localnews.manoramaonline.com
‘സീരിയൽ പൊലീസിനെ’ അസൽ പൊലീസ് പൊക്കി
തിരുവനന്തപുരം∙
യഥാർഥ പൊലീസ് വാഹനങ്ങളെ വെല്ലുന്ന തരത്തിൽ പൊലീസ് സ്റ്റിക്കർ പതിപ്പിച്ചു
സീരിയൽ ചിത്രീകരണത്തിന് ഉപയോഗിച്ചുവന്ന സ്വകാര്യ വാഹനം ഒറിജിനൽ പൊലീസ്
പൊക്കി. നമ്പർ പ്ലേറ്റിനു മുകളിൽ മറ്റൊരു നമ്പർ പ്ലേറ്റ്
ഘടിപ്പിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പൊലീസ്, യാത്രയ്ക്കിടെ വാഹനം
തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണു സീരിയൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന
വാഹനമാണെന്നു ബോധ്യമായത്.
ആർടിഒയുടെ അനുമതി വാങ്ങിയശേഷമേ ഇത്തരത്തിൽ വാഹനം ഉപയോഗിക്കാവൂവെന്നു താക്കീതു നൽകി വാഹനം വിട്ടുനൽകി. പ്രമുഖ സീരിയലിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഉപയോഗിച്ചിരുന്ന വാഹനമാണു പിടികൂടിയതെന്നു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വഴുതക്കാട്ടു വച്ചാണു തട്ടിപ്പു പിടികൂടിയത്.
രണ്ടു നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച നിലയിൽ ഒരു പൊലീസ് വാഹനം പോകുന്നതായി വിവരം കിട്ടിയ പൊലീസ് നടത്തിയ പരിശോധനയിലാണു സീരിയൽ പൊലീസ് പിടിയിലായത്. കഴക്കൂട്ടം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തതാണു പിടികൂടിയ വാഹനം. യഥാർഥ നമ്പർ പ്ലേറ്റിനു മുകളിൽ കെഎൽ വൺ റജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ചാണു സീരിയൽ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. യാത്രയ്ക്കിടെ വ്യാജ നമ്പർ പ്ലേറ്റ് ഇളകി മാറിയതാണു തട്ടിപ്പു പുറത്തറിയാൻ കാരണം.
പൊലീസ്, ഫയർഫോഴ്സ് തുടങ്ങി സർക്കാർ വാഹനങ്ങൾ സിനിമ, സീരിയൽ ചിത്രീകരണത്തിന് ഉപയോഗിക്കുമ്പോൾ ആർടിഒമാരുടെ അനുമതി വാങ്ങണമെന്നാണു ചട്ടം. എന്നാൽ സിറ്റി പൊലീസ് പിടികൂടിയ വാഹനം ആർടി ഓഫിസിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നു കണ്ടെത്തിആർടിഒയുടെ അനുമതി വാങ്ങണമെന്നു നിർദേശം നൽകി വാഹനം വിട്ടുകൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ