1/31/2016
മരുന്നുകഴിക്കുന്നുണ്ടോ: മദ്യം ഒഴിവാക്കൂ
mathrubhumi.com
മരുന്നുകഴിക്കുന്നുണ്ടോ: മദ്യം ഒഴിവാക്കൂ
നിങ്ങള്‍
ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന ആളാണോ? പ്രമേഹം,
രക്തസമ്മര്‍ദം, അലര്‍ജി...? എങ്കില്‍ മദ്യപിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ
ഉപദേശം സ്വീകരിക്കണം.
കാരണം ചിലമരുന്നുകള്‍ കഴിക്കുമ്പോള്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ചില മരുന്നുകളുടെ ലേബലില്‍ത്തന്നെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് എഴുതിക്കാണാറുണ്ട്.
തലവേദന, മനംപിരട്ടല്‍, ഛര്‍ദി, മോഹാലസ്യം, രക്തസമ്മര്‍ദം, മനോനിലതെറ്റിയ പെരുമാറ്റം, സ്വബോധം നഷ്ടപ്പെടുക തുടങ്ങിയവയാണ് മദ്യവും മരുന്നും കൂടിക്കലരുമ്പോള്‍ പെട്ടെന്നുണ്ടാവുക.
ആന്തരിക രക്തസ്രാവം, ഹൃദ്രോഗം, കരള്‍രോഗം, ശ്വാസതടസ്സം, വിഷാദം എന്നിവയാണ് ഗുരുതരമായ മറ്റ് പ്രത്യാഘാതങ്ങളില്‍ ചിലത്. മദ്യവുമായി ചേരുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ചില മരുന്നുകളും പാര്‍ശ്വഫലങ്ങളും(രോഗത്തിന്റെ പേര് ആദ്യം) ഇനിപ്പറയുന്നു:
അലര്‍ജി, ജലദോഷം, പകര്‍ച്ചപ്പനി
ആലാവെര്‍ട്ട്, ബെനെ്രെഡല്‍, അലേഗ്ര, ക്ലാരിനെക്‌സ്, ക്ലാരിറ്റിന്‍, ഡിമിടാപ്, സുഡാഫെഡ്, ട്രയാമിനിക്, സേര്‍ടെക്.
മയക്കവും തലചുറ്റലുമുണ്ടായേക്കാം.
ഹൃദ്രോഗം, നെഞ്ച് വേദന:
ഐസോര്‍ഡില്‍ കൂടിയ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദത്തില്‍ മാറ്റം, മോഹാലസ്യം ഇവയുണ്ടായേക്കാം.
വാതം
സെലെബ്രെക്‌സ് നപ്രോസിന്‍, വോള്‍ട്ടറെന്‍. കുടല്‍പ്പുണ്ണ്, വയറില്‍ രക്തസ്രാവം, കരള്‍രോഗം തുടങ്ങിയവയ്ക്ക് സാധ്യത.
ചുമ
ഡെല്‍സൈം, ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ അടങ്ങിയ മറ്റ് മരുന്നുകള്‍.
ഉറക്കം തൂങ്ങലും തലചുറ്റലും ഉണ്ടായേക്കും.
പ്രമേഹം
ഗ്ലൂക്കോഫേജ്, മൈക്രോനേസ്, ഒറിനേസ്. രക്തത്തിലെ പഞ്ചസാര അപകടകരമാംവിധം താഴുന്നതിന്റെ ഫലമായി ഛര്‍ദി, രക്തസമ്മര്‍ദത്തില്‍ മാറ്റം, ഹൃദയമിടിപ്പ് കൂടുക എന്നിവയുണ്ടാകും.
ഉയര്‍ന്ന രക്തമ്മര്‍ദം
ആക്യുപ്രില്‍, കാപോസൈഡ്, മിനിപ്രസ്, കാറ്റാപ്രെസ്. ഹൃയമിടിപ്പില്‍ മാറ്റം വരും മോഹാലസ്യവും ഉണ്ടായേക്കാം.
ഉയര്‍ന്ന കൊളസ്‌ട്രോള്‍
ആള്‍ട്ടോകോര്‍, ക്രസ്‌റ്റോര്‍, ലിപിറ്റോര്‍, മെവാകോര്‍, നിയാസ്പാന്‍, പ്രവാകോള്‍, പ്രവിഗാര്‍ഡ്, വൈറ്റോറിന്‍, സോകോര്‍, ലിപിറ്റര്‍. കരള്‍രോഗം, വയറില്‍ രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം.
മുകളില്‍പ്പറഞ്ഞമരുന്നുകളുടെ പട്ടിക പൂര്‍ണമല്ല. മരുന്നുകളുടെ ബ്രാന്‍ഡ് പേരുകളും വ്യത്യസ്ത രാജ്യങ്ങളില്‍ മാറ്റമുണ്ടാകും.

രോഗഭാരം കുറയ്ക്കാന്‍ ആയുര്‍വേദം
mathrubhumi.com
രോഗഭാരം കുറയ്ക്കാന്‍ ആയുര്‍വേദം
ഡോ. വി.ജി. ഉദയകുമാര്‍
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന് ഇന്ന് തുടക്കം
ആരോഗ്യരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു എന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് ഉയരുന്ന രോഗാതുരതയുടെ പിടിയിലാണ്. തുടച്ചുനീക്കപ്പെട്ട പകര്‍ച്ചവ്യാധികളുടെ പുനഃപ്രവേശവും ചുറ്റും ഉയരുന്ന മാലിന്യക്കൂന്പാരങ്ങളും മലയാളികളുടെ ശുചിത്വബോധത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ്. പ്രമേഹം, രക്താദിമര്‍ദം, ഹൃദ്രോഗം, കാന്‍സര്‍, പക്ഷാഘാതം, സന്ധിവാതം, വന്ധ്യത, വളര്‍ച്ചവൈകല്യം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ തോത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയോളമാണ് കേരളത്തില്‍. ഈ ആഘാതത്തെ ലഘൂകരിച്ചുകാണുന്നതിന് നിരത്തിയിരുന്ന വാദങ്ങളും തെറ്റായിരുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഈ രോഗങ്ങളുടെ തോത് കൂടുമെന്നതായിരുന്നു ഒരുനിരീക്ഷണം. കേരളജനത ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍പോലും ഗൗരവമായി കാണുകയും അതിനു ചികിത്സതേടുകയും ചെയ്യുന്‌പോള്‍ മറ്റുള്ളവര്‍ അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കേരളത്തിന്റെ രോഗാതുരത ഉയര്‍ന്നതായി തോന്നുന്നത് എന്നൊക്കെയായിരുന്നു നാം സമാധാനിച്ചിരുന്നത്. എന്നാല്‍, സത്യമതല്ല എന്ന് ഇപ്പോള്‍ സമ്മതിക്കാന്‍ ആരോഗ്യഗവേഷകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്നു എന്നും നമ്മളെക്കാള്‍ മെച്ചമായി നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് ഈ സംവിധാനം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ നാം തിരിച്ചറിയുന്നു.
എന്നാല്‍, ഈ തിരിച്ചറിവുകളൊന്നും കേരളത്തിന്റെ തനതുബദലുകള്‍ക്ക് രൂപം നല്‍കുന്നതിനുള്ള അന്വേഷണത്തിലെത്തുന്നില്ല അല്ലെങ്കില്‍ എത്തിക്കുന്നില്ല എന്നതാണ് വസ്തുത.
ഇവിടെ അലോപ്പതി കേന്ദ്രീകൃതമായ ചിന്തകളും സമീപനങ്ങളുമാണ് ആരോഗ്യമേഖലയിലെ നയരൂപവത്കരണവിദഗ്ധര്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ രോഗഭാരത്തില്‍ സിംഹഭാഗവും ജീവിതശൈലീജന്യരോഗങ്ങളുടെ സംഭാവനയാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നു. അവയില്‍ ഭൂരിഭാഗവും സജീവമായി ഇടപെട്ടാല്‍ തടയാവുന്നതുമാണ്.എന്നാല്‍, അത് ഒരു സാമൂഹികാവശ്യമായി ഉന്നയിക്കപ്പെടുന്നില്ല. സ്ത്രീപക്ഷ ബജറ്റിങ് എന്ന ആശയം പോലെത്തന്നെ ഒരുപക്ഷേ, അതിനേക്കാള്‍ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണിത്. വിഷമില്ലാത്ത പച്ചക്കറി പോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, കൂടുതല്‍രോഗങ്ങള്‍ സമം കൂടുതല്‍ ചികിത്സാസൗകര്യം എന്നായി സമവാക്യം. പുതിയ രോഗങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ചെലവേറിയ പുതിയ രോഗനിര്‍ണയ ഉപാധികള്‍, ചെലവേറിയ ചികിത്സകള്‍. ചികിത്സിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വിവിധതരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവയ്ക്ക് അലോപ്പതി ചികിത്സയ്ക്കുമാത്രം അംഗീകാരം. അങ്ങനെ ജനങ്ങള്‍ അലോപ്പതി ആസ്പത്രികളില്‍ മാത്രം എത്തുന്നതിനുള്ള തന്ത്രങ്ങളാണ് നയരൂപവത്കരണ വിദഗ്ധര്‍ പിന്‍തുടരുന്നത്.
എന്നിട്ടും ഉയരുന്ന ചികിത്സാ ചെലവുകള്‍ ദരിദ്രരെ ആത്മഹത്യയിലേക്കും ഇടത്തരക്കാരെ കടക്കെണിയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ സൂപ്പര്‍സ്‌പെഷാലിറ്റി ആസ്പത്രികളുടെ ബാഹുല്യം ജനങ്ങളെ അനാവശ്യ രോഗനിര്‍ണയങ്ങള്‍ക്കും ചികിത്സാവിധികള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വരെ വിധേയരാക്കുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു.
മാത്രമല്ല ഇതിനെതിരെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പരന്പരാഗതവൈദ്യത്തെ കപടശാസ്ത്രമായി ചിത്രീകരിച്ച് ഈ ചൂഷണത്തിന് പാതയൊരുക്കുകയും ചെയ്യുന്നു. ഒരുവശത്ത് നമ്മുടെ മഞ്ഞളിലും വേപ്പിലും നെല്ലിക്കയിലും വിദേശ കുത്തകക്കന്പനികള്‍ പേറ്റന്റ് എടുക്കുന്നതിനെതിരെ മുറവിളികൂട്ടുന്‌പോള്‍ ഇവ ഉപയോഗിച്ച് പ്രമേഹം മുതല്‍ പക്ഷാഘാതം വരെ ഫലപ്രദമായിചികിത്സിക്കുന്ന ആയുര്‍വേദത്തെ അവമതിക്കുകയും പൊതുജനാരോഗ്യസംവിധാനത്തില്‍ അതിന് അര്‍ഹമായസ്ഥാനം നല്‍കാന്‍ മടിക്കുകയും ചെയ്യുന്നു.
അലോപ്പതി സംഘടനകളാകട്ടെ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ചികിത്സയ്ക്കുമെതിരെ അസത്യപ്രചാരണങ്ങളും അപവാദങ്ങളും നടത്തി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി തങ്ങളുടെ മാര്‍ക്കറ്റ് വിപുലമാക്കുക എന്ന കോര്‍പ്പറേറ്റ് അജന്‍ഡ കൃത്യമായി നടപ്പാക്കുന്നുമുണ്ട്. പാര്‍ശ്വഫലങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച അലോപ്പതി വൈദ്യസന്പ്രദായത്തിന്റെ വക്താക്കളാണ് സുരക്ഷിതചികിത്സയെന്നു പേരുകേട്ട ആയുര്‍വേദത്തിനെതിരെ തുറന്നപോരിന് തയ്യാറായി വന്നിരിക്കുന്നത്. വിദേശങ്ങളിലെ ഇന്ത്യന്‍ ഔഷധവിപണിയെ ലക്ഷ്യംവെച്ചുള്ള പഠനറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് പുതിയശ്രമം. ഈ റിപ്പോര്‍ട്ടുകളൊന്നും മറ്റുരാജ്യങ്ങളില്‍ നിന്നുവരുന്ന ഹെര്‍ബല്‍ മരുന്നുകളെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതായത് ഇന്ത്യന്‍ ആയുര്‍വേദമരുന്നില്‍ മാത്രമേ കുഴപ്പമുള്ളൂ എന്നുസാരം. പല ആയുര്‍വേദ മരുന്നുകളിലും അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡും ആഴ്‌സനിക്കും മെര്‍ക്കുറിയുമൊക്കെ അടങ്ങിയിട്ടുള്ളതായി പഠന റിപ്പോര്‍ട്ടുകളുണ്ടെന്നാണ് ഒരു പ്രമുഖ അലോപ്പതി സംഘടനയുടെ പൊതുജനങ്ങള്‍ക്കുള്ള മാസികയില്‍ പറയുന്നത്.
അവയൊക്കെ അനുവദനീയമായ അളവിനേക്കാള്‍ വളരെ കൂടുതലാണെന്നും ഇവ ചെടികളുടെ വേരിലൂടെ വലിച്ചെടുക്കപ്പെടാന്‍ സാധ്യതയില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. അതായത് ആയുര്‍വേദമരുന്നുകളില്‍ ഇവയൊക്കെ ചേര്‍ക്കപ്പെടുന്നതായി പറയാതെപറയുകയാണിവിടെ. അതോടൊപ്പം ഈ വസ്തുക്കള്‍ കഴിച്ചാല്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളും വിവരിക്കുന്നുണ്ട്. പൊതുവേ ആയുര്‍വേദമരുന്നുകളെല്ലാം തന്നെ വിഷമയമാണ് എന്ന ധാരണയാണ് ഇതുവായിച്ചാലുണ്ടാവുക. ഇവിടെ വിവിധഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി ചില ആയുര്‍വേദമരുന്നുകളില്‍ മെര്‍ക്കുറിയുടെ ശക്തികുറഞ്ഞ സംയുക്തങ്ങളും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അവയൊക്കെത്തന്നെ ആയുര്‍വേദ ഔഷധനിര്‍മാണ പ്രക്രിയയിലൂടെ കടന്നവരുന്‌പോള്‍ സുരക്ഷിതവും അദ്ഭുത ഫലസിദ്ധി തരുന്നവയുമാണെന്ന് പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും മണിപ്പാല്‍ സര്‍വകലാശാലയുടെ മുന്‍വൈസ്ചാന്‍സലറുമായിരുന്ന പദ്മഭൂഷണ്‍ ഡോ. ബി.എം. ഹെഗ്‌ഡേ നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, വേണ്ടത്ര ശുദ്ധിക്രമങ്ങള്‍ നടത്താതെയുള്ള നിര്‍മാണം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
ആയുര്‍വേദമരുന്നുകള്‍ വളരെ കുറച്ചു രാജ്യങ്ങളിലേക്കുമാത്രമേ മരുന്നുകളെന്ന ലേബലില്‍ കയറ്റിയയയ്ക്കുന്നുള്ളൂ. കൂടുതല്‍ സ്ഥലങ്ങളിലും ഇവ ഫുഡ് സപ്ലിമെന്റുകളായാണ് വില്‍ക്കപ്പെടുന്നത്. അവിടങ്ങളിലെല്ലാം ആഹാരപദാര്‍ഥങ്ങളില്‍ ലെഡ് ആഴ്‌സനിക് തുടങ്ങിയവയുടെ അനുവദനീയമായ അളവിനെ ആധാരമാക്കിയുള്ള പരിശോധനകളാണ് നടക്കുക. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും ഇത് നമ്മുടെ പരിസ്ഥിതി മലിനീകരണത്തിന്റെ തോതിനെയാണ് ഓര്‍മിപ്പിക്കുന്നത്.
ആയുഷ് വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ചെറിയവിഹിതം പോലും കുറയ്ക്കണമെന്ന നലപാടാണ് അലോപ്പതി സംഘടനകള്‍ക്കുള്ളത്. എന്നാല്‍, ആ സമൂഹത്തിലെ എല്ലാവരും ആ നിലപാടുള്ളവരല്ല. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. എം.എസ്. വലിയത്താന്‍ ആയുര്‍വേദം പഠിക്കുകയും 150ല്‍ പരം ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
അസംഖ്യം അലോപ്പതി ഡോക്ടര്‍മാര്‍ അവരുടെ സ്വകാര്യ ചികിത്സാവശ്യങ്ങള്‍ക്കായി ആയുര്‍വേദം ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, കേവലം അവകാശവാദങ്ങള്‍ക്കപ്പുറമായി രണ്ടുസന്പ്രദായങ്ങളുടെയും മേന്മകളും പരിമിതികളും വിലയിരുത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യരക്ഷ കൊടുക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെയുണ്ടാകേണ്ടത്. ഈ പശ്ചാത്തലത്തിലാണ് മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ 2016 ജനവരി 31 മുതല്‍ ഫിബ്രവരി നാലുവരെ കോഴിക്കോട്ട് നടക്കുന്നത്.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ കേരള സര്‍ക്കാറിെന്റ സഹകരണത്തോടെ കേരളത്തിലെ ആയുര്‍വേദസമൂഹവുമായി ചേര്‍ന്നുകൊണ്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഈ ബൃഹദ് പരിപാടിയിലൂടെ ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ ആയുര്‍വേദത്തിന്റെ മേന്മകള്‍ ലോകത്തിനുമുന്പില്‍ അവതരിപ്പിക്കുന്നതിനും ആയുര്‍വേദത്തെ കേരളത്തിന്റെ വികസനത്തിനുള്ള ഒരു മാധ്യമമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നു. ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍, അന്താരാഷ്ട്ര സെമിനാര്‍, അന്താരാഷ്ട്ര സഹകരണസമ്മേളനം, വിദ്യാഭ്യാസസമ്മേളനം, അന്താരാഷ്ട്ര ബിസിനസ് മീറ്റ്, സോളിഡാരിറ്റി മീറ്റ് തുടങ്ങി വിവിധ പരിപാടികളോടെ നടക്കുന്ന ഈ ആയുര്‍വേദമേളയില്‍ ഇത്തവണ 50ല്‍പ്പരം രാജ്യങ്ങളില്‍ നിന്നായി 5000ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. ഇതിനോടൊപ്പം സംഘടിപ്പിക്കുന്ന മെഗാ ആയുര്‍വേദ എക്‌സ്‌പോയില്‍ വിദ്യാഭ്യാസ പ്രദര്‍ശനം, അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ആയുര്‍വേദ ഔഷധശാലകളുടെ മരുന്നുകള്‍, സേവനങ്ങള്‍, ആയുര്‍വേദ ഫുഡ് കോര്‍ട്ട് തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള 500 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കൂടാതെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങള്‍ നയിക്കുന്ന സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ പ്രദര്‍ശനനഗരിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതാണ്.
ഇതിനോടൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകളുടെ സേവനവും ലഭ്യമായിരിക്കും. ഇത്തവണ 'സ്ത്രീകളുടെ ആരോഗ്യത്തിന് ആയുര്‍വേദം' എന്നതാണ് ഫെസ്റ്റിവലിനോടൊപ്പം നടക്കുന്ന അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം.
വര്‍ധിച്ചുവരുന്ന സിസേറിയന്‍, വന്ധ്യത, സ്ത്രീരോഗങ്ങള്‍, കുമാരിമാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെടും. ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനു മുന്നോടിയായി എ.എം.എ.ഐ.യുടെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ നടക്കുന്ന ഗ്രാന്‍ഡ് കേരള ആയുര്‍വേദഫെയറിലൂടെ കേരളത്തിലെ ഉയരുന്ന രോഗാതുരത ചെറുക്കാന്‍ 'ആരോഗ്യത്തിന് ആയുര്‍വേദം' എന്ന കാന്പയിനില്‍ പരന്പരാഗത ആരോഗ്യശീലങ്ങളും ആഹാരക്രമവും രോഗപ്രതിരോധമാര്‍ഗങ്ങളും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലിനെത്തുടര്‍ന്ന് റഷ്യയില്‍ ആയുര്‍വേദം അംഗീകരിക്കുകയുണ്ടായിട്ടുണ്ട്. ഇത്തവണ അന്തര്‍ദേശീയതലത്തില്‍ കൂടുതല്‍ അംഗീകാരത്തിനും നയരൂപവത്കരണങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിഷന്‍ കോണ്‍ക്ലേവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി. നരേന്ദ്രമോദി പങ്കെടുക്കുന്നതുതന്നെ ഈ ഗ്ലോബല്‍ ആയുര്‍വേദഫെസ്റ്റിവലിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.
(മെന്പര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ന്യൂഡല്‍ഹി)

കായക്കുളത്തുകാര്‍ അരയാല്‍ മുറിക്കില്ല; പകരം ദേവസ്ഥാനം മാറ്റിപ്പണിയും

പെരിയ:
അരയാല്‍ സംരക്ഷിക്കാനായി ദേവസ്ഥാനം മാറ്റിപ്പണിയുന്നു. കായക്കുളത്തുകാരുടെ
ഗ്രാമദേവതയായ നാടുവാഴുന്നമ്മയുടെ ദേവസ്ഥാനമാണ് മാറ്റിപ്പണിയുന്നത്.
കായക്കുളം വിഷ്ണുദേവസ്ഥാനത്തിന്റെ ഉപദേവതാസങ്കല്പമാണ്
നാട്ടുവാഴുന്നമ്മയ്ക്കുള്ളത്. ഇവിടെ വളര്‍ന്നുപന്തലിച്ച് നില്ക്കുന്ന
അരയാലിന് ദേവസ്ഥാനത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. അരയാലിന്റെ വേരുകള്‍
പടര്‍ന്ന് ദേവസ്ഥാനത്തിന്റെ അടിത്തറയ്ക്ക് വിള്ളല്‍ വീണിട്ടുണ്ട്.
കളിയാട്ടക്കാലത്ത് ദേവസ്ഥാനത്തിനുമുന്നില്‍ നാടുവാഴുന്നമ്മയ്ക്ക്
കെട്ടിയാടാനുള്ള സ്ഥലവും അരയാലിന്റെ വളര്‍ച്ചയോടെ ഇല്ലാതായി. ഒടുവില്‍
അരയാല്‍ മുറിച്ചുനീക്കി പുതിയ അരയാല്‍ നടണമെന്ന ആവശ്യം ഉയര്‍ന്നു.
എന്നാല്‍ അരയാല്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പമാണ് ഭൂരിപക്ഷം നിലകൊണ്ടത്. ഒടുവില്‍ ദേവസ്ഥാന കമ്മിറ്റി വിശ്വാസികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുകൂട്ടി. വര്‍ഷങ്ങളായി ദേവസ്ഥാനം പിന്തുടരുന്ന പരിസ്ഥിതിസംരക്ഷണ സമീപനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
15 വര്‍ഷംമുമ്പ് ദേവസ്ഥാനഭൂമിയില്‍ ക്ഷേത്ര സമിതിക്കാരും സമീപത്തെ ശ്രീവിഷ്ണു ക്ലബ് പ്രവര്‍ത്തകരും നട്ടുപിടിപ്പിച്ച മരങ്ങള്‍ തണല്‍വിരിച്ച് നിലനില്ക്കുന്നുണ്ട്. നൂറുകണക്കിന് വവ്വാലുകള്‍ ചേക്കേറിയ അരയാല്‍മരം മുറിക്കുന്നത് ദൈവഹിതമാവില്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അരയാല്‍ മുറിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ദൈവഹിതമെന്ന് ജ്യോതിഷിയും പറഞ്ഞതോടെ എല്ലാം ശുഭമായി.
കായക്കുളം ദേവസ്ഥാനത്ത് നാടുവാഴുന്നമ്മയ്ക്ക് പുതിയ ദേവസ്ഥാനം ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പഴയ ദേവസ്ഥാനം പൊളിച്ചുനീക്കും.
ലേബലുകള്‍:
അറിവ്,
ആയുര്‍വേദം,
പൈതൃകം,
പ്രകൃതി,
വികസനം
1/30/2016
തേങ്ങ വെള്ളം ചെടിക്ക് ഒഴിക്കുമ്പോള്‍
നുറുങ്ങുകള്‍ 13
==============
ധാരാളം ആളുകള്‍ തേങ്ങാവെള്ളം ചെടികളിലും പച്ചക്കറികളിലും പ്രയോഗിക്കാറുണ്ട്.
തേങ്ങാവെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്.
തേങ്ങാവെള്ളം രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
തേങ്ങ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളത്തില്‍ പൊട്ടാഷ്യം കണ്ടന്‍റു കൂടുതല്‍ ആയിരിക്കും. എന്നാല്‍ പൊട്ടിച്ചു പതിനഞ്ചു മിനിട്ട് കഴിഞ്ഞാന്‍ തേങ്ങാവെള്ളത്തില്‍ പുളിക്കല്‍ പ്രക്രിയ ആരംഭിക്കുകയും നൈട്രജന്‍ കണ്ടന്‍റു വര്‍ധിക്കുകയും ചെയ്യും.

പൊട്ടാഷ്യം കണ്ടന്‍റു ചെടികള്‍ പുഷ്പിക്കാന്‍ ഉത്തേജകമാകുമ്പോള്‍
നൈട്രജന്‍ കണ്ടന്‍റു ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍
സഹായിക്കുന്നു.
അഥവാ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുകയാണെങ്കില്‍ ചെടികളില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. പൊട്ടിച്ചു പതിനഞ്ചു മിറ്റില്‍ കൂടുതല്‍ ആയ ശേഷമാണ് ഒഴിച്ച് കൊടുക്കുന്നതീങ്കില്‍ ചെടിയുടെ കയികവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്നു.
രണ്ടായാലും തേങ്ങാ വെള്ളം ഒഴിക്കുന്നത് നല്ലതാണ്. തേങ്ങ വെള്ളം നെര്‍പ്പിച്ചേ ഒഴിക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/photo.php?fbid=878982612209407

1/29/2016
എത്ര കഴിക്കണമെന്നു വിൽപനക്കാർ തീരുമാനിക്കണ്ട, റയിൽവേയുടെ താക്കീത്
localnews.manoramaonline.com

by സ്വന്തം ലേഖകൻ
തൃശൂർ
∙ ഷൊർണൂർ സ്റ്റേഷനിലെ ചായ വിൽപനക്കാരുടെ കൊള്ള തടയാൻ നടപടി
സ്വീകരിച്ചതായി റയിൽവേ. ചായ മാത്രമായോ ഒരു വട മാത്രമായി ആവശ്യപ്പെട്ടാൽ
നൽകാൻ വിസമ്മതിക്കുകയും മിനിമം രണ്ട് വടയെങ്കിലും വാങ്ങണമെന്നു യാത്രക്കാരെ
നിർബന്ധിപ്പിക്കുന്നതുമായിരുന്നു ഷൊർണൂർ സ്റ്റേഷനിലെ ചായ വിൽപനക്കാരുടെ
പതിവ്.
അയൽ ജില്ലയിലെങ്കിലും തൃശൂരിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന
റയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംക്‌ഷൻ. പല ട്രെയിനുകളും ഇവിടെ പത്ത് മിനിറ്റു
മുതൽ അര മണിക്കൂർ വരെ നിർത്തിയിട്ട ശേഷമാണു യാത്ര തുടരാറ്. തൃശൂരിൽ നിന്നു
കോയമ്പത്തൂർ ഭാഗത്തേക്കും കോഴിക്കോടു ഭാഗത്തേക്കുമുള്ള യാത്രക്കാർ
കൂടുതലായും ഉപയോഗപ്പെടുത്തുന്ന സ്റ്റേഷനാണിത്.
യാത്രയിൽ എന്തെങ്കിലും ചെറുതായി കഴിക്കണമെന്നു മാത്രമാവും പലർക്കും ആഗ്രഹം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വട മാത്രം ആവശ്യപ്പെട്ടാൽ വിൽപനക്കാരൻ അതു നൽകാൻ തയാറാവില്ല.. സ്റ്റേഷനിൽ വട വിൽക്കാൻ ലൈസൻസ് എടുത്തിട്ടുള്ള സ്വകാര്യ വ്യക്തി യാത്രക്കാർക്കു ഒരു വട മാത്രമായി നൽകേണ്ട എന്നു നിർദേശം നൽകിയിട്ടുണ്ടുപോലും. വേറെ വഴിയില്ലാത്തതിനാൽ പലരും വിൽപനക്കാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ട് വട വാങ്ങുകയും ചെയ്യും.
ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് എസ്. നായരാണ് ഇതു സംബന്ധിച്ച് റയിൽവേക്കു പരാതി നൽകിയത്. ഒരാൾ എന്തു കഴിക്കണമെന്നും എത്ര കഴിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതതു വ്യക്തികൾക്കാണെന്നും എന്നാൽ ഇവിടെ തീരുമാനമെടുക്കുന്നതു വിൽപനക്കാരനാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
യാത്രക്കാരുടെ പരാതി സംബന്ധിച്ച് മെട്രോ മനോരമയും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അന്വേഷിച്ച റയിൽവേ അധികൃതർ യാത്രക്കാർക്ക് ഇവിടെ ഉണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ഇത്തരം സംഭവം ആവർത്തിക്കരുതെന്നു ചായ വിൽപനക്ക് ലൈസൻസ് എടുത്ത സ്വകാര്യ വ്യക്തിക്കും ജോലിക്കാർക്കും താക്കീത് നൽകുകയും ചെയ്തു.

തൃക്കൂർ പുഴയിലെ വെള്ളം താഴ്ന്നു; വിശദീകരണമില്ലാതെ അധികൃതർ കാരണം ഭൂചലനമോ
localnews.manoramaonline.com
കൈനൂർചിറ മുതൽ പുലക്കാട്ടുകര ഷട്ടർ വരെ എട്ടു കിലോമീറ്റർ ദൂരത്തിലെ തൃക്കൂർ പുഴയിലെ വെള്ളമാണ് ഒറ്റ ദിവസംകൊണ്ട് അഞ്ച് അടിയിലേറെ താഴ്ന്നത്.
ജില്ലയിൽ രണ്ടാമത്തെ ഭൂചലനം നടന്നു മണിക്കൂറുകൾക്കകമാണു സംഭവം. ശനിയാഴ്ച രാത്രി 8.30ന് ആയിരുന്നു ഭൂകമ്പമാപിനിയിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൃക്കൂർ പുഴ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മരത്താക്കരയായിരുന്നു പ്രഭവകേന്ദ്രം.ഭൂചലനം നടക്കുമ്പോൾ പുലക്കാട്ടുകര ഷട്ടറിനോടു ചേർന്ന് ഒൻപതര അടി ഉയരത്തിൽ വെള്ളം നിറഞ്ഞുകിടന്നിരുന്നു. ഞായറാഴ്ചയും വെള്ളത്തിന്റെ അളവിൽ മാറ്റം കണ്ടിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച രാവിലെയാണ് അഞ്ചടി വെള്ളം പെട്ടെന്നു താഴ്ന്നുപോയത്. ഇപ്പോൾ നാലടി ഉയരത്തിൽ വെള്ളം ശേഷിക്കുന്നുണ്ട്.
അഞ്ചു കിലോമീറ്റർ ചുറ്റളവിൽ അഞ്ചടി വെള്ളം താഴ്ന്നുപോയത് പതിവില്ലാത്തതാണെന്നു നാട്ടുകാർ പറയുന്നു. ഷട്ടർ ഈയടുത്ത ദിവസങ്ങളിലാരും തുറന്നിട്ടില്ലെന്നു ജീവനക്കാരും ഉറപ്പിച്ചു പറയുന്നു.ശാസ്ത്രീയ പഠനം വേണ്ടിവരുമെന്നു മാത്രമാണു അധികൃതരുടെ വിശദീകരണം.വേനൽക്കാലത്തെ ഉപയോഗത്തിനുവേണ്ടി ശേഖരിച്ചുവച്ച വെള്ളത്തിൽ ഭൂരിഭാഗവും താഴ്ന്നുപോയ അവസ്ഥയിലാണ്. പുത്തൂർ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിലെ ഒട്ടുമിക്ക ശുദ്ധജല പദ്ധതികളും തൃക്കൂർ പുഴയെ ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്.
തൃക്കൂർ അയ്യപ്പൻകുന്നു പദ്ധതി, തൃക്കൂർ പുറയംകാവ് പദ്ധതി, കോനിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, പാലയ്ക്കപറമ്പ് കൊല്ലകുന്ന് പദ്ധതി എന്നിങ്ങനെ ഒട്ടേറെ ശുദ്ധജല പദ്ധതികൾ തൃക്കൂർ പുഴയിൽനിന്നാണു വെള്ളം ശേഖരിക്കുന്നത്. മാത്രമല്ല, ഈ മൂന്നു പഞ്ചായത്തുകളിലെയും കൃഷിയും തൃക്കൂർ പുഴയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ പുഴയിൽനിന്ന് ഒട്ടേറെ തോടുകൾ വഴി വെള്ളം തിരിച്ചുവിട്ടാണു നെൽകൃഷിയടക്കം മേഖലയിൽ നടത്തിവരുന്നത്. പീച്ചി ഡാമിൽനിന്നു കൂടുതൽ വെള്ളം നൽകിയാൽ മാത്രമേ ഈ പ്രതിസന്ധിയിൽനിന്നു നാട്ടുകാർക്കു രക്ഷപ്പെടാനാകു
തൃക്കൂർ പുഴയിലെ വെള്ളം താഴ്ന്നു; വിശദീകരണമില്ലാതെ അധികൃതർ കാരണം ഭൂചലനമോ
by സ്വന്തം ലേഖകൻ
ഒല്ലൂർ
∙ കഴിഞ്ഞ ശനിയാഴ്ച ജില്ലയെ ഭീതിയിലാഴ്ത്തിയ ഭൂചലനം നടന്നു
മണിക്കൂറുകൾക്കുശേഷം തൃക്കൂർ പുഴയിൽനിന്ന് അപ്രത്യക്ഷമായതു ലക്ഷക്കണക്കിനു
ലീറ്റർ വെള്ളം. കാരണം വ്യക്തമാക്കാനാകാതെ അധികൃതർ കൈമലർത്തിയതോടെ നാട്ടുകാർ
ആശങ്കയിൽ. മൂന്നു പഞ്ചായത്തുകളിലെ ശുദ്ധജലവിതരണവും ജലസേചനവും താമസിയാതെ
നിലയ്ക്കുന്ന അവസ്ഥയാണ്. കൈനൂർചിറ മുതൽ പുലക്കാട്ടുകര ഷട്ടർ വരെ എട്ടു കിലോമീറ്റർ ദൂരത്തിലെ തൃക്കൂർ പുഴയിലെ വെള്ളമാണ് ഒറ്റ ദിവസംകൊണ്ട് അഞ്ച് അടിയിലേറെ താഴ്ന്നത്.
ജില്ലയിൽ രണ്ടാമത്തെ ഭൂചലനം നടന്നു മണിക്കൂറുകൾക്കകമാണു സംഭവം. ശനിയാഴ്ച രാത്രി 8.30ന് ആയിരുന്നു ഭൂകമ്പമാപിനിയിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൃക്കൂർ പുഴ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മരത്താക്കരയായിരുന്നു പ്രഭവകേന്ദ്രം.ഭൂചലനം നടക്കുമ്പോൾ പുലക്കാട്ടുകര ഷട്ടറിനോടു ചേർന്ന് ഒൻപതര അടി ഉയരത്തിൽ വെള്ളം നിറഞ്ഞുകിടന്നിരുന്നു. ഞായറാഴ്ചയും വെള്ളത്തിന്റെ അളവിൽ മാറ്റം കണ്ടിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച രാവിലെയാണ് അഞ്ചടി വെള്ളം പെട്ടെന്നു താഴ്ന്നുപോയത്. ഇപ്പോൾ നാലടി ഉയരത്തിൽ വെള്ളം ശേഷിക്കുന്നുണ്ട്.
അഞ്ചു കിലോമീറ്റർ ചുറ്റളവിൽ അഞ്ചടി വെള്ളം താഴ്ന്നുപോയത് പതിവില്ലാത്തതാണെന്നു നാട്ടുകാർ പറയുന്നു. ഷട്ടർ ഈയടുത്ത ദിവസങ്ങളിലാരും തുറന്നിട്ടില്ലെന്നു ജീവനക്കാരും ഉറപ്പിച്ചു പറയുന്നു.ശാസ്ത്രീയ പഠനം വേണ്ടിവരുമെന്നു മാത്രമാണു അധികൃതരുടെ വിശദീകരണം.വേനൽക്കാലത്തെ ഉപയോഗത്തിനുവേണ്ടി ശേഖരിച്ചുവച്ച വെള്ളത്തിൽ ഭൂരിഭാഗവും താഴ്ന്നുപോയ അവസ്ഥയിലാണ്. പുത്തൂർ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിലെ ഒട്ടുമിക്ക ശുദ്ധജല പദ്ധതികളും തൃക്കൂർ പുഴയെ ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്.
തൃക്കൂർ അയ്യപ്പൻകുന്നു പദ്ധതി, തൃക്കൂർ പുറയംകാവ് പദ്ധതി, കോനിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, പാലയ്ക്കപറമ്പ് കൊല്ലകുന്ന് പദ്ധതി എന്നിങ്ങനെ ഒട്ടേറെ ശുദ്ധജല പദ്ധതികൾ തൃക്കൂർ പുഴയിൽനിന്നാണു വെള്ളം ശേഖരിക്കുന്നത്. മാത്രമല്ല, ഈ മൂന്നു പഞ്ചായത്തുകളിലെയും കൃഷിയും തൃക്കൂർ പുഴയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ പുഴയിൽനിന്ന് ഒട്ടേറെ തോടുകൾ വഴി വെള്ളം തിരിച്ചുവിട്ടാണു നെൽകൃഷിയടക്കം മേഖലയിൽ നടത്തിവരുന്നത്. പീച്ചി ഡാമിൽനിന്നു കൂടുതൽ വെള്ളം നൽകിയാൽ മാത്രമേ ഈ പ്രതിസന്ധിയിൽനിന്നു നാട്ടുകാർക്കു രക്ഷപ്പെടാനാകു
ചിദംബര രഹസ്യത്തിൻെറ പൊരുൾ അറിഞ്ഞ് നടരാജനെ വണങ്ങാം
manoramaonline.com

by ബി. ശ്രീരേഖ
ശിവഭക്തിയുടെയും വാസ്തുകലയുടെയും നിത്യവിസ്മയമായ ചിദംബരം മഹാക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴികളിലൂടെ.....
ചിദംബരം ക്ഷേത്രത്തിന്റെ ഗോപുരവഴിയിൽ ചെരിപ്പുകളഴിച്ചു വച്ചപ്പോൾ അറിയാതെ അഖിലാണ്ഡാമ്മാളെ ഓർക്കാതിരിക്കാനായില്ല. സി.വി. ശ്രീരാമന്റെ പ്രശസ്തമായ ‘ചിദംബരം’ എന്ന കഥയിലെ നായികയെ.
തെക്കേ ഗോപുരത്തിലേക്കുളള വഴിയോരത്ത് ചെരുപ്പുകൾക്കു കാവലിരിക്കുന്ന വൃദ്ധകൾക്കിടയിൽ, പൂവിൽപ്പനക്കാരികൾക്കിടയിൽ... അക്കൂട്ടത്തിലെങ്ങാനുമുണ്ടോ മറ്റൊരു അഖിലാണ്ഡാമ്മാൾ അഥവാ ശിവകാമി..... ശിവഗംഗാ തീർഥക്കുളത്തിന്റെ കരയിൽ ഓർമയിലോ മറവിയിലോ സ്വയം നഷ്ടപ്പെട്ട് ധ്യാനിച്ചിരിക്കുന്നവർക്കിടയിൽ, ഒരിക്കൽ അഖിലാണ്ഡാമ്മാളെ സ്നേഹിച്ചിരുന്ന ‘അയാളു’ണ്ടോ ? മുഖത്തെ ചുളിവുകൾക്കിടയിൽ, നരച്ച തലമുടിയിഴകൾക്കിടയിൽ, നീട്ടി വളർത്തിയ ദീക്ഷയ്ക്കു മറവിൽ അവരിൽ ചിലരെങ്കിലും ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടോ മുക്തി നേടാനാശിക്കുന്നൊരു ഭൂതകാലം ?
അല്ലെങ്കിലും, മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ നടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനുഭവങ്ങളുടെ കദനഭാരം. ദുഃഖത്തിന്റെ ഇരുട്ടിൽ നിന്ന് മുക്തി നേടിയാവണം ഓരോ യഥാർഥ ഭക്തനും ഈ മഹാക്ഷേത്രത്തിന്റെ നട തേടി വരുന്നത്. കിഴക്കേ നടയിലൂടെ അകത്തേക്കു കടക്കുമ്പോൾ 21 പടികൾക്കിരുവശവും മനുഷ്യമൃഗരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ഇവരെ കടന്നു പോകുന്നതിന്റെയർഥം, ഭക്തർ ജീവിതത്തിൽ അറിയാതെ സംഭവിച്ചു പോയ തിന്മകളെയെല്ലാം നീക്കിക്കളയണേയെന്ന് അപേക്ഷിക്കുന്നുവെന്നാണത്രേ! മനസ്സിനെ അംബരം പോലെ നിർമ്മലമാക്കാൻ..... ചിദംബരമെന്നാൽ ജ്ഞാനാകാശമാണ്. ശിവപുരാണത്തിൽ പറയും പോലെ, ആകാശമാണല്ലോ പ്രപഞ്ചത്തിൽ അനുഗ്രഹം വർഷിക്കുന്നയിടം...
കിഴക്കേനടയ്ക്കു
മുന്നിൽ നിന്നപ്പോൾ ആകാശത്തിന്റെ അനന്തതയിലേക്കുയർത്തിയൊരു കൂപ്പു കൈ പോലെ
തോന്നി ക്ഷേത്ര ഗോപുരം. ഓരോ ഗോപുരനിലകളിലും ഭരതന്റെ നാട്യശാസ്ത്രത്തിലെ
അഭിനയമുദ്രകളുടെ മിഴിവുറ്റ ശിൽപവിസ്മയങ്ങൾ ! അവയിൽ ജീവൻ വയ്ക്കുന്ന
ഇതിഹാസങ്ങളിലെ എണ്ണമറ്റ കഥാപാത്രങ്ങൾ! ആകാശത്തിനോട് ആ അനാദിയായ കാലത്തിലെ
കഥകൾ പറയുകയാണോ ഈ മഹാക്ഷേത്ര ഗോപുരങ്ങൾ !
ഇരുട്ട് ആകാശത്തെ വിട്ടൊഴിയുന്ന പ്രഭാത നേരം. തില്ലൈ നടരാജക്ഷേത്രത്തിനൊപ്പം ചിദംബരം എന്ന ചെറിയ പട്ടണത്തിന്റെ തെരുവുകളും ഉണർന്നു കഴിഞ്ഞു. കിഴക്കേ ഗോപുരനടയിലാണ് തിരക്ക് കൂടുതൽ. ഗോപുരവാതിലിനു മുന്നിൽ താമരപ്പൂക്കളുടെയും കനകാംബരങ്ങളുടെയും തുളസിമാലകളുടെയും നിറങ്ങൾ ഇടകലരുന്നു. പൂക്കാരികൾ വിളിക്കുന്നു :‘‘രണ്ടു മുഴം പൂമാല വാങ്ക്....ഒന്ന് നടരാജനും ഒന്ന് ശിവകാമിദേവിക്കും...’’ ശിവഗംഗാതീർഥക്കുളത്തിന്റെ പടവിൽ ദീക്ഷിതർമാർ സ്തോത്രങ്ങളുരുവിട്ടു:
‘‘നാഗേന്ദ്ര ഹാരായ ത്രിലോചനായ
ഭസ്മാംഗ രാഗായ മഹേശ്വരായ....
നിത്യായ ശുദ്ധായ ദിഗംബരായ....’’
ആനന്ദനടരാജനെ ഹൃദയത്തിലേറ്റുന്നവരാണ് ഈ ക്ഷേത്ര പരിസരത്ത് വച്ച് കണ്ടുമുട്ടുന്ന ഓരോരുത്തരും. ദർശനത്തിനെത്തുന്നവർ മാത്രമല്ല, വഴിയോരത്തെ കച്ചവടക്കാർ പോലും. ക്ഷേത്രത്തിനു മുന്നിൽ ടീ സ്റ്റാൾ നടത്തുന്ന കുമാരൻ പറഞ്ഞു. ‘‘എൻ പേര് കുമാരൻ...മുത്തു കുമാരൻ...അത് നടരാജനുടെ മകനുടെ പേരല്ലേ.....’’ പൂ വിൽക്കുന്ന ഗൗതം എന്ന ആറാം ക്ലാസുകാരനും പറഞ്ഞത് നടരാജനെ കുറിച്ചാണ്: ‘‘നാൻ നടരാജനുടെ പെരിയ ഭക്തൻ....’’ ഓരോരുത്തരുടെയും നാവിൻ തുമ്പത്തുണ്ട് പഞ്ചാക്ഷര മന്ത്രം, നമശിവായ വിളികൾ.
കാലം മയങ്ങുന്ന കരിങ്കൽത്തളങ്ങളിലൂടെ
ഗോപുരം കടന്ന് ചുറ്റമ്പലത്തിലെ കരിങ്കൽത്തളങ്ങളിലൂടെ നടക്കുമ്പോൾ കൽത്തൂണുകളും അവയിൽ കൊത്തിയ മനോഹരശിൽപങ്ങളുടെ വിസ്മയവുമായിരുന്നു മനസ്സിൽ. ‘ശിലകൾക്ക് ഭാഷയുണ്ടോ? ഈ ശിലകൾ സംസാരിക്കുന്നത് മനുഷ്യരുടേതിനേക്കാളും സുന്ദരമായൊരു ഭാഷയല്ലേ?’ അറിയാതെ ഓർത്തു പോയി, ടാഗോർ എഴുതിയ വരികൾ. കൽത്തൂണുകളിൽ കൊത്തിവച്ച ശിൽപങ്ങൾ എന്താവും പറയുന്നത് ? നൂറ്റാണ്ടുകൾക്കു പിന്നിലെ കഥകളാണോ? അതോ നടരാജനെ പ്രകീർത്തിക്കുന്ന സ്തുതികളാണോ?
കർപ്പൂരത്തിന്റെ,
ഭസ്മത്തിന്റെ, എണ്ണവിളക്കിന്റെ, ഹോമാഗ്നിയുടെ....എല്ലാ ഗന്ധങ്ങളും
ഒന്നായലിഞ്ഞു ചേരുന്നു. കാലടികളിൽ പ്രാചീനശിലകളുടെ തണുപ്പ്.... എത്രയെത്ര
ശിവഭക്തരുടെ കാലടികളുടെ ഓർമകൾ പതിഞ്ഞു കിടപ്പുണ്ടാവുമീ പ്രദക്ഷിണ
നടവഴികളിൽ .... നന്തനാരും മാണിക്യവാസകരും അപ്പർ തിരുവടികളും ഉമാപതി
ശിവാചാര്യരും തൊട്ട്.... രാജരാജചോഴനും വിക്രമചോഴനും.... പിന്നെ എത്രയോ
നടരാജഭക്തർ...ആനന്ദനടനമാടുന്ന ഭഗവാന്റെ താമരപ്പാദങ്ങൾ കണ്ട്, തീയെ പുണർന്ന
കർപ്പൂരം പോലെ മനസ്സുരുകി നിന്നവർ ! ചിദംബരം മഹാക്ഷേത്രത്തിനുളളിൽ
ദുർഗങ്ങൾ പോലെ നീണ്ടു പോകുന്ന വീഥികൾ താണ്ടുമ്പോൾ, പ്രാചീന ശിലകളുടെ
ഗന്ധമനുഭവിക്കുമ്പോൾ അപ്പോഴൊക്കെ അനുഭവപ്പെടുന്നത് കാലത്തെ കുറിച്ചുളള
ബോധ്യമാണ്. പിന്നെ, കാലത്തെ നിതാന്തനടനമാടിക്കുന്ന
മഹേശ്വരനെക്കുറിച്ചും.... ചിദംബരം ക്ഷേത്രം എന്നുണ്ടായി എന്ന
ചോദ്യത്തിനുത്തരമില്ല. അനന്തമായ കാലത്തിൽ ലയിച്ചു കിടക്കുന്നു
ക്ഷേത്രത്തിന്റെ മൂലപ്രതിഷ്ഠയുടെ പിറവി.
ചുറ്റമ്പലങ്ങൾ കടന്ന്
ക്ഷേത്രത്തിന്റെ ഉൾവശം അനേകം സഭകളായിട്ടാണ് (ചുറ്റമ്പലങ്ങൾ). ഓരോ ചുറ്റമ്പലങ്ങളിലുമുണ്ട് നിരവധി പ്രlതിഷ്ഠകളും സന്നിധാനങ്ങളും. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ! ഇവിടെ നരസിംഹാവതാരത്തിൽ വിഷ്ണു അവതരിച്ചപ്പോൾ ശിവഭഗവാൻ കൈക്കൊണ്ട ശരഭേശ്വരസന്നിധാനം കാണാം.
ഓരോ സന്നിധാനങ്ങളും ദർശിച്ച് തൊഴുത്, ഒടുവിൽ ദേവസഭ പിന്നിട്ട് കവാടത്തിലൂടെ അകത്തു കടന്നപ്പോൾ സ്വർണയോടുകൾ പതിപ്പിച്ച വിതാനം കണ്ടു. സാക്ഷാൽ നടരാജമൂർത്തി ശിവകാമസുന്ദരിയോടൊപ്പം സദാ ആനന്ദനടനം ചെയ്തു പരിലസിക്കുന്ന ശ്രീകോവിൽ....! ശ്രീകോവിലിനു മുന്നിലും ഉയരത്തിലുളള പടിക്കെട്ടിനു മേലെയും ഭക്തരുടെ തിരക്ക്. കിഴക്കു വശത്ത് സ്വർണവർണമുളള കൂറ്റൻ മണികൾ. ക്ഷേത്രജോലിക്കാർ മണികൾ ചലിപ്പിക്കെ, മണിയടികൾ ഓങ്കാരനാദമായി കൽച്ചുവരിൽ തട്ടി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഭഗവാന്റെ
വിഗ്രഹമിരിക്കുന്ന സ്ഥലം ചിറ്റമ്പലം (ചിത് സഭ) എന്നാണറിയപ്പെടുന്നത്.
ഇതിനു ചുറ്റുമുളള സ്ഥലമാണ് കനകസഭ. കനകസഭയിലാണ് ക്ഷേത്രത്തിലെ പൂജകൾ
നടക്കുന്നത്. കനകസഭയിൽ കടക്കുമ്പോൾ രുദ്രാക്ഷമാലയും വെളളവസ്ത്രവുമണിഞ്ഞ
ദീക്ഷിതർമാരാണ്. നടരാജനോടുളള ഭക്തി ഇവരുടെ ആത്മാവിൽ അലിഞ്ഞു
ചേർന്നിരിക്കുന്നു. ‘‘ഇത് ആകാശക്ഷേത്രമാണ്. ആകാശം എപ്പടി നിർമലമായിരിക്ക്
അപ്പടി മനുഷ്യ മനസ്സും നിർമലമായിരിക്കണമെന്ന് സാരം...’’ ഗണപതി ദീക്ഷിതരും
രാജാ ദീക്ഷിതരും ഓർമിച്ചു.
അന്നത്തെ ദിവസം പ്രധാന പൂജ ചെയ്യുന്ന കേദാര ദീക്ഷിതർ പറഞ്ഞ് മുക്തിയെക്കുറിച്ചാണ്: ‘‘ചിദംബരം ഇതി ഭൂയോത് സകൃത് ജനന വർജിതഹ, മുക്തി കണ്ഠാ മണിപദം മോക്ഷയേവ നശൃംസയഹ... ഇത് താൻ ശ്ലോകം. ദക്ഷിണ ഭാരതത്തിലെ പഞ്ചഭൂതസ്ഥാനങ്ങളിൽ ഒന്ന് ചിദംബരം ക്ഷേത്രം. ചിത്–ജ്ഞാനം, അംബരം–ആകാശം. ജ്ഞാന ആകാശം അതാണീ ക്ഷേത്രം...പതഞ്ജലിയുടെ പൂജാ മുറകളാണിവിടെ പിന്തുടരുന്നത്. ദിനവും ആറു കാലങ്ങൾ (പൂജകൾ). ഒരു മുറൈയാവത് ചിദംബരം ദർശിച്ചാൽ മുക്തിതരും ക്ഷേത്രം....മൂവായിരം ദീക്ഷിതർ പണ്ട് ഇവിടെയുണ്ടായിരുന്നു......ഇന്ന് അവരുടെ എണ്ണം ഇരുന്നൂറോളമായി ചുരുങ്ങി....വിരാട് പുരുഷന്റെ ഹൃദയമാണ് ചിദംബരം ക്ഷേത്രം എന്നാണ് സങ്കൽപം....’’
ശരിയാണ്. മനുഷ്യഹൃദയം ശരീരത്തിന്റെ മധ്യത്തിൽ നിന്ന് ഇടതു വശത്തേക്ക് മാറിയിരിക്കും പോലെയാണ് ഈ തൃക്കോവിലിന്റെ ഘടനയും.
ചിദംബര രഹസ്യവും ആനന്ദ നടരാജനും
ഇപ്പോൾ ചിത് സഭയിലെ ശ്രീകോവിലിൽ മൂർത്തിയില്ല. വലതു വശത്തായി ശ്രീചക്രമുണ്ട്. തങ്കത്തിൽ തീർത്ത വില്വമാലയും. അതിന്റെയർഥം ഭഗവാൻ ഇവിടെ ആകാശ രൂപത്തിൽ വസിക്കുന്നുവെന്നാണ്. ശ്രീകോവിലിലെ ശൂന്യതയെ ദേവനായി ആരാധിക്കാം. ഇതാണ് ‘ചിദംബരരഹസ്യ’ത്തിന്റെ പൊരുൾ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി തെക്കോട്ടഭിമുഖമായാണ് ഇവിടെ നടരാജന്റെ വിഗ്രഹം. കാലനെ ജയിച്ചവനായതിനാലാണ് ഇവിടെ ശിവഭഗവാൻ തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കേ നടയിലാണ് സ്വർണക്കൊടിമരം.
പൂജാ നേരം... കനകസഭയിൽ പ്രഭാതപൂജകൾ കഴിച്ച് നടരാജ വിഗ്രഹം ചിത് സഭയിലേക്ക് എഴുന്നളളിക്കുന്ന മുഹൂർത്തം. പൊടുന്നനെ മണിനാദങ്ങളും വാദ്യങ്ങളുമുയർന്നു. സ്വർണവർണമാർന്ന, നർത്തനമാടുന്ന ആനന്ദ നടരാജന്റെ വിഗ്രഹം ചിത് സഭയെ വലം വച്ചു കൊണ്ടു വന്നു. സ്തോത്രങ്ങളുരുവിട്ട് ദീക്ഷിതർമാർ പഞ്ചാക്ഷരപ്പടികൾ കയറി ശ്രീകോവിലിലേക്ക് കടന്നു. ശിവ ശിവ വിളികളുമായി ഭക്തർ കാത്തു നിന്നു. മണികൾ ഒന്നിച്ചു മുഴങ്ങിയപ്പോൾ ശ്രീകോവിലിനു മുന്നിലെ കറുത്ത തിരശ്ശീല നീങ്ങി..... ദർശന മുഹൂർത്തം ! നടരാജന്റെ മുന്നിൽ കൂപ്പു കൈകളുയരുന്നു.
തങ്ക നിറമാർന്ന നടരാജന്റെ നർത്തനരൂപം. അരികിൽ ശിവകാമ സുന്ദരി...ഹൃദയത്തെ സ്തബ്ധമാക്കുന്ന സൗന്ദര്യം ! കണ്ണുകളെ വേർപെടുത്താനാവാതെ നടരാജനെ മാത്രം നോക്കി നിന്നു. ഭക്തരുടെ തിരക്കിന്റെ തിരമാലത്തളളലിൽ പിന്നോട്ട് പോയി. പക്ഷേ, ഒരിക്കൽ ദർശിച്ചാൽ ഹൃദയത്തിൽ എന്നേക്കും പതിയുന്നതാണ് ആനന്ദനട രാജന്റെ രൂപം.
പ്രാർഥനകൾ വിസ്മൃതിയിലാവുന്നു. നടരാജ സന്നിയിൽ നിൽക്കേ, ഏതൊക്കെ അജ്ഞാത ദുഃഖങ്ങളാൽ വെമ്പിയ മനസ്സിന്റെ ഭാരങ്ങൾ അഴിഞ്ഞു വീഴുന്നു. ഇതു വരെ താണ്ടിയ ജീവിതത്തിന്റെ നീണ്ട ഇടവഴികളെക്കുറിച്ചും ഇനിയും കാത്തിരിക്കുന്ന വഴികളെക്കുറിച്ചും മാത്രം ഓർമ വരുന്നു... ആ വഴികളിൽ നിന്റെ കരുണ പതിയണേ എന്നു മാത്രം പ്രാർഥിച്ചു.... ഏതോ പുരാണ പുസ്തകത്തിലെ വാക്കുകളോർത്തു. ശിവൻ വിനാശത്തിന്റെ ദേവൻ. ചടുല ആഗ്രഹിക്കുന്നവൻ. എന്താണ് ശിവൻ നശിപ്പിക്കുന്നത്? ഓരോരുത്തരുടെയും അന്തരംഗത്തിലെ മോഹബന്ധത്തെയാണ് ശിവൻ നശിപ്പിക്കുന്നത്. ശിവൻ നൃത്തം ചെയ്യുന്നത് മോഹത്തെ ചാമ്പലാക്കിയ ഭക്തന്റെ മനോവനത്തിലാണത്രേ!
നടരാജന്റെ ശ്രീകോവിലിനു മുന്നിലെ പടിക്കെട്ടിൽ കയറി നിന്ന് തൊഴുമ്പോൾ ഇടതു വശത്ത് മുകളിലായി അനന്തശായിയായ മഹാവിഷ്ണുവിന്റെ (ഗോവിന്ദരാജപ്പെരുമാൾ) പ്രതിഷ്ഠയാണ്. ഒരേ സ്ഥലത്തു നിന്നു തന്നെ ശിവനെയും മഹാവിഷ്ണുവിനെയും നമിക്കാൻ കഴിയുന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണത്രേ....
മുന്നിലെ നന്ദിപ്രതിമയുടെ കാതിൽ മന്ത്രിച്ചിട്ട് ഒരു കൊച്ചു പെൺകുട്ടി പ്രസാദത്തിന് കൈ നീട്ടുന്നു. അനന്തശായിയുടെയും നടരാജന്റെയും മുന്നിലുളള പടിക്കെട്ടിനു മുകളിലെ വിശാലമായ തളത്തിൽ കൽത്തൂണുകൾക്കു ചോട്ടിൽ എല്ലാം മറന്നിരിക്കുന്ന ഭക്തർ. ചിലർ പാരായണത്തിലാണ്. ചിലർ കണ്ണടച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നു. ചുളളിക്കാടിന്റെ ‘ചിദംബരസ്മരണ’യിലേതു പോലെ, പരസ്പരം കൈത്താങ്ങായ വൃദ്ധദമ്പതികളെ കണ്ടു. കീറവസ്ത്രങ്ങളുടുത്ത ക്ഷീണിത ശരീരനായൊരു ഭിക്ഷു നിലത്ത് എല്ലാം മറന്നുറങ്ങുകയാണ്. ക്ലേശങ്ങൾക്കൊടുവിൽ ഈ നടയ്ക്കൽ അഭയം പ്രാപിച്ച് നിത്യവും കഴിയുന്നയാളാണോ? അറിയില്ല. പക്ഷേ, ദർശനനേരത്തെ മണിനാദങ്ങളുടെ മുഴക്കം പോലും അയാളെ ഉണർത്തുന്നില്ല. എല്ലാം നടരാജനിൽ അർപ്പിച്ച നിദ്ര.
ശിവകാമസുന്ദരി ക്ഷേത്രം
ദർശനം കഴിഞ്ഞിറങ്ങി വടക്കേ ഭാഗത്തേക്ക് നടക്കുമ്പോൾ നന്ദിപ്രതിമകൾ അതിരിട്ട ശിവഗംഗാതീർഥക്കുളം കാണാം. ഇതിന്റെ മുന്നിലാണ് ശിവകാമസുന്ദരി ക്ഷേത്രം. കൽത്തൂണികളിലെ പ്രാചീനമായ കൊത്തുപണികൾ. കല്ലു പാകിയ തണുത്ത തറകൾ. കർപ്പൂര ഗന്ധം. ശിവനാഥയായ ശിവകാമസുന്ദരിക്കു മുന്നിൽ താലത്തിൽ പൂക്കളും ദീപവും.... വാതിൽക്കലെ ജ്ഞാനദേവിയായ ശിവകാമസുന്ദരിയുടെ ചിത്രത്തിന്റെ നിറങ്ങളിൽ കാലത്തിന്റെ മങ്ങൽ പടർന്നിട്ടുണ്ട്.
ശിവഗംഗാതീർഥപ്പടവിൽ
ദീക്ഷിതർമാർ പിതൃപൂജാമന്ത്രങ്ങളുരുവിടുന്നു. പടിക്കെട്ടുകളിൽ ആരൊക്കെയോ
വിരലിൽ ചുറ്റിയുപേക്ഷിച്ച ഭർഭക്കെട്ടുകൾ.... ഈ തീർഥക്കുളത്തിൽ ഒരു
ശിവലിംഗമുണ്ടത്രേ. വേനൽക്കാലത്ത് തീർഥക്കുളത്തിലെ വെളളം കുറയുമ്പോൾ
ശിവലിംഗം ദൃശ്യമാകും. ‘‘ആയിരത്തഞ്ഞൂറു വർഷം മുമ്പ് പല്ലവ രാജാവായ
സിംഹവർമന്റെ മാറാത്ത ചർമവ്യാധി ഈ ശിവഗംഗയിൽ സ്നാനം ചെയ്തപ്പോൾ
മാറിയത്രേ...’’ ഒരു ദീക്ഷിതർ പുരാണ കഥയോർത്തു.
എല്ലാമേ നടരാജൻ താൻ
തെക്കേഗോപുരത്തിലേക്കുളള വഴിയിൽ വച്ചാണ് വൃദ്ധയായ ശിവനേശ്വരിയെ കണ്ടത്. തല മുണ്ഡനം ചെയ്ത് ഭസ്മം പൂശിയ കാവി ചുറ്റിയ, കൈയിൽ പൂജാപാത്രമേന്തിയൊരു ബ്രാഹ്മണ വിധവ. ശിവനേശ്വരി ഉച്ചപ്പൂജ കഴിഞ്ഞ് അഗ്രഹാരത്തിലേക്ക് മടങ്ങുകയായിരുന്നു. ശിവനേശ്വരി തന്റെ നീണ്ട ജീവതം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. ‘‘എൻ പുരുഷൻ മരിച്ചത് 30 വയസ്സിൽ. അന്നെനിക്ക് 24 വയസ്സ്. അന്ന് തല മുണ്ഡനം ചെയ്തു. കാവിയുടുത്തു. ആഭരണങ്ങളുപേക്ഷിച്ചു.... ഇന്നേക്ക് നാൽപ്പത്തഞ്ചു വർഷം കഴിഞ്ഞിരിക്ക്. എല്ലാ പൂജയ്ക്കും തൊഴാൻ വരും.. എല്ലാമേ എനിക്ക് നടരാജൻ താൻ...’’ തെക്കേ ഗോപുരത്തിന്റെ മതിലിനു പിന്നിലെ അഗ്രഹാരത്തെരുവിലേക്ക് ശിവയോഗി നടന്നു മറയുന്നു.
അഗ്രഹാരങ്ങളുടെ
പരിസരത്തു കൂടി നടക്കുമ്പോൾ സങ്കൽപങ്ങൾക്കതീതമായൊരു ലളിത ജീവിതം കാണാം.
ലോകം സാങ്കേതിക വിപ്ലവങ്ങളുടെ പിന്നാലെ പായുമ്പോൾ മറ്റൊരു പൗരാണിക
യുഗത്തിലെന്ന പോലെ നടരാജ പൂജയിൽ സന്തുഷ്ടിയോടെ ജീവിക്കുന്നവർ. ഒരു
മുറ്റത്തിനിരുവശത്തും ചേർന്നിരിക്കുന്ന കൊച്ചുവീടുകൾ. കോലം വരച്ചിട്ട
മുറ്റത്ത് പാവാടയുടുത്ത പെൺകുട്ടികൾ കളിക്കുന്നു. ചേല ചുറ്റിയ സ്ത്രീകൾ
വർത്തമാനം പറഞ്ഞിരിക്കുന്നു. അവർക്ക് ചെറിയ സ്വപ്നങ്ങളേയുളളൂ.
പുലർച്ചയ്ക്ക് നടരാജനെ തൊഴണം. രഥയാത്രയ്ക്കു പോകണം.....മാർഗഴിമാസത്തിലെ
ഉത്സവത്തിന് പുതിയ ചേല ചുറ്റി ശിവകാമസുന്ദരിയെ തൊഴണം.... ഈ ചിദംബരനാഥനെ
വിട്ടൊരു ലോകം അവർക്കുണ്ടെന്ന് തോന്നുന്നില്ല.
ദീപക്കാഴ്ചകൾ തെളിയുമ്പോൾ
സന്ധ്യ. നിശ്ചലമായി നിൽക്കുന്ന കാലം പോലെ, ആകാശത്തിലെ മേഘങ്ങളും അനക്കമറ്റു നിൽക്കുന്നു. ക്ഷേത്ര പരിസരത്തെ ആര്യവേപ്പു വൃക്ഷങ്ങൾക്കു മേലേ മഴപ്പുളളുകൾ പറന്നു കൊണ്ടിരുന്നു. സന്ധ്യ രാത്രിയിലേക്ക് അലിഞ്ഞു ചേരുന്നു.
ദീപാലങ്കൃതമായ നടരാജ ക്ഷേത്രത്തിനിപ്പോൾ മറ്റൊരു മുഖമാണ്..... ഒരു ഉത്സവപ്പറമ്പിലേക്കെന്ന പോലെ പുരുഷാരം ക്ഷേത്രമുറ്റത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. മിക്കവരും ഈ ചുറ്റുവട്ടത്തുളളവരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും പുരുഷന്മാരും.... അവർ മുറ്റത്ത് കൊച്ചു സംഘങ്ങളായി ഇരുന്നു. ചിലർ അന്തിപ്പൂജ തൊഴുതിട്ട് തിരിച്ചു വന്ന് വീണ്ടും മുറ്റത്ത് തന്നെ കൂടിയിരുന്നു. ചിലർ കൽത്തൂണുകളുടെ മറവിൽ ഏകരായി കണ്ണുകൾ പൂട്ടി വിശ്രമിക്കുന്നു.
ഓരോ ചുറ്റമ്പലങ്ങളും കടന്ന് ഒരിക്കൽ കൂടി നടരാജനെ ദർശിക്കാനെത്തി. മണിമുഴക്കങ്ങൾ.... തിരശ്ശീല മാറി നടരാജൻ ദർശനമേകി. ഭക്തരുടെ കൂപ്പുകൈകളുയരുന്നു. ഒരു നടനത്തിന്റെ മുദ്രകൾ പോലെ എല്ലാം ആവർത്തിച്ചു.
ദേവസഭയുടെ തളത്തിൽ ഒരു കൂട്ടം ഭക്തർക്കിടയിൽ വീണ്ടും കണ്ടു ശിവനേശ്വരിയെന്ന അമ്മയെ. ഭസ്മവും പുഞ്ചിരിയുമണിഞ്ഞ്....അടുത്തിരുന്ന രത്നാംബാൾ പറഞ്ഞു: ‘‘എന്നും ഞങ്ങൾ രാത്രിയിലും വരും.... നടരാജന്റെ ശ്രീകോവിലടയ്ക്കാൻ പത്തരയാകും.... അതു കഴിഞ്ഞേ പോകൂ....’’
ചുറ്റമ്പലങ്ങളും നിഴൽ വീണ കൽത്തൂണുകളും കടന്ന് പുറത്തേക്കിറങ്ങി. ഇരുണ്ട കോണുകളിൽ മങ്ങിയ വെട്ടത്തിൽ പേരറിയാത്ത ഏതൊക്കെ മൂർത്തികൾ!
പടി കയറി കിഴക്കേ ഗോപുരകവാടത്തിനു മുന്നിലെ മുറ്റത്ത് തിരികെയെത്തി. അവിടുത്തെ ആൾക്കൂട്ടങ്ങൾ അപ്പോഴും പിരിഞ്ഞിരുന്നില്ല. ഒച്ചവയ്ക്കാതെ പതുക്കെ സംസാരിച്ച് അവർ വെറുതെ കൂട്ടം കൂടിയിരുന്നു. ആർക്കും മടങ്ങാൻ ധൃതിയുണ്ടായിരുന്നില്ല. നടരാജനെ പിരിയാൻ മടിക്കും പോലെ....
മഴക്കാർ
മൂടിയ അംബരം. എന്നിട്ടും നക്ഷത്രങ്ങൾ തെളിഞ്ഞു കിടന്നു. ആ അംബരത്തിലേക്ക്
കണ്ണു നട്ട് ക്ഷേത്രമുറ്റത്ത് വെറുതെയിരുന്നു. ഇടയ്ക്ക് നേർത്ത
മഴത്തുളളികൾ പൊട്ടി വീണു. മഴയെ ആരും അറിഞ്ഞതായി തോന്നിയില്ല....ഈ മഴ
ആകാശത്തിന്റെ അനുഗ്രഹമാണോ?
അപ്പോൾ കേദാരദീക്ഷിതരുടെ വാക്കുകൾ ഓർമ വന്നു. ‘‘ഒരു മുറൈ നടരാജനെ പാർത്താലേ മുക്തി കിടയ്ക്കും.....’’ ആനന്ദ നടരാജന്റെ താമരപ്പാദങ്ങളെ മാത്രം മനസ്സിലോർത്തു....എന്തിനെന്നറിയാതെ വെറുതെ കണ്ണു നിറഞ്ഞു.
ക്ഷേത്ര ഐതിഹ്യം
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.
ആനന്ദനടനം
പ്രപഞ്ചം രൂപം കൊണ്ട കാലം മുതൽ തുടരുന്നതാണ് ശിവഭഗവാന്റെ ആനന്ദ താണ്ഡവം. ഓം എന്ന പ്രണവത്തിന്റെ പ്രതിരൂപമായി നിതാന്ത നടനം ചെയ്യുന്ന നടരാജഭഗവാനാണ് ചിദംബരത്തെ മൂർത്തി. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം–ഈ അഞ്ചു കർമങ്ങളും ഭഗവാന്റെ തിരുനടനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സങ്കൽപം.
തൃക്കരത്തിലെ ഉടുക്ക് പ്രപഞ്ചോൽപ്പത്തിയെയും അഭയം നൽകുന്ന തൃക്കരം സ്ഥിതിയെയും മറ്റൊരു കരത്തിലെ അഗ്നി സംഹാരത്തെയും അസുരനു മേൽ വച്ചിട്ടുളള കാലൽ തിരോ ഭാവത്തെയും തൂക്കിയിട്ടിരിക്കുന്ന കാൽ മുക്തിയെയും സൂചി പ്പിക്കുന്നു. ഇടതു തൃക്കരം തൂക്കിയിട്ടിരിക്കുന്ന കാലിനെ ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രഘടന
തമിഴ്നാട്ടിലെ കൂടലൂർ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).
ചിത്
സഭയിലാണ് ശ്രീകോവിൽ. ചുറ്റമ്പലവഴികളിൽ അനേകം തിരുസന്നിധാനങ്ങളുണ്ട്.
മുക്കുറുണി വിനായകർ, പടിഞ്ഞാറേ ഗോപുരത്തിനടുത്ത് കർപ്പക വിനായകർ,
ബാലസുബ്രഹ്മണ്യൻ, സോമസുന്ദര ഭഗവാൻ, തിരുമൂല വിനായകൻ,
ശിവഗംഗാതീർഥത്തിനടുത്ത് ശിവകാമസുന്ദരിക്ഷേത്രം, നവലിംഗ ക്ഷേത്രം...
തുടങ്ങി സന്നിധാനങ്ങൾ അനവധി. നവലിംഗക്ഷേത്രത്തിനു കിഴക്കാണ് രാജസഭയെന്ന
ആയിരം കാൽ മണ്ഡപം.
രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്.
ചിദംബരം ക്ഷേത്രത്തിന്റെ ഗോപുരവഴിയിൽ ചെരിപ്പുകളഴിച്ചു വച്ചപ്പോൾ അറിയാതെ അഖിലാണ്ഡാമ്മാളെ ഓർക്കാതിരിക്കാനായില്ല. സി.വി. ശ്രീരാമന്റെ പ്രശസ്തമായ ‘ചിദംബരം’ എന്ന കഥയിലെ നായികയെ.
തെക്കേ ഗോപുരത്തിലേക്കുളള വഴിയോരത്ത് ചെരുപ്പുകൾക്കു കാവലിരിക്കുന്ന വൃദ്ധകൾക്കിടയിൽ, പൂവിൽപ്പനക്കാരികൾക്കിടയിൽ... അക്കൂട്ടത്തിലെങ്ങാനുമുണ്ടോ മറ്റൊരു അഖിലാണ്ഡാമ്മാൾ അഥവാ ശിവകാമി..... ശിവഗംഗാ തീർഥക്കുളത്തിന്റെ കരയിൽ ഓർമയിലോ മറവിയിലോ സ്വയം നഷ്ടപ്പെട്ട് ധ്യാനിച്ചിരിക്കുന്നവർക്കിടയിൽ, ഒരിക്കൽ അഖിലാണ്ഡാമ്മാളെ സ്നേഹിച്ചിരുന്ന ‘അയാളു’ണ്ടോ ? മുഖത്തെ ചുളിവുകൾക്കിടയിൽ, നരച്ച തലമുടിയിഴകൾക്കിടയിൽ, നീട്ടി വളർത്തിയ ദീക്ഷയ്ക്കു മറവിൽ അവരിൽ ചിലരെങ്കിലും ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടോ മുക്തി നേടാനാശിക്കുന്നൊരു ഭൂതകാലം ?
അല്ലെങ്കിലും, മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ നടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനുഭവങ്ങളുടെ കദനഭാരം. ദുഃഖത്തിന്റെ ഇരുട്ടിൽ നിന്ന് മുക്തി നേടിയാവണം ഓരോ യഥാർഥ ഭക്തനും ഈ മഹാക്ഷേത്രത്തിന്റെ നട തേടി വരുന്നത്. കിഴക്കേ നടയിലൂടെ അകത്തേക്കു കടക്കുമ്പോൾ 21 പടികൾക്കിരുവശവും മനുഷ്യമൃഗരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ഇവരെ കടന്നു പോകുന്നതിന്റെയർഥം, ഭക്തർ ജീവിതത്തിൽ അറിയാതെ സംഭവിച്ചു പോയ തിന്മകളെയെല്ലാം നീക്കിക്കളയണേയെന്ന് അപേക്ഷിക്കുന്നുവെന്നാണത്രേ! മനസ്സിനെ അംബരം പോലെ നിർമ്മലമാക്കാൻ..... ചിദംബരമെന്നാൽ ജ്ഞാനാകാശമാണ്. ശിവപുരാണത്തിൽ പറയും പോലെ, ആകാശമാണല്ലോ പ്രപഞ്ചത്തിൽ അനുഗ്രഹം വർഷിക്കുന്നയിടം...
ചിദംബരം മഹാക്ഷേത്രം. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
ഇരുട്ട് ആകാശത്തെ വിട്ടൊഴിയുന്ന പ്രഭാത നേരം. തില്ലൈ നടരാജക്ഷേത്രത്തിനൊപ്പം ചിദംബരം എന്ന ചെറിയ പട്ടണത്തിന്റെ തെരുവുകളും ഉണർന്നു കഴിഞ്ഞു. കിഴക്കേ ഗോപുരനടയിലാണ് തിരക്ക് കൂടുതൽ. ഗോപുരവാതിലിനു മുന്നിൽ താമരപ്പൂക്കളുടെയും കനകാംബരങ്ങളുടെയും തുളസിമാലകളുടെയും നിറങ്ങൾ ഇടകലരുന്നു. പൂക്കാരികൾ വിളിക്കുന്നു :‘‘രണ്ടു മുഴം പൂമാല വാങ്ക്....ഒന്ന് നടരാജനും ഒന്ന് ശിവകാമിദേവിക്കും...’’ ശിവഗംഗാതീർഥക്കുളത്തിന്റെ പടവിൽ ദീക്ഷിതർമാർ സ്തോത്രങ്ങളുരുവിട്ടു:
കേദാരദീക്ഷിതർ ചിത്സഭയ്ക്കരികിൽ.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
ആനന്ദനടരാജനെ ഹൃദയത്തിലേറ്റുന്നവരാണ് ഈ ക്ഷേത്ര പരിസരത്ത് വച്ച് കണ്ടുമുട്ടുന്ന ഓരോരുത്തരും. ദർശനത്തിനെത്തുന്നവർ മാത്രമല്ല, വഴിയോരത്തെ കച്ചവടക്കാർ പോലും. ക്ഷേത്രത്തിനു മുന്നിൽ ടീ സ്റ്റാൾ നടത്തുന്ന കുമാരൻ പറഞ്ഞു. ‘‘എൻ പേര് കുമാരൻ...മുത്തു കുമാരൻ...അത് നടരാജനുടെ മകനുടെ പേരല്ലേ.....’’ പൂ വിൽക്കുന്ന ഗൗതം എന്ന ആറാം ക്ലാസുകാരനും പറഞ്ഞത് നടരാജനെ കുറിച്ചാണ്: ‘‘നാൻ നടരാജനുടെ പെരിയ ഭക്തൻ....’’ ഓരോരുത്തരുടെയും നാവിൻ തുമ്പത്തുണ്ട് പഞ്ചാക്ഷര മന്ത്രം, നമശിവായ വിളികൾ.
കാലം മയങ്ങുന്ന കരിങ്കൽത്തളങ്ങളിലൂടെ
ഗോപുരം കടന്ന് ചുറ്റമ്പലത്തിലെ കരിങ്കൽത്തളങ്ങളിലൂടെ നടക്കുമ്പോൾ കൽത്തൂണുകളും അവയിൽ കൊത്തിയ മനോഹരശിൽപങ്ങളുടെ വിസ്മയവുമായിരുന്നു മനസ്സിൽ. ‘ശിലകൾക്ക് ഭാഷയുണ്ടോ? ഈ ശിലകൾ സംസാരിക്കുന്നത് മനുഷ്യരുടേതിനേക്കാളും സുന്ദരമായൊരു ഭാഷയല്ലേ?’ അറിയാതെ ഓർത്തു പോയി, ടാഗോർ എഴുതിയ വരികൾ. കൽത്തൂണുകളിൽ കൊത്തിവച്ച ശിൽപങ്ങൾ എന്താവും പറയുന്നത് ? നൂറ്റാണ്ടുകൾക്കു പിന്നിലെ കഥകളാണോ? അതോ നടരാജനെ പ്രകീർത്തിക്കുന്ന സ്തുതികളാണോ?
ശിലാ വിസ്മയങ്ങൾ. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
ചുറ്റമ്പലങ്ങൾ കടന്ന്
ക്ഷേത്രത്തിന്റെ ഉൾവശം അനേകം സഭകളായിട്ടാണ് (ചുറ്റമ്പലങ്ങൾ). ഓരോ ചുറ്റമ്പലങ്ങളിലുമുണ്ട് നിരവധി പ്രlതിഷ്ഠകളും സന്നിധാനങ്ങളും. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ! ഇവിടെ നരസിംഹാവതാരത്തിൽ വിഷ്ണു അവതരിച്ചപ്പോൾ ശിവഭഗവാൻ കൈക്കൊണ്ട ശരഭേശ്വരസന്നിധാനം കാണാം.
ഓരോ സന്നിധാനങ്ങളും ദർശിച്ച് തൊഴുത്, ഒടുവിൽ ദേവസഭ പിന്നിട്ട് കവാടത്തിലൂടെ അകത്തു കടന്നപ്പോൾ സ്വർണയോടുകൾ പതിപ്പിച്ച വിതാനം കണ്ടു. സാക്ഷാൽ നടരാജമൂർത്തി ശിവകാമസുന്ദരിയോടൊപ്പം സദാ ആനന്ദനടനം ചെയ്തു പരിലസിക്കുന്ന ശ്രീകോവിൽ....! ശ്രീകോവിലിനു മുന്നിലും ഉയരത്തിലുളള പടിക്കെട്ടിനു മേലെയും ഭക്തരുടെ തിരക്ക്. കിഴക്കു വശത്ത് സ്വർണവർണമുളള കൂറ്റൻ മണികൾ. ക്ഷേത്രജോലിക്കാർ മണികൾ ചലിപ്പിക്കെ, മണിയടികൾ ഓങ്കാരനാദമായി കൽച്ചുവരിൽ തട്ടി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
കഥപറയും കൽത്തൂണുകൾ. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
അന്നത്തെ ദിവസം പ്രധാന പൂജ ചെയ്യുന്ന കേദാര ദീക്ഷിതർ പറഞ്ഞ് മുക്തിയെക്കുറിച്ചാണ്: ‘‘ചിദംബരം ഇതി ഭൂയോത് സകൃത് ജനന വർജിതഹ, മുക്തി കണ്ഠാ മണിപദം മോക്ഷയേവ നശൃംസയഹ... ഇത് താൻ ശ്ലോകം. ദക്ഷിണ ഭാരതത്തിലെ പഞ്ചഭൂതസ്ഥാനങ്ങളിൽ ഒന്ന് ചിദംബരം ക്ഷേത്രം. ചിത്–ജ്ഞാനം, അംബരം–ആകാശം. ജ്ഞാന ആകാശം അതാണീ ക്ഷേത്രം...പതഞ്ജലിയുടെ പൂജാ മുറകളാണിവിടെ പിന്തുടരുന്നത്. ദിനവും ആറു കാലങ്ങൾ (പൂജകൾ). ഒരു മുറൈയാവത് ചിദംബരം ദർശിച്ചാൽ മുക്തിതരും ക്ഷേത്രം....മൂവായിരം ദീക്ഷിതർ പണ്ട് ഇവിടെയുണ്ടായിരുന്നു......ഇന്ന് അവരുടെ എണ്ണം ഇരുന്നൂറോളമായി ചുരുങ്ങി....വിരാട് പുരുഷന്റെ ഹൃദയമാണ് ചിദംബരം ക്ഷേത്രം എന്നാണ് സങ്കൽപം....’’
ശരിയാണ്. മനുഷ്യഹൃദയം ശരീരത്തിന്റെ മധ്യത്തിൽ നിന്ന് ഇടതു വശത്തേക്ക് മാറിയിരിക്കും പോലെയാണ് ഈ തൃക്കോവിലിന്റെ ഘടനയും.
ചിദംബര രഹസ്യവും ആനന്ദ നടരാജനും
ഇപ്പോൾ ചിത് സഭയിലെ ശ്രീകോവിലിൽ മൂർത്തിയില്ല. വലതു വശത്തായി ശ്രീചക്രമുണ്ട്. തങ്കത്തിൽ തീർത്ത വില്വമാലയും. അതിന്റെയർഥം ഭഗവാൻ ഇവിടെ ആകാശ രൂപത്തിൽ വസിക്കുന്നുവെന്നാണ്. ശ്രീകോവിലിലെ ശൂന്യതയെ ദേവനായി ആരാധിക്കാം. ഇതാണ് ‘ചിദംബരരഹസ്യ’ത്തിന്റെ പൊരുൾ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി തെക്കോട്ടഭിമുഖമായാണ് ഇവിടെ നടരാജന്റെ വിഗ്രഹം. കാലനെ ജയിച്ചവനായതിനാലാണ് ഇവിടെ ശിവഭഗവാൻ തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കേ നടയിലാണ് സ്വർണക്കൊടിമരം.
പൂജാ നേരം... കനകസഭയിൽ പ്രഭാതപൂജകൾ കഴിച്ച് നടരാജ വിഗ്രഹം ചിത് സഭയിലേക്ക് എഴുന്നളളിക്കുന്ന മുഹൂർത്തം. പൊടുന്നനെ മണിനാദങ്ങളും വാദ്യങ്ങളുമുയർന്നു. സ്വർണവർണമാർന്ന, നർത്തനമാടുന്ന ആനന്ദ നടരാജന്റെ വിഗ്രഹം ചിത് സഭയെ വലം വച്ചു കൊണ്ടു വന്നു. സ്തോത്രങ്ങളുരുവിട്ട് ദീക്ഷിതർമാർ പഞ്ചാക്ഷരപ്പടികൾ കയറി ശ്രീകോവിലിലേക്ക് കടന്നു. ശിവ ശിവ വിളികളുമായി ഭക്തർ കാത്തു നിന്നു. മണികൾ ഒന്നിച്ചു മുഴങ്ങിയപ്പോൾ ശ്രീകോവിലിനു മുന്നിലെ കറുത്ത തിരശ്ശീല നീങ്ങി..... ദർശന മുഹൂർത്തം ! നടരാജന്റെ മുന്നിൽ കൂപ്പു കൈകളുയരുന്നു.
തങ്ക നിറമാർന്ന നടരാജന്റെ നർത്തനരൂപം. അരികിൽ ശിവകാമ സുന്ദരി...ഹൃദയത്തെ സ്തബ്ധമാക്കുന്ന സൗന്ദര്യം ! കണ്ണുകളെ വേർപെടുത്താനാവാതെ നടരാജനെ മാത്രം നോക്കി നിന്നു. ഭക്തരുടെ തിരക്കിന്റെ തിരമാലത്തളളലിൽ പിന്നോട്ട് പോയി. പക്ഷേ, ഒരിക്കൽ ദർശിച്ചാൽ ഹൃദയത്തിൽ എന്നേക്കും പതിയുന്നതാണ് ആനന്ദനട രാജന്റെ രൂപം.
പ്രാർഥനകൾ വിസ്മൃതിയിലാവുന്നു. നടരാജ സന്നിയിൽ നിൽക്കേ, ഏതൊക്കെ അജ്ഞാത ദുഃഖങ്ങളാൽ വെമ്പിയ മനസ്സിന്റെ ഭാരങ്ങൾ അഴിഞ്ഞു വീഴുന്നു. ഇതു വരെ താണ്ടിയ ജീവിതത്തിന്റെ നീണ്ട ഇടവഴികളെക്കുറിച്ചും ഇനിയും കാത്തിരിക്കുന്ന വഴികളെക്കുറിച്ചും മാത്രം ഓർമ വരുന്നു... ആ വഴികളിൽ നിന്റെ കരുണ പതിയണേ എന്നു മാത്രം പ്രാർഥിച്ചു.... ഏതോ പുരാണ പുസ്തകത്തിലെ വാക്കുകളോർത്തു. ശിവൻ വിനാശത്തിന്റെ ദേവൻ. ചടുല ആഗ്രഹിക്കുന്നവൻ. എന്താണ് ശിവൻ നശിപ്പിക്കുന്നത്? ഓരോരുത്തരുടെയും അന്തരംഗത്തിലെ മോഹബന്ധത്തെയാണ് ശിവൻ നശിപ്പിക്കുന്നത്. ശിവൻ നൃത്തം ചെയ്യുന്നത് മോഹത്തെ ചാമ്പലാക്കിയ ഭക്തന്റെ മനോവനത്തിലാണത്രേ!
നടരാജന്റെ ശ്രീകോവിലിനു മുന്നിലെ പടിക്കെട്ടിൽ കയറി നിന്ന് തൊഴുമ്പോൾ ഇടതു വശത്ത് മുകളിലായി അനന്തശായിയായ മഹാവിഷ്ണുവിന്റെ (ഗോവിന്ദരാജപ്പെരുമാൾ) പ്രതിഷ്ഠയാണ്. ഒരേ സ്ഥലത്തു നിന്നു തന്നെ ശിവനെയും മഹാവിഷ്ണുവിനെയും നമിക്കാൻ കഴിയുന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണത്രേ....
മുന്നിലെ നന്ദിപ്രതിമയുടെ കാതിൽ മന്ത്രിച്ചിട്ട് ഒരു കൊച്ചു പെൺകുട്ടി പ്രസാദത്തിന് കൈ നീട്ടുന്നു. അനന്തശായിയുടെയും നടരാജന്റെയും മുന്നിലുളള പടിക്കെട്ടിനു മുകളിലെ വിശാലമായ തളത്തിൽ കൽത്തൂണുകൾക്കു ചോട്ടിൽ എല്ലാം മറന്നിരിക്കുന്ന ഭക്തർ. ചിലർ പാരായണത്തിലാണ്. ചിലർ കണ്ണടച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നു. ചുളളിക്കാടിന്റെ ‘ചിദംബരസ്മരണ’യിലേതു പോലെ, പരസ്പരം കൈത്താങ്ങായ വൃദ്ധദമ്പതികളെ കണ്ടു. കീറവസ്ത്രങ്ങളുടുത്ത ക്ഷീണിത ശരീരനായൊരു ഭിക്ഷു നിലത്ത് എല്ലാം മറന്നുറങ്ങുകയാണ്. ക്ലേശങ്ങൾക്കൊടുവിൽ ഈ നടയ്ക്കൽ അഭയം പ്രാപിച്ച് നിത്യവും കഴിയുന്നയാളാണോ? അറിയില്ല. പക്ഷേ, ദർശനനേരത്തെ മണിനാദങ്ങളുടെ മുഴക്കം പോലും അയാളെ ഉണർത്തുന്നില്ല. എല്ലാം നടരാജനിൽ അർപ്പിച്ച നിദ്ര.
ശിവകാമസുന്ദരി ക്ഷേത്രം
ദർശനം കഴിഞ്ഞിറങ്ങി വടക്കേ ഭാഗത്തേക്ക് നടക്കുമ്പോൾ നന്ദിപ്രതിമകൾ അതിരിട്ട ശിവഗംഗാതീർഥക്കുളം കാണാം. ഇതിന്റെ മുന്നിലാണ് ശിവകാമസുന്ദരി ക്ഷേത്രം. കൽത്തൂണികളിലെ പ്രാചീനമായ കൊത്തുപണികൾ. കല്ലു പാകിയ തണുത്ത തറകൾ. കർപ്പൂര ഗന്ധം. ശിവനാഥയായ ശിവകാമസുന്ദരിക്കു മുന്നിൽ താലത്തിൽ പൂക്കളും ദീപവും.... വാതിൽക്കലെ ജ്ഞാനദേവിയായ ശിവകാമസുന്ദരിയുടെ ചിത്രത്തിന്റെ നിറങ്ങളിൽ കാലത്തിന്റെ മങ്ങൽ പടർന്നിട്ടുണ്ട്.
ശിവഗംഗാ തീർത്ഥം.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
എല്ലാമേ നടരാജൻ താൻ
തെക്കേഗോപുരത്തിലേക്കുളള വഴിയിൽ വച്ചാണ് വൃദ്ധയായ ശിവനേശ്വരിയെ കണ്ടത്. തല മുണ്ഡനം ചെയ്ത് ഭസ്മം പൂശിയ കാവി ചുറ്റിയ, കൈയിൽ പൂജാപാത്രമേന്തിയൊരു ബ്രാഹ്മണ വിധവ. ശിവനേശ്വരി ഉച്ചപ്പൂജ കഴിഞ്ഞ് അഗ്രഹാരത്തിലേക്ക് മടങ്ങുകയായിരുന്നു. ശിവനേശ്വരി തന്റെ നീണ്ട ജീവതം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. ‘‘എൻ പുരുഷൻ മരിച്ചത് 30 വയസ്സിൽ. അന്നെനിക്ക് 24 വയസ്സ്. അന്ന് തല മുണ്ഡനം ചെയ്തു. കാവിയുടുത്തു. ആഭരണങ്ങളുപേക്ഷിച്ചു.... ഇന്നേക്ക് നാൽപ്പത്തഞ്ചു വർഷം കഴിഞ്ഞിരിക്ക്. എല്ലാ പൂജയ്ക്കും തൊഴാൻ വരും.. എല്ലാമേ എനിക്ക് നടരാജൻ താൻ...’’ തെക്കേ ഗോപുരത്തിന്റെ മതിലിനു പിന്നിലെ അഗ്രഹാരത്തെരുവിലേക്ക് ശിവയോഗി നടന്നു മറയുന്നു.
ശിവനേശ്വരി.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
ദീപക്കാഴ്ചകൾ തെളിയുമ്പോൾ
സന്ധ്യ. നിശ്ചലമായി നിൽക്കുന്ന കാലം പോലെ, ആകാശത്തിലെ മേഘങ്ങളും അനക്കമറ്റു നിൽക്കുന്നു. ക്ഷേത്ര പരിസരത്തെ ആര്യവേപ്പു വൃക്ഷങ്ങൾക്കു മേലേ മഴപ്പുളളുകൾ പറന്നു കൊണ്ടിരുന്നു. സന്ധ്യ രാത്രിയിലേക്ക് അലിഞ്ഞു ചേരുന്നു.
ദീപാലങ്കൃതമായ നടരാജ ക്ഷേത്രത്തിനിപ്പോൾ മറ്റൊരു മുഖമാണ്..... ഒരു ഉത്സവപ്പറമ്പിലേക്കെന്ന പോലെ പുരുഷാരം ക്ഷേത്രമുറ്റത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. മിക്കവരും ഈ ചുറ്റുവട്ടത്തുളളവരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും പുരുഷന്മാരും.... അവർ മുറ്റത്ത് കൊച്ചു സംഘങ്ങളായി ഇരുന്നു. ചിലർ അന്തിപ്പൂജ തൊഴുതിട്ട് തിരിച്ചു വന്ന് വീണ്ടും മുറ്റത്ത് തന്നെ കൂടിയിരുന്നു. ചിലർ കൽത്തൂണുകളുടെ മറവിൽ ഏകരായി കണ്ണുകൾ പൂട്ടി വിശ്രമിക്കുന്നു.
ഓരോ ചുറ്റമ്പലങ്ങളും കടന്ന് ഒരിക്കൽ കൂടി നടരാജനെ ദർശിക്കാനെത്തി. മണിമുഴക്കങ്ങൾ.... തിരശ്ശീല മാറി നടരാജൻ ദർശനമേകി. ഭക്തരുടെ കൂപ്പുകൈകളുയരുന്നു. ഒരു നടനത്തിന്റെ മുദ്രകൾ പോലെ എല്ലാം ആവർത്തിച്ചു.
ദേവസഭയുടെ തളത്തിൽ ഒരു കൂട്ടം ഭക്തർക്കിടയിൽ വീണ്ടും കണ്ടു ശിവനേശ്വരിയെന്ന അമ്മയെ. ഭസ്മവും പുഞ്ചിരിയുമണിഞ്ഞ്....അടുത്തിരുന്ന രത്നാംബാൾ പറഞ്ഞു: ‘‘എന്നും ഞങ്ങൾ രാത്രിയിലും വരും.... നടരാജന്റെ ശ്രീകോവിലടയ്ക്കാൻ പത്തരയാകും.... അതു കഴിഞ്ഞേ പോകൂ....’’
ചുറ്റമ്പലങ്ങളും നിഴൽ വീണ കൽത്തൂണുകളും കടന്ന് പുറത്തേക്കിറങ്ങി. ഇരുണ്ട കോണുകളിൽ മങ്ങിയ വെട്ടത്തിൽ പേരറിയാത്ത ഏതൊക്കെ മൂർത്തികൾ!
പടി കയറി കിഴക്കേ ഗോപുരകവാടത്തിനു മുന്നിലെ മുറ്റത്ത് തിരികെയെത്തി. അവിടുത്തെ ആൾക്കൂട്ടങ്ങൾ അപ്പോഴും പിരിഞ്ഞിരുന്നില്ല. ഒച്ചവയ്ക്കാതെ പതുക്കെ സംസാരിച്ച് അവർ വെറുതെ കൂട്ടം കൂടിയിരുന്നു. ആർക്കും മടങ്ങാൻ ധൃതിയുണ്ടായിരുന്നില്ല. നടരാജനെ പിരിയാൻ മടിക്കും പോലെ....
ക്ഷേത്രം- രാത്രിക്കാഴ്ച.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
അപ്പോൾ കേദാരദീക്ഷിതരുടെ വാക്കുകൾ ഓർമ വന്നു. ‘‘ഒരു മുറൈ നടരാജനെ പാർത്താലേ മുക്തി കിടയ്ക്കും.....’’ ആനന്ദ നടരാജന്റെ താമരപ്പാദങ്ങളെ മാത്രം മനസ്സിലോർത്തു....എന്തിനെന്നറിയാതെ വെറുതെ കണ്ണു നിറഞ്ഞു.
ക്ഷേത്ര ഐതിഹ്യം
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.
ആനന്ദനടനം
പ്രപഞ്ചം രൂപം കൊണ്ട കാലം മുതൽ തുടരുന്നതാണ് ശിവഭഗവാന്റെ ആനന്ദ താണ്ഡവം. ഓം എന്ന പ്രണവത്തിന്റെ പ്രതിരൂപമായി നിതാന്ത നടനം ചെയ്യുന്ന നടരാജഭഗവാനാണ് ചിദംബരത്തെ മൂർത്തി. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം–ഈ അഞ്ചു കർമങ്ങളും ഭഗവാന്റെ തിരുനടനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സങ്കൽപം.
തൃക്കരത്തിലെ ഉടുക്ക് പ്രപഞ്ചോൽപ്പത്തിയെയും അഭയം നൽകുന്ന തൃക്കരം സ്ഥിതിയെയും മറ്റൊരു കരത്തിലെ അഗ്നി സംഹാരത്തെയും അസുരനു മേൽ വച്ചിട്ടുളള കാലൽ തിരോ ഭാവത്തെയും തൂക്കിയിട്ടിരിക്കുന്ന കാൽ മുക്തിയെയും സൂചി പ്പിക്കുന്നു. ഇടതു തൃക്കരം തൂക്കിയിട്ടിരിക്കുന്ന കാലിനെ ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രഘടന
തമിഴ്നാട്ടിലെ കൂടലൂർ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).
ഗോപുരത്തിലെ നാട്യശിൽപ്പങ്ങളുടെ മിഴിവ്.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്.
ലേബലുകള്‍:
അറിവ്,
ആയുര്‍വേദം,
പൈതൃകം,
പ്രകൃതി,
വികസനം
1/28/2016
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ഇന്ത്യയിൽ!
manoramaonline.com
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ഇന്ത്യയിൽ!
by സ്വന്തം ലേഖകൻ
സഞ്ചാര
സേവന മേഖലയിലെ ആധികാരിക ശബ്ദമാണ് ട്രിപ്പ് അഡ്വൈസർ. 2016 ലെ ട്രിപ്പ്
അഡ്വൈസർ പീപ്പിൾ ചോയിസ് അവാർഡ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി
തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവാൻ ഹോട്ടലാണ്.
347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്ന കൊട്ടാരം രാജസ്ഥാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. 1928 ൽ തുടങ്ങിയ നിർമാണം പൂർത്തിയായത് 1943 ലാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിർമാണം. പാശ്ചാത്യ-പൗരസ്ത്യ നിർമാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
മഞ്ഞ
മണൽക്കല്ലാണ് പ്രധാന നിർമാണ വസ്തു. വിലയേറിയ മാർബിൾ ഭിത്തിയിലും തറയിലും
പാകിയിരിക്കുന്നു. ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന് നവോത്ഥാനകാല
നിർമാണശൈലിയിൽ പണിത 105 അടി ഉയരമുള്ള കപ്പേളയാണ്. ആഡംബരം വരിയുന്ന മുറികൾ,
ബില്യാർഡ്സ് മുറി, ഭൂഗർഭ പൂൾ, മാർബിൾ പാകിയ സ്ക്വാഷ് കോർട്ടുകൾ, ഗാലറി,
ഒരു സ്വകാര്യ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. 500 ഡോളറാണ് ഒരു ദിവസത്തെ
കുറഞ്ഞ വാടക. നിരവധി താര വിവാഹങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. ഇതോടെ
ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ ജീവിതം ആസ്വദിക്കാവുന്ന ഹോട്ടൽ എന്ന ബഹുമതി
ഉമൈദ്ഭവാൻ പാലസിന് ലഭിച്ചു.
347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്ന കൊട്ടാരം രാജസ്ഥാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. 1928 ൽ തുടങ്ങിയ നിർമാണം പൂർത്തിയായത് 1943 ലാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിർമാണം. പാശ്ചാത്യ-പൗരസ്ത്യ നിർമാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
കലാപരമായി ഡിസൈൻ ചെയ്ത അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂര
കാൻസർ വീട്ടിൽ നിന്നും: ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ
manoramaonline.com
കാൻസർ വീട്ടിൽ നിന്നും: ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ
by സ്വന്തം ലേഖകൻ
കാൻസറിനു
കാരണമാകുന്ന ഘടകങ്ങൾ എല്ലായിടത്തും ഉണ്ടാകാം. എന്നാൽ ഏറ്റവും
സുരക്ഷിതമെന്നു നമ്മൾ വിശ്വസിക്കുന്ന നമ്മുടെ തന്നെ വീട്ടിൽ കാൻസറിനു
കാരണമായേക്കാവുന്ന ഘടകങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം
തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന,
കാൻസർ ക്ഷണിച്ചു വരുത്തുന്ന ആറു സാധനങ്ങൾ ഇവയാണ്
1. ക്ലീനിങ് സാധനങ്ങൾ
വൃത്തിയാക്കുന്നതിനായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടി, അണുനാശിനികൾ തുടങ്ങിയവയിൽ ഫിലോൾസ്, ട്രോക്ലോസൻ, ടെട്രാക്ലോറോഎതിലീൻ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ എൻഡോക്രെയിൻ സിസ്റ്റത്തെ ബാധിക്കുകയും ഹോർമോണുകളുടെ അസംതുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കെമിക്കലുകൾ ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
2. കാനിലടച്ച ആഹാരം
ആഹാരസാധനങ്ങൾ പാക്ക് ചെയ്തു വരുന്ന കാനുകൾക്കുള്ളിൽ ബിസ്ഫിനോൾ എ(ബിപിഎ) എന്ന പ്ലാസ്റ്റിക് കൊണ്ട് ചെറിയ ഒരു ആവരണമുണ്ട്. ബിപിഎ ഹോർമോണുകളുടെ അസംതുലനാവസ്ഥ ഉണ്ടാക്കുകയും ഇതുമൂലം ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസർ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ ബിപിഎ പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം പോലുള്ള രോഗങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്.
3. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന് കഴിക്കുന്നതിനു മുൻപ് നിങ്ങൾ ചിന്തിക്കാറുണ്ടോ? കീടനാശിനികളും കെമിക്കൽ വളങ്ങളും ചേർത്താണ് ഇവ പലപ്പോഴും നമുക്കു മുന്നിൽ എത്താറുള്ളത്. കെമിക്കൽ വളങ്ങളായ ഡിഡിടി, നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവ സാധാരണയായി എല്ലാവരും ഉപയോഗിച്ചു പോരുന്നുമുണ്ട്. ഇവയാകട്ടെ കാൻസർ സാധ്യത കൂട്ടുന്നവയാണ്. അതിനാൽത്തന്നെ യാതൊരുവിധ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ വീട്ടിൽ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
4. പാചകപാത്രങ്ങൾ
നോൺസ്റ്റിക് പാനുകൾ പോലുള്ള പാത്രങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. പോളി ടെട്രാഫ്ലൂറോ എത്ലീൻ എന്ന കോട്ടിങ് നോൺസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്നുണ്ട്. ഉയർന്ന താപനിലയിൽ ചൂടാകുമ്പോൾ ഇതിൽ നിന്നും വിഷമയമായ പുക വരുന്നുണ്ട്. ഈ കോട്ടിങ് കാൻസർ ഉണ്ടാക്കുന്നതും പുകയാകട്ടെ ഗർഭിണികൾക്ക് അപകടം പിടിച്ചതുമാണ്.
5. സൗന്ദര്യവർധകങ്ങൾ
സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ നാം എപ്പോഴും ഒരുപടി മുന്നിലാണ്. പൗഡർ, ബോഡി ലോഷൻ, കോസ്മെറ്റിക്കുകൾ, സ്പ്രേ, ഡിയോഡറന്റുകൾ, ലിപ്സ്റ്റിക് തുടങ്ങി നാം ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഫ്താലേറ്റ് (phthalates), ട്രൈക്ലോസാൻ, പാരാബെൻസ് തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്ന കെമിക്കലുകളാണ്.
6. മൈക്രോവേവ് അവ്ൻ
മൈക്രോവേവുകളുടെ സഹായത്തോടെ ഭക്ഷണം ചൂടാകുകയും പാകപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് മൈക്രോവേവ് അവ്നിലുള്ളത്. ഇവയിൽ നിന്നുള്ള റേഡിയേഷനുകൾ കാൻസറിലേക്കു നയിക്കുമെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ പല പഠനങ്ങളും ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്തു തന്നെ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കാര്യമുണ്ടാകുന്നില്ല.

ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് 11 മിനിറ്റ്!
manoramaonline.com
ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് 11 മിനിറ്റ്!
by സ്വന്തം ലേഖകൻ
ന്യൂയോര്‍ക്കില്‍
നിന്നും ലണ്ടനിലേക്ക് ആകാശ മാര്‍ഗം വെറും 11 മിനിറ്റില്‍ എത്താന്‍
ശേഷിയുള്ള അതിവേഗ വിമാനം വരുന്നു. പത്ത് യാത്രക്കാരമായി 20,000
കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ആന്റിഡോപ് എന്ന്
പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് മറികടക്കാനാകും. സ്‌ക്രീമര്‍ ജെറ്റിന്റെ
നിര്‍മ്മാതാക്കളായ ചാള്‍സ് ബോംബോര്‍ഡിയറാണ് പുതിയ കണ്ടുപിടുത്തത്തിന്
പിന്നില്‍.
സ്‌ക്രീമര്‍ ജെറ്റിന്റെ ഇരട്ടി വേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ആന്റിപോഡിനുണ്ട്. കനേഡിയന്‍ എഞ്ചിനീയറായ ബോംബാര്‍ഡിയറാണ് ഈ അതിവേഗ വിമാനത്തിന് പിന്നില്‍. ന്യൂയോര്‍ക്കില്‍ നിന്നും 15,979 കിലോമീറ്റര്‍ അകലെയുള്ള സിഡ്‌നിയിലെത്താന്‍ ആന്റിപോഡിന് വെറും 32 മിനിറ്റ് മതി.
കഴിഞ്ഞ ഒക്ടോബറില്‍ സ്‌ക്രീമര്‍ വിമാനങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തി ബോംബാര്‍ഡിയര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് സ്‌ക്രീമര്‍ ജെറ്റുകള്‍. ഇവയുടെ ഇരട്ടി വേഗതയുള്ള ആന്റിപോഡ് വിമാനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നാല്‍പ്പതിനായിരം അടി ഉയരത്തില്‍ ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ആന്റിപോഡ് ജെറ്റുകള്‍ക്കുണ്ട്. ആന്റിഡോപ്പിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇന്ധനങ്ങളാണ് ഇവയില്‍ ഉപയോഗിക്കുക.
ആന്റിപോഡിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ഇന്ധനങ്ങളുടെ സഹായത്തില്‍ 40000 അടി മുകളിലെത്തും. ആന്റിപോഡിനെ 40,000 അടി മുകളിലെത്തിച്ച് ഈ ചിറകുകള്‍ വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറങ്ങും. ആന്റിപോഡ് റാംജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് 40,000 അടി ഉയരത്തില്‍ പരമാവധി വേഗം കൈവരിക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുന്നു. സൂപ്പര്‍ സോണിക് വേഗതയില്‍ ശബ്ദത്തനു 24 ഇരട്ടിയില്‍ ഈ സമയത്ത് ഇവക്ക് സഞ്ചരിക്കാനാകും.
ആറായിരം അടി നീളമുള്ള ഏതൊരു വിമാനത്താവളത്തിലും ആന്റിപോഡിന് ഇറങ്ങാനാകും. ബിസിനസ്- സൈനിക ആവശ്യങ്ങള്‍ക്കായിരിക്കും ആന്റിപോഡ് പ്രധാനമായും ഉപയോഗിക്കുക. ഒരു ആന്റിപോഡ് ജെറ്റ് നിര്‍മ്മിക്കുന്നതിന് 150 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

1/27/2016
ഫേസ്‌ബുക്കും ത്രീഡി
mangalam.com
ന്യൂയോര്‍ക്ക്:
നിങ്ങള്‍ ഒരു ആപ്പിള്‍ ഐഫോണ്‍ ഉപയോക്‌താവാണോ?. എങ്കില്‍ നിങ്ങളുടെ
ഫേസ്‌ബുക്കില്‍ ത്രീഡി ഇഫക്‌ട് അനുഭവിച്ചറിയാന്‍ തയ്യാറെടുത്തുകൊള്ളൂ.
ഐഫോണ്‍ ഉപയോക്‌താക്കളുടെ ഫേസ്‌ബുക്ക് ടൈംലൈനില്‍ ''ത്രീഡി ടച്ച്'' എന്ന
പുതിയ ഫീച്ചര്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നാണ് ഫേസ്‌ബുക്ക്
അവകാശപ്പെടുന്നത്.
ഐഫോണിലെ ടാപ്പിങ് ആന്‍ഡ് സൈ്വപിങ്(പീക്ക് ആന്‍ഡ് പോപ്പ്) ഫീച്ചറിന് ബദലായാവു ത്രീഡി ടച്ച് പ്രവര്‍ത്തിക്കുക. ഒരു ചിത്രത്തിലോ പോസ്‌റ്റിലോ ഞെക്കി പിടിക്കുന്നതിലൂടെ ത്രീഡി ഇഫക്‌ട് അനുഭവിക്കാനുള്ള അവസരം നല്‍കുകയാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യം. വെബ് ലിങ്കുകള്‍, പ്ര?ഫൈലുകള്‍, ഫേസ്‌ബുക്ക് പേജ്, ഫേസ്‌ബുക്ക് ഗ്രൂപ്പ്, ഫേസ്‌ബുക്ക് ഇവന്റ്, ചിത്രങ്ങള്‍, പ്ര?ഫൈല്‍ ചിത്രങ്ങള്‍, കവര്‍ ചിത്രങ്ങള്‍ എന്നിവയിലാണ് തുടക്കമെന്ന നിലയില്‍ ത്രീഡി ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക.
തുടക്കമെന്ന നിലയില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപയോക്‌താക്കള്‍ക്ക് ഫേസ്‌ബുക്ക് ത്രീഡി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഫേസ്‌ബുക്ക് വക്‌താവ് വ്യക്‌തമാക്കുന്നു. പദ്ധതി വിജയകരമായാല്‍ പിന്നീട് മറ്റ് ഉപഭോക്‌താക്കളെ തേടിയും ഫീച്ചര്‍ എത്തും.
ഫേസ്‌ബുക്കും ത്രീഡി ആകുന്നു | mangalam.com
Story Dated: Saturday, January 23, 2016 03:15
ഐഫോണിലെ ടാപ്പിങ് ആന്‍ഡ് സൈ്വപിങ്(പീക്ക് ആന്‍ഡ് പോപ്പ്) ഫീച്ചറിന് ബദലായാവു ത്രീഡി ടച്ച് പ്രവര്‍ത്തിക്കുക. ഒരു ചിത്രത്തിലോ പോസ്‌റ്റിലോ ഞെക്കി പിടിക്കുന്നതിലൂടെ ത്രീഡി ഇഫക്‌ട് അനുഭവിക്കാനുള്ള അവസരം നല്‍കുകയാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യം. വെബ് ലിങ്കുകള്‍, പ്ര?ഫൈലുകള്‍, ഫേസ്‌ബുക്ക് പേജ്, ഫേസ്‌ബുക്ക് ഗ്രൂപ്പ്, ഫേസ്‌ബുക്ക് ഇവന്റ്, ചിത്രങ്ങള്‍, പ്ര?ഫൈല്‍ ചിത്രങ്ങള്‍, കവര്‍ ചിത്രങ്ങള്‍ എന്നിവയിലാണ് തുടക്കമെന്ന നിലയില്‍ ത്രീഡി ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക.
തുടക്കമെന്ന നിലയില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപയോക്‌താക്കള്‍ക്ക് ഫേസ്‌ബുക്ക് ത്രീഡി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഫേസ്‌ബുക്ക് വക്‌താവ് വ്യക്‌തമാക്കുന്നു. പദ്ധതി വിജയകരമായാല്‍ പിന്നീട് മറ്റ് ഉപഭോക്‌താക്കളെ തേടിയും ഫീച്ചര്‍ എത്തും.
രാജസ്ഥാന് പിന്നാലെ ഡല്‍ഹിയിലും അജ്ഞാത ബലൂണ്‍; അതീവ ജാഗ്രതാ നിര്‍ദേശം
mangalam.com
റിപ്പബ്ലിക് ദിനത്തിലാണ് രാജസ്ഥാന്‍ ആകാശത്തുനിന്നും വ്യോമസേനയുടെ സുഖോയി-30 യുദ്ധ വിമാനം സംശയകരമായി കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിട്ടത്. ഇത് യു.എസ് നിര്‍മ്മിത ബലൂണാണെന്ന് പിന്നീട് സ്ഥിരീകരണം. മൂന്ന് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ നീളവുമുള്ള ബലൂണില്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് പാക് അതിര്‍ത്തിക്ക് സമീപം രാജസ്ഥാനി ബാര്‍മര്‍ ജില്ലയില്‍ ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം വ്യോമസേനയുടെ റഡാറില്‍ കുടുങ്ങിയത്. അതീവ ജാഗ്രതാ നിര്‍ദേശമുള്ളതില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിടാന്‍ വ്യോമസേന ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജ്ഞാത വസ്തു യുദ്ധവിമാനം വെടിവച്ചിട്ടു.
പാകിസ്താന്റെ ഭാഗത്തുനിന്നാണ് ബലൂണ്‍ പറന്നുവന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിന് 500 കിലോമീറ്റര്‍ അകലെയാണ് സംഭവം. വലിയ ശബ്ദത്തിനൊപ്പം ഇരുമ്പ് ഭാഗങ്ങള്‍ ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ചതായി ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കവെയാണ് ഡല്‍ഹിയിലും സമാന സ്വാഭാവമുള്ള ബലൂണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
രാജസ്ഥാന് പിന്നാലെ ഡല്‍ഹിയിലും അജ്ഞാത ബലൂണ്‍; അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അജ്ഞാത ബലൂണ്‍ വ്യോമസേനാ വിമാനം വെടിവച്ചിട്ടതിന് പിന്നാലെ ഡല്‍ഹി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആകാശത്തും സമാന സ്വാഭാവമുള്ള ബലൂണ്‍ കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം വ്യോമസേനയെ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിലെ വ്യോമ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തിലാണ് രാജസ്ഥാന്‍ ആകാശത്തുനിന്നും വ്യോമസേനയുടെ സുഖോയി-30 യുദ്ധ വിമാനം സംശയകരമായി കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിട്ടത്. ഇത് യു.എസ് നിര്‍മ്മിത ബലൂണാണെന്ന് പിന്നീട് സ്ഥിരീകരണം. മൂന്ന് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ നീളവുമുള്ള ബലൂണില്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 10.30നും 11 മണിക്കും ഇടയിലാണ് പാക് അതിര്‍ത്തിക്ക് സമീപം രാജസ്ഥാനി ബാര്‍മര്‍ ജില്ലയില്‍ ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം വ്യോമസേനയുടെ റഡാറില്‍ കുടുങ്ങിയത്. അതീവ ജാഗ്രതാ നിര്‍ദേശമുള്ളതില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിടാന്‍ വ്യോമസേന ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അജ്ഞാത വസ്തു യുദ്ധവിമാനം വെടിവച്ചിട്ടു.
പാകിസ്താന്റെ ഭാഗത്തുനിന്നാണ് ബലൂണ്‍ പറന്നുവന്നതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിന് 500 കിലോമീറ്റര്‍ അകലെയാണ് സംഭവം. വലിയ ശബ്ദത്തിനൊപ്പം ഇരുമ്പ് ഭാഗങ്ങള്‍ ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ചതായി ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കവെയാണ് ഡല്‍ഹിയിലും സമാന സ്വാഭാവമുള്ള ബലൂണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ഇന്ത്യ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്
mathrubhumi.com
ഇന്ത്യ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ആരും ശ്രദ്ധിക്കുന്നില്ല- ട്രംപ്
വാഷിങ്ടണ്‍:
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിവാദ പ്രസംഗങ്ങളിലൂടെ
ശ്രദ്ധനേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയോട്
സ്‌നേഹം. ചൈന, മെക്‌സികോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ പരാമര്‍ശം
നടത്തിയ ട്രംപ് ഇന്ത്യ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് ആരും
കാണാതെ പോകുന്നുവെന്ന് പറഞ്ഞു.
സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയേയും ഇറാഖിനേയും കുറിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു. ഇന്ത്യ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട. എന്നാല്‍ ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഈയിടെ വിവാദമായിരുന്നു.

1/26/2016
റാഫേല്‍ യുദ്ധവിമാനവും 800 ട്രെയിനുകളും വാങ്ങാന്‍ കരാര്‍
janmabhumidaily.com

ജന്മഭൂമി
ന്യൂദല്‍ഹി:
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും അതിവേഗം വളരുന്ന സമ്പദ്
വ്യവസ്ഥയുമായ ഭാരതവും ലോകത്തെ അഞ്ച് വന്‍ശക്തികളില്‍ ഒന്നായ ഫ്രാന്‍സും
തമ്മില്‍ 16 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഫ്രാന്‍സില്‍ നിന്ന് 36
റാഫേല്‍ ജറ്റ്‌യുദ്ധവിമാനങ്ങളും 800 ട്രെയിനുകളും വാങ്ങാനുള്ള രണ്ടു
കരാറുകളാണ് അവയില്‍ ഏറ്റവും പ്രധാനം.ഇവ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം
ബീഹാറിലെ മഥേപുരയിലാകും നിര്‍മ്മിക്കുക.
ഭാരതം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് കരാറായത്. എന്നാല്‍ യുദ്ധവിമാനത്തിന്റെവിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ മോദിയും ഒലാന്റെയും പറഞ്ഞു. പതിനെട്ടു വര്‍ഷമായി ഭാരതവും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ട്. മോദി പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് ഫ്രഞ്ച് കമ്പനികള്‍ ഭാരതത്തില്‍ ആയിരം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഫ്രഞ്ച് ധനമന്ത്രി മൈക്കിള്‍ സാപിന്‍ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമാണ് ഭാരതത്തിന് 800 ട്രെയിന്‍ എന്‍ജിനുകള്‍ നല്‍കുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എയര്‍ബസ് കമ്പനിയും മഹീന്ദ്രയും ചേര്‍ന്ന് ഭാരതത്തില്‍ ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കും. മൂന്നു നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും.
ആണവോര്‍ജ്ജക്കാര്യത്തിലും സഹകരണം മെച്ചപ്പെടുത്തും. ആറ് ആണവ നിലയങ്ങള്‍ പണിയാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും. ഇവയ്ക്കു വേണ്ട ഘടക ഭാഗങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കും. ഭക്ഷ്യ സുരക്ഷ, സൗരോര്‍ജ്ജം തുടങ്ങിയ വിഷയങ്ങളിലാണ് കരാറായത്.
ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍
നടപടി എടുക്കണം: ഫ്രാന്‍സ്
ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടി എടുക്കണമെന്ന് ഭാരതവും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പത്താന്‍കോട്ടെയും രണ്ട് ഫ്രഞ്ച് പൗരന്മാരുടെ ജീവനെടുത്ത, 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെയും ഉത്തരവാദികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കണം.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പാക്കണം. സംയുക്ത പ്രസ്താവന ഉദ്ധരിച്ച് ഒലാന്റെ വ്യക്തമാക്കി.
ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹഖാനി ശൃംഖല, അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയവയ്ക്ക് എതിരെ കടുത്ത നടപടി എടുക്കണം. സംയുക്ത പ്രസ്താവന തുടര്‍ന്നു.
ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എതിരെ യുള്ള പോരാട്ടം ശക്തമാക്കാന്‍ ഭാരതവും ഫ്രാന്‍സും തീരുമാനിച്ചതായും മോദിയും ഒലാന്റെയും പറഞ്ഞു.ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റും വിദേശഭീകരരുടെ പ്രവാഹവുംഭീകരരുടെ നീക്കങ്ങളും എന്തു വിലകൊടുത്തും തകര്‍ക്കും.ഇതിന് രഹസ്യാന്വേഷണ വിവരങ്ങള്‍ അടക്കം കൈമാറും.
ഭീകരവിരുദ്ധ സേനകള്‍ തമ്മിലുള്ള സഹകരണവും ശക്തമാക്കും. ഭീഷണികൊണ്ട് ഭീകരവിരുദ്ധപ്പോരാട്ടത്തില്‍ നിന്ന് ഫ്രാന്‍സിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഒലാന്റെ പറഞ്ഞു.പാരീസു മുതല്‍ പത്താന്‍കോടു വരെ, ലോകം നേരിടുന്ന ഭീകരതയെന്ന കൊടും ക്രൂരതയുടെ നീചമായ മുഖമാണ് നാം കണ്ടത്. മോദിയും ഒലാന്റെയും വ്യക്തമാക്കി. ഭീകരര്‍ക്ക് താവളം ഒരുക്കുന്നവര്‍ക്ക് എതിരെ ആഗോള സമൂഹം ഒന്നിക്കണം. അവര്‍ അഭ്യര്‍ഥിച്ചു.

Related News from Archive
Editor's Pick
രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍
janmabhumidaily.com
രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍
ജന്മഭൂമി
ന്യൂദല്‍ഹി:
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ
രവിശങ്കര്‍, വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, റാമോജി ഫിലിം സിറ്റി
ഉടമ റാമോജി റാവു, മുന്‍ ഗവര്‍ണറും മുന്‍കേന്ദ്രമന്ത്രിയുമായ ജഗ്‌മോഹന്‍
എന്നിവര്‍ക്ക് രാജ്യം പത്മവിഭൂഷന്‍ ബഹുമതി നല്‍കി ആദരിക്കും. റിലയന്‍സ്
സ്ഥാപകന്‍ ധീരുബായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍
പ്രഖ്യാപിച്ചിട്ടുണ്ട്. കായിക താരങ്ങളായ സാനിയ മിര്‍സ, സെയ്‌ന നെഹ്‌വാള്‍,
നടന്‍ അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ തുടങ്ങിയവര്‍ക്ക് പത്മഭൂഷണും
നല്‍കും.
മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായിക്ക് പദ്മഭൂഷണ്‍ ലഭിച്ചു. കേരളത്തില്‍ നിന്നാണ് വിനോദ് റായിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, പ്രവാസി വ്യവസായി സുന്ദര്‍ ആദിത്യ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ എന്നിവരാണ് പത്മശ്രീ പുരസ്‌കാരം നേടിയ മലയാളികള്‍.
സുനിത ആന്ധ്രയുടെ പട്ടികയില്‍ നിന്നും സുന്ദര്‍ എന്‍ആര്‍ഐ പട്ടികയില്‍ നിന്നുമാണ് ഇടം നേടിയത്. പ്രശസ്ത സംഗീതജ്ഞ ഗിരിജാദേവി, മുന്‍ ഡിആര്‍ഡിഒ മേധാവി ഡോ. വി.കെ. ആത്രെ, തുടങ്ങിയവര്‍ പത്മവിഭൂഷണ്‍ നേടി. വ്യവസായി പല്ലോന്‍ജി ഷപൂര്‍ജി മിസ്ത്രി, മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗ, ഭാരതത്തിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി റോബര്‍ട്ട് ഡി ബഌക്ക്‌വില്‍, ആര്‍ക്കിടെക്റ്റ് ഹാഫിസ് കോണ്‍ട്രാക്ടര്‍, ബെന്നറ്റ് കോള്‍മാന്‍ ഗ്രൂപ്പ് മേധാവി ഇന്ദുജെയിന്‍, സ്വാമി തേജോമയാനന്ദ, നാടകപ്രവര്‍ത്തകന്‍ ഹെയ്‌സനാം കന്‍ഹാലിലാല്‍, എഴുത്തുകാരന്‍ വൈ. ലക്ഷ്മിപ്രസാദ്, സംസ്‌കൃത പണ്ഡിതന്‍ എന്‍.എസ്. രാമാനുജ തത്താചാര്യ, മാദ്ധ്യമപ്രവര്‍ത്തകന്‍ ബര്‍ജിന്ദര്‍ സിംഗ് ഹംദാര്‍ദ്, ഡോ. ഡി. നാഗേശ്വര റെഡ്ഡി, ശാസ്ത്രജ്ഞന്‍ ഡോ. വെങ്കിട്ട രാമറാവു, അടുത്തിടെ സമാധിയായ ആത്മീയായാചാര്യന്‍ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ 19 പേര്‍ക്കാണ് പത്മഭൂഷണ്‍ നല്‍കുക.
ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, സംവിധായകന്‍ രാജമൗലി, മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്വല്‍ നിഗം തുടങ്ങിയ പ്രമുഖര്‍ക്കും പത്മശ്രീ പുരസ്‌കാരമുണ്ട്.
ബോളിവുഡ് നടന്‍ അനുപംഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
കായിക രംഗത്തുനിന്നും ടെന്നിസ് താരം സാനിയം മിര്‍സക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ പത്മശ്രീ നല്‍കി ആദരിച്ചവരില്‍ ഉള്‍പ്പെടും.
പത്മ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരുടെ പട്ടിക ചുവടെ:-
പത്മവിഭൂഷണ്‍
രജനികാന്ത്, ധീരുഭായ് അംബാനി, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, സിനിമാ നിര്‍മാതാവ് റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ശ്രീ ശ്രീ രവിശങ്കര്‍, ബെന്നറ്റ് ആന്‍ കള്‍മാന്‍ കമ്പനിയുടെ ഇന്ദു ജെയിന്‍, യു.എസിന്റെ ഇന്ത്യയിലെ മുന്‍ അംബാസഡര്‍ റബര്‍ട്ട് ഡി ബ്ലാക് വെല്‍
പത്മഭൂഷണ്‍
സാനിയ മിര്‍സ, സൈന നെഹ് വാള്‍, അനുപം ഖേര്‍, ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍, മുന്‍ സി.എ.ജി വിനോദ് റായ്, മണിപ്പൂരി നാടകപ്രവര്‍ത്തകന്‍ ഹൈസ്‌നം കന്‍ഹൈലാല്‍, പഞ്ചാബി പത്രമായ ഡെയ് ലി അജിത്തിന്റെ എം.ഡി ബജിന്ദര്‍ സിങ് ഹംദര്‍ദ്, ശില്‍പി രാം സുതാര്‍, സ്വാമി തേജോമയാനന്ദ, സംസ്‌കൃത പണ്ഡിതന്‍ പ്രഫ. എന്‍.എസ്. രാമാനുജ താതാചാര്യ, പ്രഫ. ഡി. നാഗേശ്വര റെഡ്ഡി.
പത്മശ്രീ
മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)