11/20/2015

കാൻസർ രോഗികൾക്ക് ബസ് യാത്രാ സൗജന്യം

കാൻസർ രോഗികൾക്ക് ബസ് യാത്രാ സൗജന്യം...

കാൻസർ രോഗികൾക്ക് ബസ് യാത്രാ സൗജന്യം

November 20, 2015 | 06:14 PM | Permalink

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് അവരുടെ സ്ഥിരമായ താമസസ്ഥലത്തു നിന്നും മെഡിക്കൽ കോളജ്, റീജണൽ കാൻസർ സെന്ററുകൾ തുടങ്ങിയ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലേക്കും തിരിച്ചും ചികിത്സയ്ക്ക് പോകുന്ന ദിവസമുള്ള യാത്രാ സൗജന്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഓർഡിനറി ബസുകളിലും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, റിസർവേഷൻ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവയിൽ യാത്രാക്കൂലിയിൽ 50 ശതമാനം സൗജന്യം 2012 മുതൽ നൽകിവരുന്നു. ഇക്കാര്യം അറിയാത്തതിനാൽ പലർക്കും ഈ ഉത്തരവിന്റെ ഗുണഫലം കിട്ടാത്ത അവസ്ഥയുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1