1/29/2016

തൃക്കൂർ പുഴയിലെ വെള്ളം താഴ്ന്നു; വിശദീകരണമില്ലാതെ അധികൃതർ കാരണം ഭൂചലനമോ

localnews.manoramaonline.com

തൃക്കൂർ പുഴയിലെ വെള്ളം താഴ്ന്നു; വിശദീകരണമില്ലാതെ അധികൃതർ കാരണം ഭൂചലനമോ

by സ്വന്തം ലേഖകൻ
ഒല്ലൂർ ∙ കഴിഞ്ഞ ശനിയാഴ്ച ജില്ലയെ ഭീതിയിലാഴ്ത്തിയ ഭൂചലനം നടന്നു മണിക്കൂറുകൾക്കുശേഷം തൃക്കൂർ പുഴയിൽനിന്ന് അപ്രത്യക്ഷമായതു ലക്ഷക്കണക്കിനു ലീറ്റർ വെള്ളം. കാരണം വ്യക്തമാക്കാനാകാതെ അധികൃതർ കൈമലർത്തിയതോടെ നാട്ടുകാർ ആശങ്കയിൽ. മൂന്നു പഞ്ചായത്തുകളിലെ ശുദ്ധജലവിതരണവും ജലസേചനവും താമസിയാതെ നിലയ്ക്കുന്ന അവസ്ഥയാണ്.
കൈനൂർചിറ മുതൽ പുലക്കാട്ടുകര ഷട്ടർ വരെ എട്ടു കിലോമീറ്റർ ദൂരത്തിലെ തൃക്കൂർ പുഴയിലെ വെള്ളമാണ് ഒറ്റ ദിവസംകൊണ്ട് അഞ്ച് അടിയിലേറെ താഴ്ന്നത്.
ജില്ലയിൽ രണ്ടാമത്തെ ഭൂചലനം നടന്നു മണിക്കൂറുകൾക്കകമാണു സംഭവം. ശനിയാഴ്ച രാത്രി 8.30ന് ആയിരുന്നു ഭൂകമ്പമാപിനിയിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൃക്കൂർ പുഴ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മരത്താക്കരയായിരുന്നു പ്രഭവകേന്ദ്രം.ഭൂചലനം നടക്കുമ്പോൾ പുലക്കാട്ടുകര ഷട്ടറിനോടു ചേർന്ന് ഒൻപതര അടി ഉയരത്തിൽ വെള്ളം നിറഞ്ഞുകിടന്നിരുന്നു. ഞായറാഴ്ചയും വെള്ളത്തിന്റെ അളവിൽ മാറ്റം കണ്ടിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച രാവിലെയാണ് അഞ്ചടി വെള്ളം പെട്ടെന്നു താഴ്ന്നുപോയത്. ഇപ്പോൾ നാലടി ഉയരത്തിൽ വെള്ളം ശേഷിക്കുന്നുണ്ട്.
അഞ്ചു കിലോമീറ്റർ ചുറ്റളവിൽ അഞ്ചടി വെള്ളം താഴ്ന്നുപോയത് പതിവില്ലാത്തതാണെന്നു നാട്ടുകാർ പറയുന്നു. ഷട്ടർ ഈയടുത്ത ദിവസങ്ങളിലാരും തുറന്നിട്ടില്ലെന്നു ജീവനക്കാരും ഉറപ്പിച്ചു പറയുന്നു.ശാസ്ത്രീയ പഠനം വേണ്ടിവരുമെന്നു മാത്രമാണു അധികൃതരുടെ വിശദീകരണം.വേനൽക്കാലത്തെ ഉപയോഗത്തിനുവേണ്ടി ശേഖരിച്ചുവച്ച വെള്ളത്തിൽ ഭൂരിഭാഗവും താഴ്ന്നുപോയ അവസ്ഥയിലാണ്. പുത്തൂർ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിലെ ഒട്ടുമിക്ക ശുദ്ധജല പദ്ധതികളും തൃക്കൂർ പുഴയെ ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്.
തൃക്കൂർ അയ്യപ്പൻകുന്നു പദ്ധതി, തൃക്കൂർ പുറയംകാവ് പദ്ധതി, കോനിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, പാലയ്ക്കപറമ്പ് കൊല്ലകുന്ന് പദ്ധതി എന്നിങ്ങനെ ഒട്ടേറെ ശുദ്ധജല പദ്ധതികൾ തൃക്കൂർ പുഴയിൽനിന്നാണു വെള്ളം ശേഖരിക്കുന്നത്. മാത്രമല്ല, ഈ മൂന്നു പഞ്ചായത്തുകളിലെയും കൃഷിയും തൃക്കൂർ പുഴയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ പുഴയിൽനിന്ന് ഒട്ടേറെ തോടുകൾ വഴി വെള്ളം തിരിച്ചുവിട്ടാണു നെൽകൃഷിയടക്കം മേഖലയിൽ നടത്തിവരുന്നത്. പീച്ചി ഡാമിൽനിന്നു കൂടുതൽ വെള്ളം നൽകിയാൽ മാത്രമേ ഈ പ്രതിസന്ധിയിൽനിന്നു നാട്ടുകാർക്കു രക്ഷപ്പെടാനാകു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1