mangalam.com
ന്യൂയോര്‍ക്ക്:
നിങ്ങള്‍ ഒരു ആപ്പിള്‍ ഐഫോണ്‍ ഉപയോക്‌താവാണോ?. എങ്കില്‍ നിങ്ങളുടെ
ഫേസ്‌ബുക്കില്‍ ത്രീഡി ഇഫക്‌ട് അനുഭവിച്ചറിയാന്‍ തയ്യാറെടുത്തുകൊള്ളൂ.
ഐഫോണ്‍ ഉപയോക്‌താക്കളുടെ ഫേസ്‌ബുക്ക് ടൈംലൈനില്‍ ''ത്രീഡി ടച്ച്'' എന്ന
പുതിയ ഫീച്ചര്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നാണ് ഫേസ്‌ബുക്ക്
അവകാശപ്പെടുന്നത്.
ഐഫോണിലെ ടാപ്പിങ് ആന്‍ഡ് സൈ്വപിങ്(പീക്ക് ആന്‍ഡ് പോപ്പ്) ഫീച്ചറിന് ബദലായാവു ത്രീഡി ടച്ച് പ്രവര്‍ത്തിക്കുക. ഒരു ചിത്രത്തിലോ പോസ്‌റ്റിലോ ഞെക്കി പിടിക്കുന്നതിലൂടെ ത്രീഡി ഇഫക്‌ട് അനുഭവിക്കാനുള്ള അവസരം നല്‍കുകയാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യം. വെബ് ലിങ്കുകള്‍, പ്ര?ഫൈലുകള്‍, ഫേസ്‌ബുക്ക് പേജ്, ഫേസ്‌ബുക്ക് ഗ്രൂപ്പ്, ഫേസ്‌ബുക്ക് ഇവന്റ്, ചിത്രങ്ങള്‍, പ്ര?ഫൈല്‍ ചിത്രങ്ങള്‍, കവര്‍ ചിത്രങ്ങള്‍ എന്നിവയിലാണ് തുടക്കമെന്ന നിലയില്‍ ത്രീഡി ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക.
തുടക്കമെന്ന നിലയില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപയോക്‌താക്കള്‍ക്ക് ഫേസ്‌ബുക്ക് ത്രീഡി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഫേസ്‌ബുക്ക് വക്‌താവ് വ്യക്‌തമാക്കുന്നു. പദ്ധതി വിജയകരമായാല്‍ പിന്നീട് മറ്റ് ഉപഭോക്‌താക്കളെ തേടിയും ഫീച്ചര്‍ എത്തും.
ഫേസ്‌ബുക്കും ത്രീഡി ആകുന്നു | mangalam.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ