പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍: ഗോള്‍ഡ് ബോണ്ട് പുറത്തിറക്കല്‍ തിയതി നീട്ടി
മുംബൈ: നിക്ഷേപകരുടെ
എണ്ണത്തില്‍ പ്രതീക്ഷിച്ചതിലേറെ വര്‍ധനവുണ്ടായതിനെതുടര്‍ന്ന് ഗോള്‍ഡ്
ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി.
ആര്‍ബിഐയുടെ കോര്‍ ബാങ്കിങ് സംവിധാനമായ ഇ-കുബറിലേയ്ക്ക് അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനുള്ളതിനാലാണ് തിയതി നീട്ടേണ്ടിവന്നത്.
നേരത്തെ നിശ്ചയിച്ചതുപ്രകാരം നവംബര്‍ 26നാണ് ബോണ്ട് പുറത്തിറക്കേണ്ടത്. അപേക്ഷയിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് നാല് ദിവസം കൂടി നീട്ടിയതെന്ന് ആര്‍ബിഐ അറിയിച്ചു.
ബാങ്കുകള്‍, തിരഞ്ഞെടുത്ത തപാല്‍ ഓഫീസുകള്‍ എന്നിവ വഴി ബോണ്ടിനുള്ള അപേക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ 20വരെയാണ് സ്വീകരിച്ചത്.
ബാങ്കുകള്‍വഴി 150 കോടിയിലേറെ രൂപ സമാഹരിക്കാനായതായാണ് റിപ്പോര്‍ട്ടുകള്‍. വിപണി വിലയില്‍ വ്യതിയാനം വന്നിട്ടും കൂടിയ വിലയ്ക്ക് ബോണ്ട് വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് പദ്ധതി വിജയകരമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ 2,684 രൂപയ്ക്ക് തുല്യമായ മൂല്യത്തിനാണ് ബോണ്ട് പുറത്തിറക്കുക. രണ്ട് ഗ്രാമാണ് ചുരുങ്ങിയ നിക്ഷേപം. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.
കേന്ദ്രസര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ