വിസ്മയവേദിയില്‍ വ്യവസായി രവിപിള്ളയുടെ മകള്‍ ആരതിക്ക് വിവാഹം
പ്രവാസി
വ്യവസായി ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും
വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും
തമ്മിലുള്ള വിവാഹം ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലിലെ
വേദിയില്‍ നടന്നു.
November 26, 2015, 02:37 PM IST
കൊല്ലം:
വിസ്മയക്കാഴ്ചകളൊരുക്കിയ അപൂര്‍വ വേദിയില്‍ ഒരു വിവാഹം. പ്രവാസി വ്യവസായി
ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ്
നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും തമ്മിലുള്ള
വിവാഹം ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലിലെ വേദിയില്‍
നടന്നു.രാവിലെ 11നും 11.45നുമിടയിലെ ശുഭമുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
ആഗോള നേതാക്കളടക്കമുള്ള അതിവിശിഷ്ട വ്യക്തികളാണ് വിവാഹത്തിന്
അതിഥികളായെത്തിയത്. രാഷ്ട്ര നേതാക്കള്‍, രാജകുടുംബാംഗങ്ങള്‍,
വ്യവസായപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, സാങ്കേതിക
വിദഗ്ധര്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവര്‍ ഇതില്‍പ്പെടും.അമേരിക്ക,
ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ക്രൊയേഷ്യ,
നെതര്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ
രാജ്യങ്ങളില്‍നിന്നുള്ളവരുണ്ട്. കൂടാതെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍,
സിറിയ, സൗദി അറേബ്യ, ഒമാന്‍, ലബനന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ള
ക്ഷണിതാക്കളും അതിഥികളായെത്തി.
കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികള്‍ക്ക്
അനുഭവിച്ചറിയാനാകുന്ന കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയില്‍
ഒരുക്കിയിരുന്നു. മഞ്ജു വാര്യര്‍, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂര്‍ത്തി,
വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ എന്നിവര്‍ നയിക്കുന്ന കലാവിരുന്നാണ്
വിവാഹത്തിനുമുമ്പായി
അരങ്ങേറി.കലാപരിപാടികള്‍ക്കൊടുവില്‍ വിടരുന്ന
താമരപ്പൂവിലെ കതിര്‍മണ്ഡപത്തിലാണ് വധൂവരന്മാര്‍ വരണമാല്യമണിഞ്ഞത്
നാലേകാല്‍ ലക്ഷം ചതുരശ്രയടിയില്‍ ജോധ്പുര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ്
പൂര്‍ണമായും ശീതീകരിച്ച പന്തല്‍ ഒരുക്കിയത്. വി.ഐ.പി.കള്‍ക്ക് ഒരുലക്ഷം
ചതുരശ്രയടി സ്ഥലം നീക്കി വച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ