mathrubhumi.com
മുരളിയുടെ ഓടക്കുഴല്‍ വിളി ഗിന്നസ് റെക്കോഡ് കേട്ടു
തൃശ്ശൂര്‍
: കൂടുതല്‍ സമയം ഓടക്കുഴല്‍ വായിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി മുരളീ
നാരായണന്‍ എന്ന തൃശ്ശൂര്‍ക്കാരന് സ്വന്തം. തുടര്‍ച്ചയായി 27 മണിക്കൂര്‍ 50
സെക്കന്റ് ഓടക്കുഴല്‍ വായിച്ചാണ് തൃശ്ശൂര്‍ തളിക്കുളം സ്വദേശി മുരളി
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
9,10 തിയ്യതികളിലായി തൃശ്ശൂര്‍ തളിക്കുളം സര്‍ക്കാര്‍ സ്‌കൂള്‍
മൈതാനത്ത് നടന്ന ഓടക്കുഴല്‍ വാദനത്തിന് മുരളിക്കൊപ്പം ഉറക്കം പോലും വെടിഞ്ഞ് ഒരു നാടുതന്നെ കൂട്ടിരുന്നു.യു.കെ സ്വദേശിയായ കാതറിന്‍ ബ്രൂക്ക്‌സിന്റെ 25 മണിക്കൂര്‍ 46 മിനിറ്റ് എന്ന 2012-ലെ റെക്കോര്‍ഡാണ് മുരളി ഭേദിച്ചിരിക്കുന്നത്.
30 വര്‍ഷമായി ഓടക്കുഴല്‍ വായന രംഗത്ത് സജീവമായ മുരളി നിരവധി പ്രമുഖരുടെ കച്ചേരികളില്‍ ഓടക്കുഴല്‍ വായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം മഞ്ജുവാര്യരുടെ നൃത്തപരിപാടികളിലെ സ്ഥിര ഓടക്കുഴല്‍ വാദകന്‍ കൂടിയാണ് മുരളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുരളി മാഷിന്റെ നേട്ടത്തെ മഞ്ജുവാര്യരും അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ