1/31/2016

ചാലിയാറിലൂടെ ഒരു ചിത്രസഞ്ചാരം

mathrubhumi.com

ചാലിയാറിലൂടെ ഒരു ചിത്രസഞ്ചാരം

ചാലിയാറിലൂടെ ഒരു ചിത്രസഞ്ചാരം
അനേകം തോടുകള്‍ ചേര്‍ന്ന് ഒരു പുഴ രൂപം കൊള്ളുന്നു.
അത് പിന്നെ കടലിലേക്കൊഴുകുന്നു.
ഒരു നദി രൂപം കൊള്ളുന്നിടം മുതല്‍ കടലുവരെ നദിക്കൊപ്പം
കേരളത്തിലെ വലിപ്പം കൊണ്ട് മൂന്നാം സ്ഥാനത്തും
ജലസാന്ദ്രതകൊണ്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന
ചാലിയാറില്‍ നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ
കയാക്കിങ് സംഘത്തിന്റെ യാത്ര.
ആ യാത്രയിലെ ചില ചിത്ര നിമിഷങ്ങള്‍
(യാത്രാവിവരണം  ജനവരി ലക്കം 'യാത്ര'യില്‍ വായിക്കാം).
എഴുത്തും ചിത്രങ്ങളും - ജി. ജ്യോതിലാല്‍
1
നിലമ്പൂരിലെ മാനവേദന്‍ ഹൈസ്‌ക്കൂളിനടുത്തുള്ള കടവില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. അവിടം മുതലാണ് നദി സഞ്ചാര യോഗ്യമായി തുടങ്ങുന്നത്.
2
തൂക്കുപാലം - പാലത്തിനു മുകളില്‍ വന്ന് പണ്ട് ചാലിയാറിനെ താഴോട്ട് നോക്കിയിട്ടുണ്ട്. ഈ കാഴ്ചയ്ക്ക് മറ്റൊരു മാനം. ഇ പാലം കടന്നാണ് വലിയൊരു തേക്കിന്‍തോട്ടത്തിലേക്ക് കടക്കുന്നത്. കനോലി സായ്പ്പിന്റെയും ചാത്തുന് മേനോന്റെയുമെല്ലാം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഇവിടം കടക്കുമ്പോള്‍. കാരണം അവരാണ് ഇവിടെ തേക്ക് പ്‌ളാന്റേഷന്‍ തുടങ്ങിയത്. കനോലി പളോട്ട് എന്നറിയപ്പെടുന്നതും അതുകൊണ്ട് തന്നെ.142 സെ മി വട്ടളവുള്ള ഒരു വലിയ തേക്കും ഇവിടെയുണ്ട്.
1
സീതിഹാജിപ്പാലം - അവിടെ ചാലിയാര്‍ സംരക്ഷണയാത്രയ്ക്ക് സ്വീകരണമൊരുക്കി സ്‌ക്കൂള്‍ കുട്ടികളും കാത്തിരിപ്പുണ്ടായിരുന്നു. എടവണ്ണ ഐ ഒ എച്ച എസ് എസിലെ ടൂറിസം ക്‌ളബ്ബ് വകയായിരുന്നു സ്വീകരണം. നദീസംരക്ഷണത്തെ കുറിച്ചും കയാക്കിങ്ങിന്റെ കായികസാധ്യതകളെ പറ്റിയും കുട്ടികളുമായി സംസാരിച്ചു. 
4
പെണ്‍കുട്ടികള്‍ സാജ്ഞലിയെ പൊതിഞ്ഞിരിക്കുകയായിരുന്നു. ഞങ്ങളുടെ ടീമിലെ ഏക പെണ്‍തരിയാണ് സാജ്ഞലി. ലോകം മുഴുവന്‍ ഒറ്റയ്ക്കു ചുറ്റുന്ന സഞ്ചാരിയാണ്. അതുകൊണ്ട് തന്നെ മനസ്സില്‍ ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പ്രചോദനമാണവള്‍.
5
മലനിരകളും കാടും നിറഞ്ഞ പ്രകൃതിക്കു നടുവിലൂടെയാണ് ചാലിയാറിന്റെ ഒഴുക്ക്. പച്ചപ്പിന്റെ അതിരുകളെ മുട്ടിയുരുമ്മുന്ന കുഞ്ഞോളങ്ങള്‍. വളവുതിരിവുകളുടെ അംഗലാവണ്യവുമായി കാമുകനെ കാണാന്‍ ഓടിപോവുന്ന ഈ സുന്ദരിനദി.
6
7
സൗത്ത് പുത്തലം കടവിലെ തട്ടുകടയില്‍ നാടന്‍ ഊണും മീന്‍കറിയും.
താഴെ കടവില്‍ നാട്ടുകാര്‍ ഉച്ചചൂടില്‍ കുളിക്കുന്നു. കുഞ്ഞുങ്ങള്‍ നീന്താന്‍ പഠിക്കുന്നു.
8
ഒരു വളവില്‍ തിരിവിലാണ് മുറിഞ്ഞമാട്. വര്‍ഷകാല വെള്ളം കുത്തിയൊഴുകിയെത്തുമ്പോള്‍ കൂടെ കൊണ്ടുവരുന്ന എക്കലും മണലും ഇവിടെ നിക്ഷേപിച്ചാണ് പുഴ വീണ്ടും ഒഴുകുന്നത്. വര്‍ഷം കഴിയുമ്പോള്‍ ഈ എക്കല്‍ തുരുത്ത് പുല്‍മേടാവും. നാട്ടുകാര്‍ക്ക് കാല്‍പ്പന്ത് കളിക്കാനും ആടുമാടുകള്‍ക്ക് മേയാനും കിളികള്‍ക്ക് വാസമൊരുക്കാനുമെല്ലാം പുഴയൊരുക്കുന്ന സൗകര്യം. 
9
പാട്ടുത്സവത്തിന് നിലമ്പൂര്‍ കോവിലകത്തേക്ക് വരുന്ന ആദിവാസികള്‍ ചോറ് ചാലിയാറില്‍ മുക്കിയെടുക്കുമായിരുന്നു. ഔഷധ വീര്യമുള്ള ചോറാകുമെന്നാണ് വിശ്വാസം ഇത് ഉണക്കി സൂക്ഷിക്കും കുറേക്കാലം ഉപയോഗിക്കും. ഇന്ന ധൈര്യസമേതം പുഴയിലിറങ്ങാന്‍ പലരും മടിക്കുന്നു. മാലിന്യങ്ങള്‍ തള്ളുന്നത് തന്നെ പ്രധാന പ്രശ്‌നം. അങ്ങിനെയാണ് പുഴ ജീവിതങ്ങളില്‍ നിന്നകന്നു പോയത്. കൊണ്ടിരിക്കുന്നു. 
10
ജലപരപ്പിനു മുകളില്‍ നേരിയ മഞ്ഞിന്‍പാളികള്‍ വിടര്‍ത്തുന്ന സൗന്ദര്യകാഴചയിലൂടെ.. കരകളിലെ മഞ്ഞണിഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ മൗനസൗന്ദര്യത്തിലൂടെ. യാത്ര തുടരുമ്പോള്‍ വല വലിക്കുന്ന മത്സ്യത്തൊഴിലാളികളെ മാത്രം കാണാം. പുഴ ഉറക്കമുണരുന്നതേയുള്ളു. കാഴ്ചകളില്‍ കണ്ണും നട്ട് തുഴയെറിയാതെ വെറുതെയിരിക്കാനും നല്ല സുഖം. കുഞ്ഞോളങ്ങള്‍ മെല്ലെ മെല്ലെ ഒരു താരാട്ടിന്റെ താളത്തില്‍ കയാക്കിനെ ഓമനിക്കുന്നു.
11
കരയോരത്ത് ഒരു തോണി അടുത്തിട്ടുണ്ട്. അതില്‍ നിന്നും മീന്‍ കരയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തിലൊരു കൂറ്റന്‍ ചെമ്പല്ലിയെ അയാള്‍ ഉയര്‍ത്തിക്കാണിച്ചു. ഞങ്ങളങ്ങോട്ട് അടുപ്പിച്ചു. പണ്ടീപ്പുഴയില് വാരിയാലും കോരിയാലും തീരാത്ത മീനായിരുന്നെന്നു പഴമക്കാര്‍ പറയാറുണ്ട്. പക്ഷെ പല നാടന്‍ മീനിനങ്ങളേയും ഗ്വാളിയോര്‍ റയോണ്‍സിലെ രാസമാലിന്യങ്ങള്‍ ഉന്‍മൂലനം ചെയ്തു കളഞ്ഞിട്ടുണ്ട്. 
12
ഊര്‍കടവ് പാലം ഇവിടെ ചാലിയാറിന്റെ ഭാവം മാറുന്നതറിയാം. ഒഴുക്കിന് ശക്തി കൂടി. ആഴം കൂടി, നദിയുടെ വിസ്തൃതിയും വര്‍ധിച്ചു. ഈ തടയണ നദിയുടെ ശാപമാവും. ഒരു തടയണ കൂടി നദിക്ക് കുറുകെ പണിതുകൊണ്ടിരിക്കുന്നുണ്ട്. അതുകൂടിയാവുമ്പോള്‍ എന്താവും?
13
രാമനാട്ടുകര ബൈപ്പാസ് പാലവും തുരുത്തും കടന്ന് വലതുഭാഗത്തു കൂടെ തുരുത്തിന്റെ ഒരു വശത്തുകൂടെ തുഴഞ്ഞ് ജെല്ലി ഫിഷ് വാ്ടര്‍സ്‌പോര്‍ട്‌സ് സെന്ററിലേക്ക് അടുത്തു. അവിടെയാണ് ഉച്ചയൂണ്. മീനും കൂട്ടി ഊണ്. മധുരത്തിന് പായസവും. ജെല്ലിഫിഷില്‍ എല്ലാതരം വാട്ടര്‍സ്‌പോര്‍ട്ട്‌സ് ഐറ്റവും ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഔട്ടഡോര്‍ ചെസ്, റോക്ക് കളൈബ്ബിങ്ങിനുള്ള പരിശീലനം എന്നിങ്ങനെയും സൗകര്യവും ഉണ്ട്.
14
രാമനാട്ടുകര ബൈപ്പാസ് പാലവും തുരുത്തും കടന്ന് വലതുഭാഗത്തു കൂടെ തുരുത്തിന്റെ ഒരു വശത്തുകൂടെ തുഴഞ്ഞ് ജെല്ലി ഫിഷ് വാ്ടര്‍സ്‌പോര്‍ട്‌സ് സെന്ററിലേക്ക് അടുത്തു. അവിടെയാണ് ഉച്ചയൂണ്. മീനും കൂട്ടി ഊണ്. മധുരത്തിന് പായസവും. ജെല്ലിഫിഷില്‍ എല്ലാതരം വാട്ടര്‍സ്‌പോര്‍ട്ട്‌സ് ഐറ്റവും ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഔട്ടഡോര്‍ ചെസ്, റോക്ക് കളൈബ്ബിങ്ങിനുള്ള പരിശീലനം എന്നിങ്ങനെയും സൗകര്യവും ഉണ്ട്.
15
ഒരു വശം ചാലിയം, മറുവശം ബേപ്പൂര്‍ രണ്ടിനേയും ബന്ധിപ്പിക്കുന്ന ജംഗാര്‍ സര്‍വ്വീസുമുണ്ട്. ചാലിയത്ത് ലൈറ്റ് ഹൗസുണ്ട്. പണ്ടിവിടെ കോട്ടയും ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ കെട്ടിയ ആ കോട്ട സാമൂതിരിയാണ് പൊളിച്ചടുക്കിയത്. കോട്ടയ്ക്കു വേണ്ടി അവര്‍ പൊളിച്ച പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുകരകളിലും ഉരു നിര്‍മ്മാണം സജീവമാണ്. എല്ലാം വിദേശരാജ്യങ്ങളിലേയ്ക്കുള്ളതാണ്. കയ്യളവും മനക്കണക്കും കൊണ്ട് കൂറ്റന്‍ ഉരുക്കള്‍ തയ്യാറാക്കുന്ന ബേപ്പുര്‍ ഉരു നിര്‍മ്മാണത്തൊഴിലാളികളും, പെരുമണ്‍ ദുരന്തത്തില്‍ ഐലന്റ് എക്‌സപ്രസ്സ് കരയ്‌ക്കെത്തിക്കാന്‍ വഴിമുട്ടി നിന്നപ്പോള്‍ സഹായത്തിനെത്തിയ ബേപ്പൂര്‍ ഖലാസികളുമെല്ലാം ഈ നാടിന്റെ പെരുമയാണ്
16
പുലിമുട്ടിനടുത്തിനടുത്ത് ഓളങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവിടെ കടലിനിപ്പുറം ഒരു ജനസാഗരം. അവധി ആഘോഷിക്കാനെത്തിയ ജനങ്ങള്‍. സ്ഥലം എം എല്‍ എ എളമരം കരീം സ്വീകരിക്കാനുണ്ടായിരുന്നു. മാധ്യമപ്പട വേറെയും. ജനക്കൂട്ടം കൂടിയായതോടെ  ആവേശം തിരമാലകളായി. 
17

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1