11/26/2015

ഒരു ലോണ്‍ കിട്ടാനുള്ള കടമ്പകള്‍

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

Bank
1
വായ്പയെടുക്കുംമുമ്പ് ചെലവുകളറിയാം
റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചതോടെ ഭവനവായ്പ പലിശ ആകര്‍ഷകമായിട്ടുണ്ട്. പ്രതിമാസ ഇഎംഐയ്ക്ക് പുറമെ, മറ്റ് ചില ചെലവുകള്‍കൂടി വായ്പയെടുക്കുന്നയാള്‍ വഹിക്കേണ്ടിവരും. ലോണെടുക്കാന്‍ പോകുമ്പോള്‍ ഒരുപക്ഷേ ഇതൊന്നും അറിഞ്ഞിരിക്കണമെന്നില്ല. 10ലേറെ ഇനങ്ങളിലായാണ് ബാങ്കുകള്‍ തുക ഈടാക്കാറുള്ളത്. അവ ഏതെല്ലാമാണെന്ന് നോക്കാം.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

loan application
2
അപേക്ഷ ഫീ

അപേക്ഷ പരിശോധിക്കുന്നതിനുള്ള പ്രാഥമിക ചെലവുകളാണ് ഈ വിഭാഗത്തില്‍വരുന്നത്. 1,000 രൂപ മുതല്‍ 5000 രൂപവരെയാണ് ഈയിനത്തില്‍ ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നത്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

processing fee
3
പ്രൊസസിങ് ഫീ
വായ്പ അനുവദിക്കുന്നതിനുള്ള നടപടക്രമങ്ങള്‍ക്കുള്ള തുകയാണിത്. ലോണ്‍ എടുക്കുന്നയാളുടെ വായ്പാ തിരിച്ചടവിനുള്ള കഴിവ്, വരുമാനം, ഈട് തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള പ്രതിഫലമാണിത്. 10,000 രൂപ മുതല്‍ വായ്പ തുകയുടെ ഒരുശതമാനംവരെ ഈയിനത്തില്‍ ഈടാക്കുന്നുണ്ട്.
അഡ്മിനിസ്‌ട്രേറ്റീവ് ഫീ
പ്രൊസസിങ് ഫീ രണ്ട് ഭാഗങ്ങളായാണ് ചില വായ്പാദാതാക്കള്‍ ഈടാക്കുന്നത്. അതിലൊന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഫീ. വായ്പ അനുവദിച്ചതിനുശേഷമാണ് ഈയിനത്തില്‍ തുക നല്‍കേണ്ടിവരിക.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

4
ടെക്‌നിക്കല്‍ ഇവാലുവേഷന്‍  ഫീ

വന്‍തുക വിലമതിക്കുന്ന വസ്തുവകകള്‍ക്ക് രണ്ട് തരത്തിലാണ് മൂല്യനിര്‍ണയം നടത്തുക.
ഇത്പ്രകാരം രേഖപ്പെടുത്തിയ കുറഞ്ഞ മൂല്യമാണ് വായ്പ നല്‍കുന്നതിന് പരിഗണിക്കുക. ചില പൊതുമേഖല ബാങ്കുകള്‍ മൂല്യനിര്‍ണയത്തിന് ചാര്‍ജ് ഈടാക്കാറുണ്ട്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

5
സെയില്‍ എഗ്രിമെന്റിന്മേലുള്ള ഫീസ്
വസ്തു വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ബില്‍ഡറുമായോ വില്പനക്കാരനുമായോ നടത്തുന്ന സമ്മതപത്രത്തിലെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് നല്‍കുന്ന തുകയാണിത്. 20,000 രൂപയുടെ 0.1 ശതമാനമാണ് നിരക്ക്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

6
നോട്ടറി ഫീ

എന്‍ആര്‍ഐ ആണെങ്കില്‍ കെവൈസി, പവര്‍ ഓഫ് അറ്റോര്‍ണി എന്നിവയ്ക്ക് ഇന്ത്യന്‍
എംബസിയുടേയോ നോട്ടറിയുടെയോ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിവരും. അതിനുള്ള നിരക്കാണിത്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

7
ഫയര്‍ ഇന്‍ഷുറന്‍സ് ഫീ
മിക്കവാറും ബാങ്കുകള്‍ നഷ്ടസാധ്യത കുറയ്ക്കുന്നതിന് ഈയിനത്തില്‍ ഫീസ് ഈടാക്കാറുണ്ട്.
നഷ്ടസാധ്യതയ്ക്കുള്ള ചെലവ്
കെട്ടിടത്തിന് അപ്രൂവല്‍
ലഭിക്കുന്നത് വൈകല്‍, വസ്തു നികുതി അടയ്ക്കാതിരിക്കല്‍ തുടങ്ങിയ നഷ്ടസാധ്യതകള്‍ക്ക് ഈടാക്കുന്ന തുകയാണിത്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

8
ലീഗല്‍ ഫീ

ഈടായി നല്‍കുന്ന രേഖകളുടെ നിയമസാധുത പരിശോധിക്കുന്നതിനുള്ള നിരക്കാണിത്.
പ്രൊസസിങ് ഫീസില്‍ ഉള്‍പ്പെടുത്തിയാണ് ബാങ്കുകള്‍ ഇത് വാങ്ങുക. എന്നാല്‍ ചില പൊതുമേഖല ബാങ്കുകള്‍ ഇത് വേറെതന്നെ ഈടാക്കാറുണ്ട്.

ഭവന വായ്പയില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകള്‍

9
ഡോക്യുമെന്റേഷന്‍ ഫീ
വായ്പ അനുവദിച്ചുകൊണ്ടുള്ള സമ്മതപ്രതം ഒപ്പിടുന്നതിനും ഇസിഎസ് ആക്ടിവേറ്റ് ചെയ്യുന്നതിനും
മറ്റ് നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുമായി 500 മുതല്‍ 2000 രൂപവരെ  ഈടാക്കാറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1