വാഷിങ്ടണ്‍: യാത്രക്കാരുടെ ബോര്‍ഡിങ് സമയം കുറച്ച് മുഷിപ്പൊഴിവാക്കും വിമാനയാത്രയുടെ സമയം കുറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ എയര്‍ബസ് പേറ്റന്‍ഡ് ചെയ്തു.
വിമാനത്തില്‍ യാത്രക്കാരെ കയറ്റി യഥാസ്ഥാനത്ത് ഇരുത്തുന്നതാണ് മിക്ക വിമാനക്കമ്പനികള്‍ക്കും സമയനഷ്ടമുണ്ടാക്കുന്നത്. ഇതൊഴിവാക്കാന്‍ യാത്രക്കാരുടെ കാബിന്‍ ഇളക്കിമാറ്റാവുന്ന തരത്തിലാക്കാനുള്ള സാങ്കേതിക വിദ്യയാണ് എയര്‍ബസ് പേറ്റന്‍ഡ് ചെയ്തത്.
ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തിലുള്ള കാബിനില്‍ ആള്‍ക്കാരെ നേരത്തെ തന്നെ ബോര്‍ഡ് ചെയ്യിപ്പിക്കാനാകും. വിമാനമെത്തുമ്പോള്‍ യാത്രക്കാരുടെ കാബിന്‍ കമ്പാര്‍ട്ട്‌മെന്റ് അപ്പാടെ വിമാനത്തിലെ കാബിനുമായി വെച്ചുമാറാനും സാധിക്കും.
അടുത്ത സെക്കന്‍ഡില്‍ തന്നെ വിമാനത്തിന് യാത്രതുടരാനാകും. പേനയുടെ റീഫില്‍ മാറ്റുന്ന അത്ര എളുപ്പമാണ് പുതിയ സാങ്കേതിവിദ്യയെന്ന് എയര്‍ബസ് കമ്പനി പറയുന്നു.