1/18/2016

വേണമെങ്കിൽ ബഹിരാകാശത്തും പൂ വിരിയും...

manoramaonline.com

വേണമെങ്കിൽ ബഹിരാകാശത്തും പൂ വിരിയും...

by സ്വന്തം ലേഖകൻ
വേണമെങ്കിൽ പൂവ് ബഹിരാകാശത്തും വിരിയും, അതും ഭൂമിയിലെ പൂക്കളെക്കാൾ സുന്ദരിയായി. ബഹിരാകാശത്ത് ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം നാസ ശാസ്ത്രജ്ഞൻ കോട്ട് കെല്ലിയാണ് പുറത്തുവിട്ടത്. വിരിഞ്ഞു നിൽക്കുന്ന പൂവിന്റെ മൂന്നു ചിത്രങ്ങളാണ് ട്വിറ്ററിൽ കോട്ട് കെല്ലി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബഹിരാകാശത്ത് ആദ്യമായി, ഓറഞ്ച് നിറത്തിലുള്ള സീനിയ പുഷ്പമാണ് വിരിഞ്ഞ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്. രാജ്യാന്തര ബഹിരാകാശനിലയത്തിൽ പ്രത്യേകം സംവിധാനമൊരുക്കിയാണ് പൂച്ചെടി വളർത്തിയത്. ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എൽഇഡികൾ പ്രവർത്തിപ്പിച്ച് സൂര്യപ്രകാശത്തിന് സമാനമായ സാഹചര്യമൊരുക്കിയാണ് ചെടികൾ വളർത്തിയത്.
ബഹിരാകാശ ശാസ്ത്രത്തിലെ വലിയൊരു നേട്ടമാണിതെന്ന് നാസ ഗവേഷകർ പറഞ്ഞു. ബഹിരാകാശത്ത് പച്ചക്കറികൾ കൃഷിചെയ്യാൻ നേരത്തെ തന്നെ നീക്കം തുടങ്ങിയതാണ്. ഭൂമിയിലെ ബഹിരാകാശത്തും കൃഷി വിജയിച്ചാൽ വൻ നേട്ടം കൈവരിക്കാനാകും. ബഹിരാകാശ സഞ്ചാരികൾക്ക് മാസങ്ങളോളം അവിടെ കഴിയാനും സാധിക്കും.
മേയ് 2014 ലാണ് രാജ്യാന്ത ബഹിരാകാശ നിലയത്തിൽ പച്ചക്കറി വളർത്താൻ ശ്രമം തുടങ്ങിയത്. ചീര ഇനത്തിലുള്ള ചെടിയാണ് ബഹിരാകാശത്ത് ആദ്യമായി പരീക്ഷിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ടത്തിൽ വിജയംകണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1