1/22/2016

സോയ , അച്ചിങ്ങ ചെടികളിലെ ശത്രു നിവാരണം BY Moidutty Vilangalil

നുറുങ്ങുകള്‍ 4.
Moidutty Vilangalil
=============
സോയാബെബിനെ ആക്രമിക്കാറുള്ള ഒരുതരം വണ്ടുകള്‍ അച്ചിങ്ങാപയറിനും നാശം വരുത്തുന്നതായി കണ്ടു വരുന്നു. വണ്ടുകള്‍ പയരിന്‍തണ്ടില്‍ മുറിവുണ്ടാക്കി തൊലിയുടെ അടിയില്‍ മുട്ടയിടും. മുട്ട വിരിഞ്ഞു വരുന്ന കടും മഞ്ഞ നിറത്തിലുള്ള പുഴുക്കള്‍ തണ്ടിനനുള്ളില്‍ ഇരുന്നു കാര്‍ന്നു തിന്നുന്നതിനാല്‍ തണ്ടിന് വാട്ടം വരികയും ക്രമേണ ഉണങ്ങിപോകുകയും ചെയ്യുന്നു.
ഇവയുടെ നിയന്ത്രണത്തിനായി ഇനിപറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കാം. പയര്‍ വള്ളി വീശുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. നാറ്റപ്പൂചെടി പിഴുതു തടത്തില്‍ ചേര്‍ക്കുക. ജൈവ കീടനാശിനിയായ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ രണ്ടാഴ്ച ഇടവിട്ട്‌ ചെടിയില്‍ തളിക്കുക. ജൈവ കുമിള്‍നാശിനിയായ ബിവേറിയ ബാസിയാന ഇരുപതു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1