manoramaonline.com
ബഹിരാകാശത്തു നിന്നു ഭൂമിയെ കണ്ട ഒരേയൊരു ഇന്ത്യക്കാരൻ
by സ്വന്തം ലേഖകൻ
‘‘വ്യോമസേനയിൽ
യുദ്ധവിമാന പൈലറ്റായി എന്നെ വിടാൻ അമ്മയ്‌ക്കു താൽപര്യമില്ലായിരുന്നു.
പക്ഷെ, ഞാൻ അമ്മയെ വിശ്വസിപ്പിച്ചു. റോഡിൽ യാത്ര ചെയ്യുമ്പോൾ
അപകടമുണ്ടാവുന്നില്ലേ? എന്തിന്, കുളിമുറിയിൽപോലും വീണ് അപകടമുണ്ടാവാറില്ലേ?
ബഹിരാകാശ യാത്രയിലും അത്രയേയുള്ളൂ അപകടസാധ്യത’’ എന്തു ധൈര്യത്തിലാണു
ബഹിരാകാശ യാത്രയ്‌ക്കു തുനിഞ്ഞിറങ്ങിയതെന്ന ചോദ്യത്തിനു രാകേഷ് ശർമയുടെ
മറുപടി
ഇതായിരുന്നു.
ബഹിരാകാശത്തു നിന്ന് ഭൂമിയെ കണ്ട ആദ്യ ഇന്ത്യൻ പൗരനാണ് രാകേഷ് ശർമ. പ്രഥമ ഇന്ത്യൻ ബഹിരാകാശ സഞ്‌ചാരിയായ രാകേഷ് ശര്‌മ 1949 ജനുവരി 13ന് പഞ്‌ചാബിലെ പട്യാലയില് ജനിച്ചു. ഇന്ത്യൻ എയർഫോഴ്‌സിൽ സ്‌ക്വാഡ്രൻ ലീഡറും പൈലറ്റുമായാണ് ഒദ്യോഗിക ജീവിതം. 1984ൽ റഷ്യൻ നിർമ്മിത സോയൂസ് ടി-11 പേടകത്തിലാണ് രാകേഷ് ശര്‌മ ബഹിരാകാശ യാത്ര നടത്തിയത്. ഐഎസ്‌ആര്‌ഒയുടെയും സോവിയറ്റ് ഇന്റർ കോസ്‌മോസ് സ്‌പേസ് പ്രോഗ്രാമിന്റെയും സംയുക്‌ത സംരംഭമായ സല്യൂട്ട് 7 സ്‌പേസ് സ്‌റ്റേഷനിൽ ഏകദേശം എട്ട് ദിവസം ചെലവഴിച്ചു. രാകേഷ് ശര്‌മയോടൊപ്പം രണ്‌ടു റഷ്യൻ സഞ്‌ചാരികളും ഉണ്‌ടായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തേയും വലിയ നേട്ടമായിരുന്നു അത്. ദൂരദർശൻ ചാനലിലും പത്രങ്ങളുടെ ഒന്നാം പേജിലും അന്നുകണ്ട ആ സുന്ദരനായ യുവാവ് ഇപ്പോൾ ഏറെ മാറിയിരിക്കുന്നു. 67 വയസ്സിലെത്തിയിരിക്കുന്ന ശർമ ആധുനിക ലോകത്തെ ബഹളങ്ങളിൽ നിന്നെല്ലാം മാറിനിന്ന് വിശ്രമജീവിതം നയിക്കുകയാണ്.
‘‘ബഹിരാകാശത്തു നിന്ന് ഇന്ത്യയെ കാണാൻ എങ്ങനെയുണ്ട്?’’ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാകേഷിനോട് ചോദിച്ചു. കവി മുഹമ്മദ് ഇക്‌ബാലിന്റെ പ്രസിദ്ധമായ ഒരു കവിതയിലെ ഭാഗമായിരുന്നു ശർമയുടെ മറുപടി: സാരേ ജഹാം സേ അഛാ! (മറ്റു എല്ലാത്തിനേക്കാളും സുന്ദരം).
ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിറ്റുമാണ് രാകേഷും സഹയാത്രികരും ബഹിരാകാശത്ത് തങ്ങിയത്. ഒരു ദിവസം തന്നെ 16 മുതൽ 17 തവണ വരെ അവരുടെ പേടകം ഭൂമിയെ വലയം ചെയ്തിരുന്നു.
‘‘അന്നു ജീവിച്ചിരുന്ന ഏറ്റവും ഭാഗ്യവാനായ ഇന്ത്യക്കാരൻ ഞാനായിരുന്നു. അതുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്. വ്യോമസേനയിലെ 50 പേരിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയിൽ തന്നെ കുറെപ്പേർ ഒഴിവായി. തെരുവോര ക്രിക്കറ്റ് ഏറെ കളിച്ചിരുന്ന ഞാൻ രക്ഷപ്പെട്ടു. ഒന്നരവർഷ പരിശീലനത്തിനൊടുവിലാണു ബഹിരാകാശ യാത്ര യാഥാർഥ്യമായത്’’ ശർമ പറഞ്ഞു.
‘‘ഒന്നര വർഷം പരിശീലനത്തിൽ പങ്കെടുത്ത രവീഷ് മൽഹോത്രയ്‌ക്കു ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ കഴിയാതെ പോയി എന്നുള്ളത് മറ്റൊരു വസ്തുതയാണ്. രണ്ടുപേർക്കും റഷ്യയിലുൾപ്പെടെ എല്ലാ പരിശീലവും നൽകിയെങ്കിലും ഞാനാണു പോകേണ്ടിവരികയെന്ന് എല്ലാവർക്കുമറിയാമായിരുന്നു, രവീഷിനും. പക്ഷെ, യാത്രയ്‌ക്കു തൊട്ടുമുൻപ് എനിക്കെന്തെങ്കിലും കാരണവശാൽ പോകാനാവാതെ വന്നാൽ പകരക്കാരൻ വേണമല്ലോ? അതായിരുന്നു രവീഷിന്റെ റോൾ. രവീഷിന് നിരാശയുണ്ടായിരുന്നു. പക്ഷെ, അത്രയുംനാൾ കിട്ടിയ പരിശീലനംതന്നെ പ്രധാനമല്ലേ?’’ ശർമ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ