ്ത്രീ ആണെങ്കില്‍ നാട്ടില്‍ വന്നു പ്രസവ ചെലവുകള്‍ക്കായി (ആദ്യത്തെ 2 കുട്ടികള്‍ക്ക് മാത്രം) 20000 രൂപ വരെ ഇന്‍ഷുറന്‍സ് കമ്പനി യില്‍ നിന്നും ക്ലെയിം ചെയ്യാവുന്നതാണ് .
പ്രീമിയം തുക:
6 മാസത്തേക്ക് - 562 രൂപ
1 വര്‍ഷത്തേക്ക് - 899 രൂപ
2 വര്‍ഷത്തേക്ക് - 1686 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് http://newindia.co.in/Content.aspx?pageid=115
ആപ്ലിക്കേഷന്‍ ഫോമിനും മറ്റു വിവരങ്ങളും Download ചെയ്യാന്‍ ഈ ലിക്ക് ക്ലിക്ക് ചെയ്യുക..... http://newindia.co.in/downloads/per-pravasi.zip
ഇത്രയും കുറഞ്ഞ പ്രീമിയം തുകയ്ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കുന്ന പോളിസികള്‍ വേറെ ഉണ്ടാകില്ല. പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നാല്‍ പോളിസി രേഖകളുടെ ഒറിജിനല്‍ നാട്ടില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
((( പ്രിയപ്പെട്ട സുഹൃത്തുക്കളെ microsoft word ഫയല്‍ ആയതുകൊണ്ടും 33 പേജ് ഉള്ളതുകൊണ്ടും ദയവായി കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുക......... )))
>.
.
.
പ്രിയ സുഹൃത്തുക്കളെ അറിയാത്തവർ അറിയട്ടെ എന്ന പരമ്പര ഇതു വരെ നൂറില്‍ കുടുതല്‍ പോസ്സ്ടുകള്‍ ചെയ്യ്തിട്ടുണ്ട് വായിക്കുവാനും പുതിയ പോസ്സ്ടുകള്‍ ലഭിക്കുവാനും താഴെ കാണുന്ന ലിക്ക് ക്ലിക്ക് ചെയ്ത ശേഷം അറിയാത്തവർ അറിയട്ടെ
കടപ്പാട് Kishor Kottayam

12/26/2015

കടച്ചക്കയിലെ ഔഷധഗുണങ്ങൾ

manoramaonline.com

കടച്ചക്കയിലെ ഔഷധഗുണങ്ങൾ

by സരിത പ്രജിത്
നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം.
കടച്ചക്ക
കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. ആഫ്രിക്കൻ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് കടച്ചക്ക കഴിക്കുന്നതിനെക്കാൾ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കഴിക്കുന്നതാണ് ഉത്തമം.
കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും.
ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്്രോഗങ്ങൾ അകറ്റാനും ഉത്തമമാണ്.
ചില ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിന്റെ മരക്കറ ത്വക്്രോഗങ്ങൾ ഉണ്ടാകാതിരിക്കാനായി ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.
വിഷം നിറഞ്ഞ പച്ചക്കറികൾ വാങ്ങിക്കഴിച്ച് രോഗം ക്ഷണിച്ചുവരുത്തുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതല്ലേ, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഫലം കഴിച്ച് രോഗശമനം വരുത്തുന്നത്.
Home Health Healthy Food കടച്ചക്കയിലെ ഔഷധഗുണങ്ങൾ കടച്ചക്കയിലെ ഔഷധഗുണങ്ങൾ ...

Read more at: http://www.manoramaonline.com/health/healthy-food/health-benefits-of-bread-fruit-cancer-prevention-skin-diseases-diarrhea-prevent.html

തിരുവാതിരയ്ക്കു കഴിക്കാം പുഴുക്ക്

manoramaonline.com

തിരുവാതിരയ്ക്കു കഴിക്കാം പുഴുക്ക്

by സ്വന്തം ലേഖകൻ
ഡിസംബർ-ജനുവരി മാസങ്ങൾ കിഴങ്ങു വിളകളുടെ കാലമാണ്. തണുപ്പ് അധികരിക്കുന്ന ഈ കാലയളവിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കിഴങ്ങുവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ധനുമാസത്തിലെ തിരുവാതിരനാളിലുണ്ടാക്കുന്ന ഒരു വിഭവമാണ് തിരുവാതിരപ്പുഴുക്ക്. കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക എന്നിവയാണ് പുഴുക്കിൽ പ്രധാനം. ഇവയെല്ലാം തന്നെ അന്നജം, നാരുകൾ ഇവയാൽ സമ്പുഷ്ടമാണ്. ഉയർന്ന അളവിൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ ദഹനം സുഗമമാക്കുന്നു. നാരുകളുടെ കലവറയായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനം ചെയ്ത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ചേന അർശ്ശസിന് ആശ്വാസം നൽകും. തളർച്ച, ക്ഷീണം ഇവ ഇല്ലാതാക്കി ശരീരത്തിന് നല്ല ഊർജ്ജം ചേമ്പ് പ്രദാനം ചെയ്യുന്നു. കിഴങ്ങുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
തിരുവാതിരപ്പുഴുക്ക് തയാറാക്കുന്ന വിധം
തിരുവാതിര പുഴുക്ക്

ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, ഏത്തക്ക ഇവ കഷണങ്ങളാക്കി അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. വെന്തുകഴിയുമ്പോൾ വൻപയർ വേവിച്ചതു ചേർത്തിളക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് അല്ലെങ്കിൽ ചുവന്നമുളക് എന്നിവ ചതച്ചത് ചേർത്തിളക്കുക. കുഴഞ്ഞു വരുമ്പോൾ മുകളിലേക്ക് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേർത്ത് തീ കെടുത്തി അടച്ചുവയ്ക്കുക. അൽപം കഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് തയ്യാർ.

മുരിങ്ങയില മരുന്നിന്റെ മറുപേര്

manoramaonline.com

മുരിങ്ങയില മരുന്നിന്റെ മറുപേര്

by ഗൗരി
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനിപ്രയോഗമില്ലാത്തതും പണച്ചെലവില്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. വിറ്റാമിനുകളുടെയും പ്രോട്ടീന്റേയും ഇരുമ്പിന്റെയും കലവറ. ഒട്ടുമിക്ക ജീവിതശൈലി രോഗശമനത്തിനുള്ള ഒറ്റമൂലിയും.
1. പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്
മുരിങ്ങ ഇല
2. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
3. നല്ലൊരു ആന്റിബയോട്ടിക്
4. നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം കുറച്ച് സുഖശോധന പ്രദാനം ചെയ്യുന്നു.
5. വിറ്റാമിൻ എ ധാരാളമടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു നല്ലത്. മുരിങ്ങയില നീരിൽ തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ അകറ്റുമത്രെ
6. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്
7. സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേർത്ത് പാകം ചെയ്തു കൊടുക്കുക.
8. രക്തം ശുദ്ധീകരിക്കാൻ നല്ലതാണ്
9. മുരിങ്ങയില നീരിൽ അൽപം ഉപ്പുചേർത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാൻ നല്ലതാണ്
10. ചർമ്മരോഗങ്ങൾ ചെറുക്കാനും ചർമ്മത്തിന്റെ ചുളിവുകളും അകാലനരയും അകറ്റി ചെറുപ്പം നിലനിർത്താനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. മുരിങ്ങയില നല്ലൊരു ആന്റി ഓക്സിഡറ്റാണ്.
11. കൊളസ്ട്രോൾ കുറയ്ക്കുന്നു
12. പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ്, അന്നജം, നാരുകൾ, വിറ്റാമിനുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക
13. മുരിങ്ങിയില തോരൻ നിത്യവും കഴിച്ചാൽ സ്ത്രീകൾക്കു മുലപ്പാൽ വർധനവുണ്ടാകും
14. പൈൽസ് തടയാൻ മുരിങ്ങയിലയും മുരിങ്ങപ്പൂവും ഉത്തമമാണ്. മുരിങ്ങിലയിലുള്ള അതേ പോഷകഘടകങ്ങൾ മുരിങ്ങപ്പൂവിലും അടങ്ങിയിരിക്കുന്നു.
15. മുരിങ്ങയിലയും ഉപ്പും ചേർത്ത് ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന കുറയുകയും നീരു വലിയുകയും ചെയ്യും
16. മുരിങ്ങയില എന്നും കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നത് തടയും
  1. ഹൃദയം, കരൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് മുരിങ്ങയില നീര് നല്ലതാണ്.
18. കാൽസ്യത്തിനാൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ബലം വർധിപ്പിക്കും
19. മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തിൽ അൽപം ഉപ്പും നാരങ്ങാനീരും ചേർത്ത് ദിവസവും കുടിച്ചാൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാം
20. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്ന മുരിങ്ങയില നിത്യവും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യും
കുട്ടികൾ മുരിങ്ങയില കഴിക്കാൻ മടികാണിച്ചാൽ മുട്ട ചേർത്ത് മുരിങ്ങയില തോരൻ സ്വാദിഷ്ഠമാക്കാം.
തയാറാക്കുന്നവിധം
ചൂടായ എണ്ണയിലേക്ക് അൽപം അരിയും കടുകും വറ്റൽമുളകും കറിവേപ്പിലയുമിട്ട് കടുവറുക്കുക. ഇതിലേക്ക് മുരിങ്ങയില ചേർത്തിളക്കുക. മുരിങ്ങയില ഒന്നു വങ്ങിക്കഴിയുമ്പോൾ തേങ്ങ, ഉള്ളി,വെളുത്തുള്ളി (ആവശ്യത്തിന്) മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമിച്ചേർത്തിളക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചുടച്ച് ചേർത്ത് കുറഞ്ഞ തീയിൽ നന്നായി ഇളക്കി എടുക്കുക.

കൊളസ്ട്രോൾ അത്ര വില്ലനല്ല!

manoramaonline.com

കൊളസ്ട്രോൾ അത്ര വില്ലനല്ല!!!

by റിയ ജോയ്
മുട്ടയും വെണ്ണയും പാലുൽപന്നങ്ങളും മാംസവുമൊക്കെ കഴിച്ചോളൂ– ചീത്ത കൊളസ്ട്രോൾ കൂടുമെന്നും അതു ഹൃദയാരോഗ്യത്തെ ഉൾപ്പെടെ ബാധിക്കുമെന്നുമുള്ള ഭയം വേണ്ട. ഞെട്ടിയോ? പറയുന്നത് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് അഞ്ചു വർഷത്തിലൊരിക്കൽ മാർഗനിർദേശം നൽകുന്ന യുഎസ് ഡയറ്ററി ഗൈഡ്‌ലൈൻസ് അഡ്വൈസറി സമിതി (ഡിജിഎസി) യാണ്. ഇതുവരെ ‘കുഴപ്പം പിടിച്ച’ വിഭാഗത്തിൽ പെടുത്തിയിരുന്ന മുട്ട, മാംസം, നട്സ്, പാലുൽപന്നങ്ങൾ, വെളിച്ചെണ്ണ, കൊഞ്ച് തുടങ്ങിയവ ‘സുരക്ഷിത’ വിഭാഗത്തിലേക്കു മാറ്റിയിട്ടുമുണ്ട്.
അതു മാത്രമല്ല, ദിവസം തോറുമുള്ള കൊളസ്ട്രോൾ ഉപഭോഗം 300 മില്ലിഗ്രാമിൽ കൂടരുത് എന്ന മുൻ നിർദേശവും ഇക്കുറി ഒഴിവാക്കുമെന്നാണു ഡിജിഎസി പഠനത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തിനു പ്രതിദിനം 950 മില്ലിഗ്രാം കൊളസ്ട്രോൾ ആവശ്യമാണെന്നു ചില യുഎസ് ഡോക്ടർമാർ തന്നെ പറയുന്നു. റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവരാൻ കാത്തിരിക്കുകയാണ് ആരോഗ്യരംഗം. .
ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന കൊളസ്ട്രോളിനു ബ്ലഡ് കൊളസ്ട്രോളുമായി വലിയ ബന്ധമൊന്നുമില്ലെന്നാണു നിർണായക കണ്ടെത്തൽ. ഭക്ഷണപദാർഥങ്ങൾക്ക് രക്തത്തിലെ കൊളസ്ട്രോൾ നിലയെ പരമാവധി 20 ശതമാനം വരെ മാത്രമേ സ്വാധീനിക്കാനാവൂ എന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഹൃദയാഘാതം വന്നവരിൽ ഭൂരിപക്ഷത്തിനും കൊളസ്ട്രോൾ നിയന്ത്രണവിധേയമായിരുന്നുവെന്നും പഠനങ്ങൾ അവകാശപ്പെടുന്നു.
വേണം, ആവശ്യത്തിന് കൊളസ്ട്രോൾ
ആവശ്യത്തിനുള്ള അളവിൽ കരൾ സ്വാഭാവികമായി കൊളസ്ട്രോൾ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ചിലരുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ അളവിലായിരിക്കും കൊളസ്ട്രോൾ ഉൽപാദനം. ഇങ്ങനെയുള്ളവർ ‘ഡയറ്ററി കൊളസ്ട്രോളിനെ’ (ഭക്ഷണത്തിൽ നിന്നു കിട്ടുന്നത്) ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. പാരമ്പര്യമായി കൊളസ്ട്രോൾ കൂടുതലുള്ളവർ പൂരിത കൊഴുപ്പുകൾ അമിതതോതിൽ ഉള്ളിൽചെല്ലാതെ നോക്കുകയാണു വേണ്ടത്. പഞ്ചസാര, കൃത്രിമ മധുരം തുടങ്ങിയവയാണ് ഏറ്റവും വലിയ വില്ലന്മാരെന്നും ഡിജിസിഎ പറയുന്നു. അതുപോലെയാണു നാരുകളില്ലാതെ സംസ്കരിച്ചെടുക്കുന്ന ധാന്യങ്ങളും. ഇവ രണ്ടും കൂടി ചേർന്നാൽ വലിയ അപകടമാണെന്ന മുന്നറിയിപ്പുമുണ്ട്.
കരളിനു പണികൊടുക്കല്ലേ...
ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളിന്റെ അളവു കുറയുമ്പോൾ കരളിന്റെ ജോലിഭാരം കൂടുന്നു. ഇതു കരളിനു ദോഷം ചെയ്തേക്കാം. ആവശ്യത്തിനുള്ള കൊളസ്ട്രോൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെങ്കിലാണ് നിങ്ങളുടെ ആരോഗ്യം അപകടകരമായ അവസ്ഥയിലേക്കു പോകുന്നതത്രേ.

ക്യാൻസർ ഭീതി കാരണം മൺചട്ടിയിലേയ്ക്‌

ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക്‌ പാത്രങ്ങൾ ഉപേക്ഷിച്ച്‌ പഴയ മൺചട്ടിയിലേയ്ക്‌ തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്തമവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.

നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട്‌ കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കിൽ "ക്ണിം" എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത്‌ നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന്‌ ഉറപ്പ്‌ വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ്‌ ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത്‌ തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ്‌ വീട്ടിലെത്തിക്കുക.
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച്‌ തിളപ്പിക്കുക. വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത്‌ എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചൂട്‌ ചട്ടിയിൽ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്‌; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ്‌ വാഷിംഗ്‌ ദ്രാവകങ്ങളൊ പുരട്ടരുത്‌. ഇത്‌ ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട്‌ നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാർ ചാരം ഇട്ടാണു കഴുകിയിരുന്നത്‌ എന്നതോർക്കുക)
ചട്ടിപുരാണം ഇവിടെ തീരുന്നില്ല. നിങ്ങൾക്കറിയാവുന്നവ കമന്റ്‌ ചെയ്യുക. കൂടുതൽ പേരിലേയ്ക്‌ എത്തിക്കാനായി ഷെയർ ചെയ്യുക.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1