manoramaonline.com
പൊതുമേഖലാ ബാങ്കുകളിൽ സ്ഥാനക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി
∙ പൊതുമേഖലാ ബാങ്കുകളിൽ പട്ടിക വിഭാഗങ്ങളിലെ ഓഫിസർമാർക്കു
സ്‌ഥാനക്കയറ്റത്തിനു സംവരണമില്ലെന്നു സുപ്രീം കോടതി. എന്നാൽ, പട്ടിക
വിഭാഗങ്ങൾക്കു സംവരണം അനുവദിക്കണമെന്ന ആവശ്യം ന്യായവും
നടപ്പാക്കാവുന്നതുമാണോയെന്നു സർക്കാരിനും ബാങ്കുകൾക്കും
പരിശോധിക്കാവുന്നതാണെന്നും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എ.കെ. സിക്രി
എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. സ്‌കെയിൽ–1 മുതൽ സ്‌കെയിൽ–6 വരെ
സ്‌ഥാനക്കയറ്റത്തിൽ സംവരണത്തിനു നടപടിയെടുക്കണമെന്നു കഴിഞ്ഞ ജനുവരി ഒൻപതിനു
സുപ്രീം കോടതി നൽകിയ വിധിക്കെതിരെ കേന്ദ്രസർക്കാരും ബാങ്കുകളും നൽകിയ
പുനഃപരിശോധനാ ഹർജിയിലാണു നടപടി.
ബാങ്കുകളിലെ ഓഫിസർ തസ്‌തികകളിലേക്കുള്ള സ്‌ഥാനക്കയറ്റത്തിനു പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകണമെന്നു 2009 ഡിസംബർ ഒൻപതിനു മദ്രാസ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ കേന്ദ്രവും ബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി പൂർണമായി ശരിവയ്‌ക്കാതിരുന്ന സുപ്രീം കോടതി കഴിഞ്ഞ വർഷം ജനുവരി ഒൻപതിനു നൽകിയ വിധിയിൽ ഇങ്ങനെകൂടി വ്യക്‌തമാക്കി:
∙ പരമാവധി 5700 രൂപവരെ അടിസ്‌ഥാന ശമ്പളമുള്ളവർക്കു മാത്രമാണ് 1997 ഓഗസ്‌റ്റ് 13ലെ ഓഫിസ് മെമ്മോറാണ്ടമനുസരിച്ചു സ്‌ഥാനക്കയറ്റത്തിനു പട്ടിക വിഭാഗമെന്ന പരിഗണനവച്ചു ചില ഇളവുകൾ അനുവദിക്കുന്നത്.
∙2004 നവംബർ എട്ടിനു പബ്‌ളിക് എന്റർപ്രൈസസ് വകുപ്പ് ഇറക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നത് അഞ്ചാം കേന്ദ്ര ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ 5700 രൂപ അടിസ്‌ഥാന ശമ്പളമെന്നതിനെ 18300 രൂപ എന്നു കണക്കാക്കണമെന്നാണ്. അങ്ങനെയാവുമ്പോൾ സ്‌കെയിൽ–6 വരെയുള്ള സ്‌ഥാനക്കയറ്റങ്ങൾക്കു സംവരണം നൽകണം. എന്നാൽ, സംവരണമില്ലെന്നും ഇളവുകൾ മാത്രമാണുള്ളതെന്നും പറയുന്ന വിധിയിൽ, സ്‌കെയിൽ–6 വരെ സംവരണം നൽകാൻ നിർദേശിച്ചതു വിധിയിലെ പിഴവാണെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാരും ബാങ്കുകളം പുനഃപരിശോധനാ ഹർജി നൽകിയത്. കഴിഞ്ഞ ജനുവരിയിലെ വിധിയിൽ പിഴവു സംഭവിച്ച ഭാഗം ഒഴിവാക്കുന്നതായി കോടതി വ്യക്‌തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ