manoramaonline.com
ഇന്ത്യയുടെ ചാര, പോർവിമാനം പി–8നെ ചൈന ഭയക്കും!
by സ്വന്തം ലേഖകൻ
ഇന്ത്യന്‍
സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യ
അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെ രംഗത്തിറക്കി. ആന്‍ഡമാന്‍
നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാമ്പ് കേന്ദ്രീകരിച്ചായിരിക്കും പി 8
വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുക. മേഖലയിലെ സമുദ്രത്തില്‍ ചൈനീസ്
സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ
പുതിയ നീക്കം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 1,200 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പി 8 വിമാനങ്ങള്‍ ആന്‍ഡമാന്‍ നിക്കോബറിലെത്തിയിട്ട് ഒരാഴ്ച്ച പിന്നിട്ടെന്ന് സൈനിക വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കി. പി 8 വിമാനങ്ങള്‍ക്കൊപ്പം മേഖലയിലെ നിരീക്ഷണത്തനായി നാവികസേന ഡ്രോണുകളേയും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇസ്രയേലില്‍ നിന്നും ഇറക്കുമതി ചെയ്ത സെര്‍ച്ചര്‍ - 2 നിരീക്ഷണ ഡ്രോണുകളെ താത്ക്കാലികാടിസ്ഥാനത്തിലാണ് വിന്യസിച്ചിരിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബര്‍ മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് യദ്ധവിമാനങ്ങളെയും ഡ്രോണുകളെയും എത്തിച്ചിരിക്കുന്നത്. കടലില്‍ 720 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 572 ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപസമൂഹത്തിലുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ അതിര്‍ത്തിയിലെ നിര്‍ണ്ണായക മേഖലയായാണ് ആന്‍ഡമാനെ കരുതുന്നത്.
നിലവില്‍ ഇന്ത്യന്‍ കര-വ്യോമ-നാവിക സൈന്യത്തില്‍ നിന്നുള്ള മൂവായിരത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ സമൂഹങ്ങളിലെ സൈനിക താവളങ്ങളിലുള്ളത്. ഇരുപതോളം ചെറു മുങ്ങിക്കപ്പലുകളും വിരലിലെണ്ണാവുന്ന എംഐ 8 ഹെലികോപ്ടറുകളും ഡോണിയര്‍ 228 നിരീക്ഷണ വിമാനങ്ങളുമാണ് മേഖലയിലുള്ളത്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
ബോയിംങ് നിര്‍മ്മിക്കുന്ന പി 8 വിമാനങ്ങളുടെ ആദ്യത്തെ വലിയ ഉപഭോക്താവായ ഇന്ത്യ 2009ലാണ് ഇവ വാങ്ങുന്നത്. അമേരിക്കയടെ എജിംഗ് പി 3 വിമാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യന്‍ സൈന്യം പി 8 വിമാനങ്ങള്‍ സ്വന്തമാക്കിയത്. 2.1ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഇന്ത്യ അന്ന് എട്ട് പി 8 വിമാനങ്ങള്‍ വാങ്ങിയത്. 2013ലാണ് ആദ്യ പി 8 വിമാനം ഇന്ത്യക്ക് ബോയിംഗ് കൈമാറിയത്. നിലവില്‍ എട്ട് വിമാനങ്ങളും ഇന്ത്യന്‍ നാവികസേനയുടെ കൈവശമുണ്ട്.
ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറലുകള്‍ക്കും അനുയോജ്യമാണ് പി 8 വിമാനങ്ങളെന്നാണ് ഇന്ത്യന്‍ നാവികസേന വാര്‍ത്താക്കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുള്ള ശേഷിയും പി 8 വിമാനങ്ങള്‍ക്കുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ