1/29/2016

എത്ര കഴിക്കണമെന്നു വിൽപനക്കാർ തീരുമാനിക്കണ്ട, റയിൽവേയുടെ താക്കീത്

localnews.manoramaonline.com

എത്ര കഴിക്കണമെന്നു വിൽപനക്കാർ തീരുമാനിക്കണ്ട, റയിൽവേയുടെ താക്കീത്

by സ്വന്തം ലേഖകൻ
തൃശൂർ ∙ ഷൊർണൂർ സ്റ്റേഷനിലെ ചായ വിൽപനക്കാരുടെ കൊള്ള തടയാൻ നടപടി സ്വീകരിച്ചതായി റയിൽവേ. ചായ മാത്രമായോ ഒരു വട മാത്രമായി ആവശ്യപ്പെട്ടാൽ നൽകാൻ വിസമ്മതിക്കുകയും മിനിമം രണ്ട് വടയെങ്കിലും വാങ്ങണമെന്നു യാത്രക്കാരെ നിർബന്ധിപ്പിക്കുന്നതുമായിരുന്നു ഷൊർണൂർ സ്റ്റേഷനിലെ ചായ വിൽപനക്കാരുടെ പതിവ്. അയൽ‍ ജില്ലയിലെങ്കിലും തൃശൂരിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംക്‌ഷൻ. പല ട്രെയിനുകളും ഇവിടെ പത്ത് മിനിറ്റു മുതൽ അര മണിക്കൂർ വരെ നിർത്തിയിട്ട ശേഷമാണു യാത്ര തുടരാറ്. തൃശൂരിൽ നിന്നു കോയമ്പത്തൂർ ഭാഗത്തേക്കും കോഴിക്കോടു ഭാഗത്തേക്കുമുള്ള യാത്രക്കാർ കൂടുതലായും ഉപയോഗപ്പെടുത്തുന്ന സ്റ്റേഷനാണിത്.
യാത്രയിൽ എന്തെങ്കിലും ചെറുതായി കഴിക്കണമെന്നു മാത്രമാവും പലർക്കും ആഗ്രഹം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വട മാത്രം ആവശ്യപ്പെട്ടാൽ വിൽപനക്കാരൻ അതു നൽകാൻ തയാറാവില്ല.. സ്റ്റേഷനിൽ വട വിൽക്കാൻ ലൈസൻസ് എടുത്തിട്ടുള്ള സ്വകാര്യ വ്യക്തി യാത്രക്കാർക്കു ഒരു വട മാത്രമായി നൽകേണ്ട എന്നു നിർദേശം നൽകിയിട്ടുണ്ടുപോലും. വേറെ വഴിയില്ലാത്തതിനാൽ പലരും വിൽപനക്കാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ട് വട വാങ്ങുകയും ചെയ്യും.
ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് എസ്. നായരാണ് ഇതു സംബന്ധിച്ച് റയിൽവേക്കു പരാതി നൽകിയത്. ഒരാൾ എന്തു കഴിക്കണമെന്നും എത്ര കഴിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതതു വ്യക്തികൾക്കാണെന്നും എന്നാൽ ഇവിടെ തീരുമാനമെടുക്കുന്നതു വിൽപനക്കാരനാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരുടെ പരാതി സംബന്ധിച്ച് മെട്രോ മനോരമയും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അന്വേഷിച്ച റയിൽവേ അധികൃതർ യാത്രക്കാർക്ക് ഇവിടെ ഉണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ഇത്തരം സംഭവം ആവർത്തിക്കരുതെന്നു ചായ വിൽപനക്ക് ലൈസൻസ് എടുത്ത സ്വകാര്യ വ്യക്തിക്കും ജോലിക്കാർക്കും താക്കീത് നൽകുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1