മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 3
മികച്ച സവിശേഷതകള്‍
വാഗ്ദാനം ചെയ്ത് റെഡ്മി നോട്ട് സീരീസിലെ പുതിയ ഫോണ്‍ ഷവോമി പുറത്തിറക്കി.
റെഡ്മി നോട്ട് 3 ആണ് ചൈനീസ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ഫിംഗര്‍പ്രിന്റ് സെന്‍സറും കരുത്തുറ്റ ബാറ്ററിയും ഉള്‍പ്പെടെ കാലോചിതമായ
സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി നോട്ട് 3 പുറത്തിറക്കിയിരിക്കുന്നത്.
1080x1920 പിക്‌സലിലുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് നോട്ട് 3 എത്തുന്നത്. പൂര്‍ണമായും ലാമിനേറ്റ് ചെയ്തതാണ് എന്നതാണ് ഡിസ്‌പ്ലേയുടെ പ്രത്യേകത. 403 പിപിഐ പിക്‌സല്‍ സാന്ദ്രതയും ഡിസ്‌പ്ലേ നല്‍കുന്നുണ്ട്. പൂര്‍ണമായും ലോഹ നിര്‍മിതമാണ് ഫോണിന്റെ ബോഡി. 164 ഗ്രാം ഭാരമുള്ള ഫോണിന് ഏറ്റവും കൂടുതല്‍ കനമുള്ള (Thickness) ഭാഗത്ത് 8.65 എംഎം കനം മാത്രമേ ഉള്ളൂവെന്നത് ഫോണ്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.
ഒക്ടാ-കോര്‍ പ്രൊസസറാണ് നോട്ട് 3-യ്ക്ക് ഷവോമി നല്‍കിയിരിക്കുന്നത്. 2 ജിബിയും 3 ജിബിയും റാമുള്ള രണ്ട് പതിപ്പുകള്‍ റെഡ്മി നോട്ടിന്റെ പുത്തന്‍ ഫോണിനുണ്ട്. 2 ജിബി റാം ഉള്ള പതിപ്പിന് 16 ജിബി ഇന്റേണല്‍ മെമ്മറിയും 3 ജിബി റാമിന് 32 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഷവോമി നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
4ജി പിന്തുണയുമായാണ് റെഡ്മി നോട്ട് എത്തുന്നത്. ഇരട്ട സിം ഉപയോഗിക്കാനുള്ള സൗകര്യവും ഫോണ്‍ നല്‍കുന്നുണ്ട്. 4000 മില്ലി ആമ്പയറുള്ള കരുത്തുറ്റ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ ഫോണ്‍ 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.
13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉള്‍പ്പെടുന്നതാണ് നോട്ട് 3-യുടെ ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ്. എല്‍ഇഡി ഫഌഷോടുകൂടിയ റിയര്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍, ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ജിയോ-ടാഗിങ് സവിശേഷതകളെല്ലാം പ്രതീക്ഷിക്കാം.
ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് നോട്ട് സീരീസില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന മറ്റൊരു സവിശേഷത. ഫോണിന്റെ പിന്നില്‍ നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ 0.3 സെക്കന്‍ഡില്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളിലാണ് റെഡ്മി നോട്ട് 3 പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് വിപണിയില്‍ 2 ജിബി വേരിയന്റിന് 899 യുവാനും (ഏകദേശം 9,500 രൂപ) 3 ജിബി വേരിയന്റിന് 1099 യുവാനുമാണ് (ഏകദേശം 11,500 രൂപ) വില. ഇന്ത്യന്‍ വിപണിയിലെ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷവോമി പുറത്തുവിട്ടിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ