mathrubhumi.com
ഹിമാലയം അരമീറ്ററിലേറെ താണു; നേപ്പാളില്‍ വീണ്ടും വന്‍ഭൂകമ്പത്തിന് സാധ്യത
നേപ്പാളില്‍
2015 ഏപ്രിലില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയം 60
സെന്റീമീറ്റര്‍ താണതായി ഉപഗ്രഹപഠനത്തില്‍ വ്യത്യമായി. എന്നാല്‍, എവറസ്റ്റ്
കൊടുമുടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭൂകമ്പത്തിന് കാരണമായ ഭൂമിക്കടിയിലെ ഭ്രംശമേഖലയില്‍ കഠിനമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ നേപ്പാളില്‍ ശക്തമായ ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കി.
ഉപഗ്രഹനിരീക്ഷണങ്ങളുടെ പിന്തുണയോടെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ എല്ലിയോറ്റും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'വളരുന്ന' പര്‍വ്വതനിരയാണ് സാധാരണഗതില്‍ ഹിമാലയം. ഭൂപ്രതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ താഴ്ചയിലുള്ള ഒരു തിട്ടയിലേക്ക് അതിന് താഴെനിന്ന് പദാര്‍ഥങ്ങള്‍ തള്ളുന്നതിന്റെ ഫലമാണ് പര്‍വ്വതവളര്‍ച്ച സാധ്യമാകുന്നത്.
എന്നാല്‍, 2015 ഏപ്രിലിലെ ഭൂകമ്പത്തില്‍ ആ പ്രക്രിയ നേരെ വിപരീതമായെന്ന് ഗവേഷകര്‍ പറയുന്നു. ഭൂകമ്പഫലമായി സമ്മര്‍ദ്ദം ഒഴിഞ്ഞപ്പോള്‍ ഭൂപ്രതലം പൊടുന്നനെ താഴേക്ക് അമര്‍ന്നു. അങ്ങനെയാണ് ഹിമാലയത്തിന് പൊക്കം കുറഞ്ഞത്.
'സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയുപയോഗിച്ച് നേപ്പാളിന്റെ കിഴക്കന്‍ മേഖലയുടെ ഉയരം കൃത്യമായി നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവിടെയുള്ള വലിയ കൊടുമുടികളുടെയെല്ലാം ഉയരം, ഭൂകമ്പമുണ്ടായി സെക്കന്‍ഡുകള്‍ക്കകം 60 സെന്റീമീറ്റര്‍ വീതം കുറഞ്ഞു' - എല്ലിയോറ്റ് പറഞ്ഞു.
ഭൂകമ്പമുണ്ടായ പ്രദേശത്തിന് 50 കിലോമീറ്ററിലേറെയാണ് എവറസ്റ്റ് കൊടുമുടിയുടെ സ്ഥാനം. അതിനാല്‍ എവറസ്റ്റിന്റെ പൊക്കത്തില്‍ വ്യത്യാസമൊന്നുമുണ്ടായില്ല - ഗവേഷകര്‍ അറിയിച്ചു.
വീണ്ടും ഭീഷണി
മേഖലയില്‍ ഭൂകമ്പഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് എല്ലിയോറ്റും സംഘവും നടത്തിയ പഠനം വ്യക്തമാക്കുന്നത്. നേപ്പാളിലെ ഗോര്‍ഖ ജില്ലയില്‍ വര്‍ഷങ്ങള്‍ക്കകം വന്‍ഭൂകമ്പമുണ്ടാകാമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തിത്തെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ ഭൂമിക്കടിയില്‍ ഭൂഫലകം വീണ്ടും വന്‍സമ്മര്‍ദം നേരിടുന്നതായി ഗവേഷകര്‍ പറയുന്നു.
ഇതിനര്‍ഥം, 10 ലക്ഷത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ആ മേഖലയില്‍ വീണ്ടും ശക്തമായ ഭൂകമ്പമുണ്ടാകാം എന്നാണ്. സാധാരണഗതിയില്‍ നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വിനാശകാരികളായി ഭൂകമ്പങ്ങള്‍ ഒരു പ്രദേശത്ത് വീണ്ടുമുണ്ടാകുന്നത്.
ഭൂകമ്പത്താല്‍ പൊട്ടിയടര്‍ന്ന ഫലകം ഭ്രംശമേഖലയിലൂടെ ( faultline ) മുകളിലേക്ക് തള്ളിവരുന്ന പ്രക്രിയ, നേപ്പാള്‍ തലസ്ഥാനത്ത് 11 കിലോമീറ്റര്‍ താഴെവെച്ച് തടയപ്പെട്ടിരിക്കുന്നതായി എല്ലിയേറ്റ് അറിയിക്കുന്നു. ഫലകത്തിന്റെ പൊട്ടാത്തഭാഗം ഭൂപ്രതലത്തിനടുത്ത് എത്തുകയും ചെയ്തിരിക്കുന്നു.
ഉന്നത റെസല്യൂഷനിലുള്ള ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്, സമയം കഴിയുന്തോറും വന്‍തോതില്‍ സമ്മര്‍ദ്ദം കാഠ്മണ്ഡുവിനടിയില്‍ പെരുകുന്നു എന്നാണ്.
ഭൂപ്രതലത്തിനടത്ത് എത്തിയിട്ടുള്ള ഫലകഭാഗം സമ്മര്‍ദ്ദഫലമായി പൊട്ടിയടരുന്നത് കാഠ്മണ്ഡുവിലും പരിസരത്തും വന്‍ പ്രത്യാഘാതം സൃഷ്ടിക്കാം. 2015 ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പത്തിന് സമാനമായ മറ്റൊരു ഭൂകമ്പമായിരിക്കും ഫലം.
രണ്ട് ഭൂഫലകങ്ങള്‍ കൂടിച്ചേരുന്ന പ്രധാന ഭ്രംശമേഖലയ്ക്ക് മുകളിലാണ് നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ഫലകം വര്‍ഷം തോറും രണ്ട് സെന്റീമീറ്റര്‍ എന്നനിലയ്ക്ക് ഏഷ്യന്‍-യൂറോപ്പ് ഫലകത്തിലേക്ക് തള്ളിനീങ്ങുകയാണ്.
ഈ പ്രക്രിയയാണ് കോടിക്കണക്കിന് വര്‍ഷംകൊണ്ട് ഹിമാലയന്‍ പര്‍വ്വതനിരയെ സൃഷ്ടിച്ചത്. ഈ ഭൗമപ്രക്രിയ മൂലം മേഖല വലിയ ഭൂകമ്പഭീഷണിയും നേരിടുന്നു.
നേപ്പാളിലെ ഗോര്‍ഖ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 25 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. അതിന് മുമ്പ് മെയ് 12 ന് 7.3 തീവ്രതയുള്ള ഭൂകമ്പം നേപ്പാളിലുണ്ടായിരുന്നു.
രണ്ട് ഭൂകമ്പങ്ങളിലും കൂടി 8700 പേര്‍ മരിച്ചു. അഞ്ചുലക്ഷം വീടുകള്‍ തകര്‍ന്നു. പതിനായിരങ്ങള്‍ പാര്‍പ്പിടമില്ലാത്തവരായി. 'ദൗര്‍ഭാഗ്യവശാല്‍, അടുത്ത ഭൂകമ്പം എപ്പോഴുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല' - ഏല്ലിയോറ്റ് പറഞ്ഞു.

'സാറ്റ്‌ലൈറ്റ്
സാങ്കേതികവിദ്യയുപയോഗിച്ച് നേപ്പാളിന്റെ കിഴക്കന്‍ മേഖലയുടെ ഉയരം കൃത്യമായി
നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവിടെയുള്ള വലിയ കൊടുമുടിക...
Read more at: http://www.mathrubhumi.com/technology/science/himalaya-nepal-earthquake-geology-satellite-technology-the-himalayas-plate-tectonics-malayalam-news-1.795438

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ