mathrubhumi.com
ജൈവ വസ്തുക്കള്‍ മണ്ണുമായി ലയിച്ചുചേര്‍ക്കുന്നതും പാല് തൈരാക്കുന്നതും സൂക്ഷ്മാണുക്കളാണെന്ന് നമുക്കറിയാം. ഇത്തരത്തിലുള്ള ഉപകാരികളായ ജീവാണുക്കളെ നാള്‍ ചെല്ലുന്തോറും ശാസ്ത്രലോകം കണ്ടെത്തികൊണ്ടിരിക്കുന്നു. ഇത്തരം ജീവാണുക്കളെ പ്രയോജനകരമായ രീതിയില്‍ ഉപയുക്തമാക്കുന്നതിനുള്ള വഴികളും ശാസ്ത്രജ്ഞര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകളില്‍ ജൈവമാലിന്യങ്ങള്‍ വളരെപ്പെട്ടന്ന് അഴുകിച്ചേരാനും ദുര്‍ഗന്ധമൊഴിവാക്കാനും ഇ.എം എന്നപേരിലുള്ള ജീവാണുമിശ്രിതം നാം ഉപയോഗിച്ചുവരുന്നു.
ജൈവകൃഷിയില്‍ പല സൂക്ഷ്മ മൂലകങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കും മിത്ര കുമിളകള്‍ക്കും പകരംനില്‍ക്കാനും ഇവയുടെ വശംവര്‍ധന വമ്പിച്ച തോതിലാക്കാനും ജീവാണുമിശ്രിതങ്ങള്‍ സഹായിക്കുന്നു. കാര്‍ഷികലോകത്ത് ജീവാണുമിശ്രിതങ്ങള്‍ വരുത്തുന്ന മാറ്റം പ്രവചനാതീതമാണ്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജീവാണുവളങ്ങളെയും കുമിള്‍നാശിനിയിയെയും കള്‍ച്ചര്‍ പരുവത്തില്‍ കാപ്‌സ്യൂര്‍ രൂപത്തിലാക്കിയിരിക്കുന്നു. പേറ്റന്റ് നേടിയെടുത്ത് പ്രായോഗികതലത്തില്‍ എത്തിച്ചാല്‍ വമ്പിച്ച കുതിച്ചുചാട്ടം തന്നെ ജൈവകൃഷിയില്‍ ഉണ്ടാകുമെന്നുറപ്പ്. ബയോ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ജീവാണുമിശ്രിതമെത്തിയാല്‍ പിന്നെ ജൈവകൃഷിയിലെ സൂക്ഷ്മാണുക്കളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കുറവെന്നത് ഒരു പ്രശ്‌നമേയല്ലാതായി മാറും. എന്താണ് ജീവാണുമിശ്രിതങ്ങള്‍ എന്ന് നമുക്കൊന്നു പരിചയപ്പെടാം.
ജീവാണു മിശ്രിതങ്ങള്‍
സസ്യങ്ങളുടെ വളര്‍ച്ചയും കരുത്തും പോഷിപ്പിക്കുകയും അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയും ശത്രുകീടങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുകയാണ് ഉപകാരികളായ ജീവാണുക്കളുടെ ധര്‍മം. ജീവാണുക്കളെ കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കാവശ്യമായ രീതിയില്‍ കൃത്രിമമായി വളര്‍ത്തിടെുക്കുയും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് സാധാരണ ചെയ്യാറ്. ചാണകം, വെണ്ണീറ്‌പോലുള്ള ജൈവ വളങ്ങളെപ്പോലെ കോരിയിട്ടുകൊടുക്കാനോ, ഗോമൂത്രം, പഞ്ചാമൃതം, ജീവാമൃതം എന്നിവയെപ്പോലെ നേര്‍പ്പിച്ച് വെള്ളത്തിന്റെകൂടെ ഒഴുക്കി നല്‍കാനോ ജീവാണുക്കളെ കഴിയില്ല. കാരണം ഇവ സൂക്ഷ്മജീവികളാണ്. ആയതിനാല്‍ മറ്റെന്തെങ്കിലും വളര്‍ച്ചാ മാധ്യമങ്ങളില്‍ ഇവയെ ചേര്‍ത്ത് പെരിപ്പിച്ചും മറ്റുള്ളവയുമായി സന്നിവേശിപ്പിച്ചുമാണ് ചെടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം സന്നിവേശന മാധ്യമങ്ങള്‍ ജീവാണുക്കളെ ഒരു തരത്തിലും ഉപദ്രവിക്കാത്തതും വിളകള്‍ക്ക് ഹാനികരമാവാത്തതും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതുമാകണം. ഇങ്ങനെയുള്ളവയെയാണ് ജീവാണു മിശ്രിതങ്ങള്‍ എന്നുവിളിക്കുന്നത്. ഒരു വളര്‍ച്ചാ മാധ്യമത്തില്‍തന്നെ ഒന്നിലധികം ജീവാണുക്കളെ കൂട്ടിച്ചേര്‍ത്തും മിശ്രിതങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
ജീവാണുമിശ്രിതങ്ങളിലടങ്ങിയ അണുക്കളെ പെരുകാനുള്ള സാഹചര്യമൊരുക്കിയാണ് വംശവര്‍ധന നടത്തുന്നത്. ഈര്‍പ്പമുള്ള ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്‌പൊടി എന്നിവയുമായൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഇതിനാണ്.
കമ്പോളത്തില്‍ ലഭിക്കുന്ന ജീവാണുക്കള്‍ മിശ്രിതമാക്കുന്നത് ആയതിന്റെ വളര്‍ച്ചയെ ത്വരിതമാക്കുന്ന മാധ്യമങ്ങളിലാണ്. ടാല്‍ക് പൊടി, ലിഗ്‌നൈറ്റ്‌പൊടി തുടങ്ങിയവയിലാണ് സാധാരണ വിപണനത്തിനാവശ്യമായ ജീവാണുക്കളെ മിശ്രിതമാക്കുന്നത്. ദ്രവരൂപത്തിലുള്ള മാധ്യമങ്ങളില്‍ സന്നിവേശിപ്പിച്ചും ജീവാണു മിശ്രിതങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മറ്റ് ഉപദ്രവകാരികളായ അണുക്കളില്‍നിന്ന് മുക്തമായതും ഉപകാരികളായ ജീവാണുക്കളുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ന്നതുമാണ് ദ്രവ മാധ്യമങ്ങള്‍.
ജീവാണുവളങ്ങള്‍
വിവിധ ജീവാണുവളങ്ങളെ നമുക്ക് വിപണിയില്‍കിട്ടും. സ്യൂഡോ മോണസ്, ട്രൈലക്കോസര്‍മ, റൈസോബിയം, അസേ്‌സ് പെരില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ എന്നിവയാണ് പ്രധാനമായും അടിസ്ഥാനമാക്കപ്പെടുന്ന ജീവാണുക്കള്‍. ബ്യൂവേറിയയെന്ന മിത്രകുമിളും ജൈവകൃഷിയില്‍ വളരെയധികം ഉപകാരപ്രദമായ ജീവാണുവാണ്.
ഉപയോഗം
ജൈവകൃഷിയില്‍ ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. സാധാരണ രാസവളങ്ങള്‍ വില്‍ക്കുന്ന വളം ഡിപ്പോകളില്‍ രാസവളവും ജീവാണുവളവും ഒരുമിച്ചാണ് സൂക്ഷിക്കുക. രാസവളങ്ങളും രാസകീടനാശിനിയും ജീവാണുവളങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ജീവാണുക്കള്‍ നശിക്കുകയും അങ്ങനെ വെറും മാധ്യമം മാത്രമായി അവശേഷിക്കുകയും ചെയ്യും. ഇത് കൃഷിക്ക് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ചഫലം ലഭിക്കില്ല. അതിനാല്‍ ജീവാണുവളങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി നിബന്ധനകള്‍ പാലിച്ച് സൂക്ഷിക്കുന്ന ഔട്ട്‌ലെറ്റില്‍നിന്നാണെന്നുറപ്പ് വരുത്തണം. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നോ, വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിശ്വാസ്യതയും നിലനില്‍ക്കുന്ന നിര്‍മാതാക്കളില്‍നിന്നോ മാത്രം ഇവ വാങ്ങണം.
പൊടിരൂപത്തിലായാലും ദ്രവരൂപത്തിലായാലും ജീവാണുമിശ്രിതങ്ങള്‍ നിര്‍മിതിയുടെ തൊട്ടമാസങ്ങളില്‍ത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ഒരോ ദിവസവും പഴകുന്നതോടെ അതിന്റെ ശേഷി കുറഞ്ഞുപോകുമെന്ന് മറക്കരുത്.
ജീവാണുക്കളെ കണ്ണുകള്‍കൊണ്ടോ ലെന്‍സുകള്‍കൊണ്ടോ കാണാന്‍ കാഴയാത്തതിനാല്‍ വളരുന്ന മാധ്യമങ്ങളില്‍ അവയുണ്ടെന്ന് ഉറപ്പ്‌വരുത്തണം. അതായത് പൂര്‍ണാരോഗ്യത്തോടെയായിരിക്കണം ജീവാണുക്കളെ മിശ്രിതത്തില്‍ ഉപയോഗിക്കേണ്ടത്.
ജൈവകൃഷിയില്‍ ജീവാണുക്കളുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ മണ്ണിന്റെഘടനയും കൃത്യമായി പഠിക്കണം. കേരളത്തിന്റെ അമ്ലക്ഷാരനില മറ്റ് സ്ഥലങ്ങളിലേതുമായി വ്യത്യാസം കാണാം. അതിനാല്‍ ജീവാണുക്കള്‍ ശേഖരിക്കുന്ന മണ്ണും പ്രധാനപ്പെട്ടതാണ്. കേരളത്തിലെ മണ്ണില്‍നിന്ന് വേര്‍തിരിക്കുന്നവതന്നെയായിരിക്കണം ഇവിടെ ഉപയോഗിക്കാന്‍.
ചുരുക്കം പറഞ്ഞാല്‍ ജീവാണുവിന്റെ സ്വഭാവ സവിശേഷതയറിയുക. വിശ്വാസ്യതയുള്ള ഉദ്പാദകരുടേത് ലഭ്യമാക്കുക. ഉദ്പാദന തിയ്യതിയോ അടുത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. യോജിച്ച ഭൗതികസാഹചര്യങ്ങളില്‍നിന്നുതന്നെ വേര്‍തിരിച്ച് ലഭ്യമാക്കുക എന്നിവയാണ് ജൈവകൃഷിയില്‍ ജീവാണുമിശ്രിത വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.
അഗ്രിയ, ട്രോപ്പിക്കല്‍ ഗ്രീന്‍, പി.സി.എല്‍, ടോഫ്‌കോ എന്നിങ്ങനെയുള്ളവയാണ് ജൈവകൃഷിയിലെ ജീവാണു വള മിശ്രിതങ്ങളുടെ നിര്‍മാതാക്കള്‍. ഇവ ജൈവ കീടനാശിനിയും ജീവാണുവളങ്ങളും ഒരുപോലെ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്യൂഡോലിന്‍, സ്യൂമോണോ, എന്നിവയാണ് പ്രധാന സ്യൂഡോമോണസ് അടിസ്ഥാനമാക്കിയുള്ള മിശ്രിത വളങ്ങള്‍. ട്രൈക്കോലിന്‍, നിഗ്രോട്ട് എന്നിവ ട്രൈക്കോഡര്‍മ അടിസ്ഥാനമാക്കിയും അസോലിന്‍പി അസോസ്‌പെരില്ലം അടിസ്ഥാനമാക്കിയും വിപണിയിലുണ്ട്.
ട്രോപ്പിക്കല്‍ ഗ്രീനിന്റെ നാനോ എന്‍.പി.കെ നൈട്രജന്‍ അടിസ്ഥാനവളമാണ്. സസ്യങ്ങള്‍ പൂക്കാനും കായ്ക്കാനും കപില എന്ന ജൈവമിശ്രിതമുണ്ട്. ജൈവ കീടനാശിനികളില്‍ ബ്യൂവേറിയ, നീം ഓയില്‍, നീംബാന്‍, ടാഗ്ബംബര്‍, ടാഗ്‌ഫോര്‍ട്ട്, ബയോമെട്രയ്‌സ്, ബയോഫെര്‍ട്ട്, എന്നിങ്ങനെ ഒരുപാടിനങ്ങള്‍ ഉണ്ട്. ഫിയെസ്റ്റയെന്ന വര്‍ളര്‍ച്ചാത്വരകം നിര്‍മ്മിച്ചിരിക്കുന്നത് മത്സ്യത്തിന്റെ ഘടകങ്ങള്‍കൊണ്ടാണ്. വാഴയുടെ കൂമ്പടപ്പിന് റൂബെക്‌സ് തുടങ്ങിയവും നിരവധി ജൈവസൂക്ഷ്മ ജീവകങ്ങളും വിപണിയില്‍ ലഭിക്കും. നല്ലത് തിരഞ്ഞെടുക്കാന്‍ നാം മനസ്സുവെക്കണം.
pramodpurath@gmail.com
ജീവാണുക്കള്‍ ജൈവകൃഷയില്‍
ജീവകുലത്തിന്റെയും പരിസ്ഥിതിയുടെയും നിലനല്‍പ്പിനും അതിന്റെ മന്നോട്ടുള്ള പോക്കിനും അടിസ്ഥാനകാരണങ്ങളായി വര്‍ത്തിക്കുന്ന, നഗന നേത്രങ്ങള്‍കൊണ്ട് കാണാത്ത നിരവധി ഇത്തിരിക്കുഞ്ഞന്മാരുണ്ട്. അവ നമ്മുടെ ജീവലോകത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് അനുഭവിച്ചറിയാം, എന്നാല്‍ അവയെ നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാനൊക്കില്ല. ആ സമര്‍ഥരായ ഇത്തിരിക്കുഞ്ഞന്മാരാണ് ജീവാണുക്കള്‍. മുമ്പ് ഇവ നമ്മുടെ ഇടയില്‍ രോഗംവിതയ്ക്കുന്ന രോഗകാരികളായി മാത്രമാണ് അറിയപ്പെട്ടിരുന്നത് എന്നാല്‍ അവരില്‍ നല്ലവരുമുണ്ട്. നമുക്ക് അത്യന്തം ഉപകാരികളായ ജീവാണുക്കള്‍.ജൈവ വസ്തുക്കള്‍ മണ്ണുമായി ലയിച്ചുചേര്‍ക്കുന്നതും പാല് തൈരാക്കുന്നതും സൂക്ഷ്മാണുക്കളാണെന്ന് നമുക്കറിയാം. ഇത്തരത്തിലുള്ള ഉപകാരികളായ ജീവാണുക്കളെ നാള്‍ ചെല്ലുന്തോറും ശാസ്ത്രലോകം കണ്ടെത്തികൊണ്ടിരിക്കുന്നു. ഇത്തരം ജീവാണുക്കളെ പ്രയോജനകരമായ രീതിയില്‍ ഉപയുക്തമാക്കുന്നതിനുള്ള വഴികളും ശാസ്ത്രജ്ഞര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകളില്‍ ജൈവമാലിന്യങ്ങള്‍ വളരെപ്പെട്ടന്ന് അഴുകിച്ചേരാനും ദുര്‍ഗന്ധമൊഴിവാക്കാനും ഇ.എം എന്നപേരിലുള്ള ജീവാണുമിശ്രിതം നാം ഉപയോഗിച്ചുവരുന്നു.
ജൈവകൃഷിയില്‍ പല സൂക്ഷ്മ മൂലകങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കും മിത്ര കുമിളകള്‍ക്കും പകരംനില്‍ക്കാനും ഇവയുടെ വശംവര്‍ധന വമ്പിച്ച തോതിലാക്കാനും ജീവാണുമിശ്രിതങ്ങള്‍ സഹായിക്കുന്നു. കാര്‍ഷികലോകത്ത് ജീവാണുമിശ്രിതങ്ങള്‍ വരുത്തുന്ന മാറ്റം പ്രവചനാതീതമാണ്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജീവാണുവളങ്ങളെയും കുമിള്‍നാശിനിയിയെയും കള്‍ച്ചര്‍ പരുവത്തില്‍ കാപ്‌സ്യൂര്‍ രൂപത്തിലാക്കിയിരിക്കുന്നു. പേറ്റന്റ് നേടിയെടുത്ത് പ്രായോഗികതലത്തില്‍ എത്തിച്ചാല്‍ വമ്പിച്ച കുതിച്ചുചാട്ടം തന്നെ ജൈവകൃഷിയില്‍ ഉണ്ടാകുമെന്നുറപ്പ്. ബയോ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ജീവാണുമിശ്രിതമെത്തിയാല്‍ പിന്നെ ജൈവകൃഷിയിലെ സൂക്ഷ്മാണുക്കളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കുറവെന്നത് ഒരു പ്രശ്‌നമേയല്ലാതായി മാറും. എന്താണ് ജീവാണുമിശ്രിതങ്ങള്‍ എന്ന് നമുക്കൊന്നു പരിചയപ്പെടാം.
ജീവാണു മിശ്രിതങ്ങള്‍
സസ്യങ്ങളുടെ വളര്‍ച്ചയും കരുത്തും പോഷിപ്പിക്കുകയും അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയും ശത്രുകീടങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുകയാണ് ഉപകാരികളായ ജീവാണുക്കളുടെ ധര്‍മം. ജീവാണുക്കളെ കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കാവശ്യമായ രീതിയില്‍ കൃത്രിമമായി വളര്‍ത്തിടെുക്കുയും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് സാധാരണ ചെയ്യാറ്. ചാണകം, വെണ്ണീറ്‌പോലുള്ള ജൈവ വളങ്ങളെപ്പോലെ കോരിയിട്ടുകൊടുക്കാനോ, ഗോമൂത്രം, പഞ്ചാമൃതം, ജീവാമൃതം എന്നിവയെപ്പോലെ നേര്‍പ്പിച്ച് വെള്ളത്തിന്റെകൂടെ ഒഴുക്കി നല്‍കാനോ ജീവാണുക്കളെ കഴിയില്ല. കാരണം ഇവ സൂക്ഷ്മജീവികളാണ്. ആയതിനാല്‍ മറ്റെന്തെങ്കിലും വളര്‍ച്ചാ മാധ്യമങ്ങളില്‍ ഇവയെ ചേര്‍ത്ത് പെരിപ്പിച്ചും മറ്റുള്ളവയുമായി സന്നിവേശിപ്പിച്ചുമാണ് ചെടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം സന്നിവേശന മാധ്യമങ്ങള്‍ ജീവാണുക്കളെ ഒരു തരത്തിലും ഉപദ്രവിക്കാത്തതും വിളകള്‍ക്ക് ഹാനികരമാവാത്തതും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതുമാകണം. ഇങ്ങനെയുള്ളവയെയാണ് ജീവാണു മിശ്രിതങ്ങള്‍ എന്നുവിളിക്കുന്നത്. ഒരു വളര്‍ച്ചാ മാധ്യമത്തില്‍തന്നെ ഒന്നിലധികം ജീവാണുക്കളെ കൂട്ടിച്ചേര്‍ത്തും മിശ്രിതങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
ജീവാണുമിശ്രിതങ്ങളിലടങ്ങിയ അണുക്കളെ പെരുകാനുള്ള സാഹചര്യമൊരുക്കിയാണ് വംശവര്‍ധന നടത്തുന്നത്. ഈര്‍പ്പമുള്ള ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്‌പൊടി എന്നിവയുമായൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഇതിനാണ്.
കമ്പോളത്തില്‍ ലഭിക്കുന്ന ജീവാണുക്കള്‍ മിശ്രിതമാക്കുന്നത് ആയതിന്റെ വളര്‍ച്ചയെ ത്വരിതമാക്കുന്ന മാധ്യമങ്ങളിലാണ്. ടാല്‍ക് പൊടി, ലിഗ്‌നൈറ്റ്‌പൊടി തുടങ്ങിയവയിലാണ് സാധാരണ വിപണനത്തിനാവശ്യമായ ജീവാണുക്കളെ മിശ്രിതമാക്കുന്നത്. ദ്രവരൂപത്തിലുള്ള മാധ്യമങ്ങളില്‍ സന്നിവേശിപ്പിച്ചും ജീവാണു മിശ്രിതങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മറ്റ് ഉപദ്രവകാരികളായ അണുക്കളില്‍നിന്ന് മുക്തമായതും ഉപകാരികളായ ജീവാണുക്കളുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ന്നതുമാണ് ദ്രവ മാധ്യമങ്ങള്‍.
ജീവാണുവളങ്ങള്‍
വിവിധ ജീവാണുവളങ്ങളെ നമുക്ക് വിപണിയില്‍കിട്ടും. സ്യൂഡോ മോണസ്, ട്രൈലക്കോസര്‍മ, റൈസോബിയം, അസേ്‌സ് പെരില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ എന്നിവയാണ് പ്രധാനമായും അടിസ്ഥാനമാക്കപ്പെടുന്ന ജീവാണുക്കള്‍. ബ്യൂവേറിയയെന്ന മിത്രകുമിളും ജൈവകൃഷിയില്‍ വളരെയധികം ഉപകാരപ്രദമായ ജീവാണുവാണ്.
ഉപയോഗം
ജൈവകൃഷിയില്‍ ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. സാധാരണ രാസവളങ്ങള്‍ വില്‍ക്കുന്ന വളം ഡിപ്പോകളില്‍ രാസവളവും ജീവാണുവളവും ഒരുമിച്ചാണ് സൂക്ഷിക്കുക. രാസവളങ്ങളും രാസകീടനാശിനിയും ജീവാണുവളങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ജീവാണുക്കള്‍ നശിക്കുകയും അങ്ങനെ വെറും മാധ്യമം മാത്രമായി അവശേഷിക്കുകയും ചെയ്യും. ഇത് കൃഷിക്ക് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ചഫലം ലഭിക്കില്ല. അതിനാല്‍ ജീവാണുവളങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി നിബന്ധനകള്‍ പാലിച്ച് സൂക്ഷിക്കുന്ന ഔട്ട്‌ലെറ്റില്‍നിന്നാണെന്നുറപ്പ് വരുത്തണം. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നോ, വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിശ്വാസ്യതയും നിലനില്‍ക്കുന്ന നിര്‍മാതാക്കളില്‍നിന്നോ മാത്രം ഇവ വാങ്ങണം.
പൊടിരൂപത്തിലായാലും ദ്രവരൂപത്തിലായാലും ജീവാണുമിശ്രിതങ്ങള്‍ നിര്‍മിതിയുടെ തൊട്ടമാസങ്ങളില്‍ത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ഒരോ ദിവസവും പഴകുന്നതോടെ അതിന്റെ ശേഷി കുറഞ്ഞുപോകുമെന്ന് മറക്കരുത്.
ജീവാണുക്കളെ കണ്ണുകള്‍കൊണ്ടോ ലെന്‍സുകള്‍കൊണ്ടോ കാണാന്‍ കാഴയാത്തതിനാല്‍ വളരുന്ന മാധ്യമങ്ങളില്‍ അവയുണ്ടെന്ന് ഉറപ്പ്‌വരുത്തണം. അതായത് പൂര്‍ണാരോഗ്യത്തോടെയായിരിക്കണം ജീവാണുക്കളെ മിശ്രിതത്തില്‍ ഉപയോഗിക്കേണ്ടത്.
ജൈവകൃഷിയില്‍ ജീവാണുക്കളുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ മണ്ണിന്റെഘടനയും കൃത്യമായി പഠിക്കണം. കേരളത്തിന്റെ അമ്ലക്ഷാരനില മറ്റ് സ്ഥലങ്ങളിലേതുമായി വ്യത്യാസം കാണാം. അതിനാല്‍ ജീവാണുക്കള്‍ ശേഖരിക്കുന്ന മണ്ണും പ്രധാനപ്പെട്ടതാണ്. കേരളത്തിലെ മണ്ണില്‍നിന്ന് വേര്‍തിരിക്കുന്നവതന്നെയായിരിക്കണം ഇവിടെ ഉപയോഗിക്കാന്‍.
ചുരുക്കം പറഞ്ഞാല്‍ ജീവാണുവിന്റെ സ്വഭാവ സവിശേഷതയറിയുക. വിശ്വാസ്യതയുള്ള ഉദ്പാദകരുടേത് ലഭ്യമാക്കുക. ഉദ്പാദന തിയ്യതിയോ അടുത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. യോജിച്ച ഭൗതികസാഹചര്യങ്ങളില്‍നിന്നുതന്നെ വേര്‍തിരിച്ച് ലഭ്യമാക്കുക എന്നിവയാണ് ജൈവകൃഷിയില്‍ ജീവാണുമിശ്രിത വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.
അഗ്രിയ, ട്രോപ്പിക്കല്‍ ഗ്രീന്‍, പി.സി.എല്‍, ടോഫ്‌കോ എന്നിങ്ങനെയുള്ളവയാണ് ജൈവകൃഷിയിലെ ജീവാണു വള മിശ്രിതങ്ങളുടെ നിര്‍മാതാക്കള്‍. ഇവ ജൈവ കീടനാശിനിയും ജീവാണുവളങ്ങളും ഒരുപോലെ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്യൂഡോലിന്‍, സ്യൂമോണോ, എന്നിവയാണ് പ്രധാന സ്യൂഡോമോണസ് അടിസ്ഥാനമാക്കിയുള്ള മിശ്രിത വളങ്ങള്‍. ട്രൈക്കോലിന്‍, നിഗ്രോട്ട് എന്നിവ ട്രൈക്കോഡര്‍മ അടിസ്ഥാനമാക്കിയും അസോലിന്‍പി അസോസ്‌പെരില്ലം അടിസ്ഥാനമാക്കിയും വിപണിയിലുണ്ട്.
ട്രോപ്പിക്കല്‍ ഗ്രീനിന്റെ നാനോ എന്‍.പി.കെ നൈട്രജന്‍ അടിസ്ഥാനവളമാണ്. സസ്യങ്ങള്‍ പൂക്കാനും കായ്ക്കാനും കപില എന്ന ജൈവമിശ്രിതമുണ്ട്. ജൈവ കീടനാശിനികളില്‍ ബ്യൂവേറിയ, നീം ഓയില്‍, നീംബാന്‍, ടാഗ്ബംബര്‍, ടാഗ്‌ഫോര്‍ട്ട്, ബയോമെട്രയ്‌സ്, ബയോഫെര്‍ട്ട്, എന്നിങ്ങനെ ഒരുപാടിനങ്ങള്‍ ഉണ്ട്. ഫിയെസ്റ്റയെന്ന വര്‍ളര്‍ച്ചാത്വരകം നിര്‍മ്മിച്ചിരിക്കുന്നത് മത്സ്യത്തിന്റെ ഘടകങ്ങള്‍കൊണ്ടാണ്. വാഴയുടെ കൂമ്പടപ്പിന് റൂബെക്‌സ് തുടങ്ങിയവും നിരവധി ജൈവസൂക്ഷ്മ ജീവകങ്ങളും വിപണിയില്‍ ലഭിക്കും. നല്ലത് തിരഞ്ഞെടുക്കാന്‍ നാം മനസ്സുവെക്കണം.
pramodpurath@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ