manoramaonline.com
ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയ പ്രണവിനെ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. കഠിനാദ്ധ്വാനം ചെയ്ത് മികവിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രണവിന് സ്നേഹപൂർവം ഒരു ഉപദേശവും നൽകിയിട്ടുണ്ട് സച്ചിൻ.
ഇതോടെ ക്രിക്കറ്റ് രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് പ്രണവ്. 1899–ൽ ക്ലാർക്സ് ഹൗസിന് വേണ്ടി ഇംഗ്ലണ്ടുകാരനായ എ.ഇ.ജെ. കോളിൻസ് നേടിയ 628 റൺസിന്റെ റെക്കോർഡാണ് പ്രണവ് പഴങ്കഥയാക്കിയത്. 2013ൽ 546 റൺസ് നേടിയ പ്രിഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയർന്ന സ്കോറിനുള്ള ഇന്ത്യൻ റെക്കോർഡ്.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എച്ച്.ടി. ഭണ്ഡാരി കപ്പ് ഇന്റർ–സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവ് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തകർത്തത്. കല്യാൺ കെസി ഗാന്ധി സ്കൂളും ആര്യ ഗുരുകുല സ്കൂളും തമ്മിലായിരുന്നു മൽസരം. കെസി ഗാന്ധി സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്.
ഒരു ഇന്നിങ്സിൽ 1009 നോട്ടൗട്ട് (59x6, 129x4); ക്രിക്കറ്റിൽ വിസ്മയം തീർത്ത് മുംബൈ സ്കൂൾ വിദ്യാർഥി
by സ്വന്തം ലേഖകൻ
മുംബൈ∙
ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനുപോലും സാധിക്കാതെ പോയ കാര്യം
ഒടുവിൽ മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മകൻ സാധിച്ചു.
ക്രിക്കറ്റിന്റെ ഏതൊരു രൂപത്തിലും വച്ച് വ്യക്തിഗത സ്കോർ 1000 കടക്കുന്ന
താരമായിരിക്കുകയാണ് പ്രണവ് ധനവാഡെ എന്ന മുംബൈക്കാരൻ പയ്യന്‍. പ്രണവിന്റെ
മികവിൽ കെസി ഗാന്ധി സ്കൂൾ പടുത്തുയർത്തിയത് 1465 റൺസ്. തന്റെ ടീം ഇന്നിങ്സ്
ഡിക്ലയർ ചെയ്യുമ്പോൾ പ്രണവ് 1009 റൺസെടുത്ത് പുറത്താകാതെ
നിൽക്കുകയായിരുന്നു! 323 പന്തിൽ 59 സിക്സും 129 ഫോറും ഉൾപ്പെടുന്നതാണ്
പ്രണവിന്റെ വിസ്മയ ഇന്നിങ്സ്.
ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയ പ്രണവിനെ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. കഠിനാദ്ധ്വാനം ചെയ്ത് മികവിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രണവിന് സ്നേഹപൂർവം ഒരു ഉപദേശവും നൽകിയിട്ടുണ്ട് സച്ചിൻ.
ഇതോടെ ക്രിക്കറ്റ് രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് പ്രണവ്. 1899–ൽ ക്ലാർക്സ് ഹൗസിന് വേണ്ടി ഇംഗ്ലണ്ടുകാരനായ എ.ഇ.ജെ. കോളിൻസ് നേടിയ 628 റൺസിന്റെ റെക്കോർഡാണ് പ്രണവ് പഴങ്കഥയാക്കിയത്. 2013ൽ 546 റൺസ് നേടിയ പ്രിഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയർന്ന സ്കോറിനുള്ള ഇന്ത്യൻ റെക്കോർഡ്.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എച്ച്.ടി. ഭണ്ഡാരി കപ്പ് ഇന്റർ–സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവ് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തകർത്തത്. കല്യാൺ കെസി ഗാന്ധി സ്കൂളും ആര്യ ഗുരുകുല സ്കൂളും തമ്മിലായിരുന്നു മൽസരം. കെസി ഗാന്ധി സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ