11/27/2015

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും
സച്ചിദാനന്ദ സ്വാമി
83 ​-ാ​മ​തുശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​നം സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്ന വേ​ള​യിൽ തീർ​ത്ഥാ​ട​ക​രായ ഗു​രു​ഭ​ക്തർ ആ​ച​രി​ക്കാ​നും​ ​അ​നു​ഷ്ഠി​ക്കാ​നും​ ​വേ​ണ്ടി തീർ​ത്ഥാ​ട​നം​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​അ​ല്പം​ ​കാ​ര്യ​ങ്ങൾ സാ​ദ​രം​ ​ഇ​വി​ടെ​ ​കു​റി​ക്ക​ട്ടെ.​ ​ശ്രീ​നാ​രാ​യ​ണ​ ​ദർ​ശ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വം​ ​മാ​നു​ഷി​ക​ത​യാ​ണ്.​ ​ദാർ​ശ​നി​ക​ ​ലോ​ക​ത്തി​ന്റെ വി​ചാ​ര​ണ​യിൽ​ ​മ​നു​ഷ്യൻ പ​ര​മാ​ണു​ ​പ്രാ​യ​നാ​യി​ത്തീർ​ന്ന​പ്പോൾ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​മ​നു​ഷ്യ​ത്വ​ത്തിൽ​ ​അ​ധി​ഷ്ഠി​ത​മായ ഒ​രു​ ​ത​ത്വ​ദർ​ശ​ന​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗു​രു​ദേ​വ​ദർ​ശ​ന​ത്തി​ന്റെ കേ​ന്ദ്ര​ബി​ന്ദു​ ​മ​നു​ഷ്യ​നാ​ണ്.​ ​ഗു​രു​ദേ​വൻ 73​ ​വർ​ഷ​ക്കാ​ലം ജീ​വി​തം​ ​ന​യി​ച്ച​ത് മ​നു​ഷ്യ​രു​ടെ സ​മ​ഗ്ര​ ​പു​രോ​ഗ​തി​ക്കു​ ​വേ​ണ്ടി​യാ​ണ്.​ ​ഗു​രു​വി​ന്റെ​ ​എ​ല്ലാ​ ​പ്ര​വർ​ത്ത​ന​ങ്ങ​ളി​ലും​ ​ഇ​തു​ ​തെ​ളി​ഞ്ഞു​കാ​ണാം. തൃ​പ്പാ​ദ​ങ്ങൾ സാ​യാ​ഹ്ന​ ​ഗീ​തോ​പ​ദേ​ശ​മാ​യി ഉ​പ​ദർ​ശ​നം​ ​ചെ​യ്ത​ ​ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ ​പ്ര​സ്ഥാ​ന​ത്തി​ലും ഇ​തു​ ​തെ​ളി​ഞ്ഞു​ ​കാ​ണാം.

ജീ​വി​ത​വി​ജ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​ധാർ​മ്മി​ക​ത​യാ​ണ്.​ ​എ​വി​ടെ​ ​ധർ​മ്മ​മു​ണ്ടോ​ ​അ​വി​ടെ​ ​വി​ജ​യ​മു​ണ്ട്.ഗു​രു​ദേ​വൻ​ ​ഉ​പ​ദേ​ശി​ക്കു​ന്നു.​ ​'​'​ധർ​മ്മ​മാ​ണ് പ​ര​മ​മാ​യ​ ​ദൈ​വം, ​ധർ​മ്മ​മാ​ണ് ​മ​ഹാ​ധ​നം.​ ​ജ​ന​ങ്ങൾ​ക്ക് ​ശ്രേ​യ​സി​നെ​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ ​ധർ​മ്മം എ​പ്പോ​ഴും​ ​വി​ജ​യി​ക്കു​മാ​റാ​ക​ട്ടെ​'​'​ ​ധർ​മ്മ​ത്തെ​ ​പ​രി​പാ​ലി​ക്കു​മ്പോൾ ആ​ ​ധർ​മ്മം​ ​അ​വ​രെ​ ​പ​രി​പാ​ലി​ക്കും.​ ​ധർ​മ്മം വ​ന്നു നി​റ​യു​വാ​നു​ള്ള​ ​മാർ​ഗ​മെ​ന്താ​ണ് ?​
​'​'​ആ​ചാര പ്ര​ഭ​വോ ​ധർ​മ്മഃ​'​'​ ​നി​യ​ത​മായ ​ആ​ചാ​ര​ങ്ങ​ളു​ടെ​ ​അ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ​യാ​ണ​ത്രേ ധർ​മ്മം പ്ര​കാ​ശി​ക്കു​ന്ന​ത്.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വൻ​ ​വി​ധി​ച്ചി​ട്ടു​ള്ള​ ​ആ​ചാ​ര​ങ്ങൾ​ ​അ​നു​ഷ്ഠി​ക്കു​മ്പോൾ​ ​ശ്രീ​നാ​രാ​യ​ണ​ധർ​മ്മം​ ​ന​മ്മ​ളിൽ ​പ്ര​കാ​ശി​ത​മാ​കു​ന്നു.​ ​ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ ജീ​വി​ത​ ​പു​രോ​ഗ​തി​യെ​ ​വി​ഭാ​വ​നം​ ​ചെ​യ്ത മ​ഹാ​ഗു​രു തീർ​ത്ഥാ​ട​കർ​ക്കാ​യി​ ​നി​ശ്ചി​ത​മാ​യ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​വി​ധി​ച്ചി​ട്ടു​ണ്ട്.​ ​ഗു​രു​ ​ഉ​പ​ദേ​ശി​ക്കു​ന്നു.
'​'​നീ​ണ്ടവ്ര​ത​വും​ ​ക​ഠി​ന​ ​വ്യ​വ​സ്ഥ​ക​ളും ഇ​ക്കാ​ല​ത്ത് എ​ല്ലാ​വ​രും ആ​ച​രി​ച്ചെ​ന്നു​വ​രി​ല്ല.​ ​പ​ത്തു​ദി​വ​സ​ത്തെ​ ​വ്ര​തം ശ്രീ​ബു​ദ്ധ​ന്റെ​ ​പ​ഞ്ച​ശു​ദ്ധി​യോ​ടു​കൂ​ടി​ ​ആ​ച​രി​ച്ചാൽ​ ​മ​തി.​'​'​ ​തീർ​ത്ഥാ​ട​കർ​ ​ശി​വ​ഗി​രി​യിൽ​ ​വ​ന്നു​ ​കൂ​ടു​ന്ന​ത് യൂ​റോ​പ്യ​ന്മാ​രു​ടെ ആ​ണ്ടു​പി​റ​പ്പി​നാ​യി​കൊ​ള്ള​ട്ടെ.​ ​ജ​നു​വ​രി​ ​മാ​സം​ ​ഒ​ന്നാം​ ​തീ​യ​തി​ ​അ​തു​ ​ധ​നു​മാ​സം16, 17​ ​തീ​യ​തി​ക​ളി​ലാ​യി​രി​ക്കും.​ ​അ​തു​കൊ​ള്ളാം. ന​ല്ല​ ​സ​മ​യം.​'​'​ ​ജ​നു​വ​രി​ 1​ന് പ​ര്യ​വ​സാ​നി​ക്കു​ന്ന​ ​രീ​തി​യിൽ മൂ​ന്നു​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​പ്ര​ധാ​ന​മാ​യും തീർ​ത്ഥാ​ട​നം​ ​ന​ട​ക്കു​ന്ന​ത്.
​ ​ഇ​പ്പോൾ ഏ​താ​ണ്ട് ഡി​സം​ബർ 15​ ​മു​തൽ​ക്കു​ത​ന്നെ തീർ​ത്ഥാ​ട​കർ​ ​ശി​വ​ഗി​രി​യിൽ എ​ത്തി​ത്തു​ട​ങ്ങും.​ ​തീർ​ത്ഥാ​ട​കർ​ ​ന​ട​ന്നും​ ​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന​ ​ഗു​രു​വി​ന്റെ​ ​അ​ഭി​മ​തം​ ​നി​റ​വേ​റ്റ​പ്പെ​ടു​ന്നു. തീർ​ത്ഥാ​ട​ക​രു​ടെ വ​സ്ത്ര​രീ​തി​യെ ഗു​രു​ ​അ​രു​ളി​ച്ചെ​യ്തു.''ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​കർ​ക്കു മ​ഞ്ഞ​വ​സ്ത്ര​മാ​യി​ക്കൊ​ള്ള​ട്ടെ.​ ​ശ്രീ​കൃ​ഷ്ണ​ന്റെ​യും​ ​ശ്രീ​ബു​ദ്ധ​ന്റെ​യും​ ​മു​ണ്ട്. അ​തു​കൊ​ള്ളാം.​ ​ന​ന്നാ​യി​രി​ക്കും.​മ​ഞ്ഞ​വ​സ്ത്രം​ ​എ​ന്നു​ ​നാം​ ​പ​റ​ഞ്ഞ​തി​ന് മ​ഞ്ഞ​പ്പ​ട്ടു​ ​വാ​ങ്ങി​ക്കാൻ ആ​രും​ ​തു​നി​യ​രു​ത്.​ ​കോ​ടി​വ​സ്ത്രം പോ​ലും​ ​ആ​വ​ശ്യ​മി​ല്ല.​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വ​സ്ത്രം​ ​മ​ഞ്ഞ​ളിൽ മു​ക്കി​ ​ഉ​പ​യോ​ഗി​ച്ചാൽ​ ​മ​തി.​ ​പി​ന്നീ​ട് ​അ​ല​ക്കി​ത്തെ​ളി​ഞ്ഞ് എ​ടു​ക്കാ​മ​ല്ലോ.​''
യാ​ത്ര​യെ​ക്കു​റി​ച്ചും മ​ഹാ​ഗു​രു അ​രു​ളി​ ​ചെ​യ്തു.​ ​'​'​ ​യാ​ത്ര​ ​ആർ​ഭാ​ട​ര​ഹി​ത​മാ​യി​രി​ക്ക​ണം.​ ​വി​നീ​ത​മാ​യി​രി​ക്ക​ണം. ഈ​ശ്വ​ര​സ്തോ​ത്ര​ങ്ങൾ​ ​ഭ​ക്തി​യാ​യി ഉ​ച്ച​രി​ക്കു​ന്ന​തു​കൊ​ള്ളാം. തീർ​ത്ഥ​യാ​ത്ര​യു​ടെ​ ​പേ​രിൽ​ ​ആ​ഡം​ബര​ങ്ങ​ളും​ ​ഒ​ച്ച​പ്പാ​ടു​ക​ളു​മു​ണ്ടാ​ക്കി ഈ പ്ര​സ്ഥാ​ന​ത്തെ മ​ലി​ന​പ്പെ​ടു​ത്ത​രു​ത്. അ​നാ​വ​ശ്യ​മാ​യി ​ഒ​രു​ ​കാ​ശു​പോ​ലും ചെ​ല​വു ചെ​യ്യ​രു​ത്.​ ​പ​ണ​മു​ണ്ടാ​കും. ​പ​ക്ഷേ മു​ഴു​വൻ​ ​ചെ​ല​വു​ ​ചെ​യ്തു ക​ള​യും. ​ചി​ലർ ക​ടം​ ​കൂ​ടി​ ​വ​രു​ത്തി​വ​യ്ക്കും.​ ​അ​തു​ ​പ​റ്റി​ല്ല.​ ​മി​ച്ചം​ ​വ​യ്ക്കു​വാൻ പ​ഠി​ക്ക​ണം.​ ​സ​മു​ദാ​യം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും ധ​ന​സ്ഥി​തി​യി​ലും​ ​ശു​ചി​ത്വ​ത്തി​ലും​ ​വ​ള​രെ പി​ന്നാ​ക്കം.​ ഈ രീ​തി മാ​റ​ണം.​ ​മാ​റ്റ​ണം.​''
ഗു​രു​ദേ​വ​ന്റെ ഈ തി​രു​വാ​ണി​ക​ളി​ലൂ​ടെ ശി​വ​ഗി​രി തിർ​ത്ഥാ​ട​കർ​ ​എ​ങ്ങ​നെ, എ​ന്ന്, എ​പ്ര​കാ​രം തീർ​ത്ഥാ​ട​ക​രാ​യി​ ​ശി​വ​ഗി​രി​യിൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മ​ന​സി​ലാ​യ​ല്ലോ.​ ​ചു​രു​ക്ക​ത്തിൽ​ ​പീ​താം​ബ​ര​ധാ​രി​ക​ളാ​യി പ​ത്തു​ദി​വ​സ​ത്തെ വ്ര​ത​മെ​ടു​ത്ത് ​ന​ട​ന്നോ​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യോ​ ​ഈ​ശ്വ​ര​നാ​മ​ങ്ങൾ​ ​ഭ​ക്തി​യാ​യി ഉ​ച്ച​രി​ച്ച് ​ശി​വ​ഗി​രി​യിൽ​ ​എ​ത്തി​ച്ചേ​ര​ണം. പ​ത്തു​ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തിൽ​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​പ​ഞ്ച​ശു​ദ്ധി,​ ​ശ​രീ​ര​ശു​ദ്ധി, ആ​ഹാ​ര​ശു​ദ്ധി,​ ​മ​നഃ​ശു​ദ്ധി,​ ​വാ​ക്‌​ശു​ദ്ധി,​ ​കർ​മ്മ​ശു​ദ്ധി​ ​എ​ന്നി​വ​ ​ആ​ച​രി​ക്ക​ണം.​ ​ഇ​തോ​ടൊ​പ്പം​ ​ഗു​രു​ദേ​വൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ധർ​മ്മ​ത്തിൽ​ ​വി​ധി​ച്ചി​ട്ടു​ള്ള​ ​പ​ഞ്ച​ധർ​മ്മ​ങ്ങൾ അ​ഹിം​സ,​ ​സ​ത്യം​ ​അ​സ്തേ​യം,​ ​ബ്ര​ഹ്മ​ച​ര്യം,​ ​മ​ദ്യ​വർ​ജ്ജ​നം​ ​എ​ന്നി​വ​ ​കൂ​ടി ഉൾ​പ്പെ​ടു​ത്തി​ ​ആ​ച​രി​ക്ക​ണം. മ​ത്സ്യം,​ ​മാം​സം,​ ​മ​ദ്യം​ ​എ​ന്നി​വ​ ​ഉ​പേ​ക്ഷി​ച്ച് ​പ്രാർ​ത്ഥ​നാ​നിർ​ഭ​ര​മാ​യ,​ ​തി​ക​ച്ചും ധ്യാ​നാ​ത്മ​ക​മാ​യ​ ​ജീ​വി​ത​ച​ര്യ​യോ​ടെ തീർ​ത്ഥാ​ട​ന​ത്തിൽ ​പ​ങ്കാ​ളി​ക​ളാ​ക​ണം.
സാ​ധാ​രണതീർ​ത്ഥാ​ട​ന​ങ്ങ​ളെ​ല്ലാം പാ​പം പോ​ക്കി​ ​പു​ണ്യം​ ​നേ​ടാ​നാ​ണ്. ഗു​രു​ദേ​വൻ​ ​അ​ത് ​ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.​ ​എ​ന്നാൽ​ ​അ​തുമാ​ത്രം പോ​രാ​ ​-​ ​അ​തി​നെ​ ​അ​നുവർ​ത്തി​ച്ച് അ​റി​വി​ന്റെ​ ​തീർ​ത്ഥാ​ട​ന​മാ​യി തീർ​ത്ഥാ​ട​ന​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​ഗു​രു​ ​പു​തു​ക്കി​ ​വി​ല​യി​രു​ത്തി.​ ​അ​വി​ടു​ന്ന് ഉ​പ​ദേ​ശി​ക്കു​ന്നു.​'​'​ആ​ണ്ടി​ലൊ​രി​ക്കൽ​ ​കു​റേ​ ​ആ​ളു​കൾ രാ​ജ്യ​ത്തി​ന്റെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളിൽ നി​ന്നും മ​ഞ്ഞ​വ​സ്ത്ര​വും​ ​ധ​രി​ച്ച് യാ​ത്ര​ ​ചെ​യ്ത് ശി​വ​ഗി​രി​യിൽ ചെ​ന്ന് ​ചു​റ്റും​ ​ന​ട​ന്ന് കു​ളി​യും,​ ​ഊ​ണും​ ​ക​ഴി​ഞ്ഞ്, ​പ​ണ​വും​ ​ചെ​ല​വാ​ക്കി​ ​വീ​ടു​ക​ളിൽ ചെ​ല്ലു​ന്ന​തു​കൊ​ണ്ട് എ​ന്തു​ ​സാ​ധി​ച്ചു​?​ ​ഒ​ന്നും സാ​ധി​ച്ചി​ല്ല.​ ​വെ​റും ചെ​ല​വും ബു​ദ്ധി​മു​ട്ടും.​ ​ഇ​തു​ ​പാ​ടി​ല്ല.​ ​ഏ​തു​ ​പ്ര​വൃ​ത്തി​ക്കും​ ​ഒരു​ ​ഉ​ദ്ദേ​ശം​ ​വേ​ണം​'​'.​ ​വി​ദ്യാ​ഭ്യാ​സം,​ ​ശു​ചി​ത്വം,​ ​ഈ​ശ്വ​ര​ഭ​ക്തി,​ ​സം​ഘ​ട​ന,​ ​കൃ​ഷി,​ ​ക​ച്ച​വ​ടം,​ ​കൈ​ത്തൊ​ഴിൽ,​ ​സാ​ങ്കേ​തി​ക​ ​പ​രി​ശീ​ല​ന​ങ്ങൾ​ ​എ​ന്നീ​ ​എ​ട്ടു​ ​വി​ഷ​യ​ങ്ങൾ​ ​അ​രു​ളി​ചെ​യ്ത് ശി​വ​ഗി​രി​യിൽ​ ​പ്ര​സം​ഗ​ ​പ​ര​മ്പ​ര​ ​ന​ട​ത്ത​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ച​ു. ഓ​രോ​ ​വി​ഷ​യ​ത്തി​ലും വൈ​ദ​ഗ്ദ്ധ്യം​ ​ഉ​ള്ള​വ​രെ ക്ഷ​ണി​ച്ചു​വ​രു​ത്തി പ്ര​സം​ഗ​ങ്ങൾ​ ​പ​റ​യി​ക്ക​ണം​​ ​ജ​ന​ങ്ങൾ​ ​അ​ച്ച​ട​ക്ക​ത്തോ​ടു​കൂ​ടി​ ​ശ്ര​ദ്ധി​ച്ചു​കേൾ​ക്ക​ണം.​ ​കേ​ട്ട​തെ​ല്ലാം​ ​പ്ര​വൃ​ത്തി​യിൽ വ​രു​ത്താൻ​ ​ശ്ര​മി​ക്ക​ണം.​ ​അ​തിൽ​ ​വി​ജ​യം​ ​പ്രാ​പി​ക്ക​ണം. അ​പ്പോൾ​ ​ജ​ന​ങ്ങൾ​ക്കും​ ​രാ​ജ്യ​ത്തി​നും​ ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​''
ശ്രീ​നാ​രാ​യ​ണ​ഗു​രു​വെ​ന്ന​ ​രാ​ഷ്ട്ര​മീ​മാം​സ​ക​നെ​യാ​ണ് ഈ വാ​ക്കു​ക​ളി​ലൂ​ടെ കാ​ണാ​നാ​വു​ന്ന​ത്. ഒ​രു​ ​രാ​ജ്യ​ത്തി​ന്റെ വ​ളർ​ച്ച​യ്ക്കു​ ​അ​വ​ശ്യം​ ​ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ല്ലാം​ ​ഗു​രു​ദേ​വൻ ഇ​വി​ടെ​ ​ക്രോ​ഡീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ത​യു​ടെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ​ ​സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ​ ​മാർ​ഗ​രേ​ഖ​യാ​ണ് ഗു​രു​വി​ന്റെ ഈ​ ​തീർ​ത്ഥാ​ടന സ​ന്ദേ​ശം.​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വർ​ഷ​ങ്ങ​ളാ​യി​ ​ഡി​സം​ബർ 20​ ​മു​തൽ​ ​തീർ​ത്ഥാ​ട​ന​ ​പ​രി​പാ​ടി​കൾ​ ​ആ​രം​ഭി​ക്കു​ക​യാ​യി. അ​ന്ന് ​രാ​വി​ലെ ​മ​ഹാ​സ​മാ​ധി സ​ന്നി​ധി​യിൽ​ ​വ​ച്ച് പീ​താം​ബ​ര​ദീ​ക്ഷ​ ​എ​ന്ന​ ​ച​ട​ങ്ങ് ​ആ​രം​ഭി​ക്കു​ന്നു.​ ​വ്ര​തം​ ​അ​നു​ഷ്ഠി​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളും കൈ​യിൽ മ​ഞ്ഞ​ച്ച​ര​ട് ​കെ​ട്ടി​ ​ദീ​ക്ഷ​ ​സ്വീ​ക​രി​ച്ച് ​വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്നു.​ 10​ ​ദി​വ​സ​ത്തെ​ ​വ്ര​ത​ത്തി​ന്റെ പ്രാ​രം​ഭം​ ​കു​റി​ച്ചു​കൊ​ണ്ടു​ള്ള​ ഈ ച​ട​ങ്ങ് ​ഇ​പ്പോൾ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വിധ ​പ്ര​ദേ​ശ​ങ്ങ​ളിൽ ന​ട​ത്താ​റു​ണ്ട്.​ ​ഇ​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ​ശ്രീ​നാ​രാ​യ​ണ​ഭ​ക്തർ​ക്ക് അ​നു​ഷ്ഠി​ക്കാ​വു​ന്ന​ ​ച​ട​ങ്ങാ​ണ്.​ ​ദി​വ​സ​വും പ്ര​ഭാ​ത​ത്തിൽ​ ​കു​ളി​ച്ച് ഗു​രു​വി​ന്റെ പ്രാർ​ത്ഥ​ന​ക​ളും അ​ഷ്ടോ​ത്ത​ര​ശ​ത​നാ​മാ​വ​ലി​ ​പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​വും​ ​ആ​ത്മോ​പ​ദേ​ശ​ശ​ത​കാ​ദി​ ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണ​വും​ ​തു​ടർ​ന്ന് ​അ​ടു​ത്തു​ള്ള​ ​ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തിൽ​ ​ദർ​ശ​ന​വും​ ​ന​ട​ത്തു​ന്നു. വ്ര​തി​ക​ളായ ഈ​ ​ഭ​ക്ത​ന്മാർ​ക്ക് 10​ ​ദി​വ​സ​വും മ​ഞ്ഞ​വ​സ്ത്രം​ ​ധ​രി​ച്ച് ഗൃ​ഹ​സ​ന്ദർ​ശ​ന​വും ഇ​ത​ര​ ​ഗു​രു​ദേ​വ​ ​സ​ന്ദേശ പ്ര​ചാ​ര​ണ​വും ന​ട​ത്താ​വു​ന്ന​താ​ണ്.
ഡി​സം​ബർ20​ ​മു​തൽ​ ​കാർ​ഷി​ക​ ​വ്യാവ​സാ​യി​ക​ ​​ ​പ്ര​ദർ​ശ​ന​ങ്ങ​ളും 25​ ​മു​തൽ 29​വ​രെ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യും 30​ ​മു​തൽ​ ​ജ​നു​വ​രി​ 1​ ​വ​രെ ഏ​താ​ണ്ട് 12​ ​സ​മ്മേ​ള​ന​ങ്ങ​ളും ജ​നു​വ​രി​ 1​ ​മ​ഹാ​സ​മാ​ധി​ ​മ​ന്ദി​ര​ ​പ്ര​തിമ പ്ര​തി​ഷ്ഠാ​വാർ​ഷിക പ​രി​പാ​ടി​ക​ളും​ ​സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. 25​ ​മു​തൽ​ ​രാ​ത്രി വി​വിധ ക​ലാ​പ​രി​പാ​ടി​ക​ളും.​ ​എ​ന്നാൽ ഇ​ക്കാ​ല​ത്ത് തീർ​ത്ഥാ​ട​നം​ ​ഒ​രു​ ​ക്ഷേ​ത്ര​ദർ​ശ​നം​ ​പോ​ലെ​യാ​കു​ന്നു​വെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്ന​തിൽ ഖേ​ദ​മു​ണ്ട്. ​ശി​വ​ഗി​രി​യിൽ പ​ന്തൽ​ ​നി​റ​ച്ച് ആ​ളു​കൾ​ ​ശ്രോ​താ​ക്ക​ളാ​യി​ ​ഉ​ണ്ടെ​ങ്കി​ലും, തീർ​ത്ഥാ​ട​ക​രിൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗ​വും ശി​വ​ഗി​രി​ ​പ്രാ​ന്ത​ങ്ങൾ​ ​ദർ​ശി​ച്ച് ഒ​രു​ ​'​ടൂർ​ ​പ്രോ​ഗ്രാം' പോ​ലെ​ ​അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്നു. ഗു​രു​ ​ക​ല്പി​ച്ച​തു​പോ​ലെ ​ഭ​ക്തി​യോ​ടെ​ ​ഈ​ശ്വ​ര​നാ​മ​ങ്ങൾ ഉ​ച്ച​രി​ക്കു​ന്ന​തി​ലും പ​ത്തു​ദി​വ​സ​ത്തെ വ്ര​ത​മാ​ച​രി​ച്ച് പീ​താം​ബ​ര​ധാ​രി​ക​ളാ​യി,​ ​ശി​വ​ഗി​രി​യിൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ക​ളിൽ​ ​കു​റേ​യെ​ങ്കി​ലും​ ​പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നോ​ ​പ​ലർ​ക്കും സാ​ധി​ക്കു​ന്നി​ല്ല.​ ​പ​ല​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഇ​തി​നു​ ​മാ​റ്റം വ​ര​ണം.​ ​തീർ​ത്ഥാ​ട​കർ വ്ര​തം​ ​നോ​റ്റ് ​പീ​താം​ബ​ര​ധാ​രി​ക​ളാ​യി​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ക​ളിൽ​ ​പ​ങ്കാ​ളി​ക​ളാ​യി ശ്രോ​താ​ക്ക​ളാ​യി ജീ​വി​ത​വി​ജ​യം​ ​നേ​ടാൻ ശ്ര​ദ്ധാ​ലു​ക്ക​ളാ​ക​ണം.
ഒ​രു​ ​കാ​ര്യം​ ​കൂ​ടി​ ​പ​റ​യ​ട്ടെ.​ ​തീർ​ത്ഥാ​ട​കർ​ ​ഇ​പ്പോൾ ശി​വ​ഗി​രി​ ​ദർ​ശ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി ചെ​മ്പ​ഴ​ന്തി, അ​രു​വി​പ്പു​റം,​ ​കു​ന്നും​പാ​റ, മ​രു​ത്വാ​മ​ല​,​ ​കു​മാ​ര​നാ​ശാൻ​ ​സ്മാ​ര​കം എ​ന്നി​വ​യും സ​ഞ്ചാ​ര​പ​ഥ​ത്തി​ലു​ള്ള​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​സ​ന്ദർ​ശി​ക്കാ​റു​ണ്ട്. ഈ അ​വ​സ​ര​ത്തിൽ സ​ഞ്ചാ​ര​പ​ഥ​ത്തി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളിൽ​ ​തീർ​ത്ഥാ​ട​ക​രെ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ങ്ങൾ​ ​തു​റ​ന്ന് വ​ച്ച് ​ദർ​ശ​ന​ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലും ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​കൾ​ ​ഉ​ത്സാ​ഹി​ക്ക​ണ​മെ​ന്നു​കൂ​ടി ​സാ​ദ​രം​ ​കു​റി​ക്ക​ട്ടെ. ശി​വ​ഗി​രി​ ​തീർ​ത്ഥാ​ട​ന​ത്തിൽ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ ​വി​ധി​യോ​ടു​ ​കൂ​ടി​യും​ ,​ ​മ​ലി​ന​മാ​ക്കാ​തെ​യും,​ ​ശ്ര​ദ്ധാ​ന്വി​ത​മാ​യ​ ​മ​ന​സോ​ടു​ ​കൂ​ടി​യും പ​ങ്കാ​ളി​ക​ളാ​യി​ ​ഗു​രു​ദേ​വാ​നു​ഗ്ര​ഹം നേ​ടാൻ സാ​ധി​ത​മാ​ക​ട്ടെ​ ​എ​ന്ന് പ്രാർ​ത്ഥി​ക്കു​ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1