11/20/2015

കാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കും

പാലക്കാട് കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിന് അന്തിമാനുമതി

തിരുവനന്തപുരം: കിന്‍ഫ്രയുടെ നിര്‍ദ്ദിഷ്ട പാലക്കാട് മെഗാ ഫുഡ്പാര്‍ക്കിന് കേന്ദ്രസര്‍ക്കാര്‍ അന്തിമാനുമതി നല്‍കി.
കാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കും
വിധം ഉത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ധിതോത്പന്നങ്ങള്‍ വിപണിയിലെത്തിക്കലുമാണ് പാര്‍ക്കിന്റെ പ്രധാന ലക്ഷ്യം. ഉന്നതനിലവാരമുള്ള സംസ്‌കരണ ശാലകള്‍, ഉത്പാദകര്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ അടിസ്ഥാനസൗകര്യം, വിതരണ ശൃംഖലകള്‍ തുടങ്ങിയവയും പാര്‍ക്കിന്റെ ഭാഗമാണ്.
പാര്‍ക്കിനുള്ളിലെ ഓരോ സംരംഭത്തിനും പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര ധനസഹായം ലഭിക്കും.
പ്രാഥമിക, കേന്ദ്രീകൃത സംസ്‌കരണ കേന്ദ്രങ്ങളും സംഭരണ കേന്ദ്രങ്ങളും അനുബന്ധ പദ്ധതികളായുണ്ടാകും.
119.02 കോടിയാണ് മെഗാഫുഡ് പാര്‍ക്കിന്റെ ചെലവ്. ഇതില്‍ 50 കോടി കേന്ദ്രധനസഹായമാണ്. 28.34 കോടി നബാര്‍ഡ് വായ്പ ലഭിക്കും. സംസ്ഥാന സര്‍ക്കാരും കിന്‍ഫ്രയും ചേര്‍ന്നാണ് 40.96 കോടി മുടക്കുക.
പാലക്കാട് എലുപ്പുള്ളി, പുതുശേരി വില്ലേജുകളിലായി കിന്‍ഫ്രയുടെ പക്കലുള്ള 78.68 ഏക്കര്‍ സ്ഥലത്താണ് കേന്ദ്ര ഫുഡ് പാര്‍ക്ക് സജ്ജമാക്കുക.
വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളില്‍ കാര്‍ഷികോത്പന്നങ്ങളുടെ പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. 15 സംഭരണ കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി തുറക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1