11/29/2015

ചാരക്കരടികളുടെ അപൂര്‍വ്വലോകം

ചാരക്കരടികളുടെ അപൂര്‍വ്വലോകം

അമ്മയും കുഞ്ഞുങ്ങളും കളിക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ അമ്മയുടെ ദേഹത്ത് പിടിച്ചു പിടിച്ചു കയറും. ചിലപ്പോള്‍ കുഞ്ഞുങ്ങളെ അമ്മ കുടഞ്ഞു താഴേക്കിടും. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങള്‍ പരിചയസമ്പന്നരായി.
Brown Bear
ചാരക്കരടികളായ ( Brown Bear ) അമ്മയും മൂന്ന് കുഞ്ഞുങ്ങളും മതിമറക്കുന്ന നിമിഷം. അലാസ്‌കയിലെ കട്‌മൈ വന്യമൃഗസങ്കേതമാണ് വേദി. പാശ്ചാത്തലത്തില്‍ അഗ്നിപര്‍വതം.
അവിടെ രണ്ടാഴ്ച താമസിച്ച ഡോ.ജോണ്‍ ലാങ്‌ലാന്റിന് പലപ്പോഴും അമ്മയെയും കുഞ്ഞുങ്ങളെയും കാണാന്‍ കഴിഞ്ഞു.
Brown Bear
നോര്‍വെയിലെ പ്രമുഖനായ ത്വക്ക്‌രോഗ വിദഗ്ധനാണ് ഡോക്ടര്‍. രണ്ടുമാസം തുടര്‍ച്ചയായി ജോലിചെയ്യും. മൂന്നാംമാസത്തിന്റെ തുടക്കത്തില്‍ യാത്രയായി. കയ്യില്‍ രണ്ട് മാസത്തെ ശമ്പളമുണ്ടാകും - 30 ലക്ഷം രൂപ.
വന്യമൃഗസങ്കേതങ്ങളാണ് ലക്ഷ്യം. യൂറോപ്പിലേക്കോ കാനഡയിലേക്കോ ആഫ്രിക്കയിലേക്കോ ആകും തിരിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചാണ് യാത്ര.
Brown Bear
ഒന്നരമാസം യാത്ര നീളും. 30 ലക്ഷവും പൊടിപൊടിക്കും. തിരിച്ചെത്തിയാല്‍ വീണ്ടും രണ്ട്മാസം തകൃതിയായ ജോലി. അതിനിടെ അടുത്ത യാത്ര ആസൂത്രണം ചെയ്യും.
30 വര്‍ഷങ്ങളായി അദ്ദേഹം യാത്രചെയ്യുന്നു. ഭൂഖണ്ഡങ്ങളില്‍ തലങ്ങും വിലങ്ങും യാത്ര. രാജസ്ഥാനിലെ രണ്‍തംദോര്‍ കടുവ സങ്കേതത്തില്‍വെച്ച് ഈയിടെ കണ്ടപ്പോഴാണ് തന്റെ യാത്രകളെക്കുറിച്ച് അദ്ദേഹം വാചാലനായത്.
Brown Bear
അലാസ്‌കയിലെ ചാരക്കരടികളുടെ കുസൃതിക്കുടുക്കയായ കുഞ്ഞുങ്ങളെ നീണ്ട മൂന്നു ദിവങ്ങള്‍ ഡോക്ടര്‍ നിരീക്ഷിച്ചു. അമ്മയും കുഞ്ഞുങ്ങളും കളിക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ അമ്മയുടെ ദേഹത്ത് പിടിച്ചു പിടിച്ചു കയറും. ചിലപ്പോള്‍ കുഞ്ഞുങ്ങളെ അമ്മ കുടഞ്ഞു താഴേക്കിടും.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങള്‍ പരിചയസമ്പന്നരായി. അമ്മ കുടഞ്ഞാലും നിലത്ത് വീഴാതായി. ചിലപ്പോള്‍ അമ്മ നീന്തും, കുഞ്ഞുങ്ങളും ഒപ്പം നീന്തും.

ചാരക്കരടികളുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചവ ഇതാണെന്ന് ഡോ.ലാങ്‌ലാന്റ് പറഞ്ഞു. കെനിയയിലെ മസായിമാരുടെ സങ്കേതത്തില്‍ നിന്ന് കിട്ടിയ സിംഹക്കുട്ടികളുടെ ചിത്രങ്ങളും അവിസ്മരണീയം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രണ്‍തംദോറില്‍ നിന്ന് കടുവകളുടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന് കിട്ടി. യാത്രയില്‍ നിരവധി ഒട്ടകങ്ങളെയും ക്യാമറയില്‍ പകര്‍ത്തി.
Brown Bear
Brown Bear
Brown Bear

തേനൂറും ആരോഗ്യം

തേനൂറും ആരോഗ്യം
ഏറ്റവും നല്ലൊരു ടോണിക്കാണ് തേൻ. അഞ്ച് കിലോ ആപ്പിളിൽ നിന്നോ 7 കിലോ കാരറ്റിൽ നിന്നോ നാല്പതോളം കോഴിമുട്ടയിൽ നിന്നോ ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു കിലോഗ്രാം തേനിൽ നിന്നും ലഭിക്കും.
തേൻ വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ്. വില കൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ തേൻ ഉൾപ്പെടുത്തുവാൻ സാധാരണക്കാരന് കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാൾ വില കൂടുതലുള്ള ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തെ നന്നാക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടും ഇപ്പോഴും തേൻ വാഹ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തേനിനെക്കുറിച്ചുള്ള അറിവില്ലായ്മയും അതിൽ ചേർക്കുന്ന മായവും കൃത്യമായി തേൻ നിർമ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായതേത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് സാരം.

ആയുർവേദം, അലോപ്പതി, ഹോമിയോ, യുനാനി ചികിത്സകളിൽ തേൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേൻ. തേൻ മാത്രമായും നിരവധി രോഗങ്ങളിൽ പല മരന്നുകൾക്കൊപ്പവും ആയിരക്കണക്കിന് സന്ദർഭങ്ങളിൽ തേനിനെക്കുറിച്ച് പരാമർശമുണ്ട്.
ഏറ്റവും എളുപ്പത്തിൽ തേൻ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാർഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസിലെ വെള്ളത്തിലേക്ക് ഇറ്റിച്ചാൽ ഒരു ഗോളരൂപത്തിൽ തന്നെ അത് താഴേക്ക് ചലിക്കുന്നതായി കാണാം. കൃതൃമമായ തേനാണെങ്കിൽ വെള്ളത്തിന്റെ ഉപരിതലത്തിൽവെച്ചുതന്നെ പടർന്നു ലയിക്കുന്നതു കാണാം. നല്ല തേൻ തിരിച്ചറിയാൻ മറ്റ് നിരവധി ഉപാധികളുണ്ടെന്നകാര്യം മറക്കണ്ട.
പ്രമേഹമുള്ളവർ ചെറുതേൻ മാത്രമേ ഉപയോഗിക്കുവാൻപാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മതി.
തേൻ ബെയ്സ്ഡ് ജാമുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. എന്നാൽ അത് ചൂടുള്ള റൊട്ടിയിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കുകയേ ചെയ്യരുത്. ചൂടാറിയവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.
ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേൻ. കേടുകൂടാതെ ദീർഘനാൾ ഇരിക്കുവാനുള്ള കഴിവും തേനിനു മാത്രമുള്ളതാണ്. തേൻ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകൾ ഇനി പറയാം. കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ ഒരു ആയുർവ്വേദഡോക്ടറിൽ നിന്നും തേടാവുന്നതാണ്.
ആസ്തമാ രോഗികൾ രാത്രി കിടക്കാൻനേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും തേനും ചേർത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാൽ രാത്രിയിലെ ശ്വാസം മുട്ടൽമാറും.
കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കുവാൻ തേനിൽ പച്ചമഞ്ഞൾ ചേർത്ത് പുരട്ട് കുളിപ്പിക്കുക. പല്ലിന്റെ ബലം വർദ്ധിക്കുവാൻ കുട്ടികൾക്ക് തേൻ കൊടുക്കാം.
തീ കൊണ്ടോ, നീരാവികൊണ്ടോ ചൂടുവെള്ളം വീണോ പൊള്ളലുണ്ടായാൽ തേൻ മാത്രമായോ തേനും നെയ്യും ചേർത്തോ പുരട്ടുക.
പുളിച്ചു തികട്ടലും മലബന്ധവും ശമിപ്പിക്കുവാൻ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തിൽ പകുതി ചെറുനാരങ്ങാനീർ ചേർത്ത് ഒരു സ്പൂൺ തേൻ കലർത്തി അതിരാവിലെ വെറും വയറ്റിൽ കുടിക്കുക.
തേൻ ചൂടാക്കിയോ ചൂടുള്ള കാലാവസ്ഥയിലോ ശരീരം ചൂടുപിടിച്ചിരിക്കുമ്പോഴോ ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാൽ ചില രോഗാവസ്ഥകളിൽ മരുന്നായി നിർദ്ദേശിച്ചിട്ടുള്ളിടത്ത് അപ്രകാരം ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കരുത്.
ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേൻ പുരട്ടി നൽകുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാൻ നല്ലത്.
ചെറു ചൂടുവെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽഅതിരാവിലെ കുടിച്ചാൽ വണ്ണം കുറയും. വണ്ണം വയ്ക്കുവാൻ പച്ചവെള്ളത്തിൽ തേൻ ചേർത്ത് രാവിലെയും വൈകിട്ടും കുടിക്കാം.
ജലദോഷം കുറയ്ക്കുവാൻ തേനും ചെറുനാരങ്ങാനീരും ചേർത്ത് കുടിക്കുക.
കിടക്കാൻനേരം തേൻ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.
നിയന്ത്രണത്തിലുള്ള പ്രമേഹത്തിന് മഞ്ഞളും നെല്ലിക്കയും പൊടിച്ചോ അരച്ചോ ചേർത്ത് തേൻകൂട്ടി കഴിക്കാം.
ഗർഭിണികൾക്ക് ഒരു ടീസ്പൂൺ തേൻ വീതം ദിവസവും കഴിക്കാം.
രക്തിക്കുറവിന് രണ്ട് നേരവും ഒരു ടീസ്പൂൺ വീതം തേൻ കുടിയ്ക്കണം.
ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് തേൻ ചേർത്ത് കുടിക്കുക.
ക്ഷീണമുള്ളവർക്ക് ഒരു ഗ്ലാസ് പശുവിൻപാൽ കാച്ചിതണുപ്പിച്ച് മധുരം തോന്നുന്ന അത്രയും ചെറുതേൻ ചേർത്ത് പതിവായി കഴിക്കുക.
പനിയുള്ളപ്പോൾ തേൻ ചേർത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.
വിപണിയിൽ നല്ല തേൻ ലഭ്യമാക്കുന്നതിനും ചെറുതേൻ, വൻതേൻ എന്നിവ വേർ‌തിരിച്ച് വിൽക്കുന്നതിനും സർക്കാരിന്റെ സത്വര ശ്രദ്ധപതിയേണ്ടതുണ്ട്.
രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികൾ തേനിന്റെ ഉപയോഗം വർ‌ദ്ധിപ്പിക്കൂ. ആരോഗ്യം സംരക്ഷിക്കൂ.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയൂർവേദ ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം

അടിവളം ജൈവരീതിയില്‍

അടിവളം ജൈവരീതിയില്‍

ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.
ചെടികളുടെ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവിനും മികച്ച പോഷണം ആവശ്യമാണ്. ജൈവകൃഷി രീതിയില്‍ ചെടി വളരുമ്പോള്‍ മുകളില്‍ നല്‍കുന്ന വളപ്രയോഗം പോലെത്തന്നെ അടിവളവും കൃത്യവും പോഷകസമ്പുഷ്ടവുമായിരിക്കണം. ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ മണ്ണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധ മൂലകങ്ങള്‍ നല്‍കി വിളവ് വര്‍ദ്ധിപ്പിക്കുന്നു.

ജൈവകൃഷിയില്‍ വിളകള്‍ക്ക് അടിവളമായി സെന്റിന് നൂറ് കിലോഗ്രാം ജൈവവളമെങ്കിലും നല്‍കണം. മികച്ച ജൈവവളങ്ങള്‍ മണ്ണില്‍ അണു ജീവികളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും പ്രവര്‍ത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മേല്‍മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും നിലനിര്‍ത്തുന്നു മാത്രമല്ല മണ്ണിലെ ഈര്‍പ്പം പിടിച്ചു നിര്‍ത്തുകയും അങ്ങനെ പൂര്‍ണപോഷണം ചെടികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.
പ്രധാന അടി വളങ്ങള്‍
നാടന്‍ കൃഷി രീതിയില്‍ നാം ചാണകവും പച്ചിലയുമാണ് അടിവളമായി നല്‍കാറ്. പച്ചില വളങ്ങള്‍, കമ്പോസ്റ്റുകള്‍, എല്ലുപൊടി, കാലി വളങ്ങള്‍, വിവിധതരം പിണ്ണാക്കുകള്‍, കോഴിക്കാഷ്ഠം എന്നിവയാണ് പ്രധാന അടിവളങ്ങള്‍. അടിവളങ്ങളുടെ കൂടെ സംയോജനമാധ്യമമായി കുമ്മായവും ഉപയോഗിച്ചുവരുന്നു.
ചാണകം
കാലവളത്തില്‍ പ്രധാനമായത് ചാണകം തന്നെയാണ് ഗോമൂത്രം മേല്‍വളവും ജൈവകീടനാശിനിയുമാണ് ഉപയോഗിക്കാറ്. ഏകദേശം 3000ത്തോളം സൂഷ്മജൈവാണുക്കള്‍ അടങ്ങിയിട്ടുള്ള ചാണകം മികച്ച ജൈവവിഘടന ഏജന്റാണ്. പച്ചക്കറി കൃഷിയിലെ മണ്ണിന്റെ മികച്ച പോഷണം നിലനിര്‍ത്താന്‍ സെന്റൊന്നിന് നൂറ് കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം അടി വളമാക്കി ചേര്‍ത്തുകൊടുക്കാം. മണ്ണ് നന്നായി കിളച്ചുമറിച്ച് ഉണക്കിയതിന് ശേഷം ഉണക്കച്ചാണകം ചേര്‍ത്തിളക്കിയാണ് വിത്ത് നടേണ്ടത്. വിത്ത് കുത്തുന്നതിന് മുമ്പ് മണ്ണ് നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.
കുമ്മായം
ജൈവവളങ്ങള്‍ വളരെയധികം വേഗത്തില്‍ തന്നെ മണ്ണില്‍ ലയിച്ചുചേരുന്നതിനും ചെടികള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു.
മണ്ണില്‍ അമ്ലവും ക്ഷാരവും ക്രമീകരിക്കുകയാണ് കുമ്മായം ചെയ്യുന്നത്. ജൈവകൃഷിയില്‍ ഒരു സെന്റിന് അഞ്ച് കിലോ ഗ്രാം കുമ്മായം ചേര്‍ത്തിളക്കണം കുമ്മായം ചേര്‍ത്തതിന് ശേഷം മണ്ണ് നന്നായി നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.
കമ്പോസ്റ്റുകള്‍
പച്ചിലകളും ജൈവ അവശിഷ്ടങ്ങളും ഒരു പ്രത്യേക സ്ഥലത്ത് കൂട്ടിയിട്ട് നനച്ചുകൊടുത്ത് ചാണകവെള്ളം തളിച്ച് ഏകദേശം രണ്ട് മാസതോതളം സൂക്ഷിച്ചാണ് ജൈവകമ്പോസ്റ്റ് ഉണ്ടാക്കുക. പച്ചോലകളാണ് കമ്പോസ്റ്റാക്കാന്‍ എടുക്കുന്ന തെറ്റില്‍ നീറ് കിലോഗ്രാമിന് പത്ത് കിലോഗ്രാം ചാണകം എന്ന തോതില്‍ കലക്കി മുകളില്‍ തളിച്ചുകൊടുക്കണം. മറ്റ് പച്ചിലകളാണെങ്കില്‍ നൂറ് കിലോയ്ക്ക് ഏഴര കിലോ മതിയാകും. ഇതില്‍ മണ്ണിരകളെയാണ് ചേര്‍ക്കുന്നതെങ്കില്‍ മണ്ണിര കമ്പോസ്റ്റായി. മണ്ണിരകമ്പോസ്റ്റാണ് അടിവളമായി ചേര്‍ക്കുന്നതെങ്കില്‍ സെന്റൊന്നിന് 75-100 കിലോഗ്രാമും. പച്ചിലക്കമ്പോസ്റ്റാണ് ചേര്‍ക്കുന്നതെങ്കില്‍ 100-120 കിലോഗ്രാമും ചേര്‍ക്കണം.
എല്ലുപൊടി
സള്‍ഫറിന്റെയും ഫോസ്ഫറസിന്റെയും കാത്സ്യത്തിന്റെയും കുറവ് നികത്താനും പച്ചക്കറിച്ചെടികള്‍ക്ക് എളുപ്പം വേരുപിടിക്കാനും എല്ലുപൊടി ഉത്തമമാണ്. ഒരു സെന്റിന് പത്ത് കിലോഗ്രാം വെച്ച് എല്ലുപൊടി അടിവളമായി നല്‍കിയാല്‍ മണ്ണില്‍ സൂക്ഷ്മമൂലകങ്ങളുടെ കുറവ് നികത്താം.
വേപ്പിന്‍പിണ്ണാക്ക്
ശത്രുകീടങ്ങളെ ചെറുക്കാനും ചെടികള്‍ പുഷ്ടിയോടെ വീരാനും വേപ്പില്‍ പിണ്ണാക്ക് അടിവളമാക്കാം നിമവിര ബോറന്‍പുഴു. ഫംഗസ് എന്നിങ്ങനെയുള്ളവയുടെ ആക്രമണത്തില്‍ നിന്ന് ഇലംതൈകള്‍ക്കും വള്ളികള്‍ക്കും രക്ഷകിട്ടാന്‍ വേപ്പിന്‍ പിണ്ണാക്ക് നിലമൊരുക്കുമ്പോള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. വേപ്പിന്‍ പിണ്ണാക്കിലടങ്ങിയലിമൂണോയിഡുകള്‍ ആണ് ചെടികള്‍ക്കും വേരുപടലങ്ങള്‍ക്കും രക്ഷയാകുന്നത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് അത്യുത്തമമാണ് കൂടാതെ ജൈവവസ്തുക്കള്‍ പെട്ടെന്ന് വിഘടിച്ച് മണ്ണുമായി ചേരാന്‍ സഹായിക്കുന്നു. സെന്റൊന്നിന് കുറഞ്ഞത് അഞ്ചുകിലോയെങ്കിലും വേപ്പിന്‍ പിണ്ണാക്ക് ജൈവകൃഷിയില്‍ അടിവളമായി ചേര്‍ക്കാം. രണ്ടുതരത്തിലാണ് വേപ്പിന്‍ പിണ്ണാക്ക് ലഭ്യമാകുന്നത് പിണ്ണാക്ക് കേക്കിന്റെ രൂപത്തിലും പൊടിയുടെ രൂപത്തിലും കേക്കിന്റെ രൂപത്തിലാണെങ്കില്‍ നന്നായി പൊടിച്ചുവേണം ചേര്‍ത്തിളക്കിക്കൊടുക്കാന്‍ വിത്ത് നടുന്നതിന് തൊട്ടുമുന്നെ ചേര്‍ക്കുന്നതാണ് ഉത്തമം അതിന്റെ മണം വിത്ത് മുളയ്ക്കുന്നതുവരെ നിലനിന്നാല്‍ വിത്ത് മോഷ്ടിച്ചുകൊണ്ടുപോവുന്ന കീടങ്ങളില്‍ നിന്നും രക്ഷകിട്ടും.
കടലപ്പിണ്ണാക്ക് 
കടലപ്പിണ്ണാക്ക് സാധാരണയായി നല്ല ഫലമുണ്ടാക്കുന്ന മേല്‍വളമാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി ചാണകവെള്ളവുമായി ചേര്‍ത്താണ് സാധാരണ നല്‍കാറ്. എന്നാല്‍ അടിവളമാക്കി ഉപയോഗിക്കുമ്പോള്‍ നന്നായി പൊട്ടിച്ച് ചാണകപ്പൊടിയുമായി ചേര്‍ത്ത് വേണം നല്‍കാന്‍ സെന്റൊന്നിന് പത്തുകിലോ കണക്കില്‍ പിണ്ണാക്ക്  അടിവളമായി നല്‍കാം. നൈട്രജന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് പിണ്ണാക്ക്. പക്ഷേ പിണ്ണാക്ക് ചേര്‍ക്കുമ്പോള്‍ ചാണകത്തെളിയുമായി ചേര്‍ത്ത് തളിച്ചില്ലെങ്കില്‍ ഉറുമ്പുന്റെ ശല്യം കൂടും.
ചകിരിച്ചോറ്
സാധാരണയായി പച്ചക്കറികൃഷിയില്‍ പോട്ടിങ് മിശ്രിതം തയ്യാറാകുമ്പോഴാണ് ചകിരിച്ചോറ് ഉപയോഗിക്കാറ് എന്നാല്‍ പച്ചക്കറികൃഷിക്ക് മണ്ണൊരുക്കുമ്പോഴും നമുക്ക് ചകിരിച്ചോറ് ഉപയോഗിക്കാവുന്നതാണ്. പുതിയ ചകിരിച്ചോറില്‍ ഉപ്പിന്റെ അംശം കൂടുതലായിരിക്കും അതില്‍ വേരി പിടിക്കാന്‍ പാടാണ്. ഒരു മഴയെങ്കിലും കൊണ്ടതായിരിക്കണം ചകിരിച്ചോറ്. അല്ലെങ്കില്‍ അടിവളമായി ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വെള്ളമടിച്ച് കഴുകിയാലും മതി. അതിന് ശേഷം അടിവളമായി ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് കൊടുക്കാം. ഈര്‍പ്പം കുറേ നേരം നിലനിര്‍ത്തുമെന്നതും വേരുപടലങ്ങള്‍ നന്നായി വ്യാപിച്ചു വളരുമെന്നതാണ് ചകിരിച്ചോറ് അടിവളമാക്കുന്നത് കൊണ്ടുള്ളമെച്ചം.
കോഴിക്കാഷ്ടം
ചീര, മരച്ചീനി എന്നിവയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും അടിവളമായി കോഴിക്കാഷ്ടം ചേര്‍ക്കാം. സെന്റിന് 30 - 50 കിലോയാണ് കണക്ക്. നൈട്രജന്റെയും മറ്റ് ജൈവാവശിഷ്ടങ്ങളുടെയും ആധിക്യമാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. കോഴിക്കാഷ്ടം അടിവളമായിച്ചേര്‍ക്കുമ്പോള്‍ പച്ചക്കറിവിളകള്‍ നല്ലപുഷ്ടി കാണിക്കാറുണ്ട്.
അടിവളം അതിവിളവിന് എന്ന ചൊല്ലുപോലെത്തന്നെ പച്ചക്കറികൃഷിയില്‍ മണ്ണൊരുക്കുമ്പോള്‍ അടിവളം ചേര്‍ക്കേണ്ടത് നല്ല വിളവിന് അത്യാവശ്യമാണ്. പഴയകാല കര്‍ഷകര്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ശീമക്കൊന്നയിലയും വൈക്കേല്‍ തുരുമ്പലും ചാണകവും ചേര്‍ത്ത് ചീയിച്ചതിന് ശേഷം മണ്ണുമായി കലര്‍ത്തിയായിരുന്നു വേനല്‍ക്കാലപച്ചക്കറികള്‍ കൃഷി ചെയ്തിരുന്നത്.
kadappadu mathrubhumi 29.11.2015.

11/27/2015

പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍: ഗോള്‍ഡ് ബോണ്ട് പുറത്തിറക്കല്‍ തിയതി നീട്ടി

പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍: ഗോള്‍ഡ് ബോണ്ട് പുറത്തിറക്കല്‍ തിയതി നീട്ടി

മുംബൈ: നിക്ഷേപകരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിലേറെ വര്‍ധനവുണ്ടായതിനെതുടര്‍ന്ന് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി.
ആര്‍ബിഐയുടെ കോര്‍ ബാങ്കിങ് സംവിധാനമായ ഇ-കുബറിലേയ്ക്ക് അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനുള്ളതിനാലാണ് തിയതി നീട്ടേണ്ടിവന്നത്.
നേരത്തെ നിശ്ചയിച്ചതുപ്രകാരം നവംബര്‍ 26നാണ് ബോണ്ട് പുറത്തിറക്കേണ്ടത്. അപേക്ഷയിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് നാല് ദിവസം കൂടി നീട്ടിയതെന്ന് ആര്‍ബിഐ അറിയിച്ചു.
ബാങ്കുകള്‍, തിരഞ്ഞെടുത്ത തപാല്‍ ഓഫീസുകള്‍ എന്നിവ വഴി ബോണ്ടിനുള്ള അപേക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ 20വരെയാണ് സ്വീകരിച്ചത്.
ബാങ്കുകള്‍വഴി 150 കോടിയിലേറെ രൂപ സമാഹരിക്കാനായതായാണ് റിപ്പോര്‍ട്ടുകള്‍. വിപണി വിലയില്‍ വ്യതിയാനം വന്നിട്ടും കൂടിയ വിലയ്ക്ക് ബോണ്ട് വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് പദ്ധതി വിജയകരമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ 2,684 രൂപയ്ക്ക് തുല്യമായ മൂല്യത്തിനാണ് ബോണ്ട് പുറത്തിറക്കുക. രണ്ട് ഗ്രാമാണ് ചുരുങ്ങിയ നിക്ഷേപം. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.
കേന്ദ്രസര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്.

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി

marunadanmalayali.com

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി കണ...

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി കണ്ണൂരിൽ ഉത്പാദിപ്പിക്കുന്നു; കൊളസ്‌ട്രോളും കൊഴുപ്പുമില്ലാത്ത നാറ്റാഡി കൊക്കോയ്ക്ക് പ്രിയമേറുന്നു

November 27, 2015 | 09:37 AM | Permalink


രഞ്ജിത് ബാബു

കണ്ണൂർ: ഫിലിപ്പീൻസും ഇൻഡോനേഷ്യയും ശ്രീലങ്കയും നാളികേര ഉത്പ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നുവെന്ന് അസൂയയോടെ പറയുകയായിരുന്നു ഇതുവരെ നാം. എന്നാൽ ഇന്ത്യയിൽ ആദ്യമായി കണ്ണൂരിൽ നിന്നും തേങ്ങാവെള്ളത്തിൽ നിന്നും തിന്നാൻ മധുരമുള്ള ഉത്പ്പന്നം രൂപമെടുത്തിരിക്കുകയാണ്.
വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് നാളികേരത്തിന്റെ നാട്ടിലേക്ക് നാറ്റാഡി കൊക്കൊ എത്തിയിരുന്നത്. കണ്ണൂർ നാറാത്തെ എം.അബ്ദുള്ളയെന്ന യുവാവ് ഈ നാളികേര ഉത്പ്പന്നം വ്യവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിപണനം ആരംഭിച്ചിരിക്കയാണ്. ശുദ്ധമായ തേങ്ങാ വെള്ളത്തിൽ നിന്നും രുചിച്ച്്്്്് തിന്നാൻ മധുരമുള്ള നാറ്റാ ബിറ്റ്‌സ് ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത അനുഭവമാണ്. ഭക്ഷണശേഷം മധുരം ആസ്വദിക്കുന്ന ഡെസേർട്ട് പോലെ കഴിക്കാനുള്ള ഒരു പ്രകൃതിദത്ത പുഡ്ഡിങ്ങാണ് നാറ്റാ ബിറ്റ്‌സ്.
നാറ്റാ ന്യൂട്രിക്കോ കോക്കനട്ട് ഫുഡ് പ്രോഡക്ട്‌സിന്റെ നാറ്റാബിറ്റ്‌സ് കണ്ണൂരിലെ പ്രധാനമാളുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വെള്ളത്തിൽ അലിയാത്ത ഫൈബറാണ് നാറ്റാഡി കൊക്കോ. എന്നാൽ ഉമിനീരിൽ ഇത് പെട്ടെന്ന് അലിയും. ഫൈബർ കൂടുതലുള്ള നാറ്റാഡി കൊക്കോയിൽ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്. നാറ്റാ എന്ന സ്പാനിഷ് ഭാഷയിൽ നിന്നാണ് നാറ്റാഡികൊക്കോ എന്ന പേര് വന്നത്. ഇംഗ്ലീഷിൽ ക്രീം ഓഫ് കോക്കനട്ട് എന്ന് സാരം. വിദേശങ്ങളിലെ തീൻ മേശകളിൽ നാറ്റാഡി കൊക്കോ സ്ഥാനം നേടിയിട്ട് കാലം ഏറെയായി. എന്നാൽ നാളികേരത്തിന്റെ നാട്ടിൽ നിന്നല്ല ഈ ഉത്പ്പന്നം എത്തിച്ചേരുന്നത്. മലേഷ്യ, ഫിലിപ്പെൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഡെസേട്ട്, കാന്റി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം, പുഡ്ഡിങ്ങ് എന്നിവയെല്ലാം അതിൽപ്പെടും.
നാറ്റാ ഡികൊക്കോയുടെ നിർമ്മാണം ഇങ്ങനെ. ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളമാണ് നാറ്റഡി കൊക്കോ നിർമ്മിക്കാൻ ശേഖരിക്കേണ്ടത്. തേങ്ങവെള്ളത്തിൽ 12 ശതമാനം പഞ്ചസാരയും ഈസ്റ്റും ചേർത്ത് ഏഴു ദിവസം സൂക്ഷിക്കും. തുടർന്ന് ബാക്ടീരിയയിൽ പെർമെന്റേഷനായി പല പാത്രങ്ങളിലായി അണുബാധ ഏൽക്കാതെ 15 ദിവസം വെക്കണം. 15 ദിവസം കഴിഞ്ഞാൽ രണ്ടു സെന്റീമീറ്ററോളം ഊറൽ പൊങ്ങി വന്നിരിക്കും. ഇത് പുറത്തെടുത്ത് പുളിപ്പ് കളയാൻ വേണ്ടി ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ട് വെക്കണം. തുടർന്ന് വേവിച്ചെടുത്ത് പുളിപ്പ് പൂർണ്ണമായും കളയണം. വെള്ളം പൂർണ്ണായും ഊറ്റിയ ശേഷം പഞ്ചസാര ലായനിയിൽ ഇടും. പിന്നീട് ആവശ്യമായ ഫ്‌ളേവർ ചേർത്തു ആദ്യപാക്കിങ്ങ്. തുടർന്ന് 120 ഡിഗ്രിയിൽ ചൂടാക്കണം. മൂന്നു മാസം വരെ കേടാകാതെ സൂക്ഷിക്കാം. ശീതീകരിച്ചാൽ ഒമ്പതുമാസം വരെയും സൂക്ഷിക്കാം.
ആപ്പിൾ, ലിച്ചി, സ്‌ട്രോബറി, എന്നീ ഫ്‌ളേവറുകളിലാണ് നാറ്റാ ഡികൊക്കോ നിർമ്മിക്കുന്നത്. ഫ്‌ളേവറില്ലാതെയും ഇത് നിർമ്മിക്കുന്നുണ്ട്. വർഷങ്ങളോളം പഠനം നടത്തിയാണ് അബ്ദുള്ള നാറ്റാ ഡികൊക്കോ ഉത്പാദനം തുടങ്ങിയത്. വെളിച്ചെണ്ണ ഉത്പ്പാദനത്തിൽ നിന്നുമാണ് അബ്ദുള്ള നാറ്റ ബിറ്റ്‌സിലേക്ക് എത്തിയത്. നാളികേര വികസന ബോർഡിന്റെ അംഗീകാരവും സഹകരണവും തന്റെ ഉത്പ്പന്നത്തിന് ലഭിച്ചു വരുന്നതായി അബ്ദുള്ള പറയുന്നു. അയ്യായിരം തേങ്ങയുടെ വെള്ളമാണ് ന്യൂട്രിക്കോ കോക്കനട്ട് ഫുഡ്‌പ്രോഡക്ട് കമ്പനി ഉത്പ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ശ്രദ്ധയോടെ ചെയ്താൽ അമ്പതു ശതമാനം ലാഭം കൈവരിക്കാനാവുമെന്ന് അബ്ദുള്ള പറയുന്നു.
കേരളത്തിൽ നാറ്റാ ഡി കൊക്കോക്ക് പ്രചാരം ഏറിയാൽ നാളികേര കർഷകന് അതൊരു താങ്ങായിരിക്കുമെന്ന് അബ്ദുള്ള പറയുന്നു. മറുനാട്ടിൽനിന്ന് വരുന്ന ചോക്ലേറ്റ് കഴിക്കുന്നവർക്ക് പുതിയ അനുഭവമാവുകയാണ് നാറ്റാ ഡി കൊക്കോ.

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

സ്‌മാര്‍ട്‌്ഫോണ്‍ വിപണിയില്‍ വമ്പന്‍ മുന്നേറ്റം കാഴ്‌ച വയ്‌ക്കുന്ന ലെനോവൊ തങ്ങളുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡല്‍ അവതരിപ്പിച്ചു. വൈബ്‌ എസ്‌1 എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന ഫോണ്‍ പ്രധാനമായും സെല്‍ഫി പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ്‌. രണ്ട്‌ മുന്‍ ക്യാമറകളുമായാണ്‌ ബൈബ്‌ എസ്‌1 എത്തുക.
20,000 രൂപയ്‌ക്ക് മുകളിലാവും ഫോണിന്റെ വില. 1080 പി റിസല്യൂഷനുള്ള അഞ്ച്‌ ഇഞ്ച്‌ എച്ച്‌.ഡി ഐ.പി.എസ്‌ എല്‍.സി.ഡി ഡിസ്‌പ്ലെയാണ്‌ വൈബ്‌ എസ്‌1ന്‌ ഉള്ളത്‌. മൂന്ന്‌ ജിബി റാമോട്‌ കൂടി എത്തുന്ന ഫോണിന്‌ 1.7 ജിഗാഹെഡ്‌സ് ഒക്‌ട കോര്‍ പ്ര?സസറാണ്‌ കരുത്ത്‌ പകരുന്നത്‌.
32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുള്ള വൈബ്‌ എസ്‌1ന്‌ മൈമക്രാ എസ്‌.ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. രണ്ട്‌ മുന്‍ ക്യാമറകള്‍ തന്നെയാണ്‌ ഫോണിന്റെ പ്രധാന ആകര്‍ഷണം. എട്ട്‌ എം.പിയുടെ പ്രധാന മുന്‍ ക്യാമറയും രണ്ട്‌ എം.പിയുടെ സെക്കന്ററി മുന്‍ ക്യാമറയുമാണ്‌ വൈബ്‌ എസ്‌1ലുള്ള മുന്‍ ക്യാമറകള്‍. 13 എം.പി പിന്‍ ക്യാമറയും ഫോണിലുണ്ട്‌.
വൈബ്‌ ഷോട്ട്‌, വൈബ്‌ പി1എം, വൈബ്‌ പി1 എന്നീ മോഡലുകള്‍ ലെനോവൊ വിപണിയില്‍ എത്തിച്ചിരുന്നു. ഉയര്‍ന്ന ബാറ്ററി ലൈഫാണ്‌ ഈ മോഡലുകളുടെ പ്രധാന പ്രത്യേകത.

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

mangalam malayalam online newspaperസ്‌മാര്‍ട്‌്ഫോണ്‍ വിപണിയില്‍ വമ്പന്‍ മുന്നേറ്റം കാഴ്‌ച വയ്‌ക്കുന്ന ലെനോവൊ തങ്ങളുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡല്‍ അവതരിപ്പിച്ചു. വൈബ്‌ എസ്‌1 എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന ഫോണ്‍ പ്രധാനമായും സെല്‍ഫി പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ്‌. രണ്ട്‌ മുന്‍ ക്യാമറകളുമായാണ്‌ ബൈബ്‌ എസ്‌1 എത്തുക.
20,000 രൂപയ്‌ക്ക് മുകളിലാവും ഫോണിന്റെ വില. 1080 പി റിസല്യൂഷനുള്ള അഞ്ച്‌ ഇഞ്ച്‌ എച്ച്‌.ഡി ഐ.പി.എസ്‌ എല്‍.സി.ഡി ഡിസ്‌പ്ലെയാണ്‌ വൈബ്‌ എസ്‌1ന്‌ ഉള്ളത്‌. മൂന്ന്‌ ജിബി റാമോട്‌ കൂടി എത്തുന്ന ഫോണിന്‌ 1.7 ജിഗാഹെഡ്‌സ് ഒക്‌ട കോര്‍ പ്ര?സസറാണ്‌ കരുത്ത്‌ പകരുന്നത്‌.
32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുള്ള വൈബ്‌ എസ്‌1ന്‌ മൈമക്രാ എസ്‌.ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. രണ്ട്‌ മുന്‍ ക്യാമറകള്‍ തന്നെയാണ്‌ ഫോണിന്റെ പ്രധാന ആകര്‍ഷണം. എട്ട്‌ എം.പിയുടെ പ്രധാന മുന്‍ ക്യാമറയും രണ്ട്‌ എം.പിയുടെ സെക്കന്ററി മുന്‍ ക്യാമറയുമാണ്‌ വൈബ്‌ എസ്‌1ലുള്ള മുന്‍ ക്യാമറകള്‍. 13 എം.പി പിന്‍ ക്യാമറയും ഫോണിലുണ്ട്‌.
വൈബ്‌ ഷോട്ട്‌, വൈബ്‌ പി1എം, വൈബ്‌ പി1 എന്നീ മോഡലുകള്‍ ലെനോവൊ വിപണിയില്‍ എത്തിച്ചിരുന്നു. ഉയര്‍ന്ന ബാറ്ററി ലൈഫാണ്‌ ഈ മോഡലുകളുടെ പ്രധാന പ്രത്യേകത.
- See more at: http://www.mangalam.com/tech/mobile/380548#sthash.CxaNLt4T.dpuf

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam.com

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

ശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌. എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌. മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.


കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam malayalam online newspaperശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌.
എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌.
മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.
Advertisement
- See more at: http://www.mangalam.com/religion/381621#sthash.EG5dMFMI.dpuf

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam.com

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam malayalam online newspaperദ്വന്ദ വ്യക്തിത്വം അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ്. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് അടക്കം നിരവധി ചിത്രങ്ങള്‍ ദ്വന്ദ വ്യക്തിത്വത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍.
അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ ചില പ്രത്യേക വ്യക്തിത്വമായി മാറുമ്പോള്‍ യുവതിക്ക് കാഴ്ച ശക്തി തിരികെ ലഭിക്കും. ഡോക്ടര്‍മാരെ ആകെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഈ യുവതിക്ക് 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. ഇരുപതാം വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന യുവതിക്ക് ചില
വ്യക്തിത്വങ്ങളില്‍ കാഴ്ച ശക്തിയുണ്ടെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നു മാറി മറ്റ് വ്യക്തിത്വങ്ങളിലേക്ക് കൂടുമാറുമ്പോഴാണ് യുവതിക്ക് കാഴ്ച ലഭിക്കുന്നത്. അതുകൊണ്ടു തന്നെ യുവതിയുടെ കാഴ്ചാ വൈകല്യം ശാരീരിക പ്രശ്‌നമല്ല, മാനസിക പ്രശ്‌നമാകാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്.
പത്ത് വ്യക്തിത്വങ്ങളില്‍ എട്ടോളം വ്യക്തിത്വങ്ങളില്‍ യുവതിക്ക് കാഴ്ച ശക്തിയുണ്ട്. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും തിരികെ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മനഃശാസ്ത്ര ഡോക്ടര്‍മാരുടെ ജേണലില്‍ യുവതിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam malayalam online newspaperദ്വന്ദ വ്യക്തിത്വം അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ്. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് അടക്കം നിരവധി ചിത്രങ്ങള്‍ ദ്വന്ദ വ്യക്തിത്വത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍.
അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ ചില പ്രത്യേക വ്യക്തിത്വമായി മാറുമ്പോള്‍ യുവതിക്ക് കാഴ്ച ശക്തി തിരികെ ലഭിക്കും. ഡോക്ടര്‍മാരെ ആകെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഈ യുവതിക്ക് 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. ഇരുപതാം വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന യുവതിക്ക് ചില
വ്യക്തിത്വങ്ങളില്‍ കാഴ്ച ശക്തിയുണ്ടെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നു മാറി മറ്റ് വ്യക്തിത്വങ്ങളിലേക്ക് കൂടുമാറുമ്പോഴാണ് യുവതിക്ക് കാഴ്ച ലഭിക്കുന്നത്. അതുകൊണ്ടു തന്നെ യുവതിയുടെ കാഴ്ചാ വൈകല്യം ശാരീരിക പ്രശ്‌നമല്ല, മാനസിക പ്രശ്‌നമാകാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്.
പത്ത് വ്യക്തിത്വങ്ങളില്‍ എട്ടോളം വ്യക്തിത്വങ്ങളില്‍ യുവതിക്ക് കാഴ്ച ശക്തിയുണ്ട്. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും തിരികെ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മനഃശാസ്ത്ര ഡോക്ടര്‍മാരുടെ ജേണലില്‍ യുവതിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- See more at: http://mangalam.com/odd-news/381497#sthash.Q4H1uNgU.dpuf

നിഗൂഢതയുടെ വലയത്തില്‍ ഹിമപ്പുലി

നിഗൂഢതയുടെ വലയത്തില്‍ ഹിമപ്പുലി

Tom MacCarhty with snow leopard
റേഡിയോ കോളര്‍ ഘടിപ്പിച്ച ഹിമപ്പുലിയോടൊപ്പം ടോം മക്കാര്‍ത്തി.
'നിരീക്ഷിച്ചു പഠിക്കുന്തോറും നിഗൂഢതയുടെ വലയം വലുതാകുന്നു.' മനുഷ്യനു മുന്നില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഹിമപ്പുലിയുടെ പിന്നാലെ വര്‍ഷങ്ങളായി നടക്കുന്ന ടോം മക്കാര്‍ത്തി പറയുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഹിമപ്പുലിയുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കാന്‍ ആവുന്നതിന്റെ ആഹ്ലാദത്തിലാണ് മക്കാര്‍ത്തി.
ഹിമപ്പുലിയെക്കുറിച്ച് അവസാനവാക്കാണ് ഡോ. ടോം മക്കാര്‍ത്തി. അമേരിക്കക്കാരനായ ഈ വന്യജീവി ശാസ്ത്രജ്ഞന്‍ നീണ്ട രണ്ട് ദശകങ്ങളായി ഹിമപ്പുലിയുടെ (Snow Leopard) മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന സഞ്ചാരപഥങ്ങളിലൂടെ അലയുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വന്യജീവിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഷാലര്‍ നയിക്കുന്ന പാന്തറ (Panthera) എന്ന സംഘടനയുടെ ഹിമപ്പുലി ഗവേഷണ വിഭാഗം മേധാവിയാണ് അദ്ദേഹം. ഹിമപ്പുലിയുടെ സ്വഭാവവിശേഷണങ്ങളാണ് അദ്ദേഹത്തിന്റെ പഠനവിഷയം.
Snow Leopard 01
മയക്കുവെടി വെച്ച ശേഷം ഹിമപ്പുലിയുടെ കഴുത്തില്‍ റേഡിയോ കോളര്‍ കെട്ടിയശേഷം പുലിക്ക് മറുമരുന്ന് നല്‍കി ഉത്തേജിപ്പിച്ച് മോചിപ്പിക്കുന്നു. അതിന്റെ സഞ്ചാരരീതികള്‍ തുടര്‍ന്ന് നിരീക്ഷിക്കാന്‍ കഴിയും.
പക്ഷെ ഹിമപ്പുലിയെ ഒരു നോക്ക് കാണാന്‍ കഴിയേണ്ടേ? നാല് വര്‍ഷം തിരഞ്ഞിട്ടും ഒരു പുലിയെപ്പോലും കാണാന്‍ കഴിയാത്ത നാളുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ടോം പറയുന്നു. ഒടുവില്‍ ഈയിടെ പാകിസ്താനില്‍ നിന്നാണ് ഒരു പുലിയെ കാണാനൊത്തതും റേഡിയോ കോളര്‍ ഘടിപ്പിച്ചതും. അസ്വസ്ഥതയൊന്നും ഹിമപ്പുലി പ്രകടിപ്പിച്ചില്ല. അല്‍പ്പനേരത്തിന് ശേഷം അത് പര്‍വതനിരകളിലേക്ക് നടന്നകന്നു.
Snow Leopard 02
കൂടുതല്‍ നിരീക്ഷിച്ച് പഠിക്കുമ്പോഴും ഹിമപ്പുലിയുടെ സ്വഭാവവിശേഷങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ ലഭിക്കും.  സഞ്ചാരരീതികളും സ്വഭാവ വിശേഷങ്ങളും അറിയാനാവുന്നത് കൂടുതല്‍ നിഗൂഢതയും വിസ്മയവും സൃഷ്ടിക്കുന്നുവെന്ന് ടോം മക്കാര്‍ത്തി 'മാതൃഭൂമി'യോട് പറഞ്ഞു.
Snow Leopard 03
ഇന്ത്യ, പാകിസ്താന്‍, ചൈന, മംഗോളിയ, തജികിസ്താന്‍, ടിബറ്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 18 രാജ്യങ്ങളിലാണ് ഹിമപ്പുലിയുള്ളത്. ചൈനയിലാണ് കൂടുതല്‍. മഞ്ഞുമൂടിയ ഹിമശൃംഖങ്ങളില്‍ മാത്രമേ ഹിമപ്പുലിയെ കാണാന്‍ കഴിയൂ എന്ന് തെറ്റിദ്ധരിക്കേണ്ട. താഴ്‌വരയിലും പര്‍വതനിരകളിലും പുലിയെ കാണാന്‍ കഴിയും. കടുവ, പുള്ളിപ്പുലി, സിംഹം തുടങ്ങിയവയെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ പക്കലുണ്ട്. എന്നാല്‍ ഹിമപ്പുലിയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. പല സംഘങ്ങള്‍ ഗവേഷണം നടത്തുന്നു. ലഡാക്കിലെ ഹെമിസ് വന്യമൃഗസങ്കേതത്തില്‍ ഇപ്പോള്‍ പലപ്പോഴും ഹിമപ്പുലിയെ കാണാന്‍ കഴിയുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Panthera

സാഹിവാളിനും ഗിറിനും പ്രിയമേറുന്നു

സാഹിവാളിനും ഗിറിനും പ്രിയമേറുന്നു

ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്.
പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശു വര്‍ഗങ്ങളാണ് സാഹിവാള്‍, സിന്ധി, ഗിര്‍, ദേവ്‌നി എന്നിവ. ഇതില്‍ സഹിവാള്‍, ഗിര്‍ എന്നിവയ്ക്ക് കേരളത്തില്‍ പ്രിയമേറിവരികയാണ്.
ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ സാഹിവാള്‍ ഇടത്തരം വലിപ്പവും സാമാന്യം മാംസളമായ ശരീരഘടനയുമുള്ള ജനുസ്സാണ്. പശ്ചിമ പാകിസ്താനിലെ വരണ്ട പ്രദേശങ്ങളിലും തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ച് മോണ്‍ട്‌ഗോമറി ജില്ലയിലുമാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.
പഞ്ചാബില്‍ ഈ ജനുസ്സിനെ പ്രജനനംവഴി വളര്‍ത്തിയെടുക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ശൈത്യകാലാവസ്ഥ ഈ ജനുസ്സിന് യോജ്യമല്ല.
കാളകള്‍ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്. നല്ല പശുക്കള്‍ 300 ദിവസംകൊണ്ട് 2700  മുതല്‍ 3200 കിലോഗ്രാം വരെ പാല്‍ നല്‍കും. 4500 കിലോഗ്രാം വരെ പാല്‍ നല്‍കുന്ന പശുക്കളുമുണ്ട്.
നീണ്ട തല, ഇടത്തരം വലിപ്പമുള്ള നെറ്റി, വശങ്ങളിലേക്ക് വളരുന്ന കട്ടിയുള്ള കൊമ്പുകള്‍, പിന്‍ഭാഗത്തേക്ക് വണ്ണംകൂടിയ അയഞ്ഞ ശരീരഘടന, പൊക്കിളിനടുത്ത ഭാഗങ്ങളില്‍ വളരെയധികം അയഞ്ഞ് തൂങ്ങിക്കിടക്കുന്ന ചര്‍മം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നീളം കുറഞ്ഞ കൈകാലുകളും മുമ്പിലേക്ക് തള്ളി വളരുന്ന വലിയ അകിടും തെളിഞ്ഞതും കരുത്തുള്ളതുമായ ക്ഷീരസിരകളും കാണപ്പെടുന്നു. നിറം ചുവപ്പോ ഇളം ചുവപ്പോ ആയിരിക്കും. ചിലവയില്‍ വെളുത്ത പാടുകളും കാണാം.
 ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്. പശുക്കള്‍ ശരാശരി ക്ഷീരോത്പാദകരാണ്. നല്ല പശുക്കളില്‍നിന്ന് ആറുലിറ്ററോളം പാല്‍ ലഭിക്കും.
വലിപ്പമുള്ള തല, നന്നായി ഉന്തിനില്‍ക്കുന്ന നെറ്റി, വീതികുറഞ്ഞ മുഖം, കട്ടിയുള്ള കൊമ്പുകള്‍, ശരീരത്തിനാനുപാതികമായ കൈകാലുകള്‍, അകിട് എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. സാധാരണയായി ചുവപ്പ്, വെളുപ്പ്, കറുപ്പ്ചുവപ്പ്, ചുവപ്പ്വെളുപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. കനം കുറഞ്ഞ നീണ്ട വാലിന്റെ അറ്റം രോമനിബിഡമായിരിക്കും. കറുത്ത വാല്‍രോമങ്ങള്‍ നിലം മുട്ടിക്കിടക്കുന്നു.

MODI MAJIK വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

റോഡിലെ കണ്ടെയ്‌നർ പരിശോധന നിർത്തും
കൊച്ചി: തമിഴ്‌നാട്ടിൽ നിന്ന്‌ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള കണ്ടെയ്‌നർ ഗതാഗതം സുഗമമാക്കുന്നതിന്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ പദ്ധതി നിലവിൽ വരുന്നു.  വല്ലാർപാടത്തേക്ക്‌ വരുന്ന ചരക്ക്‌ കണ്ടെയ്‌നറുകൾ നാഷണൽ ഹൈവേയിൽ പിടിച്ചുനിർത്തി ആവർത്തന പരിശോധന നടത്തുന്നത്‌ ഒഴിവാക്കാനാണ്‌ പുതിയ പദ്ധതി.

സെൽഫ്‌ സർട്ടിഫിക്കേഷൻ നടത്താൻ കസ്റ്റംസിൽ നിന്ന്‌ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ ചരക്ക്‌ കണ്ടെയ്‌നറുകൾ ഇനി മുതൽ വഴിയിൽ തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ വിഭാഗം പരിശോധിച്ച്‌ സീൽ ചെയ്ത കണ്ടെയ്‌നറുകളും വീണ്ടും പരിശോധിക്കില്ല. ഇത്തരം കണ്ടെയ്‌നറുകൾ വാളയാർ ചെക്പോസ്റ്റിൽ ഗ്രീൻ ചാനലിലൂടെ കടത്തിവിടും.ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌.

സെൽഫ്‌ സർട്ടിഫിക്കേഷനുള്ളവർ സീൽ ചെയ്തു കൊണ്ടുവരുന്ന കയറ്റുമതി കണ്ടെയ്‌നറുകൾ കേരളത്തിൽ പല ഭാഗത്തും തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കുന്നത്‌ കേരളത്തിലേക്കുള്ള ചരക്കു വരവിനെ ദോഷകരമായി ബാധിച്ചിരുന്നു. വല്ലാർപാടം ടെർമിനലിലേക്ക്‌ ചരക്ക്‌ വരവ്‌ കുറയുന്നതിന്‌ പ്രധാന കാരണം ഇത്തരം അനാവശ്യമായ പരിശോധനകളാണെന്ന്‌ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ നിരന്തരം പരാതിപ്പെട്ടു വരികയായിരുന്നു.

രണ്ടുമാസം മുമ്പ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചകളിലാണ്‌ അനാവശ്യമായ ആവർത്തന പരിശോധനകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ടായത്‌. ഇതേ തുടർന്നാണ്‌ കഴിഞ്ഞ ദിവസം ചീഫ്‌ സെക്രട്ടറി ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്‌ ചരക്ക്‌ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തത്‌. അംഗീകൃത സ്ഥാപനങ്ങൾ സീൽ ചെയ്ത്‌ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾ വാളയാറിനും വല്ലാർപാടത്തിനുമിടയിൽ വച്ച്‌ വാണിജ്യ നികുതി വകുപ്പോ, മോട്ടോർ വാഹന വകുപ്പോ, എക്സൈസ്‌ വകുപ്പോ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യുന്ന കണ്ടെയ്‌നറുകൾ മാത്രമാണ്‌ ഇതുവരെ വല്ലാർപാടത്ത്‌ ഗ്രീൻ ചാനലിലൂടെ കടത്തിവിട്ടിരുന്നത്‌. എന്നാൽ സെൽഫ്‌ സർട്ടിഫിക്കേഷനുള്ള സ്ഥാപനങ്ങൾ സീൽ ചെയ്ത ചരക്ക്‌ കണ്ടെയ്‌നറുകളും ഗ്രീൻ ചാനലിലൂടെ ഇനി കൊണ്ടുവരാനാകും.
തമിഴ്‌നാട്ടിൽ ഇല്ലാത്ത തുടർ പരിശോധനകൾ കേരളത്തിലുള്ളതിനാൽ കൊച്ചിയിലേക്ക്‌ ചരക്ക്‌ കൊണ്ടുവരാൻ കഴിയുന്നില്ലെന്നാണ്‌ തമിഴ്‌നാട്ടിലെ വ്യവസായ മേഖല പരാതിപ്പെട്ടിരുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ വേണമെന്ന ആവശ്യമുയർന്നത്‌. തുടർ പരിശോധനകൾ ഒഴിവാക്കാൻ അതത്‌ വകുപ്പ്‌ മേലധികാരികൾ ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകും. പുതിയ തീരുമാനത്തോടെ  പ്രതിവർഷം 80,000 കണ്ടെയ്‌നറുകളെങ്കിലും തമിഴ്‌നാട്ടിൽ നിന്ന്‌ കൂടുതലായെത്തുമെന്ന്‌തുറമുഖാധികൃതർ കണക്കു കൂട്ടുന്നു

പാചകവാതക സിലിണ്ടര്‍ അപകടം: 50 ലക്ഷം വരെ ഇന്‍ഷുറന്‍സ്

പാചകവാതക സിലിണ്ടര്‍ അപകടം: 50 ലക്ഷം വരെ ഇന്‍ഷുറന്‍സ്

മിക്കവാറും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യമറിയില്ല. ഓയില്‍ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ താല്‍പര്യംകാണിച്ചിട്ടുമില്ല.
എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? അപകടമുണ്ടായാല്‍ 40 മുതല്‍ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും വിതരണക്കാരും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.
മിക്കവാറും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യമറിയില്ല. ഓയില്‍ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ താല്‍പര്യംകാണിച്ചിട്ടുമില്ല.
അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകള്‍ക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഗ്യാസ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തിലെ അപകടത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക.
റീഫില്‍ ചെയ്ത സിലിണ്ടര്‍ വാങ്ങുമ്പോള്‍തന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നല്‍കേണ്ടതില്ല.
ഓരോ വ്യക്തികള്‍ക്കുമായല്ല പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുവര്‍ഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വര്‍ഷംതൊറും എണ്ണക്കമ്പനികള്‍ തേഡ്പാര്‍ട്ടി പ്രീമിയം അടയ്ക്കുന്നത്.


ഇന്‍ഷുറന്‍സ് പരിരക്ഷ ഇങ്ങനെ:
  • അപകട ഇന്‍ഷുറന്‍സ് കവറേജ്(ഒരാള്‍ക്ക്)-5 ലക്ഷം
  • ചികിത്സാ ചെലവ്-15 ലക്ഷം
  • അടിയന്തര സഹായം ഓരോരുത്തര്‍ക്കും 25,000 രൂപവീതം.
  • വസ്തുവിനുണ്ടാകുന്ന കേടുപാടുകള്‍ക്ക്-ഒരു ലക്ഷം.
     


ചെയ്യേണ്ടത്:
  • അപകടമുണ്ടായാല്‍ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.  
  • വിതരണക്കാര്‍ എണ്ണക്കമ്പനികളെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അപകടവിവരം അറിയിക്കും(ഉപഭോക്താവ് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടതില്ല).
  • ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിതരണക്കാരന്‍ സഹായിക്കും.

     

പരിരക്ഷ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഐഎസ്‌ഐ മാര്‍ക്കുള്ള ഉപകരണങ്ങള്‍(ലൈറ്റര്‍, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ)ഉപയോഗിക്കുക.

ഇളക്കിമാറ്റാവുന്ന കാബിന് പേറ്റന്റുമായി എയര്‍ബസ്

ഇളക്കിമാറ്റാവുന്ന കാബിന് പേറ്റന്റുമായി എയര്‍ബസ്

യാത്രക്കാരുടെ കാബിന്‍ ഇളക്കിമാറ്റാവുന്ന തരത്തിലാക്കാനുള്ള സാങ്കേതിക വിദ്യയാണ് എയര്‍ബസ് പേറ്റന്‍ഡ് ചെയ്തത്.
Airbus patents detachable cabins
വാഷിങ്ടണ്‍: യാത്രക്കാരുടെ ബോര്‍ഡിങ് സമയം കുറച്ച് മുഷിപ്പൊഴിവാക്കും വിമാനയാത്രയുടെ സമയം കുറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ എയര്‍ബസ് പേറ്റന്‍ഡ് ചെയ്തു.
വിമാനത്തില്‍ യാത്രക്കാരെ കയറ്റി യഥാസ്ഥാനത്ത് ഇരുത്തുന്നതാണ് മിക്ക വിമാനക്കമ്പനികള്‍ക്കും സമയനഷ്ടമുണ്ടാക്കുന്നത്. ഇതൊഴിവാക്കാന്‍ യാത്രക്കാരുടെ കാബിന്‍ ഇളക്കിമാറ്റാവുന്ന തരത്തിലാക്കാനുള്ള സാങ്കേതിക വിദ്യയാണ് എയര്‍ബസ് പേറ്റന്‍ഡ് ചെയ്തത്.
ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തിലുള്ള കാബിനില്‍ ആള്‍ക്കാരെ നേരത്തെ തന്നെ ബോര്‍ഡ് ചെയ്യിപ്പിക്കാനാകും. വിമാനമെത്തുമ്പോള്‍ യാത്രക്കാരുടെ കാബിന്‍ കമ്പാര്‍ട്ട്‌മെന്റ് അപ്പാടെ വിമാനത്തിലെ കാബിനുമായി വെച്ചുമാറാനും സാധിക്കും.
അടുത്ത സെക്കന്‍ഡില്‍ തന്നെ വിമാനത്തിന് യാത്രതുടരാനാകും. പേനയുടെ റീഫില്‍ മാറ്റുന്ന അത്ര എളുപ്പമാണ് പുതിയ സാങ്കേതിവിദ്യയെന്ന് എയര്‍ബസ് കമ്പനി പറയുന്നു.

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും
സച്ചിദാനന്ദ സ്വാമി
83 ​-ാ​മ​തുശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​നം സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്ന വേ​ള​യിൽ തീർ​ത്ഥാ​ട​ക​രായ ഗു​രു​ഭ​ക്തർ ആ​ച​രി​ക്കാ​നും​ ​അ​നു​ഷ്ഠി​ക്കാ​നും​ ​വേ​ണ്ടി തീർ​ത്ഥാ​ട​നം​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​അ​ല്പം​ ​കാ​ര്യ​ങ്ങൾ സാ​ദ​രം​ ​ഇ​വി​ടെ​ ​കു​റി​ക്ക​ട്ടെ.​ ​ശ്രീ​നാ​രാ​യ​ണ​ ​ദർ​ശ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വം​ ​മാ​നു​ഷി​ക​ത​യാ​ണ്.​ ​ദാർ​ശ​നി​ക​ ​ലോ​ക​ത്തി​ന്റെ വി​ചാ​ര​ണ​യിൽ​ ​മ​നു​ഷ്യൻ പ​ര​മാ​ണു​ ​പ്രാ​യ​നാ​യി​ത്തീർ​ന്ന​പ്പോൾ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​മ​നു​ഷ്യ​ത്വ​ത്തിൽ​ ​അ​ധി​ഷ്ഠി​ത​മായ ഒ​രു​ ​ത​ത്വ​ദർ​ശ​ന​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗു​രു​ദേ​വ​ദർ​ശ​ന​ത്തി​ന്റെ കേ​ന്ദ്ര​ബി​ന്ദു​ ​മ​നു​ഷ്യ​നാ​ണ്.​ ​ഗു​രു​ദേ​വൻ 73​ ​വർ​ഷ​ക്കാ​ലം ജീ​വി​തം​ ​ന​യി​ച്ച​ത് മ​നു​ഷ്യ​രു​ടെ സ​മ​ഗ്ര​ ​പു​രോ​ഗ​തി​ക്കു​ ​വേ​ണ്ടി​യാ​ണ്.​ ​ഗു​രു​വി​ന്റെ​ ​എ​ല്ലാ​ ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും​ ​ഇ​തു​ ​തെ​ളി​ഞ്ഞു​കാ​ണാം. തൃ​പ്പാ​ദ​ങ്ങൾ സാ​യാ​ഹ്ന​ ​ഗീ​തോ​പ​ദേ​ശ​മാ​യി ഉ​പ​ദർ​ശ​നം​ ​ചെ​യ്ത​ ​ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ ​പ്ര​സ്ഥാ​ന​ത്തി​ലും ഇ​തു​ ​തെ​ളി​ഞ്ഞു​ ​കാ​ണാം.

ജീ​വി​ത​വി​ജ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​ധാർ​മ്മി​ക​ത​യാ​ണ്.​ ​എ​വി​ടെ​ ​ധർ​മ്മ​മു​ണ്ടോ​ ​അ​വി​ടെ​ ​വി​ജ​യ​മു​ണ്ട്.ഗു​രു​ദേ​വൻ​ ​ഉ​പ​ദേ​ശി​ക്കു​ന്നു.​ ​'​'​ധർ​മ്മ​മാ​ണ് പ​ര​മ​മാ​യ​ ​ദൈ​വം, ​ധർ​മ്മ​മാ​ണ് ​മ​ഹാ​ധ​നം.​ ​ജ​ന​ങ്ങൾ​ക്ക് ​ശ്രേ​യ​സി​നെ​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ ​ധർ​മ്മം എ​പ്പോ​ഴും​ ​വി​ജ​യി​ക്കു​മാ​റാ​ക​ട്ടെ​'​'​ ​ധർ​മ്മ​ത്തെ​ ​പ​രി​പാ​ലി​ക്കു​മ്പോൾ ആ​ ​ധർ​മ്മം​ ​അ​വ​രെ​ ​പ​രി​പാ​ലി​ക്കും.​ ​ധർ​മ്മം വ​ന്നു നി​റ​യു​വാ​നു​ള്ള​ ​മാർ​ഗ​മെ​ന്താ​ണ് ?​
​'​'​ആ​ചാര പ്ര​ഭ​വോ ​ധർ​മ്മഃ​'​'​ ​നി​യ​ത​മായ ​ആ​ചാ​ര​ങ്ങ​ളു​ടെ​ ​അ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ​യാ​ണ​ത്രേ ധർ​മ്മം പ്ര​കാ​ശി​ക്കു​ന്ന​ത്.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വൻ​ ​വി​ധി​ച്ചി​ട്ടു​ള്ള​ ​ആ​ചാ​ര​ങ്ങൾ​ ​അ​നു​ഷ്ഠി​ക്കു​മ്പോൾ​ ​ശ്രീ​നാ​രാ​യ​ണ​ധർ​മ്മം​ ​ന​മ്മ​ളിൽ ​പ്ര​കാ​ശി​ത​മാ​കു​ന്നു.​ ​ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ ജീ​വി​ത​ ​പു​രോ​ഗ​തി​യെ​ ​വി​ഭാ​വ​നം​ ​ചെ​യ്ത മ​ഹാ​ഗു​രു തീർ​ത്ഥാ​ട​കർ​ക്കാ​യി​ ​നി​ശ്ചി​ത​മാ​യ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​വി​ധി​ച്ചി​ട്ടു​ണ്ട്.​ ​ഗു​രു​ ​ഉ​പ​ദേ​ശി​ക്കു​ന്നു.
'​'​നീ​ണ്ടവ്ര​ത​വും​ ​ക​ഠി​ന​ ​വ്യ​വ​സ്ഥ​ക​ളും ഇ​ക്കാ​ല​ത്ത് എ​ല്ലാ​വ​രും ആ​ച​രി​ച്ചെ​ന്നു​വ​രി​ല്ല.​ ​പ​ത്തു​ദി​വ​സ​ത്തെ​ ​വ്ര​തം ശ്രീ​ബു​ദ്ധ​ന്റെ​ ​പ​ഞ്ച​ശു​ദ്ധി​യോ​ടു​കൂ​ടി​ ​ആ​ച​രി​ച്ചാൽ​ ​മ​തി.​'​'​ ​തീർ​ത്ഥാ​ട​കർ​ ​ശി​വ​ഗി​രി​യിൽ​ ​വ​ന്നു​ ​കൂ​ടു​ന്ന​ത് യൂ​റോ​പ്യ​ന്മാ​രു​ടെ ആ​ണ്ടു​പി​റ​പ്പി​നാ​യി​കൊ​ള്ള​ട്ടെ.​ ​ജ​നു​വ​രി​ ​മാ​സം​ ​ഒ​ന്നാം​ ​തീ​യ​തി​ ​അ​തു​ ​ധ​നു​മാ​സം16, 17​ ​തീ​യ​തി​ക​ളി​ലാ​യി​രി​ക്കും.​ ​അ​തു​കൊ​ള്ളാം. ന​ല്ല​ ​സ​മ​യം.​'​'​ ​ജ​നു​വ​രി​ 1​ന് പ​ര്യ​വ​സാ​നി​ക്കു​ന്ന​ ​രീ​തി​യിൽ മൂ​ന്നു​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​പ്ര​ധാ​ന​മാ​യും തീർ​ത്ഥാ​ട​നം​ ​ന​ട​ക്കു​ന്ന​ത്.
​ ​ഇ​പ്പോൾ ഏ​താ​ണ്ട് ഡി​സം​ബർ 15​ ​മു​തൽ​ക്കു​ത​ന്നെ തീർ​ത്ഥാ​ട​കർ​ ​ശി​വ​ഗി​രി​യിൽ എ​ത്തി​ത്തു​ട​ങ്ങും.​ ​തീർ​ത്ഥാ​ട​കർ​ ​ന​ട​ന്നും​ ​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന​ ​ഗു​രു​വി​ന്റെ​ ​അ​ഭി​മ​തം​ ​നി​റ​വേ​റ്റ​പ്പെ​ടു​ന്നു. തീർ​ത്ഥാ​ട​ക​രു​ടെ വ​സ്ത്ര​രീ​തി​യെ ഗു​രു​ ​അ​രു​ളി​ച്ചെ​യ്തു.''ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​കർ​ക്കു മ​ഞ്ഞ​വ​സ്ത്ര​മാ​യി​ക്കൊ​ള്ള​ട്ടെ.​ ​ശ്രീ​കൃ​ഷ്ണ​ന്റെ​യും​ ​ശ്രീ​ബു​ദ്ധ​ന്റെ​യും​ ​മു​ണ്ട്. അ​തു​കൊ​ള്ളാം.​ ​ന​ന്നാ​യി​രി​ക്കും.​മ​ഞ്ഞ​വ​സ്ത്രം​ ​എ​ന്നു​ ​നാം​ ​പ​റ​ഞ്ഞ​തി​ന് മ​ഞ്ഞ​പ്പ​ട്ടു​ ​വാ​ങ്ങി​ക്കാൻ ആ​രും​ ​തു​നി​യ​രു​ത്.​ ​കോ​ടി​വ​സ്ത്രം പോ​ലും​ ​ആ​വ​ശ്യ​മി​ല്ല.​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വ​സ്ത്രം​ ​മ​ഞ്ഞ​ളിൽ മു​ക്കി​ ​ഉ​പ​യോ​ഗി​ച്ചാൽ​ ​മ​തി.​ ​പി​ന്നീ​ട് ​അ​ല​ക്കി​ത്തെ​ളി​ഞ്ഞ് എ​ടു​ക്കാ​മ​ല്ലോ.​''
യാ​ത്ര​യെ​ക്കു​റി​ച്ചും മ​ഹാ​ഗു​രു അ​രു​ളി​ ​ചെ​യ്തു.​ ​'​'​ ​യാ​ത്ര​ ​ആർ​ഭാ​ട​ര​ഹി​ത​മാ​യി​രി​ക്ക​ണം.​ ​വി​നീ​ത​മാ​യി​രി​ക്ക​ണം. ഈ​ശ്വ​ര​സ്തോ​ത്ര​ങ്ങൾ​ ​ഭ​ക്തി​യാ​യി ഉ​ച്ച​രി​ക്കു​ന്ന​തു​കൊ​ള്ളാം. തീർ​ത്ഥ​യാ​ത്ര​യു​ടെ​ ​പേ​രിൽ​ ​ആ​ഡം​ബര​ങ്ങ​ളും​ ​ഒ​ച്ച​പ്പാ​ടു​ക​ളു​മു​ണ്ടാ​ക്കി ഈ പ്ര​സ്ഥാ​ന​ത്തെ മ​ലി​ന​പ്പെ​ടു​ത്ത​രു​ത്. അ​നാ​വ​ശ്യ​മാ​യി ​ഒ​രു​ ​കാ​ശു​പോ​ലും ചെ​ല​വു ചെ​യ്യ​രു​ത്.​ ​പ​ണ​മു​ണ്ടാ​കും. ​പ​ക്ഷേ മു​ഴു​വൻ​ ​ചെ​ല​വു​ ​ചെ​യ്തു ക​ള​യും. ​ചി​ലർ ക​ടം​ ​കൂ​ടി​ ​വ​രു​ത്തി​വ​യ്ക്കും.​ ​അ​തു​ ​പ​റ്റി​ല്ല.​ ​മി​ച്ചം​ ​വ​യ്ക്കു​വാൻ പ​ഠി​ക്ക​ണം.​ ​സ​മു​ദാ​യം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും ധ​ന​സ്ഥി​തി​യി​ലും​ ​ശു​ചി​ത്വ​ത്തി​ലും​ ​വ​ള​രെ പി​ന്നാ​ക്കം.​ ഈ രീ​തി മാ​റ​ണം.​ ​മാ​റ്റ​ണം.​''
ഗു​രു​ദേ​വ​ന്റെ ഈ തി​രു​വാ​ണി​ക​ളി​ലൂ​ടെ ശി​വ​ഗി​രി തിർ​ത്ഥാ​ട​കർ​ ​എ​ങ്ങ​നെ, എ​ന്ന്, എ​പ്ര​കാ​രം തീർ​ത്ഥാ​ട​ക​രാ​യി​ ​ശി​വ​ഗി​രി​യിൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മ​ന​സി​ലാ​യ​ല്ലോ.​ ​ചു​രു​ക്ക​ത്തിൽ​ ​പീ​താം​ബ​ര​ധാ​രി​ക​ളാ​യി പ​ത്തു​ദി​വ​സ​ത്തെ വ്ര​ത​മെ​ടു​ത്ത് ​ന​ട​ന്നോ​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യോ​ ​ഈ​ശ്വ​ര​നാ​മ​ങ്ങൾ​ ​ഭ​ക്തി​യാ​യി ഉ​ച്ച​രി​ച്ച് ​ശി​വ​ഗി​രി​യിൽ​ ​എ​ത്തി​ച്ചേ​ര​ണം. പ​ത്തു​ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തിൽ​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​പ​ഞ്ച​ശു​ദ്ധി,​ ​ശ​രീ​ര​ശു​ദ്ധി, ആ​ഹാ​ര​ശു​ദ്ധി,​ ​മ​നഃ​ശു​ദ്ധി,​ ​വാ​ക്‌​ശു​ദ്ധി,​ ​കർ​മ്മ​ശു​ദ്ധി​ ​എ​ന്നി​വ​ ​ആ​ച​രി​ക്ക​ണം.​ ​ഇ​തോ​ടൊ​പ്പം​ ​ഗു​രു​ദേ​വൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ധർ​മ്മ​ത്തിൽ​ ​വി​ധി​ച്ചി​ട്ടു​ള്ള​ ​പ​ഞ്ച​ധർ​മ്മ​ങ്ങൾ അ​ഹിം​സ,​ ​സ​ത്യം​ ​അ​സ്തേ​യം,​ ​ബ്ര​ഹ്മ​ച​ര്യം,​ ​മ​ദ്യ​വർ​ജ്ജ​നം​ ​എ​ന്നി​വ​ ​കൂ​ടി ഉൾ​പ്പെ​ടു​ത്തി​ ​ആ​ച​രി​ക്ക​ണം. മ​ത്സ്യം,​ ​മാം​സം,​ ​മ​ദ്യം​ ​എ​ന്നി​വ​ ​ഉ​പേ​ക്ഷി​ച്ച് ​പ്രാർ​ത്ഥ​നാ​നിർ​ഭ​ര​മാ​യ,​ ​തി​ക​ച്ചും ധ്യാ​നാ​ത്മ​ക​മാ​യ​ ​ജീ​വി​ത​ച​ര്യ​യോ​ടെ തീർ​ത്ഥാ​ട​ന​ത്തിൽ ​പ​ങ്കാ​ളി​ക​ളാ​ക​ണം.
സാ​ധാ​രണതീർ​ത്ഥാ​ട​ന​ങ്ങ​ളെ​ല്ലാം പാ​പം പോ​ക്കി​ ​പു​ണ്യം​ ​നേ​ടാ​നാ​ണ്. ഗു​രു​ദേ​വൻ​ ​അ​ത് ​ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ ​എ​ന്നാൽ​ ​അ​തുമാ​ത്രം പോ​രാ​ ​-​ ​അ​തി​നെ​ ​അ​നുവർ​ത്തി​ച്ച് അ​റി​വി​ന്റെ​ ​തീർ​ത്ഥാ​ട​ന​മാ​യി തീർ​ത്ഥാ​ട​ന​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​ഗു​രു​ ​പു​തു​ക്കി​ ​വി​ല​യി​രു​ത്തി.​ ​അ​വി​ടു​ന്ന് ഉ​പ​ദേ​ശി​ക്കു​ന്നു.​'​'​ആ​ണ്ടി​ലൊ​രി​ക്കൽ​ ​കു​റേ​ ​ആ​ളു​കൾ രാ​ജ്യ​ത്തി​ന്റെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളിൽ നി​ന്നും മ​ഞ്ഞ​വ​സ്ത്ര​വും​ ​ധ​രി​ച്ച് യാ​ത്ര​ ​ചെ​യ്ത് ശി​വ​ഗി​രി​യിൽ ചെ​ന്ന് ​ചു​റ്റും​ ​ന​ട​ന്ന് കു​ളി​യും,​ ​ഊ​ണും​ ​ക​ഴി​ഞ്ഞ്, ​പ​ണ​വും​ ​ചെ​ല​വാ​ക്കി​ ​വീ​ടു​ക​ളിൽ ചെ​ല്ലു​ന്ന​തു​കൊ​ണ്ട് എ​ന്തു​ ​സാ​ധി​ച്ചു​?​ ​ഒ​ന്നും സാ​ധി​ച്ചി​ല്ല.​ ​വെ​റും ചെ​ല​വും ബു​ദ്ധി​മു​ട്ടും.​ ​ഇ​തു​ ​പാ​ടി​ല്ല.​ ​ഏ​തു​ ​പ്ര​വൃ​ത്തി​ക്കും​ ​ഒരു​ ​ഉ​ദ്ദേ​ശം​ ​വേ​ണം​'​'.​ ​വി​ദ്യാ​ഭ്യാ​സം,​ ​ശു​ചി​ത്വം,​ ​ഈ​ശ്വ​ര​ഭ​ക്തി,​ ​സം​ഘ​ട​ന,​ ​കൃ​ഷി,​ ​ക​ച്ച​വ​ടം,​ ​കൈ​ത്തൊ​ഴിൽ,​ ​സാ​ങ്കേ​തി​ക​ ​പ​രി​ശീ​ല​ന​ങ്ങൾ​ ​എ​ന്നീ​ ​എ​ട്ടു​ ​വി​ഷ​യ​ങ്ങൾ​ ​അ​രു​ളി​ചെ​യ്ത് ശി​വ​ഗി​രി​യിൽ​ ​പ്ര​സം​ഗ​ ​പ​ര​മ്പ​ര​ ​ന​ട​ത്ത​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ച​ു. ഓ​രോ​ ​വി​ഷ​യ​ത്തി​ലും വൈ​ദ​ഗ്ദ്ധ്യം​ ​ഉ​ള്ള​വ​രെ ക്ഷ​ണി​ച്ചു​വ​രു​ത്തി പ്ര​സം​ഗ​ങ്ങൾ​ ​പ​റ​യി​ക്ക​ണം​​ ​ജ​ന​ങ്ങൾ​ ​അ​ച്ച​ട​ക്ക​ത്തോ​ടു​കൂ​ടി​ ​ശ്ര​ദ്ധി​ച്ചു​കേൾ​ക്ക​ണം.​ ​കേ​ട്ട​തെ​ല്ലാം​ ​പ്ര​വൃ​ത്തി​യിൽ വ​രു​ത്താൻ​ ​ശ്ര​മി​ക്ക​ണം.​ ​അ​തിൽ​ ​വി​ജ​യം​ ​പ്രാ​പി​ക്ക​ണം. അ​പ്പോൾ​ ​ജ​ന​ങ്ങൾ​ക്കും​ ​രാ​ജ്യ​ത്തി​നും​ ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​''
ശ്രീ​നാ​രാ​യ​ണ​ഗു​രു​വെ​ന്ന​ ​രാ​ഷ്ട്ര​മീ​മാം​സ​ക​നെ​യാ​ണ് ഈ വാ​ക്കു​ക​ളി​ലൂ​ടെ കാ​ണാ​നാ​വു​ന്ന​ത്. ഒ​രു​ ​രാ​ജ്യ​ത്തി​ന്റെ വ​ളർ​ച്ച​യ്ക്കു​ ​അ​വ​ശ്യം​ ​ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ല്ലാം​ ​ഗു​രു​ദേ​വൻ ഇ​വി​ടെ​ ​ക്രോ​ഡീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ത​യു​ടെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ​ ​സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ​ ​മാർ​ഗ​രേ​ഖ​യാ​ണ് ഗു​രു​വി​ന്റെ ഈ​ ​തീർ​ത്ഥാ​ടന സ​ന്ദേ​ശം.​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വർ​ഷ​ങ്ങ​ളാ​യി​ ​ഡി​സം​ബർ 20​ ​മു​തൽ​ ​തീർ​ത്ഥാ​ട​ന​ ​പ​രി​പാ​ടി​കൾ​ ​ആ​രം​ഭി​ക്കു​ക​യാ​യി. അ​ന്ന് ​രാ​വി​ലെ ​മ​ഹാ​സ​മാ​ധി സ​ന്നി​ധി​യിൽ​ ​വ​ച്ച് പീ​താം​ബ​ര​ദീ​ക്ഷ​ ​എ​ന്ന​ ​ച​ട​ങ്ങ് ​ആ​രം​ഭി​ക്കു​ന്നു.​ ​വ്ര​തം​ ​അ​നു​ഷ്ഠി​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളും കൈ​യിൽ മ​ഞ്ഞ​ച്ച​ര​ട് ​കെ​ട്ടി​ ​ദീ​ക്ഷ​ ​സ്വീ​ക​രി​ച്ച് ​വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്നു.​ 10​ ​ദി​വ​സ​ത്തെ​ ​വ്ര​ത​ത്തി​ന്റെ പ്രാ​രം​ഭം​ ​കു​റി​ച്ചു​കൊ​ണ്ടു​ള്ള​ ഈ ച​ട​ങ്ങ് ​ഇ​പ്പോൾ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വിധ ​പ്ര​ദേ​ശ​ങ്ങ​ളിൽ ന​ട​ത്താ​റു​ണ്ട്.​ ​ഇ​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ​ശ്രീ​നാ​രാ​യ​ണ​ഭ​ക്തർ​ക്ക് അ​നു​ഷ്ഠി​ക്കാ​വു​ന്ന​ ​ച​ട​ങ്ങാ​ണ്.​ ​ദി​വ​സ​വും പ്ര​ഭാ​ത​ത്തിൽ​ ​കു​ളി​ച്ച് ഗു​രു​വി​ന്റെ പ്രാർ​ത്ഥ​ന​ക​ളും അ​ഷ്ടോ​ത്ത​ര​ശ​ത​നാ​മാ​വ​ലി​ ​പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​വും​ ​ആ​ത്മോ​പ​ദേ​ശ​ശ​ത​കാ​ദി​ ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണ​വും​ ​തു​ടർ​ന്ന് ​അ​ടു​ത്തു​ള്ള​ ​ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തിൽ​ ​ദർ​ശ​ന​വും​ ​ന​ട​ത്തു​ന്നു. വ്ര​തി​ക​ളായ ഈ​ ​ഭ​ക്ത​ന്മാർ​ക്ക് 10​ ​ദി​വ​സ​വും മ​ഞ്ഞ​വ​സ്ത്രം​ ​ധ​രി​ച്ച് ഗൃ​ഹ​സ​ന്ദർ​ശ​ന​വും ഇ​ത​ര​ ​ഗു​രു​ദേ​വ​ ​സ​ന്ദേശ പ്ര​ചാ​ര​ണ​വും ന​ട​ത്താ​വു​ന്ന​താ​ണ്.
ഡി​സം​ബർ20​ ​മു​തൽ​ ​കാർ​ഷി​ക​ ​വ്യാവ​സാ​യി​ക​ ​​ ​പ്ര​ദർ​ശ​ന​ങ്ങ​ളും 25​ ​മു​തൽ 29​വ​രെ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യും 30​ ​മു​തൽ​ ​ജ​നു​വ​രി​ 1​ ​വ​രെ ഏ​താ​ണ്ട് 12​ ​സ​മ്മേ​ള​ന​ങ്ങ​ളും ജ​നു​വ​രി​ 1​ ​മ​ഹാ​സ​മാ​ധി​ ​മ​ന്ദി​ര​ ​പ്ര​തിമ പ്ര​തി​ഷ്ഠാ​വാർ​ഷിക പ​രി​പാ​ടി​ക​ളും​ ​സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 25​ ​മു​തൽ​ ​രാ​ത്രി വി​വിധ ക​ലാ​പ​രി​പാ​ടി​ക​ളും.​ ​എ​ന്നാൽ ഇ​ക്കാ​ല​ത്ത് തീർ​ത്ഥാ​ട​നം​ ​ഒ​രു​ ​ക്ഷേ​ത്ര​ദർ​ശ​നം​ ​പോ​ലെ​യാ​കു​ന്നു​വെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്ന​തിൽ ഖേ​ദ​മു​ണ്ട്. ​ശി​വ​ഗി​രി​യിൽ പ​ന്തൽ​ ​നി​റ​ച്ച് ആ​ളു​കൾ​ ​ശ്രോ​താ​ക്ക​ളാ​യി​ ​ഉ​ണ്ടെ​ങ്കി​ലും, തീർ​ത്ഥാ​ട​ക​രിൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗ​വും ശി​വ​ഗി​രി​ ​പ്രാ​ന്ത​ങ്ങൾ​ ​ദർ​ശി​ച്ച് ഒ​രു​ ​'​ടൂർ​ ​പ്രോ​ഗ്രാം' പോ​ലെ​ ​അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്നു. ഗു​രു​ ​ക​ല്പി​ച്ച​തു​പോ​ലെ ​ഭ​ക്തി​യോ​ടെ​ ​ഈ​ശ്വ​ര​നാ​മ​ങ്ങൾ ഉ​ച്ച​രി​ക്കു​ന്ന​തി​ലും പ​ത്തു​ദി​വ​സ​ത്തെ വ്ര​ത​മാ​ച​രി​ച്ച് പീ​താം​ബ​ര​ധാ​രി​ക​ളാ​യി,​ ​ശി​വ​ഗി​രി​യിൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ക​ളിൽ​ ​കു​റേ​യെ​ങ്കി​ലും​ ​പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നോ​ ​പ​ലർ​ക്കും സാ​ധി​ക്കു​ന്നി​ല്ല.​ ​പ​ല​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഇ​തി​നു​ ​മാ​റ്റം വ​ര​ണം.​ ​തീർ​ത്ഥാ​ട​കർ വ്ര​തം​ ​നോ​റ്റ് ​പീ​താം​ബ​ര​ധാ​രി​ക​ളാ​യി​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ക​ളിൽ​ ​പ​ങ്കാ​ളി​ക​ളാ​യി ശ്രോ​താ​ക്ക​ളാ​യി ജീ​വി​ത​വി​ജ​യം​ ​നേ​ടാൻ ശ്ര​ദ്ധാ​ലു​ക്ക​ളാ​ക​ണം.
ഒ​രു​ ​കാ​ര്യം​ ​കൂ​ടി​ ​പ​റ​യ​ട്ടെ.​ ​തീർ​ത്ഥാ​ട​കർ​ ​ഇ​പ്പോൾ ശി​വ​ഗി​രി​ ​ദർ​ശ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി ചെ​മ്പ​ഴ​ന്തി, അ​രു​വി​പ്പു​റം,​ ​കു​ന്നും​പാ​റ, മ​രു​ത്വാ​മ​ല​,​ ​കു​മാ​ര​നാ​ശാൻ​ ​സ്മാ​ര​കം എ​ന്നി​വ​യും സ​ഞ്ചാ​ര​പ​ഥ​ത്തി​ലു​ള്ള​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​സ​ന്ദർ​ശി​ക്കാ​റു​ണ്ട്. ഈ അ​വ​സ​ര​ത്തിൽ സ​ഞ്ചാ​ര​പ​ഥ​ത്തി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളിൽ​ ​തീർ​ത്ഥാ​ട​ക​രെ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ങ്ങൾ​ ​തു​റ​ന്ന് വ​ച്ച് ​ദർ​ശ​ന​ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലും ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​കൾ​ ​ഉ​ത്സാ​ഹി​ക്ക​ണ​മെ​ന്നു​കൂ​ടി ​സാ​ദ​രം​ ​കു​റി​ക്ക​ട്ടെ. ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ത്തിൽ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ ​വി​ധി​യോ​ടു​ ​കൂ​ടി​യും​ ,​ ​മ​ലി​ന​മാ​ക്കാ​തെ​യും,​ ​ശ്ര​ദ്ധാ​ന്വി​ത​മാ​യ​ ​മ​ന​സോ​ടു​ ​കൂ​ടി​യും പ​ങ്കാ​ളി​ക​ളാ​യി​ ​ഗു​രു​ദേ​വാ​നു​ഗ്ര​ഹം നേ​ടാൻ സാ​ധി​ത​മാ​ക​ട്ടെ​ ​എ​ന്ന് പ്രാർ​ത്ഥി​ക്കു​ന്നു.

ആറു വര്‍ഷം കാത്തിരുന്നു എടുത്ത ഫോട്ടോ

അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്...

by സ്വന്തം ലേഖകൻ
ചിലരങ്ങനെയാണ്, ഏറ്റവും മികച്ചതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കും. ക്ഷമയോടെ എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ അവർ തയാറാണ്. ‘ഒരുനാൾ വരും, തന്റെ ഭാഗ്യദിനം’ എന്ന ഒരൊറ്റ വിശ്വാസത്തിന്റെ ബലത്തിലാണ് ആ കാത്തിരിപ്പ്. സ്കോട്ട്ലന്റുകാരനായ അലൻ മക്ഫാദിയെൻ എന്ന ഫൊട്ടോഗ്രാഫറും അത്തരമൊരു ദിനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.
വെള്ളത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു നീലപ്പൊന്മാന്റെ ഏറ്റവും കിടിലൻ ഷോട്ടിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. ഒടുവിൽ കഴിഞ്ഞ മാസം അലൻ പ്രതീക്ഷിച്ച ആ നിമിഷം വന്നു ചേർന്നു. ഒരൊറ്റ ക്ലിക്ക്–ആറു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണന്ന് ക്യാമറയിൽ പതിഞ്ഞത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ലോകത്ത് ഇന്ന് ചർച്ചാവിഷയമാണ് ആ ചിത്രം.
തടാകത്തിലെ വെള്ളവുമായി കൊക്കുരുമ്മി നിൽക്കുന്ന നീലപ്പൊന്മാൻ. വെള്ളത്തിൽ ഒരു നേർത്ത ചലനം പോലുമില്ല,
മറിച്ച് പൊന്മാൻ കണ്ണാടി നോക്കുന്ന പോലൊരു കാഴ്ച. ആറു വർഷത്തിനിടെ ഈയൊരു നിമിഷത്തിനു വേണ്ടി അലൻ ചെലവിട്ടത് 4200 മണിക്കൂറുകളായിരുന്നു. മാത്രവുമല്ല പലതരത്തിലുള്ള പൊന്മാനുകളുടേതായി ഇതുവരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞത് 7.2 ലക്ഷം ഫോട്ടോകളായിരുന്നു. വർഷത്തിൽ 100 ദിവസത്തോളം അലന്റെ യാത്ര പൊന്മാനുകൾക്കു പിന്നാലെ മാത്രമായിരുന്നുവെന്നു ചുരുക്കം. ഓരോ യാത്രയിലും എടുത്തത് അറുനൂറോളം ചിത്രങ്ങൾ.
തടാകത്തിൽ മുഖം നോക്കുന്ന പൊന്മാന്റെ ചിത്രമെടുക്കാനുള്ള ഓട്ടത്തിനിടെ പലതരത്തിലുള്ള മറ്റനേകം സുന്ദരദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നത് മറ്റൊരു കാര്യം. പക്ഷേ ഈ ചിത്രം അലന് പ്രിയപ്പെട്ടതാണ്. കാരണം അത് അദ്ദേഹത്തെ കുട്ടിക്കാലത്തെ കുറേ ഓർമകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നു.
മുത്തച്ഛൻ റോബർട്ട് മുറേയ്ക്കൊപ്പമുള്ള യാത്രകളിലാണ് അലൻ ആദ്യമായി ഒരു പൊന്മാന്റെ കൂടുകാണുന്നത്. വെള്ളപ്പൊക്കം വരുമ്പോൾ പൊന്മാൻകൂടുകൾക്ക് കുഴപ്പമെന്തെങ്കിലും പറ്റിയോ എന്നു നോക്കാനായിരുന്നു മുത്തച്ഛന്റെ യാത്ര.
അങ്ങിനെ ആ തടാകതീരം അലനും പ്രിയപ്പെട്ടതായി. 11 വർഷം മുൻപ് മുത്തച്ഛൻ മരിച്ചു. പക്ഷേ പൊന്മാനുകൾ ഏറെ കൂടുകൂട്ടുന്ന തടാകതീരങ്ങളിൽ പൊത്തുകളുണ്ടാക്കി അവയിൽ കളിമണ്ണ് നിറച്ച് കൂടുണ്ടാക്കാൻ സാഹചര്യമൊരുക്കുന്നത് അലൻ പതിവാക്കിയിരുന്നു. മീൻപിടിത്തക്കാരനായിരുന്ന ഈ നാൽപത്തിയാറുകാരൻ ആറു വർഷം മുൻപ് നടുവിന് പരുക്കേറ്റതിനെത്തുടർന്നാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.
സ്കോട്ടലൻഡിൽ പക്ഷിനിരീക്ഷണത്തിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തി നൽകുന്ന ജോലിയും ഇപ്പോൾ ചെയ്യുന്നുണ്ട്. പക്ഷിലോകത്തേക്ക് തിരിഞ്ഞപ്പോൾ ആദ്യം മനസിൽ വന്നതും മുത്തച്ഛനോടൊപ്പം നടന്നുകണ്ട പൊന്മാനുകളായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു കിടിലൻ ഫോട്ടോയെടുക്കണമെന്ന ആഗ്രഹമാണ് ഒടുവിൽ സഫലീകരിച്ചതും. ‘കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് പൊന്മാനുകൾ വെള്ളത്തിനടിയിലേക്ക് കൂപ്പുകുത്തുക, വെടിയുണ്ട പോലെ. അതിന്റെ ഏറ്റവും കിടിലൻ ഷോട്ട് കിട്ടണമെങ്കിൽ ഭാഗ്യം വേണം, അതിലേറെ ക്ഷമയും..’ അലൻ പറയുന്നു. പെൺപൊന്മാനുകളാകട്ടെ ദിവസത്തിൽ അഞ്ചോ ആറോ തവണയേ വെള്ളത്തിലേക്ക് മുങ്ങാറുമുള്ളൂ, അവിടെയും കാത്തിരിപ്പു തന്നെ രക്ഷ. ഇക്കാലം കൊണ്ട് പൊന്മാനുകളുടെ ജീവിതരീതി മുഴുവൻ അലൻ പഠിച്ചെടുത്തു കഴിഞ്ഞുവെന്നു സാരം.
അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്... Friday 27 November 2015 09:27 AM IST by സ്വന്തം ലേഖകൻ ...

Read more at: http://www.manoramaonline.com/environment/wild-life/this-shot-of-a-diving-kingfisher-was-6-years-and-720k-photos-in-the-making.html

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

alantechnologies.net

ദോഹ: കഴിഞ്ഞദിവസം തുടങ്ങിവെച്ച മഴ ഇന്നലെയും കനത്തു പെയ്‌തപ്പോള്‍ റോഡുകള്‍ പലതും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്‌തംഭിച്ച നിലയിലാണ്‌. സ്‌കൂളുകള്‍ പലതും നേരത്തെ അടക്കുകയും രക്ഷിതാക്കളോട്‌ കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മഴ കാരണം വിമാനങ്ങള്‍ പലതും വൈകുന്നതായും പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഹമദ്‌ അന്താരാഷ്ര്‌ട വിമാനത്താവളമുള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴയാണ്‌ പെയ്‌തത്‌. ഈ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ 80 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹമദ്‌ വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലേക്ക്‌ മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.
ഉച്ചക്ക്‌ മുമ്പ്‌ തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട്‌ തുടരുകയാണ്‌. ടാങ്കര്‍ ലോറികളിലേക്ക്‌ വെള്ളം മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പ്‌ ചെയ്‌ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത്‌ പ്‌ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. വെള്ളം ഒഴുകിവന്നതിനാല്‍ ദാര്‍ അല്‍ സലാം മാളും വില്ലാജിയോ മാളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി.
അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്‌ ( കടപ്പാട് മംഗളം )

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

ദോഹ: കഴിഞ്ഞദിവസം തുടങ്ങിവെച്ച മഴ ഇന്നലെയും കനത്തു പെയ്‌തപ്പോള്‍ റോഡുകള്‍ പലതും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്‌തംഭിച്ച നിലയിലാണ്‌. സ്‌കൂളുകള്‍ പലതും നേരത്തെ അടക്കുകയും രക്ഷിതാക്കളോട്‌ കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മഴ കാരണം വിമാനങ്ങള്‍ പലതും വൈകുന്നതായും പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഹമദ്‌ അന്താരാഷ്ര്‌ട വിമാനത്താവളമുള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴയാണ്‌ പെയ്‌തത്‌. ഈ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ 80 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹമദ്‌ വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലേക്ക്‌ മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.
ഉച്ചക്ക്‌ മുമ്പ്‌ തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട്‌ തുടരുകയാണ്‌. ടാങ്കര്‍ ലോറികളിലേക്ക്‌ വെള്ളം മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പ്‌ ചെയ്‌ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത്‌ പ്‌ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. വെള്ളം ഒഴുകിവന്നതിനാല്‍ ദാര്‍ അല്‍ സലാം മാളും വില്ലാജിയോ മാളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി.
അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്‌
- See more at: http://www.mangalam.com/pravasi/gulf/381468#sthash.HhYIsPBC.dpuf

കൂടുതല്‍ മോടിയായി എൽ.ഇ.ഡി. വരുന്നു

പ്രകാശം പരത്തി എൽ.ഇ.ഡി.

രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ മൂന്നു കോടി യൂണിറ്റായി ഉയർന്നിരിക്കുന്നു
led
തെളിയാൻ മടി കാണിച്ചു നിന്ന ട്യൂബ് ലൈറ്റുകൾക്കും മഞ്ഞവെളിച്ചം തൂകിയ ഫിലമന്റ് ബൾബുകൾക്കു മുമ്പിലേക്ക് പ്രകാശ വിപ്ലവവുമായാണ്  എൽ.ഇ.ഡി ബൾബുകൾ  കടന്നു വന്നത്. വില അൽപ്പം കൂടുതലാണെന്ന് കണ്ടതോടെ ജനം മടിച്ചു. പത്തും പതിനഞ്ചും രൂപയ്ക്ക് സാധാരണ ഫിലമന്റ് ബൾബുകൾ കിട്ടുമ്പോൾ എന്തിന് 200 ഉം 400 ഉം രൂപവരെ മുടക്കണമെന്ന്  ജനം ചിന്തിച്ചു.

എന്നാൽ കാലം മാറി വരികയാണ്. ഇപ്പോൾ ശുക്രൻ തെളിഞ്ഞിരിക്കുന്നത് എൽ.ഇ.ഡി. ബൾബുകൾക്കാണ്. പുതിയ കണക്കുകൾ  പ്രകാരം രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഒരു വർഷം കൊണ്ടാണ് ഇത്രയും വർദ്ധനയുണ്ടായിരിക്കുന്നത്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ രാജ്യത്ത് മൂന്നു കോടി യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 10 ലക്ഷം യൂണിറ്റ് മാത്രമായിരുന്നുവെന്ന് ഓർക്കണം.

മറ്റ് ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും  വൈദ്യുതി ഉപയോഗം 80 ശതമാനം വരെ കുറയ്ക്കുമെന്നതാണ് എൽ.ഇ.ഡി. ബൾബുകളുടെ  ശുക്രദശ തെളിയിച്ചത്. ഊർജ്ജ ഉപയോഗ നിയന്ത്രണ പദ്ധതികളും  കാമ്പയിനുകളും എൽ.ഇ.ഡി. യുഗത്തിന്റെ വേഗം കൂട്ടുകയാണ്. ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കമാണ് എൽ.ഇ.ഡി.

രണ്ടു ഡയോഡുകളിൽകൂടി വൈദ്യുതി കടന്നുപോകുമ്പോഴാണ് എൽഇഡി ബൾബുകൾ പ്രകാശിക്കുന്നത്. 15 വാട്ട് സി.എഫ.്എൽ. ബൾബിൽ നിന്നും വരുന്ന പ്രകാശം 5 വാട്ട് എൽ.ഇ.ഡി.യ്ക്കു തരാൻ കഴിയും. 28 വാട്ട് സാധാരണ ട്യൂബിന്റെ പ്രകാശം 20 വാട്ട് എൽ.ഇ.ഡി. ട്യൂബിൽനിന്നും ലഭിക്കും. ഇതിന്റെ ആയുസ്സ് മറ്റു ട്യൂബിനെ അപേക്ഷിച്ച് 10 മടങ്ങാണ്. ഏതാണ്ട് 15 വർഷംവരെ  പ്രവർത്തിക്കുകയും ചെയ്യും.
അതിനിടെ ഊർജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാൻ കഴിവുള്ള ഗ്രാഫീൻ ആവരണം ചെയ്ത എൽ.ഇ.ഡി. ബൾബുകളാണ് ഇനി വരാൻ പോകുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയാണ് ഗ്രാഫീൻ ബൾബിന്റെയും ഉപജ്ഞാതാക്കൾ. ഗ്രാഫീൻ ബൾബുകൾ കുറച്ച് ഊർജം മാത്രമേ വികിരണം ചെയ്യുകയുള്ളു. കൂടുതൽ കാലം നിലനിൽക്കും.

നിർമ്മാണച്ചെലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ്  ഗവേഷകസംഘം ഉറപ്പു നൽകുന്നത്. വൈദ്യുതിയെ വേഗം കടത്തിവിടുന്നതും സുതാര്യവും കൂടുതൽ പ്രകാശം തരുന്നതുമാണ് ഗ്രാഫീൻ. കൂടതൽ ചൂടുത്പാദിപ്പിക്കാതെ, വൈദ്യുതി ഉപയോഗിക്കാതെ കൂടുതൽ പ്രകാശം നൽകുന്നതിനാൽ തന്നെ ഗ്രാഫീൻ ബൾബുകൾ പരിസ്ഥിതി സൗഹൃദവുമാണ്.
എൽ.ഇ.ഡി. നിസ്സാരക്കാരനല്ല
എൽ.ഇ.ഡി. ബൾബുകളുടെ വ്യാപനം കൊണ്ട് ഉണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള 77 കോടി പരമ്പരാഗത ബൾബുകളും സി.എഫ്.എല്ലുകളും 3.5 കോടി തെരുവു വിളക്കുകളും മാറ്റി പകരം എൽ.ഇ.ഡി. സ്ഥാപിച്ചാൽ മൂന്നു വർഷം കൊണ്ട് 85 ലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണ്ടെത്തൽ.

ശരാശരി കുടുംബത്തിന് വൈദ്യുതി ബില്ലിൽ 200 രൂപ വരെ കുറയ്ക്കാനും കഴിയും.
ഇനി കാർഷിക മേഖലയിൽ
എൽ.ഇ.ഡി. വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്  കാർഷിക മേഖലയിൽ പമ്പ് സെറ്റുകളുടെയും സീലിങ് ഫാനിന്റെയും ഊർജ ഉപയോഗം കുറയ്ക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒപ്പം സംസ്ഥാനങ്ങളുമായി ചേർന്ന് പാതയോരങ്ങളിലും മാർക്കറ്റുകളിലും എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

എൽ.ഇ.ഡി. ബൾബുകളുടെ വില കുറച്ച് വിപണനം നടത്താനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് വൻ തുക വകയിരുത്താനും പദ്ധതിയുണ്ട്. സോളാർ പമ്പുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  50,000 കോടിയുടെ നിക്ഷേപമിറക്കാനും തീരുമാനമുണ്ട്.

വൈദ്യുതിയും മോടിയാകുന്നു ,സ്മാര്‍ട്ട് വൈദ്യുതിമീറ്റര്‍ വരുന്നൂ, ഓണ്‍ലൈന്‍ റീഡിങ്ങും

സ്മാര്‍ട്ട് വൈദ്യുതിമീറ്റര്‍ വരുന്നൂ, ഓണ്‍ലൈന്‍ റീഡിങ്ങും

മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.
പാലക്കാട്: കേരളത്തില്‍ ഒരുവര്‍ഷത്തിനകം സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി. ഒരുങ്ങുന്നു. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള മീറ്ററുകള്‍ ഉപഭോക്താവ് സ്ഥാപിക്കേണ്ടിവരും. മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.

ബില്ല് വെബ് പോര്‍ട്ടലില്‍ ഉപഭോക്താവിന്റെ രജിസ്‌ട്രേഡ് ഐ.ഡി.യിലെത്തുകയും ചെയ്യും. ബില്ല് കടലാസായോ എം.എം.എസ്. ആയോ ഓണ്‍ലൈന്‍ ആയോ ലഭ്യമാക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഉപഭോക്താവ് അടയ്ക്കണം. ദീര്‍ഘകാലം വീട് പൂട്ടി പ്പോകുന്നവര്‍ക്കും ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവര്‍ക്കും പരിഹാരമാണിത്. കെ.എസ്.ഇ.ബി.യുടെ മീറ്റര്‍റീഡിങ് സംബന്ധിച്ച് ഉത്തരവ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന്, മരവപ്പിക്കയും ചെയ്തു. ഇതിനും പുതിയപദ്ധതി പരിഹാരമാകും.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം വീടുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകള്‍ . ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്രമീറ്റര്‍ റീഡിങ് അസാധ്യമാകുന്നു എന്നതിനെപ്പറ്റി വൈകാതെ കണക്കെടുക്കും. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കുന്നുതിനുള്ള രൂപരേഖയും ഉപഭോക്താവ് അടക്കേണ്ട തുകസംബന്ധിച്ച കാര്യങ്ങളും കെ.എസ്.ഇ.ബി. തയ്യാറാക്കുകയാണ്.

കൂടാതെ ദീര്‍ഘകാലം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് ശരാശരി വൈദ്യുതി ഉപയോഗം മനസ്സിലാക്കി അത്രയും കാലത്തെ മിനിമംതുക മുന്‍കൂറായി അടച്ചാല്‍ പിഴയില്‍നിന്ന് ഒഴിവാകാം. റീഡിങ്ങിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കണമെന്നുമാത്രം. ഇപ്പോള്‍
കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു. wss.kseb.in എന്ന വെബ് സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വൈദ്യുതിബില്‍ അടയ്ക്കാവുന്നതാണ്. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതിയിലും ഈ സേവനം ഉറപ്പാക്കും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1