നാഷണല്‍ ഹെറാള്‍ഡ് കേസ്: രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചു
Monday 11th of January 2016 05:58:11 PM
ന്യൂഡല്‍ഹി: നാഷണല്‍
ഹെറാള്‍ഡ് കേസില്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
പരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആദായനികുതി വകുപ്പ്, ധനമന്ത്രാലയം നഗരവികസന വകുപ്പ് തുടങ്ങിയവയില്‍
നിന്നുള്ള ഫയലുകളാകും വിളിച്ചുവരുത്തുക.
ഫയലുകള്‍
ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സമന്‍സ്
അയയ്ക്കാനുള്ള നടപടി ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി വികസന
അഥോറിറ്റിയില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും രേഖകള്‍
വിളിച്ചുവരുത്തും. കേസിലെ വാദത്തിന് ഈ രേഖകള്‍ അനിവാര്യമാണെന്നായിരുന്നു
സ്വാമിയുടെ വാദം. വിചാരണ നടക്കുന്ന പാട്യാല ഹൗസ് കോടതിയിലായിരുന്നു സ്വാമി
ആവശ്യം ഉന്നയിച്ചത്.
കേസില്‍ രാഹുല്‍ ഗാന്ധിയും
സോണിയാഗാന്ധിയും കഴിഞ്ഞ മാസം 19 ന് കോടതിയില്‍ ഹാജരായിരുന്നു. ഇരുവരെയും
കൂടാതെ മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ
തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
ജവഹര്‍ലാല്‍
നെഹ്്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികള്‍
വിലവരുന്ന സ്വത്തുക്കള്‍ രാഹുലും സോണിയയും അടുപ്പക്കാരും ചേര്‍ന്ന് മറ്റൊരു
കമ്പനിയുണ്ടാക്കി നിസ്സാരവിലയ്ക്ക് തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍
സ്വാമിയുടെ പരാതി. 1600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ്
വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ തട്ടിയെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള
കാര്യങ്ങളാണ് സ്വാമി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോടതിയില്‍
നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെയും
സോണിയയുടെയും അപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരും നേരിട്ട്
കോടതിയിലെത്തിയത്.
സുബ്രമണ്യം സ്വാമി എന്നാ ഒരു വ്യക്തി ഉള്ളത് കൊണ്ട് മാത്രമാണ് ഈ കേസ് എങ്കിലും ഇത് വരെ എത്തിയത്....
BRICS ബാങ്ക് തലവൻ എന്നാ പദവി വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അതു സ്വീകരിച്ചാൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു തട സ്സമാവും എന്ന് മനസ്സിലാക്കി , അത് നിരസിച്ചു അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരാൻ തീരുമാനമെടുത്ത സുബ്രമണ്യൻ സ്വാമിക്ക് അഭിനന്ദനങ്ങൾ..
50 കോടി ടാക്സ് ഫ്രീ ശമ്പളം ഉള്ള ജോലിയാണ് സുബ്രമണ്യം സ്വാമി വേണ്ടന്ന് വച്ചത്....ആ പദവി സ്വീകരിച്ചാൽ ഇന്ത്യക്ക് പുറത്തേയ്ക്ക് പോവേണ്ടി വന്നേനെ...ഇപ്പോൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കേസുകൾ മുഴുവൻ ദുര്ബലമായേനെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ