manoramaonline.com
ഇന്ത്യയുടേത് ത്രിതലശേഷിയുള്ള ഹൈഡ്രജൻ ബോംബ്
by സ്വന്തം ലേഖകൻ
ഹൈഡ്രജൻ
ബോംബ് പരീക്ഷണം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും
സ്ഥാനമുണ്ട്. ഇന്ത്യയുടെ ഹൈഡ്രജൻ ബോംബ് ത്രിലശേഷിയുള്ളതാണ്. കര, കടൽ, വായു
എന്നീ മൂന്നു തലത്തിൽ നിന്നും ഹൈഡ്രജൻ ബോംബ് വിക്ഷേപിക്കാനുള്ള സംവിധാനം
ഇന്ത്യയുടെ കൈവശമുണ്ട്.
അഗ്നി–5 മിസൈൽ ഉപയോഗിച്ച് 5000 കിലോമീറ്റർ പരിധി വരെ ഹൈഡ്രജൻ ബോംബ് വിക്ഷ്പിക്കാനാകും. ഏഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം 5000 കിലോമീറ്റർ പരിധിയിൽ വരുമെന്ന് ചുരുക്കം. സുഖോയ് 30 എംകെഐയും ജാഗ്വാറും മിറാഷും അണ്വായുധം വഹിക്കാൻ ശേഷിയുള്ളതാണ്. കടലിൽ നിന്നും അരിഹന്തിന്റെ ഗണത്തിൽപെടുന്ന അന്തർവാഹിനികളിൽ നിന്നും കൊല്‍ക്കത്ത ക്ലാസ് യുദ്ധകപ്പലുകളിൽ നിന്നും അണ്വായുധം വിക്ഷേപിക്കാൻ ഇന്ത്യയ്ക്കു ശേഷിയുണ്ട്.
ഉത്തരകൊറിയ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ ഇന്ത്യ ശക്തമായി അപലപിച്ചെങ്കിലും 1998 മേയിൽ പൊഖ്റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെ എന്നാണ് ഒൗദ്യോഗിക നിലപാട്. ആണവശേഷി ആയുധനിർമാണത്തിന് ഉപയോഗിക്കില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈഡ്രജൻ ബോംബ് കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, എൻഡിഎ ഭരണകാലത്താണ് ഇന്ത്യ പൊഖ്റാനിൽ ശക്തി എന്ന ആണവ പരീക്ഷണം നടത്തിയത്. 1998 മേയ് 11നും 13നുമായിരുന്നു ഇന്ത്യ അഞ്ചു പരീക്ഷണങ്ങൾ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്.
എന്നാൽ ഈ പരീക്ഷണത്തിനുശേഷം രാജ്യത്തെ ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ ഇത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. അന്ന് പൊഖ്റാനിലെ ആണവ സ്ഫോടനത്തിനു നേതൃത്വം നൽകിയ എ.പി.ജെ. അബ്ദുൽ കലാമും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ പിന്നീട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന കെ. സന്താനം പൊഖ്റാനിൽ പരീക്ഷിച്ചത് പൂർണമായ ഹൈഡ്രജൻ ബോംബ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായി. 45,000 ടൺ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു അന്നത്തെ ബോംബെന്നും അത് വിജയകരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ആണവ ശാസ്ത്രജ്ഞനായ പി.കെ. അയ്യങ്കാരും ഇതേ അഭിപ്രായം പറഞ്ഞു.
എന്നാൽ ഡോ. രാജഗോപാൽ ചിദംബരം നൽകിയ വിശദീകരണം, പൊഖ്റാനിൽ കൂടുതൽ ശേഷിയുള്ള ബോംബ് പരീക്ഷിക്കാതിരുന്നത് സമീപത്തെ ജനനിബിഡമായ ഗ്രാമങ്ങൾ കണക്കിലെടുത്താണ് എന്നായിരുന്നു. 200 കിലോടൺ വരെ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമും ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അനിൽ കാകോദ്കറും ഇതു ശരിവച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ