manoramaonline.com
ഇന്ത്യയുടെ തേജസ് കടൽകടക്കുന്നു
by സ്വന്തം ലേഖകൻ
ഇന്ത്യൻ
പ്രതിരോധ മേഖലയിൽ കരുത്തുതെളിയിച്ച തേജസ് യുദ്ധവിമാനം കടൽകടക്കുന്നു.
നാലാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയിലാണ് ഇന്ത്യയുടെ തേജസ്
പങ്കെടുക്കുന്നത്. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത
യുദ്ധവിമാനമാണ് തേജസ്. എയർഷോക്കായി രണ്ടുവിമാനങ്ങളാണ് ബഹ്റൈനിലേക്ക്
പോകുന്നത്.
ഇത് ആദ്യമായാണ് തേജസ് പുറത്തൊരു വേദിയിൽ പ്രകടനം നടത്തുന്നത്. തേജസ് യുദ്ധവിമാനം ബഹ്റൈനിലേക്ക് അയക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
ജനുവരി 21 മുതല്‍ 23 വരെ സഖീര്‍ എയര്‍ബേസിലാണ് ഷോ നടക്കുക. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീം ധ്രുവ് ഹെലികോപ്റ്ററുകളും ഷോയിൽ പങ്കെടുക്കും. വിമാനങ്ങളും മറ്റും കഴിഞ്ഞ ദിവസം ബെംഗളൂരില്‍ നിന്ന് തിരിച്ചു.
ബഹ്റൈൻ എയർഷോയുടെ മുഖ്യആകർഷണം ഇന്ത്യയുടെ തേജസ് വിമാനം തന്നെയാണ്. വിദേശവിപണി ലക്ഷ്യമിട്ടാണ് ഇന്ത്യൻ നിർമിത പോർവിമാനം രാജ്യത്തിനു പുറത്തുള്ള ഷോയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം പ്രതിരോധരംഗത്തു ഡിആർഡിഒ വികസിപ്പിച്ചെടുത്ത മറ്റു സാങ്കേതിക – വാർത്താവിനിമയ സംവിധാനങ്ങളും ഷോയിലുണ്ടാകും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത എഎൽഎച്ച് കോപ്റ്ററും ഇന്ത്യൻ വ്യോമസേനയുടെ സാരംഗ് ടീം പ്രദർശിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ