mathrubhumi.com
എടിഎം വഴി ഇനി വായ്പയും ലഭിക്കും
ബാങ്കിന്റെ
ശാഖകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം എടിഎം വഴി ലഭിക്കുമോ? പുതുതലമുറ
എടിഎമ്മുകള്‍ക്ക് അതിനുകഴിയും. ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുക,
വായ്പയെടുക്കുക ഇവയെല്ലാം ഇനി എടിഎം വഴി നിര്‍വഹിക്കാം.
എടിഎം വഴിയുള്ള ഇത്തരം സേവനങ്ങള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി. മുന്‍നിര സ്വകാര്യ ബാങ്കുകളുടെ നിര്‍ദേശം പരിഗണിച്ചാണ് ആര്‍ബിഐ ഇവയ്ക്ക് അനുമതി നല്‍കിയത്.
പണം പിന്‍വലിക്കുക, നിക്ഷേപിക്കുക, പിന്‍ മാറ്റുക, ചെക്ക് ബുക്കിന് അപേക്ഷിക്കുക, ബാലന്‍സ് നോക്കുക, പണമിടപാട് നടത്തുക, ബില്ലടയ്ക്കുക, റെയില്‍വേ ടിക്കറ്റ് എടുക്കുക തുടങ്ങിയവയ്ക്കാണ് നിലവില്‍ എടിഎമ്മുകളില്‍ സൗകര്യമുള്ളത്.
രാജ്യത്ത് വിവിധ ബാങ്കുകളുടേതായി 1.9 ലക്ഷം എടിഎമ്മുകളാണുള്ളത്. എസ്ബിഐയ്ക്കാണ് ഏറ്റവുംകൂടുതല്‍. 47,857 എണ്ണം. ഐസിഐസിഐ ബാങ്കിന് 13,088ഉം ആക്‌സിസ് ബാങ്കിന് 12,440 ഉം യന്ത്രങ്ങളുണ്ട്.
എച്ച്ഡിഎഫ്‌സി(11,795), ബാങ്ക് ഓഫ് ബറോഡ(9,680), കാനാറ ബാങ്ക് (9,140), പിഎന്‍ബി(8,715), ബാങ്ക് ഓഫ് ഇന്ത്യ (7,740), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (6,910), സെന്‍ട്രല്‍ ബാങ്ക് (5,062) എന്നിങ്ങനെയാണ് എടിഎമ്മുകളുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ