mathrubhumi.com
19ന് റെയില്വേ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെയും സാന്നിധ്യത്തിലായിരിക്കുമിത്. ഇതോടെ കമ്പനി രൂപവത്കരിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്നതോടെ മൂന്നുവര്‍ഷത്തിനകം തിരുവനന്തപുരംചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബന്‍ തീവണ്ടികളോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയില്വേ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ ഒരു പാതയില്‍ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റര്‍ ആണ്.
പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാര്‍ണിങ് സിസ്റ്റം) വരുന്നതോടെ 144ല് കൂടുതല് തീവണ്ടികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴിത് 7075 സര്‍വീസുകളാണ്.
ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതില്‍ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനാണ് ആലോചന. മുംബൈ റെയില്‍വികാസ് കോര്‍പ്പറേഷന്‍ ആണ് വിശദ പഠനരേഖ തയ്യാറാക്കിയത്.
സബര്ബന് തീവണ്ടി: പ്രത്യേക പാതയില്ല, സ്ഥലമേറ്റെടുപ്പുമില്ല
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കാതെയും സ്ഥലമേറ്റെടുക്കാതെയും കേരളത്തിലെ ആദ്യത്തെ സബര്ബന് തീവണ്ടി പദ്ധതി യാഥാര്ത്ഥ്യത്തിലേക്ക്. ആദ്യമായാണ് കേന്ദ്രസംസ്ഥാന സംയുക്ത സംരംഭമായി സബര്‍ബന്‍ പദ്ധതി നടപ്പാക്കുന്നത്.19ന് റെയില്വേ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെയും സാന്നിധ്യത്തിലായിരിക്കുമിത്. ഇതോടെ കമ്പനി രൂപവത്കരിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്നതോടെ മൂന്നുവര്‍ഷത്തിനകം തിരുവനന്തപുരംചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബന്‍ തീവണ്ടികളോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയില്വേ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടെ ഒരു പാതയില്‍ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റര്‍ ആണ്.
പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാര്‍ണിങ് സിസ്റ്റം) വരുന്നതോടെ 144ല് കൂടുതല് തീവണ്ടികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴിത് 7075 സര്‍വീസുകളാണ്.
ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതില്‍ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനാണ് ആലോചന. മുംബൈ റെയില്‍വികാസ് കോര്‍പ്പറേഷന്‍ ആണ് വിശദ പഠനരേഖ തയ്യാറാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ