1/22/2016

മുള്ളന്‍പാവല്‍'BY Moidutty Vilangalil

നുറുങ്ങുകള്‍ 2.
Moidutty Vilangalil
==============
വെള്ളരിവര്‍ഗ്ഗ വിളകളുടെ സസ്യകുടുംബത്തില്‍ പെട്ട അംഗമാണ് 'മുള്ളന്‍പാവല്‍'
ഇതിന്‍റെ കായുടെ പുറംഭാഗം മുഴുവന്‍ മിനുസമുള്ള മുള്ള്കളാണ്. സാധാരണ പാവലിന്‍റെ പോലുള്ള കൈപ്പു മുള്ളന്‍ പാവലിനില്ല. ആണ്‍ചെടിയും പെണ്‍ ചെടിയും വെവ്വേറെയാണ്.
കിഴങ്ങുംവിത്തുംനടീല്‍ വസ്തുക്കളായി ഉപയോഗിക്കാം. . കിഴങ്ങാണ്‌ പ്രധാന നടീല്‍ വസ്തു. കൃഷിയിടത്തില്‍ പത്തു പെണ്‍ ചെടികള്‍ക്ക് ഒരു ആണ്ചെടിയെങ്കിലും വേണം. പാവല്‍ പടര്‍ത്ത്തുന്ന പോലെ പന്തലിലോ താങ്ങുകളിലോ പടര്‍ത്താം.

വെള്ളരിവിളകള്‍ക്ക് നല്‍കുന്ന വളപ്രയോഗങ്ങള്‍ തന്നെയാണ് മുള്ളന്‍പാവലിനും നല്‍കേണ്ടത്. ഏകദേശം 45-50 ദിവസങ്ങള്‍ കൊണ്ട് പുഷ്പിക്കുന്നു. കായ്കള്‍ 8-10 ദിവസംകൊണ്ട് വിളവെടുക്കാം. ഒരു സീസണ്‍ കഴിയുമ്പോള്‍ ചെടി നശിച്ചുപോകുകയും അടുത്ത വര്ഷം സീസണില്‍ കിഴങ്ങുകളില്‍നിന്ന് വീണ്ടും കിളിര്‍ത്തു വരികയുംചെയ്യും. കിഴങ്ങുകള്‍ വഴി വര്‍ഷങ്ങളോളം ചെടി നിലനിറുത്താന്‍ കഴിയും.
Like

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1