mangalam.com
റിപ്പബ്ലിക് ദിനത്തിലാണ് രാജസ്ഥാന്‍ ആകാശത്തുനിന്നും വ്യോമസേനയുടെ സുഖോയി-30 യുദ്ധ വിമാനം സംശയകരമായി കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിട്ടത്. ഇത് യു.എസ് നിര്‍മ്മിത ബലൂണാണെന്ന് പിന്നീട് സ്ഥിരീകരണം. മൂന്ന് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ നീളവുമുള്ള ബലൂണില്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് പാക് അതിര്‍ത്തിക്ക് സമീപം രാജസ്ഥാനി ബാര്‍മര്‍ ജില്ലയില്‍ ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം വ്യോമസേനയുടെ റഡാറില്‍ കുടുങ്ങിയത്. അതീവ ജാഗ്രതാ നിര്‍ദേശമുള്ളതില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിടാന്‍ വ്യോമസേന ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജ്ഞാത വസ്തു യുദ്ധവിമാനം വെടിവച്ചിട്ടു.
പാകിസ്താന്റെ ഭാഗത്തുനിന്നാണ് ബലൂണ്‍ പറന്നുവന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിന് 500 കിലോമീറ്റര്‍ അകലെയാണ് സംഭവം. വലിയ ശബ്ദത്തിനൊപ്പം ഇരുമ്പ് ഭാഗങ്ങള്‍ ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ചതായി ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കവെയാണ് ഡല്‍ഹിയിലും സമാന സ്വാഭാവമുള്ള ബലൂണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
രാജസ്ഥാന് പിന്നാലെ ഡല്‍ഹിയിലും അജ്ഞാത ബലൂണ്‍; അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അജ്ഞാത ബലൂണ്‍ വ്യോമസേനാ വിമാനം വെടിവച്ചിട്ടതിന് പിന്നാലെ ഡല്‍ഹി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആകാശത്തും സമാന സ്വാഭാവമുള്ള ബലൂണ്‍ കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം വ്യോമസേനയെ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിലെ വ്യോമ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തിലാണ് രാജസ്ഥാന്‍ ആകാശത്തുനിന്നും വ്യോമസേനയുടെ സുഖോയി-30 യുദ്ധ വിമാനം സംശയകരമായി കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിട്ടത്. ഇത് യു.എസ് നിര്‍മ്മിത ബലൂണാണെന്ന് പിന്നീട് സ്ഥിരീകരണം. മൂന്ന് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ നീളവുമുള്ള ബലൂണില്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് പാക് അതിര്‍ത്തിക്ക് സമീപം രാജസ്ഥാനി ബാര്‍മര്‍ ജില്ലയില്‍ ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം വ്യോമസേനയുടെ റഡാറില്‍ കുടുങ്ങിയത്. അതീവ ജാഗ്രതാ നിര്‍ദേശമുള്ളതില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിടാന്‍ വ്യോമസേന ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജ്ഞാത വസ്തു യുദ്ധവിമാനം വെടിവച്ചിട്ടു.
പാകിസ്താന്റെ ഭാഗത്തുനിന്നാണ് ബലൂണ്‍ പറന്നുവന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിന് 500 കിലോമീറ്റര്‍ അകലെയാണ് സംഭവം. വലിയ ശബ്ദത്തിനൊപ്പം ഇരുമ്പ് ഭാഗങ്ങള്‍ ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ചതായി ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കവെയാണ് ഡല്‍ഹിയിലും സമാന സ്വാഭാവമുള്ള ബലൂണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ