റെയിൽവേ ബഡ്‌ജറ്റ്: ജനങ്ങൾക്ക്ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകാം
തിരുവനന്തപുരം: അടുത്ത മാസം അവതരിപ്പിക്കുന്ന റെയിൽവേ ബഡ്‌ജറ്റിൽ പുതിയ ട്രെയിനോ, പാതയോ ഉൾപ്പെടുത്തണമെങ്കിൽ ജനുവരി 15 നകം ജനങ്ങൾക്ക് നേരിട്ട് ആവശ്യപ്പെടാം. നിവേദനങ്ങളുമായി എം.പിമാരുടെ പിന്നാലെ നടക്കാതെ ആർക്കും നേരിട്ട് മന്ത്രാലയത്തെ ആവശ്യം അറിയിക്കാം.
റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ പുതിയ ആശയമാണ് ജനപങ്കാളിത്തത്തോടെയുളള റെയിൽവേ ബഡ്ജറ്റ്. ബഡ്ജറ്റിന്റെ അവസാന മിനുക്കുപണിയിലാണ് മന്ത്രാലയം. www.indianrailways.gov.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ റെയിൽവേ ബഡ്ജറ്റിലേക്കുളള ലിങ്കിൽ ക്ളിക്ക് ചെയ്താൽ ഇതിനുള്ള ഫാറം കിട്ടും. അതിൽ 15 കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാം. ആവശ്യമുന്നയിക്കുമ്പോൾ മതിയായ കാരണവും നൽകണം. രേഖകളും സമർപ്പിക്കാം. റെയിൽവേ സ്റ്റേഷനിൽ ഒരു ഫുട് ഓവർബ്രിഡ്ജ് വേണമെന്ന് തുടങ്ങി റെയിൽവേയോ, റെയിൽവേ സോണോ, റെയിൽവേ സ്റ്റേഷനോ ലാഭത്തിലാക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കാം. കമ്പ്യൂട്ടർവത്കരണം. വൈദ്യുതീകരണം, ചരക്കുകടത്ത്, അടിസ്ഥാന സൗകര്യവികസനം, പുതിയ ലൈൻ, ടൂറിസം വികസനം, റെയിൽവേ സുരക്ഷ തുടങ്ങിയ പതിനഞ്ച് വിഷയങ്ങളാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. ഇതിലൊന്നും പെടാത്ത കാര്യത്തിലും അഭിപ്രായം നൽകാം. ഇവ മന്ത്രാലയത്തിലെ ബഡ്ജറ്റ് വിഭാഗം പരിഗണിക്കും. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളും പരിഗണിക്കും.

© Copyright Keralakaumudi Online
ടിക്കറ്റ് വേണ്ട, ഇനി എസ്.എം.എസ് മതിയെന്ന് റെയിൽവേ
പി.എച്ച്. സനൽകുമാർ
January 5, 2016, 3:00 am
തിരുവനന്തപുരം:
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ടിക്കറ്റ് സംവിധാനം മതിയാക്കി റെയിൽവേ
എസ്.എം.എസിലേക്ക് ചുവടുമാറാനൊരുങ്ങുന്നു. അനുമതി കിട്ടിയാൽ അടുത്ത ഏപ്രിൽ
മുതൽ ടിക്കറ്റിന് പകരം പണം കൊടുത്ത് എസ്.എം. എസ് വാങ്ങി യാത്രചെയ്യാം.
നിലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ മാത്രമാണ് എസ്.എം.എസ്
ടിക്കറ്റുമായി യാത്രചെയ്യുന്നത്. അൺറിസർവ്ഡ് യാത്രക്കാർക്കും പാസഞ്ചർ
ട്രെയിനിൽ കയറുന്നവർക്കും കൂടി ഇതേർപ്പെടുത്താനാണ് പുതിയ നീക്കം.
ധനവകുപ്പിന്റെ അനുമതികൂടി കിട്ടിയാൽ പദ്ധതി നടപ്പാകും.
പദ്ധതി നടപ്പായാൽ മൊബൈൽ ഫോണില്ലാത്തവർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാകും. എന്നാൽ അത് അത്രവലിയ പ്രശ്നമല്ലെന്ന നിലപാടിലാണ് റെയിൽവേ. പണമടച്ചാൽ കൗണ്ടർ വിടുന്നതിന് മുമ്പ് എസ്.എം. എസ് ലഭിക്കുന്നതിനായി അതിവേഗ എസ്.എം.എസ് സംവിധാനത്തിനുള്ള പ്രീമിയം ബൾക്ക് എസ്.എം.എസ് സൗകര്യത്തിനുള്ള അനുമതിക്ക് റെയിൽവേ അപേക്ഷ നൽകിയിട്ടുണ്ട്. എസ്.എം.എസ് അയയ്ക്കുന്നതിന്റെ ചെലവ് കണ്ടെത്താൻ അത് സ്പോൺസർ ചെയ്ത് ടിക്കറ്റ് എസ്.എം.എസിനൊപ്പം പരസ്യം കൂടി യാത്രക്കാരന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ടിക്കറ്റിന്റെ ചരിത്രം
162 വർഷം പഴക്കമുള്ളതാണ് റെയിൽവേ ടിക്കറ്റ് സംവിധാനം. ആദ്യം കാർഡ് ബോർഡ് ടിക്കറ്റും പിന്നീട് ഡിജിറ്റൽ സംവിധാനം വന്നപ്പോൾ പേപ്പർ ടിക്കറ്റിലേക്കും മാറി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വന്നപ്പോൾ പ്രിന്റൗട്ട് ടിക്കറ്റും നടപ്പായി. അതിന് ശേഷമാണ് പരിസ്ഥിതി സൗഹൃദ പരിപാടിയെന്ന നിലയിൽ എസ്.എം.എസ് ടിക്കറ്റ് അംഗീകരിക്കുന്ന നില വന്നത്. തുടക്കത്തിൽ വേണമെങ്കിൽ എസ്.എം.എസ് ടിക്കറ്റ് സ്വീകരിക്കാമെന്നായിരുന്നെങ്കിൽ പിന്നീട് പ്രിന്റൗട്ട് ടിക്കറ്റ് വേണ്ടെന്ന നിലയിലുമെത്തി.
- See more at:
http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyNjMxMjk=&xP=RExZ&xDT=MjAxNi0wMS0wNSAwMzowMDowMA==&xD=MQ==&cID=Mw==#sthash.3lx4zQUN.dpufപദ്ധതി നടപ്പായാൽ മൊബൈൽ ഫോണില്ലാത്തവർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാകും. എന്നാൽ അത് അത്രവലിയ പ്രശ്നമല്ലെന്ന നിലപാടിലാണ് റെയിൽവേ. പണമടച്ചാൽ കൗണ്ടർ വിടുന്നതിന് മുമ്പ് എസ്.എം. എസ് ലഭിക്കുന്നതിനായി അതിവേഗ എസ്.എം.എസ് സംവിധാനത്തിനുള്ള പ്രീമിയം ബൾക്ക് എസ്.എം.എസ് സൗകര്യത്തിനുള്ള അനുമതിക്ക് റെയിൽവേ അപേക്ഷ നൽകിയിട്ടുണ്ട്. എസ്.എം.എസ് അയയ്ക്കുന്നതിന്റെ ചെലവ് കണ്ടെത്താൻ അത് സ്പോൺസർ ചെയ്ത് ടിക്കറ്റ് എസ്.എം.എസിനൊപ്പം പരസ്യം കൂടി യാത്രക്കാരന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ടിക്കറ്റിന്റെ ചരിത്രം
162 വർഷം പഴക്കമുള്ളതാണ് റെയിൽവേ ടിക്കറ്റ് സംവിധാനം. ആദ്യം കാർഡ് ബോർഡ് ടിക്കറ്റും പിന്നീട് ഡിജിറ്റൽ സംവിധാനം വന്നപ്പോൾ പേപ്പർ ടിക്കറ്റിലേക്കും മാറി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വന്നപ്പോൾ പ്രിന്റൗട്ട് ടിക്കറ്റും നടപ്പായി. അതിന് ശേഷമാണ് പരിസ്ഥിതി സൗഹൃദ പരിപാടിയെന്ന നിലയിൽ എസ്.എം.എസ് ടിക്കറ്റ് അംഗീകരിക്കുന്ന നില വന്നത്. തുടക്കത്തിൽ വേണമെങ്കിൽ എസ്.എം.എസ് ടിക്കറ്റ് സ്വീകരിക്കാമെന്നായിരുന്നെങ്കിൽ പിന്നീട് പ്രിന്റൗട്ട് ടിക്കറ്റ് വേണ്ടെന്ന നിലയിലുമെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ