11/06/2015

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

കാമുകിക്ക് അയച്ച അശ്ളീല സന്ദേശം കിട്ടിയത് മാനേജര്‍ക്ക്,​ യുവാവിന്റെ പണി പോയി

ഷിക്കാഗോ: വനിതാ എച്ച് ആര്‍ മാനേജര്‍ക്കു അശ്ലീല സന്ദേശം അയച്ച യുവാവിന്റെ പണിപോയി. ചിക്കാഗോയിലാണ് സംഭവം. യുവാവ് തന്റെ കാമുകിക്ക് അയച്ച സന്ദേശം നമ്പർ മാറി മാനേജര്‍ക്കു ലഭിക്കുകയായിരുന്നു. അയച്ചതു രണ്ടും ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇയാൾ ചിത്രങ്ങൾ അയച്ചതത്രേ. ഒരുചിത്രം അയച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ വീണ്ടും ചിത്രം അയച്ചുകൊടുത്തു. എന്നിട്ടും പ്രതികരണം ഇല്ലാതായതോടെ നേരിട്ടു വിളിച്ചു. അങ്ങേത്തലയ്ക്കൽ ഫോണെടുത്ത യുവതി പരിചയപ്പെടുത്തിയതോടെ യുവാവിന്റെ കൺട്രോളുപോയി.പൊലീസിൽ പരാതിപ്പെടുമെന്നുകൂടി മാനേജർ അറിയിച്ചതോടെ യുവാവ് കരച്ചിലായി. അതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ കേസ് ഒതുക്കിത്തീർക്കുകയായിരുന്നു. പക്ഷേ, ജോലി പോയി. ഇത്തരത്തിലുള്ളവരെ സ്ഥാപനത്തിൽ ജോലിക്കു കൊള്ളില്ലെന്നാണ് ഉടമകൾ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1