1/03/2016

ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

manoramaonline.com

'ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

by സ്വന്തം ലേഖകൻ
ദുബായിൽ ന്യൂ ഇയർ രാവിൽ സംഭവിച്ച ദുരന്തത്തിന്റെ വാർത്തകൾ വായിച്ചു കഴിഞ്ഞിട്ടും സോഷ്യൽമീഡിയ ഉപയോക്താക്കളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു ചിത്രങ്ങൾ ഇപ്പോഴും
ചർച്ചചെയ്തുക്കോണ്ടേയിരിക്കുകയാണ്. ദുബായ് രാജകുമാരൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാപ്രവർത്തനം. സുരക്ഷാ സൈനികർക്കൊപ്പം തീപിടിച്ച ഹോട്ടലിലേക്ക് ഓടുന്ന രാജകുമാരന്റെ ചിത്രം വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഹിറ്റായി കഴിഞ്ഞു.
എനിക്ക് വേണമെങ്കിൽ പട്ടു മെത്തയിൽ കിടന്നു പുതുവത്സരപ്പിറവി കാണാം! പരിചാരകരേയും കൂട്ടി വന്ന് സെൽഫി എടുത്ത് അർമാധിക്കാം... പക്ഷെ, ഞാൻ ദുബായ് രാജകുമാരനാണ്. ജനങ്ങളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണ്! #Respect #Ilovedubai ..., ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ... ഇങ്ങനെ പോകുന്നു സോഷ്യൽമീഡിയകളിലെ പ്രതികരണം.
അഡ്രസ് ഡൗൺ ടൗൺ ഹോട്ടലിലെ തീപിടിത്തത്തെ തുടർന്നു പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവീസ് വിഭാഗങ്ങൾ കാഴ്ചവച്ചത് ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെയ്സ്ബുക്ക് വഴി അറിയിച്ചത്.
ഹോട്ടലിൽ സന്ദർശനം നടത്തിയ അദ്ദേഹം മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നാണു തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇന്നലെ രാവിലെയോടെയാണ് തീ പൂർണമായും കെട്ടങ്ങിയത്. ഹോട്ടൽ കെട്ടിടം പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നിയന്ത്രണത്തിലാണ്. അന്വേഷണവും തെളിവെടുപ്പും പൂർത്തിയായശേഷം ഹോട്ടലിലുള്ള വാഹനങ്ങളും സാധനസാമഗ്രികളും ഉടമകൾക്കു തിരികെ നൽകും.
അഗ്നിബാധയെ തുടർന്നു ഹോട്ടലിൽനിന്ന് ഒഴിപ്പിച്ചവർക്ക്, ഉടമകളായ ഇമാർ ഗ്രൂപ്പ് സമീപത്തെ മറ്റു ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് ജീവാപായം ഒഴിവാക്കിയത്. തീപിടിത്തമുണ്ടായി ഇരുപതു മിനിറ്റിനകം ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാനായി. പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് അപകടസ്ഥലത്തുതന്നെ ചികിൽസ നൽകി. ഗർഭിണിയെയും പ്രായാധിക്യമുള്ള ഒരാളെയും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും നില തൃപ്തികരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1