11/13/2015

കേരളത്തിലെ പക്ഷികള്‍


കേരളത്തിലെ 100 പക്ഷികള്‍






പക്ഷി നിരീക്ഷണമെന്ന ഹോബിക്ക് ഇന്ത്യയില്‍ അടിസ്ഥാനമിട്ട സാലിം അലിയുടെ ജന്മദിനമായിരുന്നു നവംബര്‍ 12.
കേരളത്തില്‍ കാണുന്ന 100 പക്ഷികള്‍ വിജീഷ് വള്ളിക്കുന്ന്, അഭിനന്ദ് ചന്ദ്രന്‍, ഗോവിന്ദ് വിജയകുമാര്‍, ജോളി കച്ചേരി, സന്ദീപ് ദാസ്, അഭിലാഷ് എം.ആര്‍, വിനീത് വിശ്വനാഥന്‍, മുജീബ് പി.എം, ജെയ്‌നി കുര്യാക്കോസ്, റയീസ് റഹ് മാന്‍, ഹാരിസ് മംഗലം, നവീന്‍ലാല്‍ പി., ദ്വിജിത്ത്‌             

എന്നിവരുടെ ക്യാമറകളിലൂടെ






.....



































































































സലിം അലി സങ്കേതത്തിലെ മാക്കാച്ചിക്കാട

തട്ടേക്കാട്‌ സലിം അലി പക്ഷി സങ്കേതത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്ന പക്ഷിയാണ്  മാക്കാച്ചിക്കാട (Sri Lankan frogmouth അല്ലെങ്കില്‍ Ceylon frogmouth) 

എറണാകുളം ജില്ലയില്‍  കോതമംഗലത്ത് നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് സങ്കേതം. അന്തരിച്ച പക്ഷി ഗവേഷകനും പ്രകൃതി സ്നേഹിയുമായിരുന്ന സലിം അലിയുടെ നാമധേയത്തില്‍ 1983ഇല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചതാണ് ഈ സങ്കേതം .

മാക്കാച്ചിക്കാട മുന്‍പ് അത്യപൂര്‍വ്വമായി മാത്രം കണ്ടിരുന്ന പക്ഷിയാണ് . അതിന്‍റെ ശബ്ദവും കേട്ടിരുന്നില്ല . എന്നാല്‍ പക്ഷി സങ്കേതം സ്ഥാപിച്ചതോടെ സംരക്ഷണ നടപടികള്‍ക്ക് പ്രാമുഖ്യം കിട്ടി . അങ്ങിനെയാണ് ഇതിന്‍റെ എണ്ണം കൂടിയത് . 1983ഇല്‍ രണ്ടു ജോഡി ഉണ്ടായിരുന്നത് ഇന്ന് 52 ജോഡി ആയി ഉയര്‍ന്നു .

മൈനയുടെ വലിപ്പം മാത്രമേ ഉള്ളൂ മാക്കാച്ചിക്കാടയ്ക്ക്. ചാരനിറത്തില്‍ ആണ് ഉടല്‍. ഉണങ്ങിയ ഇല പോലെ ചിലപ്പോള്‍ പക്ഷിയെ തോന്നും . പെട്ടന്നു തിരിച്ചറിയാന്‍ പ്രയാസമാണ് . വായ തവളയുടെത് പോലെ ആണ് .അത് കൊണ്ടാകണം ഫ്രോഗ് മൌത്ത് എന്ന് പേര് വന്നത് . മുഖത്തിനു  മൂങ്ങയുമായി സാമ്യം ഉണ്ട് .ഒരു വര്‍ഷത്തില്‍ ഒരു മുട്ട മാത്രം ഇടും . മുട്ട വിരിയാന്‍ ഒരു മാസം വേണം . ചെറിയ നാരുകള്‍ കൊണ്ട് മരത്തിലാണ് കൂട് കൂട്ടാറുള്ളത് .

പശ്ചിമഘട്ടത്തില്‍ പലയിടത്തും ഈ പക്ഷിയെ കണ്ടിട്ടുണ്ട് . ശ്രീലങ്കയിലാണ്  1800ഇല്‍ ആദ്യമായി ഇതിനെ കണ്ടതായി രേഖയുള്ളത്. തട്ടേക്കാട്‌ സങ്കേതത്തില്‍ ആണ് ഇപ്പോള്‍ എണ്ണം കൂടുതല്‍ . പറമ്പിക്കുളം , ഷോളയാര്‍ , ശബരിമല , സൈലന്റ് വാലി  തുടങ്ങിയ വനങ്ങളിലും മാക്കാച്ചിക്കാടയെ കാണാന്‍ കഴിയും .

1933ഇല്‍ പക്ഷി സര്‍വേയ്ക്ക് സലിം അലി കേരളത്തില്‍ എത്തിയപ്പോള്‍ മാക്കാച്ചിക്കാടയെ കുറിച്ച് കേട്ടിരുന്നെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചില്ല . എന്നാല്‍ 1953ഇല്‍ അത് ചൂരല്‍ക്കാടില്‍ നിന്നും പറന്നു പോകുന്നതായി കണ്ടു . 1977ഇല്‍ സൈലന്റ് വാലിയിലാണ് പക്ഷിയെ ആദ്യമായി അദ്ദേഹം കണ്ടത് . അദ്ദേഹത്തിന്‍റെ ശിഷ്യനായ ഡോക്ടര്‍ സുദര്‍ശനാണ് പക്ഷിയെ കാണിച്ചു കൊടുത്തത് . ഡോക്ടര്‍ സുദര്‍ശന്‍ ഇപ്പോള്‍ സലിം അലി പക്ഷി സങ്കേതത്തില്‍ ശാസ്ത്രജ്ഞന്‍ ആയി ജോലി ചെയ്യുന്നു .

സങ്കേതത്തിന്റെ ടൂറിസ്റ്റ് മേഖലയില്‍ പക്ഷിയെ കാണാം . 320 ഓളം പക്ഷികളാണ് ഇവിടെ ഉള്ളത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1