അമൃത് നഗരം പദ്ധതി: കേരളത്തിന് 588 കോടി
November 26, 2015, 11:02 pm
ന്യൂഡൽഹി:
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അമൃത് നഗരംപദ്ധതി പ്രകാരം
കേരളത്തിലെ 9 നഗരങ്ങൾക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം 588 കോടി രൂപ
അനുവദിച്ചു.
രാജ്യത്താകെ 3,120 കോടി രൂപയാണ് പദ്ധതിക്കായി
അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ,
ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവയാണ് കേരളത്തിൽ പദ്ധതി
പ്രകാരം വികസനം നടപ്പാക്കുന്ന നഗരങ്ങൾ. 54 അമൃത് നഗരങ്ങളുള്ള
പശ്‌ചിമബംഗാളിനാണ് കൂടുതൽ തുക (1,105കോടി).
കുടിവെള്ളം, അഴുക്കു ചാൽ ശൃംഖലാ പ്രവൃത്തി, വെള്ളപ്പൊക്കം ചെറുക്കാനുള്ള അഴുക്കുചാലുകൾ, മോട്ടോർ രഹിത വാഹനങ്ങൾ ഉപയോഗിച്ചുള്ള പൊതുഗതാഗതം, പൊതു ഇടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റൂജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫൊർമേഷൻ(അമൃത് ) പദ്ധതിയുടെ കീഴിലുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ.
സംസ്ഥാനങ്ങൾ നൽകിയ പദ്ധതി നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് നഗര വികസനത്തിനായി വിഹിതം അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവിന്റെ 50 ശതമാനമായ 1,540 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്ര നഗര വികസന മന്ത്രാലയം ഇന്നലെ തന്നെ അനുമതി നൽകി. 272 നഗരങ്ങൾക്കായി ഇതുവരെ 11,654 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ജൻറം പദ്ധതിക്കു സമാനമായി എൻ.ഡി.എ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് നഗരം പദ്ധതി.
അമൃത് പദ്ധതി പ്രകാരം മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച തുക ഇങ്ങനെ: ഹരിയാന-438 കോടി (18 അമൃത് നഗരങ്ങൾ), ഛത്തിഗസ് ഗഡ്-573 കോടി (9നഗരങ്ങൾ), തെലുങ്കാന-416കോടി (12 നഗരങ്ങൾ), പശ്ചിമബംഗാൾ-1,105 (54 നഗരങ്ങൾ).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ