ചങ്ങലംപരണ്ട Vs Cissus quadrangularis !!!
Suresh Anthavasi
ചങ്ങലംപരണ്ട.
സംസ്കൃതഭാഷയില്‍ അസ്ഥിസംഹാര, അസ്ഥിശൃംഖലാ എന്നൊക്കെ നാമങ്ങള്‍. ഒടിഞ്ഞ
അസ്ഥികളെ യോജിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് ആചാര്യന്‍ അങ്ങനെ ഒരു പേര്
നല്‍കിയത് എന്ന് വ്യക്തം.
ഒടിവും ചതവും ഒക്കെ ഉണ്ടാകുമ്പോള്‍ ഇതിന്‍റെ തണ്ട് ചതച്ചും ചതയ്ക്കാതെയും
ഒടിവില്‍ വെച്ചുകെട്ടുന്നത് പഴയ ഒരു നാട്ടുവൈദ്യരീതി ആണ്. ചങ്ങലംപരണ്ട
ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസത്തില്‍ ചങ്ങലംപരണ്ട തന്നെ അരച്ചു കല്‍ക്കമാക്കി
മെഴുപ്പാകത്തില്‍ കാച്ചിയെടുത്ത നല്ലെണ്ണ ഒടിവിനും ചതവിനും അഭ്യംഗത്തിന്
ഉപയോഗിക്കാറുണ്ട് വിവരമുള്ള നാട്ടുവൈദ്യന്മാര്‍.
വിശേഷം അതല്ല. ശാസ്ത്രീയചികിത്സകര്‍ "കോടാങ്കി" മരുന്നുകളെന്നു വിശേഷിപ്പിച്ച പല നാട്ടുമരുന്നുകളും ശാസ്ത്രീയമാകാനും ശാസ്ത്രീയചികിത്സകര്‍ അവയൊക്കെ രോഗികള്‍ക്കു കുറിച്ചു കൊടുക്കാനും തുടങ്ങിയപ്പോള്‍ പാവം ചങ്ങലംപരണ്ടയുടെയും സമയം തെളിഞ്ഞു! ഇന്ന് Cissus quadrangularis എന്ന പേരില്‍ അനവധി ബ്രാണ്ടുകളില്‍ വില്‍ക്കപ്പെടുന്നത് ചങ്ങലംപരണ്ടയുടെ സത്താണ്. അസ്ഥിഡോക്ടര്‍മാര്‍ ഒടിവിനും ചതവിനും ഒക്കെ കൊടുക്കുന്ന കുറിപ്പുകളില്‍ SetFrac, Bonheal, Ostepact, WalkTall ഇങ്ങനെ ഒരെണ്ണം ഉറപ്പായും ഉണ്ടാകും. പറമ്പില്‍ വളരുന്ന ചങ്ങലംപരണ്ട ഗുളിക ആകുമ്പോള്‍ പത്തു ഗുളികയ്ക്ക് കുറഞ്ഞത് 150 രൂപയെങ്കിലും വില വരും എന്നു മാത്രം. മോശം പറയരുത് - ചില മരുന്നു കമ്പനികള്‍ ആര്‍ക്കും വായിക്കാന്‍ എളുപ്പമല്ലാത്തത്ര വലുപ്പത്തില്‍ "Ayurvedic Medicine" എന്ന് എഴുതിവെയ്ക്കുന്നുണ്ട്. ആയുര്‍വേദ മരുന്നുകമ്പനികള്‍ വളരെ തുച്ഛമായ വിലയില്‍ Hadjod എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നതും ഇതേ മരുന്നു തന്നെ!
N.B. ചങ്ങലംപരണ്ട മറ്റനേകം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉള്ള ഒരു പരിഹാരം കൂടിയാണ് എന്നറിയുക. കുത്തകകള്‍ക്ക് പണം കൊടുക്കുന്നതിനേക്കാള്‍ നല്ലത്, ഈ ഔഷധദേവതയെ സ്വന്തം വീട്ടില്‍ വെച്ചുപിടിപ്പിക്കുക എന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ