ജൈവകൃഷിയിലേയ്ക്ക് മടങ്ങൂ; അര്‍ബുദത്തെ മാറ്റി നിര്‍ത്താം : ഡോ: വി.പി. ഗംഗാധരന്‍
by സ്വന്തം ലേഖകൻ manorama 16.11.2015
റാസ
ല്‍ഖൈമ∙ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജൈവ കൃഷിയിലേക്ക്
മടങ്ങുകയും ചെയ്താൽ അര്‍ബുദ രോഗത്തെ ഒരു പരിധിവരെ
മാറ്റിനിര്‍ത്താനാവുമെന്ന് പ്രശസ്ത അർബുദരോഗ വിദഗ്ധന്‍
ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. . അർബുദ ചികിത്സയുടെ മറവില്‍ വന്‍
തട്ടിപ്പുകള്‍ അരങ്ങേറുകയാണെന്നും കാന്‍സര്‍ “ഉപജീവന’’ മാക്കിയവരാണ് ഇതിനു
പിന്നിലെന്നും റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി {ഐആര്‍സി} ഒരുക്കിയ
കാന്‍സര്‍രോഗ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്ന
അദ്ദേഹം പറഞ്ഞു.ഒരേ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരില്‍ കാന്‍സര്‍ രോഗം കണ്ടേക്കാമെങ്കിലും അതൊരിക്കലും പാരമ്പര്യമായി ബാധിക്കുന്നതല്ല. എത്രയും പെട്ടെന്ന് കണ്ടെത്തുന്നുവോ അത്രയുമാണ് ചികിത്സയുടെ ഫലപ്രാപ്തി. പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സറും സ്ത്രീകളില്‍ സ്തനാർബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്. പുകവലിയാണ് ശ്വാസകോശ കാന്‍സറിനു പ്രധാന കാരണം. പുക കടന്നുപോകുന്ന ശരീരത്തിനുള്ളിലെ ഏതൊരു ഭാഗത്തും അർബുദം പിടികൂടാം. ഇരുപതു വയസിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ സ്വയം സ്തന പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ.നിഷാമിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഐആര്‍സി ജനറല്‍ സെക്രട്ടറി അഡ്വ: നജ്മുദ്ദീന്‍, ഡോ.ബേബിമാത്യൂ, സുമേഷ് മടത്തില്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് ഡോ.ജെറി ജോസഫ്, തിരുവനന്തപുരം ആര്‍സിസിയിലെ ശിശുരോഗവിദഗ്ധനും അസി:പ്രഫസറുമായ ഡോക്ടര്‍ ഗുരുപ്രസാദ്, എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.എം.മാത്യു ഡോ : ഗംഗാധരന് ഉപഹാരം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ