1/26/2016

രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍

janmabhumidaily.com

രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍

ജന്മഭൂമി
rajanikanth-ravisankar,ന്യൂദല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, റാമോജി ഫിലിം സിറ്റി ഉടമ റാമോജി റാവു, മുന്‍ ഗവര്‍ണറും മുന്‍കേന്ദ്രമന്ത്രിയുമായ ജഗ്‌മോഹന്‍ എന്നിവര്‍ക്ക് രാജ്യം പത്മവിഭൂഷന്‍ ബഹുമതി നല്‍കി ആദരിക്കും. റിലയന്‍സ് സ്ഥാപകന്‍ ധീരുബായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കായിക താരങ്ങളായ സാനിയ മിര്‍സ, സെയ്‌ന നെഹ്‌വാള്‍, നടന്‍ അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ തുടങ്ങിയവര്‍ക്ക് പത്മഭൂഷണും നല്‍കും.
മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായിക്ക് പദ്മഭൂഷണ്‍ ലഭിച്ചു. കേരളത്തില്‍ നിന്നാണ് വിനോദ് റായിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, പ്രവാസി വ്യവസായി സുന്ദര്‍ ആദിത്യ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ എന്നിവരാണ് പത്മശ്രീ പുരസ്‌കാരം നേടിയ മലയാളികള്‍.
സുനിത ആന്ധ്രയുടെ പട്ടികയില്‍ നിന്നും സുന്ദര്‍ എന്‍ആര്‍ഐ പട്ടികയില്‍ നിന്നുമാണ് ഇടം നേടിയത്. പ്രശസ്ത സംഗീതജ്ഞ ഗിരിജാദേവി, മുന്‍ ഡിആര്‍ഡിഒ മേധാവി ഡോ. വി.കെ. ആത്രെ, തുടങ്ങിയവര്‍ പത്മവിഭൂഷണ്‍ നേടി. വ്യവസായി പല്ലോന്‍ജി ഷപൂര്‍ജി മിസ്ത്രി, മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗ, ഭാരതത്തിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി റോബര്‍ട്ട് ഡി ബഌക്ക്‌വില്‍, ആര്‍ക്കിടെക്റ്റ് ഹാഫിസ് കോണ്‍ട്രാക്ടര്‍, ബെന്നറ്റ് കോള്‍മാന്‍ ഗ്രൂപ്പ് മേധാവി ഇന്ദുജെയിന്‍, സ്വാമി തേജോമയാനന്ദ, നാടകപ്രവര്‍ത്തകന്‍ ഹെയ്‌സനാം കന്‍ഹാലിലാല്‍, എഴുത്തുകാരന്‍ വൈ. ലക്ഷ്മിപ്രസാദ്, സംസ്‌കൃത പണ്ഡിതന്‍ എന്‍.എസ്. രാമാനുജ തത്താചാര്യ, മാദ്ധ്യമപ്രവര്‍ത്തകന്‍ ബര്‍ജിന്ദര്‍ സിംഗ് ഹംദാര്‍ദ്, ഡോ. ഡി. നാഗേശ്വര റെഡ്ഡി, ശാസ്ത്രജ്ഞന്‍ ഡോ. വെങ്കിട്ട രാമറാവു, അടുത്തിടെ സമാധിയായ ആത്മീയായാചാര്യന്‍ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ 19 പേര്‍ക്കാണ് പത്മഭൂഷണ്‍ നല്‍കുക.
ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, സംവിധായകന്‍ രാജമൗലി, മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്വല്‍ നിഗം തുടങ്ങിയ പ്രമുഖര്‍ക്കും പത്മശ്രീ പുരസ്‌കാരമുണ്ട്.
ANUPAM-UDITH-NARAYANബോളിവുഡ് നടന്‍ അനുപംഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
SANIA-AND-SAINAകായിക രംഗത്തുനിന്നും ടെന്നിസ് താരം സാനിയം മിര്‍സക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ പത്മശ്രീ നല്‍കി ആദരിച്ചവരില്‍ ഉള്‍പ്പെടും.
പത്മ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരുടെ പട്ടിക ചുവടെ:-

പത്മവിഭൂഷണ്‍

രജനികാന്ത്, ധീരുഭായ് അംബാനി, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, സിനിമാ നിര്‍മാതാവ് റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ശ്രീ ശ്രീ രവിശങ്കര്‍, ബെന്നറ്റ് ആന്‍ കള്‍മാന്‍ കമ്പനിയുടെ ഇന്ദു ജെയിന്‍, യു.എസിന്റെ ഇന്ത്യയിലെ മുന്‍ അംബാസഡര്‍ റബര്‍ട്ട് ഡി ബ്ലാക് വെല്‍
പത്മഭൂഷണ്‍

സാനിയ മിര്‍സ, സൈന നെഹ് വാള്‍, അനുപം ഖേര്‍, ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍, മുന്‍ സി.എ.ജി വിനോദ് റായ്, മണിപ്പൂരി നാടകപ്രവര്‍ത്തകന്‍ ഹൈസ്‌നം കന്‍ഹൈലാല്‍, പഞ്ചാബി പത്രമായ ഡെയ് ലി അജിത്തിന്റെ എം.ഡി ബജിന്ദര്‍ സിങ് ഹംദര്‍ദ്, ശില്‍പി രാം സുതാര്‍, സ്വാമി തേജോമയാനന്ദ, സംസ്‌കൃത പണ്ഡിതന്‍ പ്രഫ. എന്‍.എസ്. രാമാനുജ താതാചാര്യ, പ്രഫ. ഡി. നാഗേശ്വര റെഡ്ഡി.
പത്മശ്രീ

മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1