janmabhumidaily.com
റാഫേല്‍ യുദ്ധവിമാനവും 800 ട്രെയിനുകളും വാങ്ങാന്‍ കരാര്‍
ജന്മഭൂമി
ന്യൂദല്‍ഹി:
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും അതിവേഗം വളരുന്ന സമ്പദ്
വ്യവസ്ഥയുമായ ഭാരതവും ലോകത്തെ അഞ്ച് വന്‍ശക്തികളില്‍ ഒന്നായ ഫ്രാന്‍സും
തമ്മില്‍ 16 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഫ്രാന്‍സില്‍ നിന്ന് 36
റാഫേല്‍ ജറ്റ്‌യുദ്ധവിമാനങ്ങളും 800 ട്രെയിനുകളും വാങ്ങാനുള്ള രണ്ടു
കരാറുകളാണ് അവയില്‍ ഏറ്റവും പ്രധാനം.ഇവ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം
ബീഹാറിലെ മഥേപുരയിലാകും നിര്‍മ്മിക്കുക.
ഭാരതം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് കരാറായത്. എന്നാല്‍ യുദ്ധവിമാനത്തിന്റെവിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ മോദിയും ഒലാന്റെയും പറഞ്ഞു. പതിനെട്ടു വര്‍ഷമായി ഭാരതവും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ട്. മോദി പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് ഫ്രഞ്ച് കമ്പനികള്‍ ഭാരതത്തില്‍ ആയിരം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഫ്രഞ്ച് ധനമന്ത്രി മൈക്കിള്‍ സാപിന്‍ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമാണ് ഭാരതത്തിന് 800 ട്രെയിന്‍ എന്‍ജിനുകള്‍ നല്‍കുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എയര്‍ബസ് കമ്പനിയും മഹീന്ദ്രയും ചേര്‍ന്ന് ഭാരതത്തില്‍ ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കും. മൂന്നു നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും.
ആണവോര്‍ജ്ജക്കാര്യത്തിലും സഹകരണം മെച്ചപ്പെടുത്തും. ആറ് ആണവ നിലയങ്ങള്‍ പണിയാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും. ഇവയ്ക്കു വേണ്ട ഘടക ഭാഗങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കും. ഭക്ഷ്യ സുരക്ഷ, സൗരോര്‍ജ്ജം തുടങ്ങിയ വിഷയങ്ങളിലാണ് കരാറായത്.
ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍
നടപടി എടുക്കണം: ഫ്രാന്‍സ്
ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടി എടുക്കണമെന്ന് ഭാരതവും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പത്താന്‍കോട്ടെയും രണ്ട് ഫ്രഞ്ച് പൗരന്മാരുടെ ജീവനെടുത്ത, 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെയും ഉത്തരവാദികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കണം.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പാക്കണം. സംയുക്ത പ്രസ്താവന ഉദ്ധരിച്ച് ഒലാന്റെ വ്യക്തമാക്കി.
ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹഖാനി ശൃംഖല, അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയവയ്ക്ക് എതിരെ കടുത്ത നടപടി എടുക്കണം. സംയുക്ത പ്രസ്താവന തുടര്‍ന്നു.
ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എതിരെ യുള്ള പോരാട്ടം ശക്തമാക്കാന്‍ ഭാരതവും ഫ്രാന്‍സും തീരുമാനിച്ചതായും മോദിയും ഒലാന്റെയും പറഞ്ഞു.ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റും വിദേശഭീകരരുടെ പ്രവാഹവുംഭീകരരുടെ നീക്കങ്ങളും എന്തു വിലകൊടുത്തും തകര്‍ക്കും.ഇതിന് രഹസ്യാന്വേഷണ വിവരങ്ങള്‍ അടക്കം കൈമാറും.
ഭീകരവിരുദ്ധ സേനകള്‍ തമ്മിലുള്ള സഹകരണവും ശക്തമാക്കും. ഭീഷണികൊണ്ട് ഭീകരവിരുദ്ധപ്പോരാട്ടത്തില്‍ നിന്ന് ഫ്രാന്‍സിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഒലാന്റെ പറഞ്ഞു.പാരീസു മുതല്‍ പത്താന്‍കോടു വരെ, ലോകം നേരിടുന്ന ഭീകരതയെന്ന കൊടും ക്രൂരതയുടെ നീചമായ മുഖമാണ് നാം കണ്ടത്. മോദിയും ഒലാന്റെയും വ്യക്തമാക്കി. ഭീകരര്‍ക്ക് താവളം ഒരുക്കുന്നവര്‍ക്ക് എതിരെ ആഗോള സമൂഹം ഒന്നിക്കണം. അവര്‍ അഭ്യര്‍ഥിച്ചു.

Related News from Archive
Editor's Pick
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ