mangalam.com
പാര്‍ലമെന്റില്‍ നടക്കുന്നത് പരദൂഷണം പറച്ചില്‍;
ന്യൂഡല്‍ഹി:
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രീയ
സുലേ വിവാദ പരാമര്‍ശവുമായി രംഗത്ത്. പാര്‍ലമെന്റില്‍ സുപ്രധാന
ചര്‍ച്ചകള്‍ നടക്കുമ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ചര്‍ച്ച
ചെയ്യുന്നത് സാരിയുടെ നിറവും വിലയും മറ്റുമാണെന്നും നിങ്ങള്‍ ജനങ്ങള്‍
മണ്ടന്മാരാവുകയാണെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കം.
അബദ്ധം തിരിച്ചറിഞ്ഞതോടെ പറഞ്ഞത് തെറ്റായിപ്പോയെന്ന് വിശദീകരിച്ച്
തടിയൂരാനായി സുപ്രീയ സുലേയുടെ ശ്രമം.
നാസിക് ആസ്‌ഥാനമായ ഫ്രാവാഷി ഇന്റര്‍നാഷണല്‍ അക്കാദമി വ്യാഴാഴ്‌ച സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് എം.പിയെ നാവ് ചതിച്ചത്. പാര്‍ലമെന്റിലെ വിശേഷങ്ങള്‍ പങ്കുവച്ച എം.പി താന്‍ ഉള്‍പ്പടെയുള്ള എം.പിമാര്‍ സഭയില്‍ ചെയ്യുന്നകാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
'പാര്‍ലമെന്റില്‍ പോകുമ്പോള്‍ ഞാന്‍ ആദ്യ പ്രസംഗവും രണ്ടാമത്തെ പ്രസംഗവും മൂന്നാമത്തെ പ്രസംഗവും കേള്‍ക്കും. നാലാമത്തെ പ്രസംഗമെത്തുമ്പോള്‍ സംസാരിക്കുന്നയാള്‍ പറയുക ആദ്യം പറഞ്ഞവരുടെ ആവര്‍ത്തനങ്ങളാവും. എന്താണ് അവര്‍ പറഞ്ഞതെന്ന് ചോദിച്ചാല്‍ പറയാന്‍ എനിക്കറിയില്ല. ഈ സമയം ഞങ്ങള്‍ എം.പിമാര്‍ പരസ്‌പരം സംസാരിക്കുകയാവും. ഞങ്ങള്‍ സംസാരിക്കുന്നത് എല്ലാവരും കാണാറുണ്ട്. മുകളിലുള്ള ടി.വിയും കാണാറുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നത് എം.പിമാര്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലാണെന്നാണ്', സുപ്രീയ പറയുന്നു.
ഞാന്‍ ചെന്നൈയിലെ എം.പിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക ചെന്നൈയിലെ വെള്ളപ്പൊക്ക കെടുതിയെക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യുകയാണെന്നാവും. എന്നാല്‍ അത് അങ്ങനെയല്ല. ഞങ്ങള്‍ സംസാരിക്കുന്നത്, എവിടെനിന്നാണ് നിങ്ങളുടെ സാരി വാങ്ങിയത്, എവിടെനിന്നാണ് എന്റേത് വാങ്ങിയത് തുടങ്ങിയ കാര്യങ്ങളാവും. അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ കുട്ടികള്‍ ബോറടിക്കുകയും തുടര്‍ന്ന് ദീപിക പദുക്കോണിനെയും ബാജിറാവോ മസ്‌താനിയില്‍ ദീപികയുടെ ലുക്കിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയും ചെയ്യും. അതുപോലെയാണ് പാര്‍ലമെന്റിലെന്നും എം.പി പറയുന്നു.
സുപ്രീയയുടെ വിവാദ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. പരാമര്‍ശനം നിരുത്തരവാദപരമെന്ന് കുറ്റപ്പെടുത്തിയ ശിവസേന സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്‌ഥലമാണ് പാര്‍ലമെന്റെന്നും ഓര്‍മിപ്പിച്ചു. സുപ്രീയയ്‌ക്ക് എതിരെ മറ്റ് പാര്‍ട്ടികളും രംഗത്തെത്തി.
പാര്‍ലമെന്റില്‍ നടക്കുന്നത് പരദൂഷണം പറച്ചില്‍;
ജനങ്ങള്‍ മണ്ടന്മാര്‍: എം.പിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ