ഹൈദരാബാദ്:
കേരളം കാത്തിരുന്ന ആ നിമിഷം. കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ തിരശീല
നീക്കി പുറത്ത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ
വ്യവസായശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍
കേരളത്തിന് കൈമാറി. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി.,
എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ
ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര,
കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ കോച്ചാണ് ഇതെന്ന്
ചടങ്ങില്‍ വെങ്കയ്യ നായിഡു അറിയിച്ചു. കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ച്. ഫോട്ടോ: പി.പി ബിനോജ്ഇന്ത്യയില് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക
സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ. മൂന്നു കോച്ചുകളാണ്
തയാറായിരിക്കുന്നത്. ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ കേരളത്തില്‍
എത്തിക്കും. കോച്ചുകള്‍ ആലുവയിലെത്താന്‍ പത്തു ദിവസമെടുക്കും.
ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍, രാത്രിസമയത്തു മാത്രമായിരിക്കും
ട്രെയിലറുകളുടെ യാത്ര. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷം,
കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കും. കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചിന്റെ ഉള്‍വശം. ഫോട്ടോ: പി.പി ബിനോജ്22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍
ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. മൂന്ന് കോച്ചുകളിലായി 140
പേര്‍ക്ക് ഇരുന്നും 600ഓളം പേര്‍ക്ക് ആകെയും യാത്ര ചെയ്യാവുന്നതാണ്.
കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചുകളുടെ നിര്‍മാണം ആരംഭിച്ചത്. ഒമ്പതു
മാസത്തിനുള്ളില്‍ കോച്ചുകള്‍ കൈമാറുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനി അല്‍സ്റ്റോം
ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ
സാമഗ്രികളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍
ലഭ്യമല്ലാത്തവ മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത്.
കേരളം കാത്തിരുന്ന നിമിഷം
കൊച്ചി മെട്രോ കോച്ചുകള്‍ ഇനി കേരളത്തിന് സ്വന്തം. അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചുകള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നാ...
Read more at:
http://www.mathrubhumi.com/gallery/news/zoomin/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%82-1.772544
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ